KeralaNEWS

പത്തുവയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ പിടിയില്‍ 

കൊല്ലം: പത്തുവയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ പിടിയില്‍.മടത്തറ സ്വദേശി ഗോപാലകൃഷ്ണ(68)നാണ് പിടിയിലായത്.

ഇന്നലെ വൈകിട്ട് ഗോപാലകൃഷ്ണൻ നടത്തിവന്നിരുന്ന കടയില്‍ ബിസ്‌ക്കറ്റ് വാങ്ങാൻ എത്തിയ കുട്ടിയെ കടക്കുള്ളിലേക്ക് വിളിച്ചു കയറ്റി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

 

Signature-ad

കുതറിയോടിയ പെണ്‍കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ ചിതറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി. വിജയകുമാറിന്റെ നിര്‍ദേശപ്രകാരം ചിതറ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒളിവിൽ പോയ ഗോപാലകൃഷ്ണനെ പിടികൂടുകയായിരുന്നു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Back to top button
error: