KeralaNEWS

”ചങ്ക് കൊടുത്തും സംരക്ഷിക്കും, സുധാകരന്‍ അധ്യക്ഷസ്ഥാനം ഒഴിയില്ല, തയ്യാറായാലും അനുവദിക്കില്ല”

കൊച്ചി: ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട കെപിസിസി പ്രസിഡന്‍്‌റ് കെ. സുധാകരന് പൂര്‍ണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. വ്യാജ പുരാവസ്തു കേസില്‍ പരാതിക്കാരെ ബ്ലാക്ക് മെയില്‍ ചെയ്തു കെപിസിസി പ്രസിഡന്റിനെതിരെ മൊഴിയുണ്ടാക്കി കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിച്ചതെന്നു സതീശന്‍ ആരോപിച്ചു.

”കെപിസിസി പ്രസിഡന്റിനെതിരേ വ്യാജ കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്യുന്നു. അഴിമതിയില്‍ മുങ്ങി ചെളിയില്‍ പുരണ്ടു നില്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍. അത് ഞങ്ങളുടെ മേല്‍ തെറിപ്പിക്കാന്‍ നോക്കേണ്ട. സര്‍ക്കാര്‍ നേരത്തെ മോണ്‍സന്റെ ഡ്രൈവരെ ചോദ്യം ചെയ്തിരുന്നു. അന്ന് ഇല്ലാത്ത മൊഴിയാണ് പുതിയ ഉദോഗസ്ഥനെ നിയമിച്ചപ്പോള്‍ കിട്ടിയത്. പരാതിക്കാര്‍ തെറ്റായ പശ്ചാത്തലം ഉള്ളവരാണ്. പരാതിക്കാരെ ഭീഷണിപ്പെടുത്തി തെറ്റായ മൊഴിയില്‍ സുധാകരനെതിരെ കേസ് എടുത്തു.ആര് മൊഴി നല്‍കിയാലും കേസ് എടുക്കുമോ? സ്വപ്നസുരേഷ് നല്‍കിയ മൊഴിയില്‍ കേസ് എടുക്കുമോ?” -അദ്ദേഹം ചോദിച്ചു.

Signature-ad

സുധാകരന്‍ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും മാറി നില്‍ക്കില്ല. സുധാകരന്‍ തയ്യാറായാലും പാര്‍ട്ടി അനുവദിക്കില്ല. ഇത് സംബന്ധിച്ച് ചര്‍ച്ച പാര്‍ട്ടിയില്‍ നടന്നിട്ടില്ല. നടക്കുന്നുമില്ല. സുധാകരനെ ചതിച്ച് ജയിലില്‍ അടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു കോണ്‍ഗ്രസുകാരനും പിന്നില്‍ നിന്നും കുത്തില്ല. ചങ്കു കൊടുത്തും കെപിസിസി പ്രസിഡന്റിനെ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: