KeralaNEWS

യശ്വന്ത്പുര്‍ -കണ്ണൂര്‍ എക്‌സ്പ്രസ് വാളയാര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി

പാലക്കാട്: ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ യശ്വന്ത്പുർ -കണ്ണൂര്‍ എക്‌സ്പ്രസ് വാളയാര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി.യാത്രക്കാരുടെ പ്രതിഷേധത്തിനിടെ രണ്ടര മണിക്കൂറിനു ശേഷം മറ്റൊരു ലോക്കോ പൈലറ്റ് എത്തിയാണ് സര്‍വിസ് പുനരാരംഭിച്ചത്.

ശനിയാഴ്ച രാവിലെ ആറിനാണ് സംഭവം.പാലക്കാട് സ്റ്റോപ് ഉണ്ടെന്നിരിക്കേ  സ്റ്റോപ്പില്ലാത്ത വാളയാറിലാണ് ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയിട്ട് ഇറങ്ങിപ്പോയത്. യാത്രക്കാര്‍ വാളയാര്‍ റെയില്‍വേ സ്റ്റേഷനില്‍ അന്വേഷിച്ചെങ്കിലും മറുപടി ലഭിച്ചില്ല.

 

Signature-ad

ഇതിനിടെ ലോക്കോ പൈലറ്റ് ശാരീരിക അസ്വാസ്ഥ്യം കാരണമാണ് ട്രെയിന്‍ നിര്‍ത്തി പോയതെന്ന വിശദീകരണവുമായി റെയില്‍വേ അധികൃതര്‍ രംഗത്തെത്തി. ഒടുവില്‍ രാവിലെ 8.30ഓടെ മറ്റൊരു ലോക്കോ പൈലറ്റ് എത്തി യാത്ര പുനരാരംഭിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: