Month: June 2023
-
Crime
യുവതിയുടെ നഗ്‌നവീഡിയോ പ്രതിശ്രുതവരന്, വിവാഹം മുടങ്ങി; മൂന്നുപേര്‍ അറസ്റ്റില്‍
അമരാവതി: യുവതിയുടെ നഗ്‌ന വീഡിയോ കോളിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ മുന്‍കാമുകന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ ഗുഡിവാഡ സ്വദേശിനിയായ 26 വയസുകാരി നല്‍കിയ പരാതിയിലാണ് യുവാവിനെയും ഇയാളുടെ രണ്ട് കൂട്ടുകാരെയും അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയായ യുവാവ് അയച്ചുനല്‍കിയ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചതിനാണ് ഇയാളുടെ സുഹൃത്തുക്കളെ പിടികൂടിയത്. നഗ്‌ന വീഡിയോ കോളിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ യുവതിയുടെ പ്രതിശ്രുത വരനും അയച്ചുനല്‍കിയിരുന്നു. ഇതോടെ യുവതിയുടെ വിവാഹം മുടങ്ങി. തുടര്‍ന്നാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. ബാന്ദുമില്ലി സ്വദേശിയായ യുവാവും യുവതിയും സാമൂഹികമാധ്യമം വഴിയാണ് പരിചയപ്പെട്ടത്. പിന്നാലെ ഇരുവരും പരസ്പരം മൊബൈല്‍ നമ്പര്‍ കൈമാറി. ദിവസേന വിളിക്കുന്നതും പതിവായി. അടുപ്പം വളര്‍ന്നതോടെ വീഡിയോ കോളിങ്ങും ആരംഭിച്ചു. ഇതിനിടെയാണ് യുവാവ് ആവശ്യപ്പെട്ടതനുസരിച്ചാണ് വീഡിയോകോളില്‍ നഗ്‌നയായതെന്നാണ് പരാതിയില്‍ പറയുന്നത്. മാസങ്ങള്‍ക്ക് ശേഷം മാണ്ഡവല്ലി സ്വദേശിയുമായി വീട്ടുകാര്‍ യുവതിയുടെ വിവാഹം നിശ്ചയിച്ചു. ഇതിനുപിന്നാലെയാണ് പ്രതി ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതെന്നും നഗ്‌നവീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ജൂണ്‍ 14-ാം തീയതിയായിരുന്നു…
Read More » -
NEWS
മഴക്കാലം ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം
മഴക്കാലം രോഗങ്ങളുടെ കൂടി കാലമാണ്. ചുമ, ജലദോഷം, വയറിളക്കം, ഡെങ്കിപ്പനി, മലേറിയ, ചിക്കുന്‍ ഗുനിയ തുടങ്ങി നിരവധി രോഗങ്ങള്‍ ഇക്കാലത്ത് ശക്തിയാര്‍ജിക്കും. അതിനാല്‍ മഴക്കാലത്ത് ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. മറ്റ് രോഗങ്ങളുള്ളവര്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി നിലനിര്‍ത്തി രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കണം. മഴക്കാലത്ത് ധാരാളം വെള്ളം കുടിക്കണം. താപനില കുറവാണെങ്കിലും ശരീരത്തിന് ആവശ്യത്തിനുള്ള വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കേണ്ടത് അത്യാവശ്യമാണ്. ഇഞ്ചി, ഹെര്‍ബല്‍ ടീ, സൂപ്പുകള്‍ പോലെയുള്ളവ മഴക്കാലത്ത് കുടിക്കുന്നത് നല്ലതാണ്. ഗ്രീന്‍ ടീ, കാമമൈല്‍ ടീ എന്നിവ പതിവാക്കുന്നതും ശരീരത്തിന് ഉത്തമമാണ്. ഇവ നിങ്ങളുടെ ശരീരത്തിന് ചൂടുപകരുക മാത്രമല്ല ചെയ്യുന്നത്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുള്ളവയാണ് ഈ പാനീയങ്ങള്‍. ഇത് നിങ്ങളുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. ആപ്പിള്‍, മാതളം, ഓറഞ്ച്, എന്നിവയില്‍ ധാരാളം മിനറല്‍സും, വിറ്റാമിന്‍സും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം നിങ്ങളുടെ ശരീരത്തിന് പ്രതിരോധ ശേഷി പ്രദാനം ചെയ്യും.വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം പതിവാക്കുന്നത്…
Read More » -
India
മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ ആണ്‍കുട്ടികളെ തമ്മില്‍ കല്യാണം കഴിപ്പിച്ച് ഗ്രാമീണർ
മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ രണ്ട് ആണ്‍കുട്ടികളെ തമ്മില്‍ കല്യാണം കഴിപ്പിച്ച് ഗ്രാമീണർ. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ കൃഷ്ണരാജ്പേട്ട് താലൂക്കിലെ ഗംഗേനഹള്ളി ഗ്രാമത്തില്‍ ആണ് സംഭവം. വെള്ളിയാഴ്ച രാത്രിയിലാണ് രണ്ട് ആൺകുട്ടികളുടെ വിവാഹം നടത്തിയത്. വിവാഹ ചടങ്ങിന്റെ ഭാഗമായി ഗ്രാമവാസികള്‍ക്ക് പ്രത്യേക സദ്യയും ഒരുക്കിയിട്ടുണ്ടായിരുന്നു. പരമ്പരാഗത വസ്ത്രം ധരിച്ചായിരുന്നു രണ്ട് ആണ്‍കുട്ടികള്‍ വധൂവരന്മാരായി വിവാഹത്തിനായി എത്തിയിരുന്നത്. ഇത് തങ്ങളുടെ പൂര്‍വികര്‍ മുന്‍പ് ചെയ്തിരുന്ന ആചാരമാണ് എന്നും മഴ കുറഞ്ഞതിനാലാണ് പഴയ ആചാരത്തിലേക്ക് തിരികെ പോയതെന്നും ഗ്രാമീണര്‍ പറഞ്ഞു.
Read More » -
Kerala
കോട്ടയം മണർകാട് വനിതകള്‍ക്ക് സൗജന്യമായി മെൻസ്ട്രുവല്‍ കപ്പുകള്‍ വിതരണം ചെയ്തു
കോട്ടയം:വനിതകള്‍ക്ക് സൗജന്യമായി മെൻസ്ട്രുവല്‍ കപ്പുകള്‍ വിതരണം ചെയ്തു. മണര്‍കാട് ഗ്രാമ പഞ്ചായത്തില്‍ ‘പെണ്‍ പച്ച’ പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്ക് സൗജന്യമായി മെൻസ്ട്രുവല്‍ കപ്പുകള്‍ വിതരണം ചെയ്തത്. ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി മണര്‍കാട് പഞ്ചായത്ത് ഹാളില്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. മെൻസ്ട്രുവല്‍ കപ്പ് സ്ത്രീകള്‍ക്ക് ആരോഗ്യപരമായ സുരക്ഷിതത്വം ഉറപ്പാക്കുന്നതോടൊപ്പം പരിസ്ഥിതിക്ക് ദോഷകരമാവുന്നില്ല എന്നതും എടുത്ത് പറയേണ്ട കാര്യമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. 333 കപ്പുകളാണ് വിതരണം ചെയ്തത്. ആദ്യ ഘട്ടത്തില്‍ 100 എണ്ണം നല്‍കിയിരുന്നു.
Read More » -
India
ഭാര്യമാരെ വാടകയ്ക്ക് കൊടുക്കപ്പെടും
ഭാര്യമാരെ തമ്മിൽ കൈമാറുന്ന ഭർത്താക്കന്മാരെപ്പറ്റി അടുത്തിടെ കോട്ടയത്ത് നിന്നും നാം കേട്ടു.എന്നാൽ ഭാര്യമാരെ ആവശ്യക്കാർക്ക് വാടകയ്ക്ക് കൊടുക്കുന്ന നിരവധി ഗ്രാമങ്ങൾ ഇന്ത്യയിലുണ്ട്. മധ്യപ്രദേശിയെ ശിവപുരി അത്തരത്തിലൊരു ഗ്രാമമാണ്. ഇവിടെ ഭാര്യമാരെ ആവശ്യക്കാർക്ക് വാടകയ്ക്ക് കൊടുക്കുന്ന ഭര്‍ത്താക്കന്മാര്‍ ഉണ്ട്.ദിവസക്കണക്കിനോ മാസ കണക്കിനോ വര്‍ഷ കണക്കിനോ ആണ് ഈ ഏര്‍പ്പാട്. ദാദിച്ചാ പ്രദ എന്നാണ് ഈ വാടകയ്ക്ക് നല്‍കുന്ന ആചാരത്തെ അവിടെ ഉള്ളവര്‍ വിളിക്കുന്നത്.സുന്ദരികളായ ഭാര്യമാരെയാണ് ഇത്തരത്തില്‍ വാടകയ്ക്ക് നല്‍കുന്നത്. പത്ത് രൂപ മുതല്‍ നൂറ് രൂപ വരെയുളള മുദ്ര പത്രത്തില്‍ വാടക കരാര്‍ എഴുതിയ ശേഷമാണ് ഭാര്യമാരെ ഭര്‍ത്താക്കന്മാര്‍ വാടകയ്ക്ക് കൊടുക്കുന്നത്.വാടക കരാര്‍ കാലാവധി അവസാനിക്കുമ്പോള്‍ ആവശ്യമെങ്കില്‍ വീണ്ടും പുതുക്കി നല്‍കുകയും ചെയ്യും. ഇത് മധ്യപ്രദേശില്‍ മാത്രമുള്ള രീതിയല്ല. ഗുജറാത്തിലും ഭാര്യമാരെ വാടകയ്ക്ക് കൊടുക്കുന്ന ഏര്‍പ്പാട് നിലവിലുണ്ട്. ഗുജറാത്തില്‍ മാസം എട്ടായിരം രൂപയ്ക്ക് മറ്റൊരാള്‍ടെ ഭാര്യയെ ബിസിനസ്സുകാല്‍ വാടകയ്ക്ക് എടുത്തത് 2006ല് വന്‍ വിവാദത്തിന് തിരി കൊളിത്തിയിരുന്നു.ഇപ്പോഴും ഇതിന് കുറവൊന്നുമില്ല.ഇങ്ങനെ കിട്ടുന്ന പണം കൊണ്ട് ധൂർത്തടിച്ച്…
Read More » -
Kerala
യശ്വന്ത്പുര്‍ -കണ്ണൂര്‍ എക്‌സ്പ്രസ് വാളയാര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി
പാലക്കാട്: ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ യശ്വന്ത്പുർ -കണ്ണൂര്‍ എക്‌സ്പ്രസ് വാളയാര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി.യാത്രക്കാരുടെ പ്രതിഷേധത്തിനിടെ രണ്ടര മണിക്കൂറിനു ശേഷം മറ്റൊരു ലോക്കോ പൈലറ്റ് എത്തിയാണ് സര്‍വിസ് പുനരാരംഭിച്ചത്. ശനിയാഴ്ച രാവിലെ ആറിനാണ് സംഭവം.പാലക്കാട് സ്റ്റോപ് ഉണ്ടെന്നിരിക്കേ സ്റ്റോപ്പില്ലാത്ത വാളയാറിലാണ് ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയിട്ട് ഇറങ്ങിപ്പോയത്. യാത്രക്കാര്‍ വാളയാര്‍ റെയില്‍വേ സ്റ്റേഷനില്‍ അന്വേഷിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇതിനിടെ ലോക്കോ പൈലറ്റ് ശാരീരിക അസ്വാസ്ഥ്യം കാരണമാണ് ട്രെയിന്‍ നിര്‍ത്തി പോയതെന്ന വിശദീകരണവുമായി റെയില്‍വേ അധികൃതര്‍ രംഗത്തെത്തി. ഒടുവില്‍ രാവിലെ 8.30ഓടെ മറ്റൊരു ലോക്കോ പൈലറ്റ് എത്തി യാത്ര പുനരാരംഭിക്കുകയായിരുന്നു.
Read More » -
Kerala
റാന്നിയിൽ 28 കാരിയെ കാമുകൻ വെട്ടിക്കൊന്നു
റാന്നി: 28കാരിയെ ഒപ്പം താമസിച്ചിരുന്ന ആൺസുഹൃത്ത് വെട്ടിക്കൊന്നു.കീക്കൊഴൂർ സ്വദേശിനി രജിതയാണ് കൊല്ലപ്പെട്ടത്. യുവാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട രജിതയുടെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും പരിക്കേറ്റിട്ടുണ്ട്.ഇവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.അതുൽ സത്യനെന്ന യുവാവാണ് ആക്രമണം നടത്തിയത്.സംഭവത്തിനു ശേഷം ഇയാൾ രക്ഷപ്പെട്ടു.
Read More » -
Crime
ഒട്ടുപാൽ മോഷണശ്രമം; ഭരണങ്ങാനത്ത് രണ്ടുപേർ പിടിയിൽ
പാലാ: ഒട്ടുപാൽ മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭരണങ്ങാനം ഉള്ളനാട് മാരിപ്പുറത്ത് വീട്ടിൽ അജീഷ് അബ്രഹാം (38), ഈരാറ്റുപേട്ട നടക്കൽ ചായിപ്പറമ്പ് വീട്ടിൽ ശിഹാബ് (38) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം രാത്രി പൂവരണിയിലുള്ള കള്ളിവയലിൽ ജോസ് ജോർജിന്റെ റബ്ബർ തോട്ടത്തിൽ ഉള്ള ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് ഉടമസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടതറിഞ്ഞ ഇവർ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ഉടമയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവർ ഇരുവരെയും പിടികൂടുകയുമായിരുന്നു. ഇരുവർക്കും ഈരാറ്റുപേട്ട സ്റ്റേഷനിൽ മോഷണ കേസുകൾ നിലവിലുണ്ട്. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ ബിനു വി.എൽ, എ.എസ്.ഐ ബിജു കെ തോമസ്, സി.പി.ഓ രഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.
Read More » -
India
നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊല്ലാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊല്ലാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ കാർവാറിലാണ് സംഭവം.ആന്ധ്രപ്രദേശ് കടപ്പ സ്വദേശിയും ഉത്തര കന്നട മേഖലയില്‍ തൊഴിലാളിയുമായ എൻ. ശിവയാണ് (26) സിസ്രി ടൗണ്‍ പരിസരത്ത് അറസ്റ്റിലായത്. ഉപദ്രവിച്ച ശേഷം കുട്ടിയെ വയര്‍ ഉപയോഗിച്ച് കൊല്ലാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.
Read More »
