Month: June 2023

  • Kerala

    മലപ്പുറത്ത് ബൈക്കിനും കാറിനും മുകളിലേക്ക് ലോറി മറിഞ്ഞു; രണ്ടുപേര്‍ അടിയില്‍ കുടുങ്ങി

    മലപ്പുറം: മുണ്ടുപറമ്പ് ബൈപ്പാസില്‍ ലോറി കാറിനും ബൈക്കിനും മീതെ മറിഞ്ഞ് അപകടം. രണ്ടുപേര്‍ അടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഭാരം കയറ്റിവന്ന ലോറിയാണ് നിയന്ത്രണം വിട്ട് മുണ്ടുപറമ്പ് വളവില്‍വച്ച് മറിഞ്ഞത്. ലോറി ബൈക്കിനും കാറിനും മീതെയ്ക്കാണ് മറിഞ്ഞത്. ബൈക്കില്‍ ചാരിനിന്നയാളും കാറില്‍ ഉണ്ടായിരുന്ന ആളുമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആംബുലന്‍സ് ഉള്‍പ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു.    

    Read More »
  • Kerala

    ലൈംഗിക വൈകൃതങ്ങളുടെ ചിത്രങ്ങള്‍ കാമ്പസുകളില്‍ സ്ഥാപിച്ചത് എസ്എഫ്‌ഐ അല്ലേ? തൊപ്പിയുടെ അറസ്റ്റില്‍ പ്രതികരിച്ച് ഹരിത നേതാവ്

    മലപ്പുറം: സദാചാര – ധാര്‍മിക സംസ്‌കാരങ്ങളെ നിരന്തരം കടന്നാക്രമിക്കുന്ന സിപിഎം -ഡിവൈഎഫഐ- എസ്എഫ്‌ഐ സംഘങ്ങളുടെ കൂടി ഉല്‍പ്പന്നങ്ങളാണ് തൊപ്പിയെ പോലുള്ള സാമൂഹികവിരുദ്ധരെന്ന് എംഎസ്എഫ് ഹരിത നേതാവ് അഡ്വ. കെ തെഹാനി. തൊപ്പിയുടെ അശ്ലീലത്തെ വിമര്‍ശിക്കുന്നവരെ ലിബറല്‍ സംഘങ്ങള്‍ നേരിടുന്നത് അശ്ലീലം എന്നതിന്റെ മാനദണ്ഡം ഏതാണെന്ന് ചോദിച്ചാണ്. ഈ ചോദ്യം വേറെ ചില സ്ഥലങ്ങളിലും നമ്മള്‍ കേട്ടിട്ടുണ്ട്. അത് കേരളത്തിലെ കാംപസുകളില്‍ എസ്.എഫ്.ഐ ചോദിച്ചുകൊണ്ടിരിക്കുന്ന ഒന്നാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ തെഹാനി പറഞ്ഞു. ‘തൊപ്പി’ എന്ന യൂട്യൂബറുടെ അശ്ലീല സംഭാഷണം ഇപ്പോള്‍ ചൂടുള്ള ചര്‍ച്ചയാണ്. ‘തൊപ്പി’ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഡിവൈഎഫ്‌ഐ മുതല്‍ ദേശാഭിമാനി വരെ ഞെട്ടല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തൊപ്പിയുടെ അശ്ലീലത്തെ വിമര്‍ശിക്കുന്നവരെ ലിബറല്‍ സംഘങ്ങള്‍ നേരിടുന്നത് അശ്ലീലം എന്നതിന്റെ മാനദണ്ഡം ഏതാണെന്ന് ചോദിച്ചാണ്. ഈ ചോദ്യം വേറെ ചില സ്ഥലങ്ങളിലും നമ്മള്‍ കേട്ടിട്ടുണ്ട്. അത് കേരളത്തിലെ കാംപസുകളില്‍ എസ്എഫ്‌ഐ ചോദിച്ചുകൊണ്ടിരിക്കുന്ന ഒന്നാണതെന്ന് എംഎസ്എഫ് ഹരിത നേതാവ് വ്യക്തമാക്കി. ലൈംഗിക വൈകൃതങ്ങളുള്ള ചിത്രങ്ങളുള്ള ബോഡുകളും…

    Read More »
  • Kerala

    പനിയുള്ള കുട്ടികളെ സ്കൂളിൽ അയക്കരുത്:പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

    തിരുവനന്തപുരം:പനിയുള്ള കുട്ടികളെ മൂന്നു മുതല്‍ അഞ്ചു വരെ ദിവസം സ്കൂളില്‍ അയക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലർ.പനിയുള്ളവർ നിര്ബന്ധമായും ചികിത്സ തേടണമെന്നും സർക്കുലറിൽ പറയുന്നു. കുട്ടിയുടെ രോഗവിവരം സ്കൂളില്‍ നിന്ന് അന്വേഷിക്കണം.ഒരു ക്ലാസില്‍ പല കുട്ടികള്‍ക്ക് പനിയുണ്ടെങ്കില്‍ ക്ലാസ് ടീച്ചര്‍ പ്രധാനാധ്യാപകനെയും അദ്ദേഹം ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫിസറെയും അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പകര്‍ച്ചവ്യാധി പിടിപെടുന്ന കുട്ടികള്‍/ ജീവനക്കാര്‍/ അധ്യാപകര്‍ എന്നിവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് സ്കൂളില്‍ ഡേറ്റ ബുക്ക് ഏര്‍പ്പെടുത്തണം. ശനിയാഴ്ച എല്ലാ വിദ്യാഭ്യാസ ഓഫിസിലും ശുചീകരണ പ്രവര്‍ത്തനം നടത്തണം.ഇൻഫ്ലുവൻസയുടെ ചെറിയ ലക്ഷണങ്ങേളാടുകൂടിയാണെങ്കില്‍ പോലും സ്കൂളില്‍ വരുന്ന കുട്ടികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം.എല്ലാ സ്കൂളുകളിലും ഒരു അധ്യാപകൻ/ അധ്യാപിക പകര്‍ച്ചവ്യാധി നോഡല്‍ ഓഫിസറായി പ്രവര്‍ത്തിക്കണമെന്നും സ്‌കൂളുകള്‍ക്ക് നൽകിയ നിര്‍ദ്ദേശത്തിൽ പറയുന്നു.

    Read More »
  • Kerala

    പനവല്ലിയെ ഭീതിയിലാഴ്ത്തിയ കടുവ ഒടുവില്‍ കൂട്ടിലായി

    വയനാട്: തിരുനെല്ലി പനവല്ലിയെയും പരിസര പ്രദേശങ്ങളെയും ഭീതിയിലാഴ്ത്തിയ കടുവ ഒടുവില്‍ കൂട്ടിലായി. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കടുവ കൂട്ടില്‍ കുടുങ്ങിയത്. കടുവയുടെ ആക്രമണമുണ്ടായ ആദണ്ടയില്‍ കഴിഞ്ഞയാഴ്ചയായിരുന്നു കൂട് സ്ഥാപിച്ചത്. ഏതാനും ദിവസങ്ങളായി പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും കൂട് സ്ഥാപിച്ച ശേഷം പ്രദേശങ്ങളില്‍ കടുവ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നില്ല. മൂന്നാഴ്ച മുമ്പാണ് പനവല്ലിയില്‍ കടുവയുടെ സാന്നിധ്യം ആദ്യമായി സ്ഥിരീകരിച്ചത്. മെയ് 31ന് പുളിയ്ക്കല്‍ മാത്യുവിന്റെ പശുവിനെയും ജൂണ്‍ 11ന് വരകില്‍ വിജയന്റെ പശുക്കിടാവിനെയും പുളിയ്ക്കല്‍ റോസയുടെ പശുവിനെയും കടുവ ആക്രമിച്ചു. ആക്രമിച്ച സമയത്ത് തന്നെ പശുക്കിടാവും ഒരു ദിവസത്തിന് ശേഷം പശുവും ചത്തു. ഇതോടെ പ്രദേശത്ത് പ്രതിഷേധം ശക്തമായിരുന്നു. ഇതേ തുടര്‍ന്നാണ് ക്യാമറകള്‍ സ്ഥാപിച്ച് നീരിക്ഷിക്കുന്നതിനൊപ്പം കൂടും സ്ഥാപിക്കുന്നത്. നോര്‍ത്ത് വയനാട് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍, ബേഗൂര്‍ റെയ്ഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. കടുവ കൂട്ടിലായതോടെ പ്രദേശവാസികളുടെ ആശങ്കകള്‍ക്ക് വിരാമമായിരിക്കുകയാണ്.

    Read More »
  • Crime

    തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 15 പെട്ടി പഴകിയ മീന്‍ പിടികൂടി; എത്തിച്ചത് ഒഡീഷയില്‍ നിന്ന്

    തൃശൂര്‍: ഒഡീഷയില്‍നിന്ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച പഴകിയ മീന്‍ ഭക്ഷ്യ സുരക്ഷവിഭാഗം പിടിച്ചെടുത്തു. 15 ബോക്സുകളില്‍ ഐസ് ഇട്ട പച്ചമീനും 21 ബോക്സുകളില്‍ ഉണക്കമീനുമാണ് പിടിച്ചെടുത്തത്. പുഴുവരിച്ച പാഴ്സലുകള്‍ ഇന്നലെ വൈകിട്ടാണ് തൃശൂര്‍ റെയില്‍വേ പ്ലാറ്റ്ഫോമില്‍ എത്തിയത്. ഇന്നലെ തന്നെ പഴകിയ മീന്‍ എത്തിയതായി ഇന്റലിജന്‍സ് സ്ഥീരീകരിച്ചെങ്കിലും പരിശോധനയ്ക്ക് റെയില്‍വേ അനുവദിച്ചില്ല. ഇന്ന് രാവിലെ റെയില്‍വേ അധികൃതര്‍ ഉടമകളെ വിളിച്ചുവരുത്തിയ ശേഷം പാഴ്സല്‍ കൈമാറുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന് പുറത്തുവച്ച് ഭക്ഷ്യസുരക്ഷാവിഭാഗം പഴകിയ മീന്‍ അടങ്ങിയ പെട്ടികള്‍ പിടിച്ചെടുത്തു. പരിശോധന നടക്കുന്നതിനിടെ ഒരു വാഹനത്തില്‍ ഉടമസ്ഥന്‍മാര്‍ മീന്‍ ബോക്സ് കടത്തി ശക്തന്‍ മാര്‍ക്കറ്റിലെത്തിച്ചെങ്കിലും പോലീസ് പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാവിഭാഗത്തിന് കൈമാറി. പതിനഞ്ച് മണിക്കൂറിലേനേരമാണ് ഉടമകള്‍ എത്താത്തതിനെ തുടര്‍ന്ന് പഴകിയ മത്സ്യം റെയില്‍വേ പ്ലാറ്റ് ഫോമില്‍ കിടന്നത്. മീനിന്റെ സാമ്പിള്‍ ശേഖരിച്ചതായി ഭക്ഷ്യസുരക്ഷ ഓഫീസര്‍ പറഞ്ഞു. ശേഖരിച്ച സാമ്പിള്‍ കാക്കനാട് ലാബിലേക്ക് അയക്കുമെന്നും ഭക്ഷ്യസുരക്ഷാവിഭാഗം അറിയിച്ചു. ആവശ്യമായ ഐസ് ഇട്ടായിരുന്നില്ല മീന്‍ കൊണ്ടുവന്നതെന്നും…

    Read More »
  • Kerala

    ബാംഗ്ലൂരില്‍ നിന്നും കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

    കണ്ണൂര്‍: കഴിഞ്ഞ ചൊവ്വാഴ്ച ബാംഗ്ലൂരില്‍ നിന്നും കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ചെറുവാഞ്ചേരി സ്വദേശി റഹൂഫ് (34) എന്ന യുവാവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാംഗ്ലൂര്‍ ബിടിഎം ബസ്റ്റാന്‍ഡ് പരിസരത്ത് വെച്ച്‌ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. മൃതദേഹം വിക്ടോറിയ ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

    Read More »
  • Kerala

    നിഖില്‍ തോമസിനെ കോട്ടയത്തുനിന്ന് കസ്റ്റഡിയിലെടുത്തു; പദ്ധതിയിട്ടത് തമിഴ്‌നാട്ടിലേക്ക് കടക്കാന്‍?

    കോട്ടയം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ എസ്എഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറി നിഖില്‍ തോമസ് പിടിയിലായി. ശനിയാഴ്ച പുലര്‍ച്ചെ 12.30-ന് കോട്ടയം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് നിഖില്‍ തോമസിനെ കായംകുളം സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ പിടികൂടുന്നത്. തെങ്കാശി വഴി തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്നുസുചനയുണ്ട്. നിഖിലിനെ കായംകുളം പോലീസ് സ്റ്റേഷനിലെത്തിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു നിഖില്‍. രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിശദമായ ചോദ്യം ചെയ്യലിലേക്ക് ഉദ്യോഗസ്ഥര്‍ കടക്കും. ഉച്ചയോടെ നിഖിലിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. തുടര്‍ന്ന് വൈകിട്ട് അഞ്ച് മണിയോടു കൂടി കോടതിയില്‍ ഹാജരാക്കുമെന്നാണ് നിലവില്‍ പുറത്ത് വരുന്ന വിവരം. ഒളിവിലായിരുന്ന നിഖിലിന്റെ നീക്കങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ ഇന്നലെ തിരച്ചിലിലായിരുന്നു. നിഖിലിന്റെ സുഹൃത്തായ മുന്‍ എസ്എഫ്‌ഐ നേതാവിനെ വര്‍ക്കലയില്‍ നിന്ന് ഇന്നലെ പകല്‍ കസ്റ്റഡിയിലെടുത്തിരുന്നു. നിഖില്‍ വിഷയത്തില്‍ യുഡിഎഫ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആലോചിക്കുന്നെന്നു സൂചനയുള്ളതിനാല്‍ അതിനു മുന്‍പേ ഇയാളെ…

    Read More »
  • Kerala

    ഇലന്തൂരിൽ മുൻപും നരബലി; നാലു വയസ്സുള്ള മകളെ കൊന്നത് ഡോക്ടർ

    പത്തനംതിട്ട:ഇലന്തൂരിലെ നരബലി കേരളത്തിന്റെ മനസാക്ഷിയെ മരവിപ്പിച്ച ഒന്നാണ്. എന്നാല്‍, ആഭിചാര കര്‍മ്മത്തെ തുടര്‍ന്നുള്ള കൊലപാതകം ആദ്യമായി അല്ല ഇലന്തൂരില്‍ നടക്കുന്നത് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇലന്തൂര്‍ പരിയാരം പൂക്കോട് കണിയാൻ കണ്ടത്തില്‍ ശശിരാജ് പണിക്കര്‍ എന്ന ഹോമിയോ ഡോക്ടറാണ് നാലുവയസ്സുള്ള തന്റെ സ്വന്തം മകളെ കൊന്നത് 1997-ല്‍ ആയിരുന്നു സംഭവം.സംഭവത്തിൽ  ശിക്ഷ അനുഭവിച്ച്‌ കൊണ്ടിരിക്കെ ജയിലില്‍ വെച്ചാണ് ഇദ്ദേഹം‌ മരിക്കുന്നത്.   ആഭിചാരത്തിന്റെ പേരിലായിരുന്നു കൊലപാതകം.ഭാര്യയെ ഉപേക്ഷിച്ച്‌ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച ഇയാള്‍ക്ക് ഈ ബന്ധത്തില്‍ ഉണ്ടായ കുട്ടിയെയാണ് കൊലപ്പെടുത്തിയത്.നാട്ടുകാര്‍ വിവരം അറിഞ്ഞതോടെ സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.തുടർന്ന് ആറന്മുള പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഈ കേസില്‍ പണിക്കര്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് ലഭിച്ചത്. ജയിലില്‍ കഴിയുമ്ബോള്‍ ആയിരുന്നു ഇയാളുടെ മരണം.

    Read More »
  • India

    ഉത്തര്‍പ്രദേശിലെ സെക്കൻഡറി വിദ്യാര്‍ഥികള്‍ക്കുള്ള പാഠ്യപദ്ധതിയില്‍ സവര്‍ക്കറുടെ ജീവചരിത്രവും

    ലക്നൗ:ഉത്തര്‍പ്രദേശിലെ സെക്കൻഡറി വിദ്യാര്‍ഥികള്‍ക്കുള്ള പാഠ്യപദ്ധതിയില്‍ സവര്‍ക്കറുടെ ജീവചരിത്രവും.മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെകൂടി നിര്‍ദേശപ്രകാരമാണ് പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ചന്ദ്രശേഖര്‍ ആസാദ്, ബിര്‍സ മുണ്ട, ബിഗം ഹസ്രത് മഹല്‍, വീര്‍ കൻവര്‍ സിംഗ്, ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍, ഗൗതം ബുദ്ധ, ഛത്രപതി ശിവജി, വിനോബ ഭാവെ, ശ്രീനിവാസ രാമാനുജൻ, ജഗദീഷ് ചന്ദ്ര ബോസ്, മംഗല്‍ പാണ്ഡെ, റോഷൻ സിംഗ്, സുഖ്ദേവ് , ലോകമാന്യ തിലക്, ഗോപാല കൃഷ്ണ ഗോഖലെ, മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദ എന്നിവരുടെ ജീവചരിത്രത്തിനൊപ്പം സര്‍വക്കറുടെ ചരിത്രവും കുട്ടികള്‍ക്കു പഠിക്കേണ്ടിവരും.

    Read More »
  • Kerala

    കിണറ്റിൽ വീണ അമ്മയേയും മകളേയും ഫയർഫോഴ്സ് രക്ഷപ്പെടുത്തി

    മലപ്പുറം: അബദ്ധത്തില്‍ കിണറ്റില്‍ വീണ മകളെ രക്ഷിക്കാനായി ചാടിയ 61കാരിയായ മാതാവിനെയും മകളേയും അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ ഒമ്ബതോടെയാണ് സംഭവം.മഞ്ചേരി വേട്ടേക്കോട് 32-ാം വാര്‍ഡില്‍ ജഗദീഷ് ചന്ദ്രബോസിന്റെ ഉടമസ്ഥതയിലുള്ള കിണറ്റിലേക്കാണ് 30 കാരിയായ നിഷ അബദ്ധത്തില്‍ വീണത്. 40 അടി താഴ്ചയും അഞ്ചടിയോളം വെള്ളവുമുള്ള കിണറ്റിലേക്ക് മകള്‍ വീഴുന്നതു കണ്ട മാതാവ് ഉഷ പിന്നാലെ ചാടുകയായിരുന്നു. തിരികെ കയറാനാവാതെ കിണറില്‍ കുടുങ്ങിയ അമ്മയെയും മകളെയും നാട്ടുകാര്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേരി ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു.   സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് പാമ്ബലത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും രക്ഷിച്ചത്.

    Read More »
Back to top button
error: