Month: June 2023
-
NEWS
സാഫ് കപ്പ് ഫുട്ബോൾ; ഇന്ത്യ സെമിയിൽ
ബംഗളൂരു:സാഫ് ചാമ്ബ്യന്‍ഷിപ്പ് ഫുട്ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ഇന്ത്യയുടെ നീലപ്പട സെമിയിലെത്തി. ആദ്യ അങ്കത്തില്‍ പാകിസ്ഥാനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്ത ഇന്ത്യ മറ്റൊരു അയല്‍ക്കാരായ നേപ്പാളിനെ 2-0ന് തോല്‍പിക്കുകയായിരുന്നു. മത്സരത്തിന്‍റെ 61-ാം മിനിറ്റിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ആദ്യ ഗോള്‍ നേടിയത്. രാജ്യാന്തര കരിയറില്‍ ഛേത്രിയുടെ 91-ാം ഗോളാണിത്. മഹേഷ് സിംഗാണ് ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടിയത്. നേരത്തെ ഛേത്രിയുടെ ഗോളിന് വഴിയൊരുക്കിയതും മഹേഷായിരുന്നു. പാകിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിലും ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തന്നെയായിരുന്നു ഇന്ത്യയുടെ ഹീറോ. മത്സരത്തില്‍ സുനില്‍ ഛേത്രി ഹാട്രിക് നേടിയപ്പോള്‍ ഇന്ത്യ എതിരില്ലാത്ത നാല് ഗോളിന് പാകിസ്ഥാനെ തകര്‍ക്കുകയായിരുന്നു. 27-ാം തിയതി കുവൈറ്റിന് എതിരെയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ അവസാന മത്സരം.ഇന്ത്യക്കൊപ്പം കുവൈറ്റും സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്
Read More » -
Kerala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയത് ആങ്ങളയായ പോലീസുകാരൻ
തിരുവനന്തപുരം ആര്യങ്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തിൽ അറസ്റ്റിലായത് ആങ്ങളയായ പോലീസുകാരൻ. ഇടുക്കി മറയൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ദിലീപാണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ച വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്.തുടർന്ന് ചൈൽഡ് ലൈൻ നല്‍കിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി ദിലീപിന്റെ പേര് വെളിപ്പെടുത്തിയത്.കുട്ടിയുടെ അടുത്ത ബന്ധുകൂടിയാണ് ഇയാൾ. സംഭവം പുറത്തറിഞ്ഞതോടെ ആര്യങ്കോട് പൊലീസ് കേസെടുത്ത് പ്രതിയെ മറയൂരിൽനിന്നും പിടികൂടുകയായിരുന്നു.പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.ഇയാളെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Read More » -
Crime
വ്യാജരേഖയുണ്ടാക്കിയെന്ന് സമ്മതിച്ച് മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ; പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ അട്ടപ്പാടി ചുരത്തിൽവച്ച് വ്യാജ സര്‍ട്ടിഫിക്കറ്റ് കീറിക്കളഞ്ഞെന്നും മൊഴി
പാലക്കാട്: വ്യാജരേഖയുണ്ടാക്കിയെന്ന് സമ്മതിച്ച് മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ. വ്യാജ സര്‍ട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തില്‍വച്ച് വിദ്യ കീറിക്കളഞ്ഞുവെന്നും നശിപ്പിച്ചത് പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണെന്നും വിദ്യ മൊഴി നല്‍കിയെന്ന് പൊലീസ് കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, മഹാരാജാസ് കോളേജിലെ വ്യാജ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ കെ വിദ്യക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. വ്യാജ രേഖയുണ്ടാക്കിയതായി വിദ്യ കുറ്റസമ്മത മൊഴി നൽകിയതായി പ്രോസിക്യൂഷൻ മണ്ണാർക്കാട് കോടതിയെ അറിയിച്ചു. അതേസമയം, വിദ്യയെ അറസ്റ്റ് ചെയ്യാതിരുന്ന നീലേശ്വരം പൊലീസ് മൂന്ന് ദിവസത്തിനകം ഹാജരാകാൻ നിർദേശിച്ചു. വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് താൻ തന്നെയെന്ന വിദ്യയുടെ കുറ്റസമ്മത മൊഴി ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ തുടക്കത്തിലേ എതിർത്തത്. വ്യാജരേഖയുടെ അസ്സൽ പകർപ്പ് അവർ നശിപ്പിച്ചതായാണ് പറയുന്നത്. ഈ മൊഴിയുടെ ആധികാരികത പരിശോധിക്കണം. മൊബൈൽ ഫോണിൽ വ്യാജ രേഖ നിർമ്മിച്ച് അവ അക്ഷയ സെൻ്ററിലേക്ക് മെയിൽ അയക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് പ്രിൻ്റെടുത്ത ശേഷം അതിൻ്റെ പകർപ്പാണ് അട്ടപാടി കോളേജിൽ നൽകിയത്.…
Read More » -
NEWS
ഭാര്യവീട്ടിൽ നിന്ന് മടങ്ങവേ ബൈക്ക് ലോറിയിലിടിച്ചു, പ്രവാസിക്ക് ദാരുണാന്ത്യം
കോഴിക്കോട്: വടകരയിൽ ബൈക്കിൽ ലോറിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം. വടകര താഴെ അങ്ങാടി മുക്കോലഭാഗം വൈദ്യരവിട ഹസീബാണ് (41) മരിച്ചത്. ദേശീയപാതയിൽ ചോറോട് ഓവർബ്രിഡ്ജിനു സമീപം ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. ഹസീബ് സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹസീബ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൂന്നാഴ്ച മുമ്പ് വിദേശത്ത് നിന്നെത്തിയ ഹസീബ് അടുത്ത മാസം തിരികെ പോകാനിരിക്കെയാണ് അപകടം തട്ടിയെടുത്തത്. മാഹിയിലെ ഭാര്യ വീട്ടിൽ നിന്ന് മടങ്ങി വരുമ്പോഴായിരുന്നു അപകടം. മൃതദേഹം വടകരയിലെ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വടകര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി.
Read More » -
Kerala
എം.ഡി.എം.എ വിൽപ്പന; ദമ്പതിമാരടക്കം മൂന്നു പേർ അറസ്റ്റിൽ
കോഴിക്കോട്: എം.ഡി.എം.എ വിൽപ്പന നടത്തിയ ദമ്പതിമാരടക്കം മൂന്നു പേരെ മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടി. കോവൂര്‍ സ്വദേശി കാര്‍ത്തിക് (19), വടകര ചോമ്പാല സ്വദേശി ശരത്ത് (24), ശരത്തിന്റെ ഭാര്യ കണ്ണൂര്‍ സ്വദേശിനി സ്‌നേഹ (24) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവർ നഗരത്തിലുടനീളം എം.ഡി.എം.എ. വില്‍പ്പന നടത്തിയിരുന്നതായാണ് വിവരം. നഗരത്തിലെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് എം.ഡി.എം.എ. ഉപയോഗവും വില്‍പ്പനയും നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. ഇവരില്‍നിന്ന് 2.10 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. ഗോവിന്ദപുരത്തുള്ള സ്വകാര്യ ഫ്‌ളാറ്റില്‍ ആയിരുന്നു ഇവർ താമസിച്ചിരുന്നത്.കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
Read More » -
India
ഗുജറാത്തില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് മൂന്ന് പേര്‍ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു
അഹമ്മദാബാദ്: ഗുജറാത്തില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് മൂന്ന് പേര്‍ മരിച്ചു.എട്ട് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഗുജറാത്തിലെ ജാംനഗറിലാണ് അപകടം. സാധന കോളനിയിലെ മൂന്ന് നില അപ്പാര്‍ട്ട്‌മെന്റാണ് നിലംപൊത്തിയത്.
Read More » -
Kerala
ലോകത്തിലെ ഏറ്റവും ഐതിഹാസിക ഭക്ഷണശാലകളുടെ പട്ടികയിൽ ഞമ്മടെ കോഴിക്കോട്ടെ പാരഗൺ!
ദില്ലി: ലോകത്തിലെ ഏറ്റവും ഐതിഹാസിക ഭക്ഷണശാലകളുടെ പട്ടികയിൽ കോഴിക്കോടൻ രുചിയും ഇടംപിടിച്ചു. കോഴിക്കോട്ടെ പാരഗൺ ഹോട്ടലാണ് പ്രശസ്തമായ ഫുഡ് ട്രാവൽ ഓൺലൈൻ ഗൈഡ് ‘ടേസ്റ്റ് അറ്റ്‌ലസ്’ പുറത്തുവിട്ട പട്ടികയിൽ 11 -ാമതായി ഇടം പിടിച്ചത്. ഹോട്ടലിലലെ ഏറ്റവും വിശിഷ്ട വിഭവമായി ബിരിയാണിയെന്നാണ് പട്ടികയിൽ വ്യക്തമാക്കുന്നത്. പഠനങ്ങളുടെ ഭാഗമായി ലോകത്തിലെ ഏറ്റവും മികച്ച 150 ഇതിഹാസ റെസ്റ്റോറന്റുകളുടെ പട്ടികയാണ് ടേസ്റ്റ് അറ്റ്ലസ് പുറത്തുവിട്ടത്. ഈ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ആകെ ഏഴ് റെസ്റ്റോറന്റുകളാണ് ഉൾപ്പെട്ടിരിക്കുന്നത്. ജീവിതത്തിൽ ഒരിക്കലെങ്കിലും പരീക്ഷിക്കേണ്ട ഭക്ഷ്യ അനുഭവമാണ് ഇവയെന്നും ടേസ്റ്റ് അറ്റ്ലസ് ഗൈഡ് ഉറപ്പുനൽകുന്നു. ഇവ വെറും ഭക്ഷണം കഴിക്കാനുള്ള ഇടങ്ങൾ മാത്രമല്ല, ലോകത്തിലെ ഏറ്റവും പ്രശസ്തമായ മ്യൂസിയങ്ങൾ , ഗാലറികൾ, സ്മാരകങ്ങൾ എന്നിവയുമായൊക്കെ താരതമ്യപ്പെടുത്താവുന്ന ഇടങ്ങളാണ്. നൂറ്റാണ്ടിലേറെയായി ഒരൊറ്റ വിഭവമായ ‘ഷ്നിറ്റ്‌സെൽ വീനർ ആർട്ടി’ൽ കേന്ദ്രീകരിച്ച് പ്രശസ്തരായ ഓസ്ട്രിയയിലെ വിയന്നയിലുള്ള ഫിഗ്‌മുള്ളർ ആണ് ലോകത്തിലെ ഏറ്റവും ഐതിഹാസിക ഭക്ഷണശാലയായി തെരഞ്ഞെടുക്കപ്പെട്ടത്. യുഎസിലെ ന്യൂയോർക്ക് സിറ്റിയിൽ കാറ്റ്‌സിന്റെ ഡെലിക്കേറ്റ്‌സെൻ,…
Read More » -
Kerala
പാവങ്ങൾക്കായി ആശുപത്രി നിർമ്മിച്ച് കൽപണിക്കാരനായ കുഞ്ഞിരാമൻ, പൂവണിയുന്നത് 30 വർഷം നെഞ്ചേറ്റിയ സ്വപ്‌നം
കാഞ്ഞങ്ങാടിനടുത്ത് ചെറുവത്തൂർ ഗ്രാമം അപൂർവ്വമായൊരു സ്വപ്ന സാഫല്യത്തിന്റെ ആഹ്ലാദത്തിലാണ്. താൻ 30 വർഷം നെഞ്ചേറ്റിയ സ്വപ്നമാണ് നാളെ (ഞായർ ) പൂവണിയാൻ പോവുന്നതെന്ന് കൽപ്പണിക്കാരനായ കണ്ണങ്കൈ കുഞ്ഞിരാമൻ പറയുന്നു. നാട്ടിലെ പാവപ്പെട്ട ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുക ലക്ഷ്യത്തോടെ അദ്ദേഹം നിർമ്മിച്ച ആശുപത്രിയുടെ ഉദ്ഘാടനമാണ് നാളെ. കൊടും ചൂടിൽ കല്ല് വെട്ടുന്ന അധ്വാനത്തിന്റെ മികവോടെയാണ് കുഞ്ഞിരാമന്റെ ആശുപത്രി നിർമാണവും നടന്നത്. കുഞ്ഞിരാമന്റെ നന്മ നിറഞ്ഞ മനസാണ് ഈ ആശുപത്രിയുടെ പിന്നിലെ കരുത്തെന്ന് ജനങ്ങൾ പറയുന്നു. കുഞ്ഞിരാമൻ വെറും കല്ല് കെട്ട് തൊഴിലാളി മാത്രമല്ല, മികച്ച നാടകനടനും സംവിധായകനും കൂടിയാണ്. 30 ഓളം നാടകങ്ങൾ നിർമിച്ച് അരങ്ങിലെത്തിച്ച കുഞ്ഞിരാമൻ ‘അരയാക്കടവിലേക്ക്’ എന്ന സിനിമ നിർമിച്ചും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചും ശ്രദ്ധേയനായ വ്യക്തി കൂടിയാണ്. 30 ഓളം നാടകങ്ങൾ നിർമിച്ചു. മിക്കതും അമേച്വർ നാടകങ്ങളാണ്. കേരള സംഗീത നാടക അക്കാഡമിയുടേത് അടക്കം മികച്ച നടനുള്ള പുരസ്കാരം 27 തവണ കുഞ്ഞിരാമന് ലഭിച്ചിട്ടുണ്ട്.…
Read More » -
Food
ഉപ്പ് അധികം ഉപയോഗിക്കരുത്, കാരണങ്ങൾ ഇവയാണ്
ഏതൊരു കറി ഉണ്ടാക്കിയാലും ആദ്യം നോക്കുന്നത് ഉപ്പ് തന്നെയാണ്.ഉപ്പ് കുറഞ്ഞാൽ പിന്നെ രുചി കാണുകയുമില്ല.എന്നാൽ ഒന്നോർക്കുക, ഭക്ഷണത്തിൽ ഉപ്പ് എത്രത്തോളം കുറയ്ക്കുന്നുവോ ശരീരത്തിന് അത്രത്തോളം അത് നല്ലതാണ്. ഉപ്പ് അധികം കഴിക്കുന്നത് ബിപി കൂട്ടാനിടവരും. ബിപി ശരിയായ തോതില്‍ നിയന്ത്രിച്ചു നിര്‍ത്തണമെങ്കില്‍ ഉപ്പു കുറയ്ക്കുന്നതാണ് നല്ലത്. വയറ്റിലെ ക്യാന്‍സര്‍, കിഡ്‌നി പ്രശ്‌നങ്ങള്‍ മറ്റു പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഉപ്പിന്റെ അമിത ഉപയോഗം വഴിയൊരുക്കും. ഇവയുടെ ആരോഗ്യത്തിന് ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക.ഉപ്പ് കൂടുതൽ കഴിക്കുന്നത് പക്ഷാഘാതം ഉണ്ടാകാനിടവരും. ഉപ്പ് ശരീരത്തിന്റെ ക്ഷീണം വര്‍ദ്ധിപ്പിക്കും.ഉപ്പ് ഒഴിവാക്കിയാൽ ഊര്‍ജം കൂടുതല്‍ ലഭിക്കും. ഉപ്പ് അധികം കഴിക്കുന്നത് ജലാംശം കുറയ്ക്കും.ഉപ്പ് കുറച്ചാൽ ജലാംശം നില നിര്‍ത്താനാകും. ഉപ്പ് അധികം കഴിച്ചാൽ തടി കൂടാം. തടി കുറയ്ക്കാൻ ശ്രമിക്കുന്നുവർ ഉപ്പ് ഒഴിവാക്കുന്നതാണ് നല്ലത്. ഉപ്പ് അധികം കഴിച്ചാൽ എല്ലുകളുടെ ആരോഗ്യത്തെ ദുര്‍ബലപ്പെടുത്തും. ഇത് ക്യാല്‍സ്യത്തിന്റെ അളവു കുറയ്ക്കും. എല്ലുതേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കും. ഉപ്പു കുറച്ചാല്‍ എല്ലുകളുടെ ആരോഗ്യം നില നിര്‍ത്താം.…
Read More » -
Kerala
തിരുപ്പതിയിലെ ട്രാഫിക്കും ഇനി കെൽട്രോൺ നിയന്ത്രിക്കും
തിരുപ്പതി:എഐ ക്യാമറ ഉൾപ്പെടെ തിരുപ്പതി സ്മാർട്ട് സിറ്റിയിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കുന്നതിനുള്ള ഓർഡർ കെൽട്രോണിന്.തിരുവനന്തപുരം മൺവിളയിലെ കെൽട്രോൺ കമ്യൂണിക്കേഷനാണ് ഇതിന്റെ ചുമതല. ഡെൽഹി, മുംബൈ, കൊൽക്കത്ത, അഹമ്മദാബാദ്, ബാംഗ്ലൂർ, ഹൈദരാബാദ് തുടങ്ങി ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ട്രാഫിക് സിഗ്നൽ സംവിധാനം ഒരുക്കിയിരിക്കുന്നതും കെൽട്രോൺ ആണ്. തിരുപ്പതിക്ക് പുറമെ ഇന്ത്യയിലെ തന്നെ പല സ്മാർട്ട് സിറ്റി പദ്ധതികളുടെ ഭാഗമായി ട്രാഫിക് സുരക്ഷ ഒരുക്കുന്നതും കെൽട്രോണാണ്. കൊച്ചി സ്മാർട്ട് സിറ്റി, നാഗ്പൂർ സ്മാർട്ട് സിറ്റി, ചെന്നൈ സ്മാർട്ട് സിറ്റി എന്നിവ ഇതിനുദാഹരണങ്ങളാണ്. കെൽട്രോൺ സ്വന്തമായി വികസിപ്പിച്ചിട്ടുള്ള അഡാപ്റ്റീവ് ട്രാഫിക് സിഗ്നൽ കൺട്രോൾ സിസ്റ്റം ഉൾപ്പെടുന്ന ഇന്റലിജൻ്റ് ട്രാഫിക് മാനേജ്മെൻറ് സംവിധാനമാണ് പ്രധാനമായും ഈ പദ്ധതികളിലുള്ളത്. ട്രാഫിക് സിഗ്നൽ സംവിധാനങ്ങൾക്കുള്ള കൺട്രോളറുകൾ എൽഇഡി സിഗ്നൽ ലൈറ്റുകൾ കൗണ്ട് ഡൗൺ ടൈമറുകൾ തുടങ്ങിയ എല്ലാവിധ ഇലക്ട്രോണിക്സ് ഉപകരണങ്ങളും കെൽട്രോണിന്റെ മൺവിള യൂണിറ്റിലെ ഫാക്ടറിയിൽ നിന്നുമാണ് ഉത്പാദിപ്പിക്കുന്നത്.
Read More »