കേദാർനാഥ് യാത്രയ്ക്കിടെ കഴുതയെ കഞ്ചാവ് വലിപ്പിച്ചയാള്‍ അറസ്റ്റില്‍. കഴുതയുടെ ഉടമ രാകേഷ് സിംഗ് റാവത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴുതയെ ബലമായി കഞ്ചാവ് വലിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി.
ചോട്ടി ലിഞ്ചോളിക്ക് സമീപത്തെ ക്യാമ്ബില്‍ വച്ചാണ് സംഭവം. കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രയില്‍ തീര്‍ഥാടകരെയും അവരുടെ ബാഗേജുകളും കൊണ്ടുപോകാൻ കുതിരകളെയും കഴുതകളേയും ഉപയോഗിക്കാറുണ്ട്. ഇങ്ങനെ ഒരു കഴുതയെയാണ് നിര്‍ബന്ധിച്ച് കഞ്ചാവ് വലിപ്പിച്ചത്.
ഏപ്രില്‍ 25നാണ് കേദാര്‍നാഥ് യാത്ര ആരംഭിച്ചത്. ഈ രണ്ട് മാസത്തിനിടെ മൃഗങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട് 14 കേസുകളാണ് എടുത്തത്.