കോട്ടയം:വനിതകള്‍ക്ക് സൗജന്യമായി മെൻസ്ട്രുവല്‍ കപ്പുകള്‍ വിതരണം ചെയ്തു.
മണര്‍കാട് ഗ്രാമ പഞ്ചായത്തില്‍ ‘പെണ് പച്ച’ പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്ക് സൗജന്യമായി മെൻസ്ട്രുവല്‍ കപ്പുകള്‍ വിതരണം ചെയ്തത്.
ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി മണര്‍കാട് പഞ്ചായത്ത് ഹാളില്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. മെൻസ്ട്രുവല്‍ കപ്പ് സ്ത്രീകള്‍ക്ക് ആരോഗ്യപരമായ സുരക്ഷിതത്വം ഉറപ്പാക്കുന്നതോടൊപ്പം പരിസ്ഥിതിക്ക് ദോഷകരമാവുന്നില്ല എന്നതും എടുത്ത് പറയേണ്ട കാര്യമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. 333 കപ്പുകളാണ് വിതരണം ചെയ്തത്. ആദ്യ ഘട്ടത്തില്‍ 100 എണ്ണം നല്‍കിയിരുന്നു.