പാലാ: ഒട്ടുപാൽ മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭരണങ്ങാനം ഉള്ളനാട് മാരിപ്പുറത്ത് വീട്ടിൽ അജീഷ് അബ്രഹാം (38), ഈരാറ്റുപേട്ട നടക്കൽ ചായിപ്പറമ്പ് വീട്ടിൽ ശിഹാബ് (38) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം രാത്രി പൂവരണിയിലുള്ള കള്ളിവയലിൽ ജോസ് ജോർജിന്റെ റബ്ബർ തോട്ടത്തിൽ ഉള്ള ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് ഉടമസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടതറിഞ്ഞ ഇവർ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ഉടമയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവർ ഇരുവരെയും പിടികൂടുകയുമായിരുന്നു. ഇരുവർക്കും ഈരാറ്റുപേട്ട സ്റ്റേഷനിൽ മോഷണ കേസുകൾ നിലവിലുണ്ട്. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ ബിനു വി.എൽ, എ.എസ്.ഐ ബിജു കെ തോമസ്, സി.പി.ഓ രഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.
Related Articles
വിനോദയാത്രാ സംഘത്തിലെ 4 വിദ്യാര്‍ഥിനികള്‍ കടലില്‍ മുങ്ങിമരിച്ചു; 6 അധ്യാപകര്‍ അറസ്റ്റില്‍
December 12, 2024
ഇന്ത്യയുടെ മുന്നറിയിപ്പില്‍ വിരണ്ട് ബംഗ്ലാദേശ്; ഹിന്ദുവേട്ടയില്‍ 70 പേരെ അറസ്റ്റ് ചെയ്തു, കൂടുതല്‍ നടപടിക്ക് സാദ്ധ്യത
December 12, 2024
‘കേസ് പിന്‍വലിക്കാന്‍ ഭാര്യ ആവശ്യപ്പെട്ടത് മൂന്ന് കോടി, മകനെ കാണണമെങ്കില്‍ 30 ലക്ഷം’; അതുല്‍ സുഭാഷിന്റെ മരണത്തില്‍ ആരോപണവുമായി സഹോദരന്
December 12, 2024
Check Also
Close
-
ഇ-പാസ് എന്ന കീറാമുട്ടി: ഊട്ടിയെ മലയാളികള്‍ കൈവിടുന്നുDecember 12, 2024