Month: June 2023

  • NEWS

    മലയാളി യുവതി നീതുവിന്റെ മരണം വൈദ്യുതാഘാതമേറ്റ്  എന്ന് ദുബൈ പൊലീസ് സ്ഥിരീകരിച്ചു, അന്വേഷണം തുടരുന്നു

       ദുബൈയിൽ കഴിഞ്ഞയാഴ്ച മലയാളി യുവതി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ ദുബൈ പൊലീസിന്റെ അന്വേഷണം തുടരുന്നു. കൊല്ലം ഇലങ്കത്തുവെളി ജവാഹര്‍ നഗര്‍ ‘നക്ഷത്ര’യില്‍ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് വസതിയില്‍ വെച്ച് കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചത്. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ദുബൈ പൊലീസ് അറിയിച്ചു. ജൂണ്‍ 14ന് രാത്രി സ്വന്തം വീട്ടില്‍വെച്ചാണ് നീതുവിന് വൈദ്യുതാഘാതമേറ്റത്. കുളിമുറിയിലെ വെള്ളത്തില്‍നിന്നും വൈദ്യുതാഘാതമേറ്റതായാണ് വിവരം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദമ്പതികള്‍ ഇരുവരും ദുബൈയില്‍ എന്‍ജിനീയര്‍മാരാണ്. അഞ്ച് വയസുള്ള നിവേഷ് കൃഷ്ണ ഏകമകനാണ് ഭര്‍ത്താവ് വിശാഖ് ഗോപിയും മകന്‍ നിവേഷ് കൃഷ്ണയും വീട്ടുജോലിക്കാരിയും ഈ സമയം അല്‍ തവാര്‍ -3ലെ വീട്ടിലുണ്ടായിരുന്നു. നീതുവിന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്നാണ്  പൊലീസ് പറയുന്നത്. അപകടമരണം   എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ പൊലീസ് ക്ലിയറന്‍സ് നല്‍കി. 16-ാം തീയതി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സംഭവദിവസം ഉച്ചയ്ക്കുശേഷം പ്രദേശത്ത് വൈദ്യുതി ലൈനുകളില്‍ അറ്റകുറ്റപ്പണികള്‍…

    Read More »
  • NEWS

    ബെലാറൂസ് മധ്യസ്ഥത വിജയം കണ്ടു; റഷ്യയിലെ അട്ടിമറി നീക്കത്തില്‍നിന്ന് കൂലിപ്പട്ടാളം പിന്‍വാങ്ങുന്നു

    മോസ്‌കോ: റഷ്യയെ മുള്‍മുനയില്‍ നിര്‍ത്തി വാഗ്‌നര്‍ സേന നടത്തിയ അട്ടിമറി നീക്കങ്ങളില്‍ നിന്ന് താത്കാലിക പിന്‍വാങ്ങല്‍. മോസ്‌കോ ലക്ഷ്യമാക്കി വാഗ്‌നര്‍സേന മുന്നേറുന്നതിനിടെ ബെലാറൂസ് പ്രസിഡന്റിന്റെ മധ്യസ്ഥത ശ്രമങ്ങള്‍ വിജയം കണ്ടാതായാണ് റിപ്പോര്‍ട്ടുകള്‍. ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലൂകാഷെങ്കോ വാഗ്നര്‍ സേനയുടെ മേധാവി യെവ്‌ജെനി പ്രിഗോസിന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ മോസ്‌കോ ലക്ഷ്യമാക്കിയുള്ള വാഗ്നര്‍ സേനയുടെ മാര്‍ച്ച് നിര്‍ത്തിവെക്കാന്‍ പ്രിഗോസിന്‍ സമ്മതിച്ചതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോസ്‌കോയ്ക്ക് 200 കിലോമീറ്റര്‍ അകലെ വരെ തന്റെ സേന എത്തിയിരുന്നതായാണ് പ്രിഗോസിന്‍ പറയുന്നത്. രക്ത ചൊരിച്ചില്‍ ഒഴിവാക്കാന്‍ തത്കാലം പിന്‍വാങ്ങുന്നതായും അദ്ദേഹം സന്ദേശത്തിലൂടെ വ്യക്തമാക്കി. വാഗ്‌നര്‍ സേനയോട് ക്യാമ്പുകളിലേക്ക് മടങ്ങാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ചര്‍ച്ചകള്‍ തുടരാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലൂകാഷെങ്കോ പ്രിഗോഷിനുമായി ഉണ്ടാക്കിയ കരാര്‍ എന്താണെന്ന് പുറത്ത് വന്നിട്ടില്ല. പിന്‍മാറ്റത്തിന് പകരമായി വാഗ്‌നര്‍ ഗ്രൂപ്പുകള്‍ക്കുള്ള സുരക്ഷാ ഉറപ്പുകള്‍ നല്‍കിയതായി സൂചനയുണ്ട്. റഷ്യന്‍ പ്രസിഡന്‍്‌റ് വ്‌ളാഡിമര്‍ പുടിനുമായി ഫോണില്‍ സംസാരിച്ചതിന് ശേഷമാണ്…

    Read More »
  • Crime

    സ്ഥലം ചോദിച്ച് അടുത്തുകൂടി, മാല പൊട്ടിച്ച് ബൈക്കില്‍ കടന്നു; പിടികിട്ടാപ്പുള്ളി 17 വര്‍ഷങ്ങള്‍ക്കു ശേഷം അറസ്റ്റില്‍

    തൃശൂര്‍: മാലമോഷണക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോയ പ്രതി 17 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍. ചാലക്കുടി വരന്തരപ്പിള്ളി കരുവാപ്പടി സ്വദേശി പാമ്പുങ്കാടന്‍ വീട്ടില്‍ സനു എന്ന സനോജ് (36) ആണ് അറസ്റ്റിലായത്. വഴിയിലൂടെ പോവുകയായിരുന്ന യുവതിയുടെ മാലപൊട്ടിച്ച് ബൈക്കില്‍ കടന്നുകളയുകയായിരുന്നു. 2006 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. രണ്ടു ബൈക്കുകളിലായാണ് സനോജും സംഘവും എത്തിയത്. സ്ഥലവിവരങ്ങള്‍ ചോദിച്ചറിയാനെന്ന ഭാവേന ക്ഷീര കര്‍ഷക സൊസൈറ്റിയില്‍ ജോലി ചെയ്തിരുന്ന യുവതിയുടെ അടുത്തേക്ക് എത്തിയ സംഘം മാല ബലമായി പൊട്ടിച്ചെടുക്കുകയും ബൈക്കില്‍ കടന്നുകളയുമായിരുന്നു. കേസില്‍ പിടിയിലായതിനു ശേഷം ജാമ്യത്തിലിറങ്ങിയ സനോജ് വിവിധ ഇടങ്ങളില്‍ മാറി മാറി താമസിച്ചു വരികയായിരുന്നു. ബൈക്കിലെത്തി മാല മോഷണം നടത്തുന്നവരെ കേന്ദ്രീകരിച്ച് കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി നടത്തിയ അന്വേഷണത്തിനിടയിലാണ് സനോജ് കുടുങ്ങിയത്. പിടിയിലായ സനോജിനെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി.

    Read More »
  • Crime

    പോലീസ് വേഷത്തിലെത്തി വ്യാപാരിയെ കാറില്‍ പൂട്ടിയിട്ടു; രക്ഷപ്പെട്ടത് നിര്‍ത്താതെ ഹോണ്‍ മുഴക്കി

    തിരുവനന്തപുരം: പോലീസെന്ന വ്യാജേന യൂണിഫോം ധരിച്ചെത്തിയ സംഘം വ്യാപാരിയെ കാറില്‍ പൂട്ടിയിട്ടു. പൂവച്ചലിലെ വ്യാപാരിയും സോണി ഏജന്‍സീസ് ഉടമയുമായ മുജീബിനെയാണ് അക്രമി സംഘം പൂട്ടിയിട്ടത്. ഇന്നലെ രാത്രി 9.30ന് കാട്ടാക്കട പൂവച്ചലിലായിരുന്നു സംഭവം. കടയടച്ച് വരുന്ന വഴി നീല സ്വിഫ്റ്റ് കാറിലെത്തിയ സംഘം മുജീബിന്റെ കാര്‍ തടഞ്ഞു. പോലീസ് വേഷത്തിലെത്തിയതിനാല്‍ പെട്ടെന്ന് മുജീബിന് സംശയം തോന്നിയില്ല. ആള്‍വാസം കുറഞ്ഞ പ്രദേശത്തുവച്ചാണ് കാര്‍ തടഞ്ഞത്. ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ട സംഘം മുജീബിന്റെ കൈയില്‍ വിലങ്ങുവച്ച് കാറിന്റെ സ്റ്റിയറിംഗില്‍ ബന്ധിക്കുകയായിരുന്നു. കാറിന്റെ താക്കോലെടുത്ത് ലോക്ക് ചെയ്ത് കീ കാറില്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. ഇതോടെ മുജീബ് കാറിന്റെ ഹോണ്‍ നിറുത്താതെ മുഴക്കി. ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിക്കൂടിയപ്പോഴാണ് മുജീബ് കുടുങ്ങി കിടക്കുന്നത് കണ്ടത്. സമീപവാസികള്‍ പണിപ്പെട്ട് കാറിന്റെ ഡോര്‍ തുറന്നു. മുജീബ് സംഭവിച്ച കാര്യങ്ങള്‍ വിശദീകരിച്ചതോടെ നാട്ടുകാര്‍ കാട്ടാക്കട പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസിന്റെ കൈയിലുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് ഏറെ പണിപ്പെട്ട് വിലങ്ങഴിക്കുകയായിരുന്നു. സംഭവത്തില്‍…

    Read More »
  • Movie

    ശ്രീനാഥ് ഭാസിക്ക് ഉടന്‍ അംഗത്വമില്ലെന്ന് ‘അമ്മ’; ഷെയിന്‍ വിഷയം പ്രശ്‌നം പരിഹരിക്കും

    കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്ക് ഉടന്‍ അംഗത്വം നല്‍കേണ്ടെന്ന് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’ എക്‌സിക്യൂട്ടിവില്‍ തീരുമാനം. ശ്രീനാഥ് ഭാസിക്കെതിരേ നിര്‍മാതാക്കളുടെ വിലക്ക് നിലനില്‍ക്കുന്നതിനാലാണ് അംഗത്വം ഉടനെ പരിഗണിക്കേണ്ടെന്നു തീരുമാനമുണ്ടായത്. നിര്‍മാതാക്കളുമായുള്ള പ്രശ്‌നം പരിഹരിച്ചശേഷം അംഗത്വ അപേക്ഷ എക്‌സിക്യൂട്ടിവ് വീണ്ടും ചര്‍ച്ച ചെയ്യാനാണ് ധാരണ. നടി നിഖിലാ വിമല്‍ അടക്കം ഏഴു പേര്‍ക്ക് അംഗത്വം നല്‍കാനും യോഗം തീരുമാനിച്ചു. യുവനടന്‍ ഷെയിന്‍ നിഗമും നിര്‍മാതാക്കളുമായുള്ള പ്രശ്‌നം പരിഹരിക്കാനും യോഗത്തില്‍ തീരുമാനമായി. എഡിറ്റ് ചെയ്ത ഭാഗങ്ങളില്‍ പ്രാധാന്യം കുറഞ്ഞുവെന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് ഷെയ്ന്‍ നിഗവുമായി നിസ്സഹകരിക്കുമെന്ന് സിനിമാ സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. ഷെയ്ന്‍ അമ്മ അംഗമാണ്. പ്രശ്‌ന പരിഹാരത്തിനായി തുടര്‍ ചര്‍ച്ചകള്‍ നടത്തും. സിനിമ സംഘടനകള്‍ നിസ്സഹകരിക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് താരസംഘടനയായ അമ്മയില്‍ അംഗത്വത്തിനായി ശ്രീനാഥ് ഭാസി അപേക്ഷ സമര്‍പ്പിച്ചത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ അമ്മയുടെ ഓഫീസിലെത്തിയാണ് അംഗത്വം നേടാനുള്ള അപേക്ഷ ശ്രീനാഥ് ഭാസി കൈമാറിയത്. അമ്മയുടെ നിയമപ്രകാരം എക്‌സിക്യൂട്ടീവിന്റെ അനുമതിക്കു ശേഷമേ…

    Read More »
  • Crime

    പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പിന് ശ്രമം; ഗുജറാത്ത് സ്വദേശി പിടിയില്‍

    അഹമ്മദാബാദ്: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന വ്യാജേന വന്‍തുക തട്ടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ഇതേ വിലാസം ഉപയോഗിച്ച് രണ്ട് കുട്ടികള്‍ക്ക് ഗുജറാത്തിലെ സ്വകാര്യ സ്‌കൂളില്‍ ഇയാള്‍ പ്രവേശനം തരപ്പെടുത്തി നല്‍കുകയും ചെയ്തിരുന്നു. വഡോദര സ്വദേശി മായങ്ക് തിവാരിയാണ് ആള്‍മാറാട്ടത്തിന് പിടിയിലായത്. താന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉപദേഷ്ടാവാണെന്നായിരുന്നു ഇയാള്‍ മറ്റുള്ളവരെ ധരിപ്പിച്ചിരുന്നത്. വ്യാജ തിരിച്ചറിയല്‍ രേഖയും ഇയാളുടെ കൈവശമുണ്ടായിരുന്നു. ഇത് ഉപയോഗിച്ച് പല ആനുകൂല്യങ്ങളും ഇയാള്‍ നേടിയെടുത്തു എന്നാണ് വിവരം. കുടുംബ സുഹൃത്തായ സൈനിക ഉദ്യോഗസ്ഥന്റെ മക്കള്‍ക്കാണ് ഇയാള്‍ സ്‌കൂള്‍ അധികൃതരെ തെറ്റിദ്ധരിപ്പിച്ച് അഡ്മിഷന്‍ നേടി കൊടുത്തത്. സര്‍ക്കാരിന്റെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളില്‍ സ്‌കൂളിനെ ഭാഗമാക്കാമെന്ന് ഇയാള്‍ വാഗ്ദാനം നല്‍കുകയും ചെയ്തു. ഇതിനായി വന്‍തുക സ്‌കൂള്‍ അധികൃതരില്‍ നിന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, പിന്നീട് സംശയം തോന്നിയ അധികൃതര്‍ ഇയാളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയും മായങ്ക് തിവാരി പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനല്ലായെന്ന് കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍…

    Read More »
  • Crime

    വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്; പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ ജോലി പോയി

    കൊല്ലം: വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഇടമുളക്കല്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ ചാരുവിനെ ജോലിയില്‍ നിന്നും പഞ്ചായത്ത് ഭരണസമതി നീക്കം ചെയ്തു. എം.എസ് പാര്‍വതി എന്ന വ്യക്തിക്ക് മറ്റൊരു പഞ്ചായത്തില്‍ ജോലി നേടാനായി ഇടമുളക്കല്‍ പഞ്ചായത്തില്‍ ജോലി ചെയ്തതായി എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റാണ് ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് എ.ഇ വ്യാജമായി നല്‍കിയത്. സംഭവം പുറത്തായതോടെ പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിക്കുകയും പഞ്ചായത്ത് ഓഫീസ് പടിയില്‍ ഉപരോധം നടത്തുകയും ചെയ്തു. ഇതോടെയാണ് തൊഴിലുറപ്പ് എ.ഇയെ ജോലിയില്‍ നിന്നും പുറത്താക്കാന്‍ ഇടമുളയ്ക്കല്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തത്. പഞ്ചായത്ത് സെക്രട്ടറിയുടെ സീലും ലെറ്റര്‍ പാടും ഉപയോഗിച്ചാണ് പാര്‍വതി പഞ്ചായത്തില്‍ ജോലി ചെയ്തതായി എ.ഇ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. എന്നാല്‍, പാര്‍വ്വതി എന്നയാള്‍ പഞ്ചായത്തില്‍ ജോലി ചെയ്തിട്ടില്ലെന്നും ജോലി ചെയ്താല്‍ പോലും ഇത്തരത്തില്‍ ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് മാത്രമേ അധികാരമുള്ളുവെന്നും പ്രതിപക്ഷം പറഞ്ഞു. തൊഴിലുറപ്പ് എ.ഇ പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരിയാണെന്നും ഇവര്‍ക്ക് ഇത്തരത്തില്‍ ഒരു…

    Read More »
  • Kerala

    മഅദനി നാളെ കേരളത്തിലെത്തും; യാത്ര ചികിത്സയിലുള്ള പിതാവിനെ കാണാന്‍

    ബംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി കേരളത്തിലേക്ക്. ചികില്‍സയില്‍ കഴിയുന്ന പിതാവിനെ കാണാനാണ് മദനി എത്തുന്നത്. നാളെ വൈകിട്ട് ബംഗളൂരുവില്‍ നിന്നുള്ള വിമാനത്തില്‍ എറണാകുളത്തെത്തും. തുടര്‍ന്ന് കൊല്ലത്ത് ചികില്‍സയില്‍ കഴിയുന്ന പിതാവിനെ സന്ദര്‍ശിക്കും. 12 ദിവസത്തേക്കാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്. അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിക്കൊണ്ട് ബംഗളൂരു കമ്മിഷണര്‍ ഓഫീസില്‍ നിന്ന് അറിയിപ്പ് കിട്ടിയതായി കുടുംബം അറിയിച്ചു. യാത്രയ്ക്ക് കൃത്യം ചെലവ് എത്ര നല്‍കണമെന്ന് തിങ്കളാഴ്ച രാവിലെ അറിയിപ്പ് നല്‍കുമെന്ന് പോലീസ് അറിയിച്ചു. മദനിയുടെ യാത്രാ ചെലവുകളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയേക്കുമെന്നാണ് സൂചന. ജൂലൈ ഏഴിന് ബംഗളൂരുവിലേക്ക് മടങ്ങും. ബംഗളൂരു സ്‌ഫോടനക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന മദനിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതിയാണ് താല്‍ക്കാലിക അനുമതി നല്‍കിയത്. കര്‍ണാടക പോലീസിന്റെ സുരക്ഷയിലാണ് മദനി കേരളത്തിലേക്കു പോകേണ്ടതെന്ന് സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ജൂലൈ 8 വരെ കേരളത്തില്‍ തങ്ങാമെന്നും സുരക്ഷയ്ക്കുള്ള ചെലവു മദനി തന്നെ വഹിക്കണമെന്നും നിര്‍ദ്ദേശിക്കുകയും ചെയ്തു.…

    Read More »
  • Crime

    നിഖില്‍ ചെയ്തത് ഗുരുതര കുറ്റമെന്ന് പ്രോസിക്യൂഷന്‍; ഏഴുദിവസം പോലീസ് കസ്റ്റഡിയില്‍

    ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍ എസ്.എഫ്.ഐ. നേതാവ് നിഖില്‍ തോമസിനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയുടെ ജാമ്യാപേക്ഷ ജൂണ്‍ 27-ന് കോടതി പരിഗണിക്കും. ഇതിനുമുന്‍പായി 26-ന് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിനെ 14 ദിവസം പോലീസ് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. പ്രതിഭാഗം ഇതിനെ എതിര്‍ത്തു. കസ്റ്റഡി രണ്ടുദിവസത്തേക്ക് മതിയെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. തുടര്‍ന്നാണ് പ്രതിയെ ഏഴുദിവസം കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവിട്ടത്. നിഖില്‍ ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സര്‍ട്ടിഫിക്കറ്റ് നല്‍കിയ സ്ഥാപനം, നിഖില്‍ പഠിച്ചിരുന്ന കായംകുളം എം.എസ്.എം. കോളേജ്, കേരള സര്‍വകലാശാല, കോഴിക്കോട്ട് ഒളിവില്‍ കഴിഞ്ഞ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്തേണ്ടതിനാല്‍ 14 ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. കൊച്ചി പാലാരിവട്ടത്തെ ഓറിയോണ്‍ ഏജന്‍സി എന്ന സ്ഥാപനത്തില്‍നിന്നാണ് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചതെന്നാണ് നിഖിലിന്റെ മൊഴി. സുഹൃത്തും എസ്.എഫ്.ഐ. മുന്‍…

    Read More »
  • Crime

    വീടുകയറി യുവതിക്കെതിരേ ബ്ലേഡ് ആക്രമണം; പ്രതി ഓട്ടോയില്‍ രക്ഷപ്പെട്ടു

    കണ്ണൂര്‍: കൂത്തുപറമ്പില്‍ യുവതിയെ വീട്ടില്‍ കയറി ആക്രമിച്ചു. കളരിമുക്ക് മയിച്ചാല്‍ റോഡിലെ എന്‍.കെ.ഷിമിക്കുനേരമയാണ് ആക്രമണമുണ്ടായത്. ഓട്ടോയില്‍ യുവതിയുടെ വീട്ടില്‍ എത്തിയ മാലൂര്‍ സ്വദേശിയായ നൗഫല്‍ (38) ആണ് ആക്രമണം നടത്തിയത്. ഇരു കൈകള്‍ക്കും മുറിവേറ്റ യുവതിയെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1.15നായിരുന്നു സംഭവം. വീട്ടില്‍ എത്തിയ നൗഫല്‍ കിടപ്പുമുറിയില്‍ ഇരിക്കുകയായിരുന്ന ഷിമിയുടെ ഇരു കൈകളിലും ബ്ലേഡ് ഉപയോഗിച്ച് മുറിവേല്‍പ്പിച്ചു. ഷിമിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ പിതാവ് ചന്ദ്രനെ കണ്ടതോടെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. രക്തം വാര്‍ന്ന് അവശനിലയിലായ ഷിമിയെ നാട്ടുകാര്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചു. ഷിമിയുടെ ഭര്‍ത്താവ് രാജേഷ് വിദേശത്താണ്. ഭര്‍ത്താവിനു വേണ്ടി വാങ്ങിയ പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിനു കാരണമെന്ന് പോലീസ് വ്യക്തമാക്കി. കൂത്തുപറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.  

    Read More »
Back to top button
error: