Month: June 2023

  • Kerala

    കെ സുധാകരനെതിരെ പൊലീസ് കെട്ടിച്ചമച്ച കേസ് കോടതിയിൽ എത്തുമ്പോൾ തള്ളിപ്പോകുമെന്ന് കോൺ​ഗ്രസ് നേതാവ് എകെ ആന്റണി

    തിരുവനന്തപുരം: കെ സുധാകരനെതിരെ പൊലീസ് കെട്ടിച്ചമച്ച കേസ് കോടതിയിൽ എത്തുമ്പോൾ തള്ളിപ്പോകുമെന്ന് കോൺ​ഗ്രസ് നേതാവ് എകെ ആന്റണി. അന്ന് പിണറായിയും ഗോവിന്ദൻ മാഷും വല്ലാതെ കഷ്ടപ്പെടേണ്ടി വരുമെന്നും ആന്റണി പറഞ്ഞു. പൊലീസ് കേസെടുത്താൽ തീരുമാനമെടുക്കുന്നത് പൊലീസല്ല, കോടതിയാണ്. കേസ് പൊലീസിന്റെ ഭാ​ഗം മാത്രമാണ്. എന്നാൽ കോടതിയിൽ വരുമ്പോൾ രണ്ടു ഭാ​ഗം വരും. ക്രോസ് വിസ്താരം നടക്കും. പൊലീസ് കെട്ടിച്ചമച്ച കേസ് കോടതിയിൽ വരുമ്പോൾ തള്ളിപ്പോവും. അന്ന് ​ഗോവിന്ദൻ മാഷും പിണറായിയും വല്ലാതെ കഷ്ടപ്പെടേണ്ടി വരുമെന്നും എകെ ആന്റണി കൂട്ടിച്ചേർത്തു. മോന്‍സനുമായി ബന്ധപ്പെട്ട വഞ്ചനക്കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട കെസുധാകരന് പൂര്‍ണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. കെപിസിസി പ്രസിഡന്‍റിനെതിരെ വ്യാജ കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്യുന്നു. അഴിമതിയിൽ മുങ്ങി ചെളിയിൽ പുരണ്ടു നിൽക്കുകയാണ് പിണറായി സര്‍ക്കാര്‍. അത് ഞങ്ങളുടെ മേല്‍ തെറിപ്പിക്കാന്‍ നോക്കേണ്ട. സർക്കാർ നേരത്തെ മോൺസന്‍റെ ഡ്രൈവരെ ചോദ്യം ചെയ്തിരുന്നു. അന്ന് ഇല്ലാത്ത മൊഴിയാണ്…

    Read More »
  • Kerala

    ഡൽഹിയിലേക്ക് നോക്കുമ്പോൾ ഈനാംപേച്ചി ആണെങ്കിൽ തിരുവനന്തപുരത്തേക്ക് നോക്കുമ്പോൾ മരപ്പട്ടിയാണെന്ന്  കെ മുരളീധരൻ

    തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് നടപടയില്‍ കടുത്ത പ്രതിഷേധവുമായി ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ഡൽഹിയിലേക്ക് നോക്കുമ്പോൾ ഈനാംപേച്ചി ആണെങ്കിൽ തിരുവനന്തപുരത്തേക്ക് നോക്കുമ്പോൾ മരപ്പട്ടിയാണെന്ന്  കെ മുരളീധരൻ എംപി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തുള്ളവരെയെല്ലാം ഓരോ കേസിൽ അകപ്പെടുത്താനാണ് സർക്കാരിന്‍റെ നീക്കം. ബ്രിട്ടീഷുകാരുടെ കാലത്ത് ജയിലിൽ പോയതിന് തുല്യമാണ് പിണറായിയുടെ കാലത്ത് ജയിലിൽ പോകുന്നത്. പിണറായി സര്‍ക്കാര്‍ ഇന്നു ചെയ്യുന്ന പ്രവർത്തി മതി ആയുഷ്ക്കാലം മുഴുവൻ  ജയിലിൽ അടയ്ക്കാനെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ആരോഗ്യരംഗം മെച്ചപ്പെടുത്താൻ പുകയില ഉണ്ടാക്കുന്ന ക്യൂബയിൽ പോയവരാണ് ഇവിടുത്തെ ഭരണാധികാരികളെന്ന് കെ മുരളീധരൻ പരിഹസിച്ചു. ഹരിശ്ചന്ദ്രന്‍റെ പെങ്ങളാണെന്നാണ് വിദ്യയുടെ വിശദീകരണം. ഒരു സംസ്കാരവും ഇല്ലാത്ത കൂട്ടമായി കേരള പൊലീസ് മാറി. കേരളത്തിലെ ബുദ്ധിജീവികൾ എല്ലാം കാഷ്വൽ ലീവ് എടുത്തുപോയോ എന്നും മുരളീധരൻ പരിഹസിച്ചു. ഇത്ര വൃത്തികെട്ട സംഭവങ്ങൾ കേരളത്തിൽ നടക്കുമ്പോൾ ബുദ്ധിജീവികൾ പ്രതികരിക്കുന്നില്ല. ഉളുപ്പ് ഉണ്ടെങ്കിൽ പിണറായി വിജയൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് മാപ്പ്…

    Read More »
  • LIFE

    ത്രില്ലടിപ്പിച്ച് അമിത് ചക്കാലക്കലി​ന്റെ ‘അസ്ത്ര’യുടെ ട്രെയിലർ

    കൊച്ചി: അമിത് ചക്കാലക്കൽ നായകനായി എത്തുന്ന പുതിയ ചിത്രം അസ്ത്രയുടെ ട്രെയിലർ റിലീസ് ചെയ്തു. ആസാദ് അലവിൽ ആണ് സംവിധാനം. ഒരു സസ്പെൻസ് ക്രൈം ത്രില്ലർ ആയിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും. പുതുമുഖം സുഹാസിനി കുമരൻ, രേണു സൗന്ദർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം കല്ലാട്ട് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, സുധീർ കരമന,സെന്തിൽ കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, മേഘനാഥൻ, ബാലാജി ശർമ്മ, കൂട്ടിയ്ക്കൽ ജയചന്ദ്രൻ, ജയരാജ് നീലേശ്വരം, നീനാ കുറുപ്പ്,സോന ഹൈഡൻ, പുതുമുഖങ്ങളായ ജിജു രാജ്, ദുഷ്യന്ത് എന്നിവരും അഭിനയിക്കുന്നു. വയനാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ക്രൈം ത്രില്ലറാണ് ചിത്രം. ചിത്രത്തിന്റേത് ആയി നേരത്തെ ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. വിനു കെ മോഹൻ,ജിജു രാജ് എന്നിവർ ചേർന്ന് ആണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. മണി പെരുമാൾ ഛായാഗ്രാഹണം…

    Read More »
  • Tech

    കർഷകർക്ക് ഇനി മുഖം സ്കാൻ ചെയത് ഇ കെവൈസി പൂർത്തിയാക്കാം

    കർഷകർക്കായി, മുഖം സ്കാൻ ചെയത് ഇ കെവൈസി നടപടികൾ പൂർത്തിയാക്കാനുതകുന്ന പദ്ധതിയുമാിയി കേന്ദ്രസർക്കാർ. .പിഎം കിസാൻ മൊബൈൽ ആപ്ലിക്കേഷനിലാണ് കേന്ദ്രസർക്കാർ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഗുണഭോക്താക്കളായ കർഷകർക്ക് അവരുടെ ഇ-കെവൈസി പ്രക്രിയ പൂർത്തിയാക്കാൻ ഏറെ സഹായപ്രദമാകും. അതായത് പാസ് വേഡോ, ഫിംഗർപ്രിന്റോ ഉപയോഗിച്ച് ഇ കെവൈസി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് പകരം ഇനി മുഖം സ്കാൻ ചെയ്യുകവഴി നടപടിക്രമങ്ങൾ ഈസിയായി പൂർത്തിയാക്കാൻ കഴിയും. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ആപ്പ് ഫീച്ചർ ലോഞ്ച് ചെയ്തു. . ഫെയ്സ് ഓതന്റിഫിക്കേഷൻ വഴി ഇ-കെവൈസി നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന സർക്കാരിന്റെ ആദ്യ പദ്ധതിയാണ് പിഎം-കിസാൻ സ്കീം എന്നും മന്ത്രി വ്യക്തമാക്കി. ഇത് പ്രായമായ കർഷകർക്ക്  ഇ കെവൈസി നടപടികൾ ചെയ്യാൻ ഏറെ ഉപകാരപ്രദമാണന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ , 3 ലക്ഷം കർഷകരുടെ ഇ-കെവൈസി നടപടിക്രമങ്ങൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഇതുവരെ, പിഎം-കിസാൻ ഗുണഭോക്താക്കൾ  ഇ-കെവൈസി നിയുക്ത കേന്ദ്രത്തിലെത്തി ബയോമെട്രിക്സ് വഴിയോ അല്ലെങ്കിൽ…

    Read More »
  • Local

    അവനി എക്സിബിഷൻ ആരംഭിച്ചു; അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

    തിരുവനന്തപുരം: ആർക്കിടെക്ചർ, ഡിസൈൻ പഠന സ്ഥാപനമായ കോഴിക്കോട് അവനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ വിദ്യാർത്ഥികളും അധ്യാപകരും ഒരുക്കുന്ന സഞ്ചരിക്കുന്ന പ്രദർശനം ‘അവനി എക്സിബിഷൻ കേരള ലളിതകലാ അക്കാദമിയുടെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ ആർട്ട് ഗാലറിയിൽ ആരംഭിച്ചു. ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മുൻ എംഎൽഎ പ്രദീപ്കുമാർ, ആർക്കിടെക്ടുമാരായ ടോണി ജോസഫ്, ജോർജ് ചിറ്റൂർ, ഡിപ്പാർട്ട്മെന്റ് ഹെഡ് ആർക്കിടെക് ഡോ.സൗമിനി രാജ തുടങ്ങിയവർ സംസാരിച്ചു.വ്യത്യസ്തമായ പ്രകൃതി ചിത്രാവിഷ്കാരങ്ങളും അധ്യാ പകരുടെയും വിദ്യാർത്ഥികളുടെയും സംയുക്തമായ പഠന പ്രോജക്റ്റുകളും സർഗ്ഗാത്മക മാതൃകകളും ഗവേഷണ പ്രസിദ്ധീകരണങ്ങളും സാമൂഹിക ഇടപെടലുകളും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. സ്കൂൾ കുട്ടികൾക്കു വേണ്ടി ആർട്ടിസ്റ്റ് ആൻ്റോ ജോർജ് നടത്തുന്ന ഒറിഗാമി ശില്പശാലയും ആർക്കിടെക്ട് അഞ്ജലി സുജാതിൻ്റെ കളിമൺ ശില്പങ്ങളും പ്രദർശനത്തിലെ വേറിട്ട അനുഭങ്ങളാണ്‌. ആർക്കിടെക്ച്ചർ വിഷയത്തിലും പഠനത്തിലും താല്പര്യമുള്ള ഏവർക്കും വിദഗ്ദരുമായി തുറന്നവേദിയിൽ സംവദിക്കാനുള്ള അവസരവുമുണ്ടാവും.പ്രദർശനം സൗജന്യമാണ്. ഞായറാഴ്ച പ്രദർശനം സമാപിക്കും. കോഴിക്കോട്, തിരുവനന്തപുരം, നഗരങ്ങളിലെ പ്രദർശനത്തിനുശേഷം കൊച്ചി, കോയമ്പത്തൂർ,…

    Read More »
  • Crime

    പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ വീട്ടമ്മ തല്ലിക്കൊന്നു; സ്വകാര്യഭാഗങ്ങളിലടക്കം ചവിട്ടിമെതിച്ചു

    ഹൈദരാബാദ്: മദ്യലഹരിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ വീട്ടമ്മ തല്ലിക്കൊന്നു. ഹൈദരാബാദ് രാജേന്ദ്രനഗറിലാണ് സംഭവം. സുരക്ഷാജീവനക്കാരനായി ജോലിചെയ്യുന്ന ശ്രീനിവാസ് (46) എന്നയാളെയാണ് 45 വയസുകാരി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്ന യുവതിയെ ശ്രീനിവാസ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി അമിതമായി മദ്യപിച്ചിരുന്ന ഇയാള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ വീടുവിട്ടിറങ്ങി സമീപപ്രദേശത്തേക്ക് നടന്നെത്തുകയായിരുന്നു. ഇതിനിടെയാണ് യുവതി അവരുടെ വീടിന് പുറത്ത് കിടന്നുറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അല്പം അകലെയായി യുവതിയുടെ ഭര്‍ത്താവും ഉറങ്ങുന്നുണ്ടായിരുന്നു. തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന ശ്രീനിവാസ് യുവതിയുടെ അടുത്തെത്തി സാരി വലിച്ചുമാറ്റുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ ഞെട്ടിയുണര്‍ന്ന യുവതി ബഹളംവെയ്ക്കുകയും ശ്രീനിവാസിനെ മര്‍ദിക്കുകയുമായിരുന്നു. സമീപത്തുണ്ടായിരുന്ന പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ചാണ് യുവതി ശ്രീനിവാസിനെ അടിച്ചത്. സ്വകാര്യഭാഗങ്ങളിലടക്കം ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. ബഹളംകേട്ട് യുവതിയുടെ ഭര്‍ത്താവും അയല്‍ക്കാരും എത്തിയശേഷമാണ് ഇവര്‍ വിവരം പോലീസില്‍ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ശ്രീനിവാസ് അര്‍ധബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും…

    Read More »
  • Crime

    വിജിലന്‍സിനെ കണ്ടതോടെ രണ്ട് കോടി അയല്‍വാസിയുടെ ടെറസിലേയ്ക്ക് എറിഞ്ഞു; സബ് കലക്ടറെ കൈയോടെ പൊക്കി

    ഭുവനേശ്വര്‍: വിജിലന്‍സ് റെയ്ഡില്‍ നിന്ന് രക്ഷപ്പെടാനായി രണ്ട് കോടി രൂപ അയല്‍വാസിയുടെ ടെറസിലേയ്ക്ക് എറിഞ്ഞ് സബ് കലക്ടര്‍. ഒഡീഷയിലെ നബരംഗ്പൂര്‍ ജില്ലയിലെ അഡീഷണല്‍ സബ് കലക്ടര്‍ പ്രശാന്ത് കുമാര്‍ റൗട്ടാണ് പണം ഒളിപ്പിക്കാന്‍ ശ്രമിച്ചത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാരോപിച്ചായിരുന്നു വിജിലന്‍സിന്റെ റെയ്ഡ്. പ്രശാന്തിന്റെ ഭുവനേശ്വറിലെ കാനന്‍ വിഹാര്‍ ഏരിയയിലെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇതിന് മുമ്പായി റൗട്ട് അയല്‍വാസിയുടെ ടെറസിലേയ്ക്ക് പണം നിറച്ച ബാഗ് എറിയുകയായിരുന്നുവെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്ന് ടെറസില്‍ നിന്ന് ആറ് പെട്ടികളിലായി ഒളിപ്പിച്ച രണ്ട് കോടിയിലധികം രൂപ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാവിലെ ആരംഭിച്ച റെയ്ഡ് 36 മണിക്കൂറിലേറെ നീണ്ടു. എച്ച്ഐജി-115, ഭുവനേശ്വര്‍, കാനന്‍ വിഹാറിലെ വീട്, നബരംഗ്പൂരിലെ മറ്റൊരു വീട്, ഓഫീസ് ചേംബര്‍, ഭദ്രക് ജില്ലയിലെ മാതാപിതാക്കളുടെ വീട് എന്നിവയുള്‍പ്പെടെ ഒമ്പത് സ്ഥലങ്ങളില്‍ ഒരേസമയം റെയ്ഡ് നടന്നു. ഇത് കൂടാതെ പ്രശാന്തിന്റെ പരിചയക്കാരുമായി ബന്ധപ്പെട്ട മറ്റ് അഞ്ചിടങ്ങളിലും തെരച്ചില്‍ നടത്തിയതായി വിജിലന്‍സ് അറിയിച്ചു.

    Read More »
  • NEWS

    അമ്മയുടെ ഉപദേശം നെഞ്ചിലേറ്റി; മസാജിന് വന്ന മിഥുനില്‍നിന്ന് ഒഴിഞ്ഞുമാറി സെറീന

    ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചില്‍ പലപ്പോഴും ചര്‍ച്ചകളില്‍ ഇടം നേടിയ കാര്യമാണ് അനിയന്‍ മിഥുന്‍ മറ്റുള്ളവരുടെ അടുത്തേക്ക് തല മസാജ് ചെയ്യാന്‍ പോകുന്ന കാര്യം. സീസണ്‍ തുടങ്ങി രണ്ട് മൂന്ന് ആഴ്ചയില്‍ തുടങ്ങിയ ഈ പ്രവണത ഇന്നലെ വരെയും തുടര്‍ന്ന് പോകുന്നുണ്ട്. ഫാമിലി വീക്കില്‍ ഇക്കാര്യം പറഞ്ഞ് സെറീനയെ അമ്മ വിലക്കിയിരുന്നു. ഇതിന് പിന്നാലെ വീണ്ടും സെറീനയുടെ അടുത്ത് മസാജിന് പോയ മിഥുനെ ഒഴിവാക്കി വിടുന്നൊരു വീഡിയോ ആണ് ഇപ്പോള്‍ ബിഗ് ബോസ് പേജുകളില്‍ നിറയുന്നത്. നാദിറ, ജുനൈസ്, സെറീന എന്നിവര്‍ സംസാരിക്കുന്നതിനിടെ ആണ് സംഭവം. ആദ്യം ഗാര്‍ഡന്‍ ഏരിയയിലെ സോഫയുടെ വശത്തിരുന്ന മിഥുന്‍ പതിയെ സെറീനയുടെ മടിയില്‍ കിടക്കാന്‍ വരികയായിരുന്നു. ഇത് മനസിലാക്കിയ സെറീന പതിയെ അവിടെ നിന്നും മാറി മറ്റൊരിടത്ത് ഇരുന്നു. ഇവിടേയ്ക്കും മിഥുന്‍ എത്തി. എന്നാല്‍ അവിടെ നിന്നും സെറീന എഴുന്നേറ്റ് മാറി ആദ്യമിരുന്ന സ്ഥലത്ത് എത്തി. ഇതിനിടെ സെറീനയെ മിഥുന്‍ നോക്കുന്നുമുണ്ട്. ഏറ്റവും ഒടുവില്‍…

    Read More »
  • Crime

    പകല്‍ സ്‌കൂട്ടറില്‍ കറങ്ങി നടന്ന് കവര്‍ച്ച; 30 മോഷണങ്ങള്‍ക്കൊടുവില്‍ ‘മാടന്‍’ ജിത്തു പിടിയില്‍

    മലപ്പുറം: ചേളാരി തേഞ്ഞിപ്പലം യൂണിവേഴ്‌സിറ്റി കേന്ദ്രീകരിച്ച് പരിസര പ്രദേശങ്ങളിലെ വീടുകളില്‍ പട്ടാപകല്‍ കവര്‍ച്ച പതിവാക്കിയ അന്തര്‍ ജില്ലാ മോഷ്ടാവ് പിടിയില്‍. കോഴിക്കോട് ഫറോക്ക് സ്വദേശി മണക്കോട്ട് വീട്ടില്‍ ജിത്തു (28) എന്ന മാടന്‍ ജിത്തുവാണ് പിടിയിലായത്. ആളുകള്‍ ഇല്ലാത്ത വീടുകളില്‍ പകല്‍ സമയങ്ങളില്‍ സ്‌കൂട്ടറില്‍ കറങ്ങി നടന്ന് കവര്‍ച്ച നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. യൂണിവേഴ്‌സിറ്റി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍ ഉള്‍പ്പെടെ പരിസര പ്രദേശങ്ങളിലെ 30 ഓളം വീടുകളില്‍ കവര്‍ച്ച നടന്നിരുന്നു. 2022 ഡിസംബര്‍ മുതലാണ് തുടര്‍ച്ചയായി കവര്‍ച്ച നടന്നിരുന്നത്. കമ്പനി എക്‌സിക്യൂട്ടീവ് എന്ന വ്യാജേന വീടുകളില്‍ എത്തുന്ന ഇയാള്‍ ആളില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് മോഷണം നടത്തുന്നത്. വീട്ടുകാര്‍ ഒളിപ്പിച്ചു വെക്കുന്ന ചാവി തപ്പിയെടുത്ത് വാതില്‍ തുറന്ന് അകത്തു കയറി കവര്‍ച്ച നടത്തും. ചാവി കിട്ടിയില്ലെങ്കില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് പൂട്ട് തകര്‍ത്ത് കവര്‍ച്ച നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് അറിയിച്ചു. കവര്‍ച്ചകള്‍ വര്‍ധിച്ചതോടെ പരിസരവാസികള്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതോടെ…

    Read More »
  • Kerala

    രാത്രി ശൗചാലയത്തിന്റെ ഗ്രില്‍ തകര്‍ത്തു; ബോയ്സ്ഹോമില്‍നിന്ന് നാലുകുട്ടികള്‍ ചാടിപ്പോയി

    കോഴിക്കോട്: വെള്ളിമാടുകുന്ന് ബോയ്സ്ഹോമില്‍ നിന്ന് നാലുകുട്ടികള്‍ ചാടിപ്പോയി. ശൗചാലയത്തിന്റെ അഴി പൊളിച്ചാണ് കുട്ടികള്‍ പുറത്തുകടന്നത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ഇന്ന് രാവിലെ ആറ് മണിയോടെയാണ് നാലു കുട്ടികളെ കാണാനില്ലെന്ന വിവരം ചേവായൂര്‍ ബോയ്സ് ഹോമില്‍ നിന്ന് പോലീസിനെ വിളിച്ചറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാത്രി എട്ടുമണിയോടെ ശൗചാലയത്തിന്റെ ഗ്രില്‍ തകര്‍ത്ത് കുട്ടികള്‍ പുറത്ത് കടന്നതായി സിസി ടിവി ദൃശ്യങ്ങളില്‍ കണ്ടെത്താന്‍ കഴിഞ്ഞത്. ചാടിപ്പോയവരില്‍ മൂന്ന് പേര്‍ കോഴിക്കോട് സ്വദേശികളും ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്. നാലുപേരും പതിനേഴ് വയസുള്ളവരാണെന്നും പോലീസ് പറഞ്ഞു. കുട്ടികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങി കുട്ടികള്‍ എത്താന്‍ സാധ്യതയുള്ള ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. 2022ല്‍ വെള്ളിമാടുകുന്ന് ഗേള്‍സ്ഹോമില്‍ നിന്നും ആറ് പെണ്‍കുട്ടികള്‍ ചാടിപ്പോയിരുന്നു.    

    Read More »
Back to top button
error: