ലക്നൗ: ഉത്തർപ്രദേശിലെ അയോധ്യയിൽ ദലിത് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി.
അയോധ്യയിലെ മഹാരാഞ്ച്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബോറ ബാബ ഗ്രാമത്തിലാണ് സംഭവം.സോനു പാണ്ഡെ എന്ന യുവാവും കൂട്ടാളികളുമാണ് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.അതേസമയം സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്.
സോനു പാണ്ഡെയും സംഘവും ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നതിന്റെയും മരത്തിൽ കെട്ടിത്തൂക്കുന്നതിനെറെയും വിഡിയോ പുറത്തുവന്നിരുന്നു.