Month: June 2023
-
Movie
‘ഇളയരാജ സാറിന്റെ വാക്കുകൾ ഹൃദയത്തെ മുറിപ്പെടുത്തി. അത് ശബ്ദം നഷ്ടപ്പെടുന്ന രീതിയിലുള്ള ഷോക്കായിരുന്നോ:’ അവസരം കുറഞ്ഞതിനെപ്പറ്റിയും ഇളയരാജ പാടാൻ വിളിക്കാത്തതിന്റെ കാരണങ്ങളും വെളിപ്പെടുത്തി ഗായിക മിൻമിനി
‘റോജ’യിലെ ‘ചിന്ന ചിന്ന ആസൈ’ എന്ന ഒറ്റ ഗാനം കൊണ്ട് സംഗീതപ്രേമികളുടെ ഹൃദയത്തിൽ ഇടം നേടിയ ഗായികയാണ് മിൻമിനി. മണിരത്നം സംവിധാനം ചെയ്ത് എ.ആർ. റഹ്മാൻ സംഗീതം നൽകിയ റോജ എന്ന സിനിമയിലെ ആ ഗാനം വിവിധ ഭാഷകളിലായി ഗായികയ്ക്ക് എണ്ണമറ്റ ആരാധകരെ നേടിക്കൊടുത്തു. പക്ഷേ ‘ചിന്ന ചിന്ന ആസൈ’ ആലപിച്ച ശേഷം തനിക്ക് അവസരങ്ങൾ കുറയുകയാണുണ്ടായതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മിൻമിനി . ഈ ഗാനം ഹിറ്റായതോടെ ഇളയരാജ തന്നെ പാടാൻ വിളിക്കാതായെന്നും ഇക്കാര്യങ്ങൾ ഇതുവരെ തുറന്നുപറഞ്ഞിട്ടില്ലെന്നും മിൻമിനി വ്യക്തമാക്കി. ഒരു മലയാളം ചാനലിലെ പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് മിൻമിനി സിനിമയിൽ അവസരങ്ങൾ കുറഞ്ഞതിനേക്കുറിച്ച് തുറന്ന് പറഞ്ഞത്. ‘ഒരു ദിവസം പതിമൂന്ന് പാട്ടുകൾ വരെ പാടിയിട്ടുണ്ട്. അവിടെ നിന്നാണ് പെട്ടന്ന് പാട്ട് നിർത്തിയ’തെന്നും മിൻമിനി പറഞ്ഞു. ഒരുപാട് അനുഭവിച്ചിട്ടുണ്ട്. കുറേ അവസരങ്ങൾ കിട്ടി. നല്ല അവസരങ്ങളൊന്നും പാഴാക്കാതെ തൻ്റെ പിതാവ് തന്നെ കൊണ്ടുനടന്നു. ജന്മനാടായ കീഴ്മാട് പഞ്ചായത്ത് ഓഫീസിൽ ആദ്യമായി…
Read More » -
Kerala
സൈനികനാണ്, കണ്ണരുട്ടലും വിരട്ടലും ഇങ്ങോട്ട് വേണ്ട; തല്ലിയ നേതാവ് ചര്‍ച്ചയ്ക്കെത്തി, ഇറങ്ങിപ്പോയി രാജ്മോഹന്‍
കോട്ടയം: തിരുവാര്‍പ്പിലെ ബസ് സമരം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ നിന്ന് ബസ് ഉടമ രാജ്‌മോഹന്‍ കൈമള്‍ ഇറങ്ങിപ്പോയി. പോലീസിന്റെ കണ്‍മുന്നിലിട്ട് രാജ്‌മോഹനെ ആക്രമിച്ച സിഐടിയു നേതാവും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ കെ.ആര്‍. അജയ് ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുത്തതാണ് ബഹിഷ്‌കരണത്തിന് കാരണം. തന്നെ മര്‍ദ്ദിച്ച പ്രതിക്കൊപ്പം ചര്‍ച്ചയ്ക്കില്ലെന്ന് രാജ്‌മോഹന്‍ നിലപാടെടുത്തു. ചര്‍ച്ച ബഹിഷ്‌കരിച്ച് പുറത്തിറങ്ങിയ രാജ്‌മോഹന്‍, ആക്രമിച്ച സിഐടിയു നേതാവിനെ ചര്‍ച്ചയ്ക്കു കൊണ്ടുവന്ന് മുന്‍സീറ്റില്‍ ഇരുത്തിയതിനെതിരേ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ”ഇവിടെ വന്നപ്പോള്‍ വളരെ ഹൃദയഭേദകമായ അനുഭവമാണ് എനിക്കുണ്ടായത്. ബഹുമാനപ്പെട്ട കോടതിയുടെ വിധി നഗ്നമായി ലംഘിച്ച് എന്നെ പൊതുവഴിയില്‍ ആക്രമിച്ച പ്രതിയെ ആനയിച്ചു കൊണ്ടുവന്ന് ലേബര്‍ ഓഫിസറുടെ മുന്നിലെ കസേരയില്‍ ഇരുത്തി എന്നെ ചര്‍ച്ചയ്ക്കു വിളിച്ച രംഗം എല്ലാവരും കണ്ടല്ലോ. ഇതെല്ലാം കാണുന്ന ജനങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ. ലജ്ജിക്കണം, തല താഴ്ത്തണം. ഈ നാട്ടില്‍ ജീവിക്കുന്നവര്‍ ലജ്ജിക്കണം. സാധാരണക്കാരന്റെയും നീതിക്കു വേണ്ടി പോരാടുന്നവന്റെയും അവസ്ഥയാണിത്” രാജ്‌മോഹന്‍ പറഞ്ഞു. ”പെരുവഴിയില്‍ എന്നെ…
Read More » -
Kerala
കെ പത്മകുമാറിനെ വെട്ടി സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് ഷെയ്ക് ദര്‍വേഷ് സാഹിബ്
തിരുവനന്തപുരം:സീനിയോററ്റിയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കെ പത്മകുമാറിനെ വെട്ടി സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് ഷെയ്ക് ദര്‍വേഷ് സാഹിബ് എത്തിയത് തികച്ചും അപ്രതീക്ഷിതമായി. സീനിയോററ്റിയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കെ പത്മകുമാറിനായിരുന്നു അവസാന നിമിഷം വരെ സാധ്യത ഉണ്ടായിരുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പത്മകുമാര്‍ തന്നെ സംസ്ഥാന പൊലീസ് മേധാവി എന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു.എന്നാല്‍, മന്ത്രിസഭാ യോഗത്തിനു മണിക്കൂറുകള്‍ക്കു മുൻപുണ്ടായ ചില നീക്കങ്ങളാണ് പത്മകുമാറിനു തിരിച്ചടിയായി മാറിയിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിക്കൊപ്പം ചീഫ് സെക്രട്ടറി നിയമനവും സര്‍ക്കാറിന്റെ പരിഗണനയ്ക്കു വന്നപ്പോള്‍, ഒരേ സമുദായത്തില്‍ നിന്നു തന്നെ രണ്ടു സ്ഥാനത്തേക്കും പരിഗണിക്കേണ്ടതില്ലന്ന നിലപാടിനാണ് സി.പി.എമ്മിലും മുൻതൂക്കം ലഭിച്ചിരുന്നത്. ഇക്കാര്യം സി.പി.എം നേതൃത്വവും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. സത്താര്‍ കുഞ്ഞിനു ശേഷം, നീണ്ട ഒരിടവേളയ്ക്കു ശേഷം മുസ്ലീം സമുദായത്തില്‍പ്പെട്ട ഒരാള്‍ സംസ്ഥാന പൊലീസ് ചീഫ് ആകുന്നത് ന്യൂനപക്ഷ വിഭാഗത്തിനിടയില്‍ നേട്ടമാകുമെന്ന രാഷ്ട്രീയ വിലയിരുത്തലും സി.പി.എം നേതൃത്വത്തിനുണ്ടായിരുന്നു. ഇതിനു പുറമെ, പത്മകുമാര്‍ ഉള്‍പ്പെട്ടെ പഴയ ‘വിവാദം’ അദ്ദേഹം സംസ്ഥാന…
Read More » -
Kerala
കുടുംബശ്രീ പ്രവര്‍ത്തകര്‍ തമ്മിലടിച്ചു; അമ്മയെ തള്ളിയത് ചോദ്യംചെയ്ത 17 വയസുകാരിക്കും മര്‍ദനം
തിരുവനന്തപുരം: വള്ളക്കടവില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് തമ്മിലടിച്ചു. ഗവേണിങ് ബോഡിയംഗത്തിനും 17 വയസുകാരിക്കും പരിക്കേറ്റു. ഇരുവിഭാഗവും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വലിയതുറ പോലീസ് 16 പേര്‍ക്കെതിരേ കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. വള്ളക്കടവില്‍ 32 കുടുംബശ്രീ യൂണിറ്റുകളാണുള്ളത്. ഇതില്‍ വള്ളക്കടവിലെ വിനിതാ നാസര്‍, സറീന എന്നിവര്‍ നയിക്കുന്ന യൂണിറ്റുകളെ സാമ്പത്തിക ക്രമക്കേടുകളടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി താത്കാലികമായി പുറത്താക്കിയിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ മാസം വള്ളക്കടവ് എന്‍.എസ്.ഡിപ്പോയില്‍ നടന്ന കുടുംബശ്രീ വാര്‍ഷികത്തില്‍ പിരിവ് നല്‍കിയില്ലെന്ന് ആരോപിച്ച് ഇവരുടെ യൂണിറ്റിന്റെ പുതുക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചിരുന്നു. ഇതില്‍ പ്രകോപിതരായ രണ്ട് യൂണിറ്റുകളും സി.ഡി.എസിനെ കണ്ട് പുതുക്കിത്തരാന്‍ ആവശ്യപ്പെട്ടുവെങ്കിലും നടത്തിക്കൊടുത്തിരുന്നില്ല. ശനിയാഴ്ച വള്ളക്കടവ് പുത്തന്‍പാലം മേഖലയില്‍ അവിടത്തെ കുടുംബശ്രീ പ്രവര്‍ത്തകരുടെ യോഗം നടക്കുന്നുണ്ടായിരുന്നു. ഇവിടേക്കാണ് പുറത്താക്കപ്പെട്ട യൂണിറ്റുകാര്‍ സംഘം ചേര്‍ന്ന് ബഹളമുണ്ടാക്കിയത്. ഇതിനിടയില്‍ തള്ളിക്കയറിയ ഗവേണിങ് അംഗം ഷാജിമോള്‍ക്ക് മര്‍ദനമേറ്റു. ഇതോടെ പുത്തന്‍പാലം മേഖലയിലെ പ്രവര്‍ത്തകര്‍ എതിര്‍പക്ഷവുമായി അടിയിലായി. ഇതിനിടയില്‍ അമ്മയെ തള്ളുന്നത് കണ്ട് ചോദ്യം ചെയ്ത…
Read More » -
Kerala
ശക്തിധരന്റെ ആരോപണത്തില്‍ കേസ് എടുത്ത് അന്വേഷിക്കാന്‍ ധൈര്യമുണ്ടോ? വെല്ലുവിളിച്ച് സതീശന്‍
തിരുവനന്തപുരം: ദേശാഭിമാനിയുടെ മുന്‍ പത്രാധിപ സമിതി അംഗമായ ജി. ശക്തിധരന്റെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ശക്തിധരന്റെ ആരോപണത്തില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്ത് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് സതീശന്‍ ചോദിച്ചു. കൊച്ചി കലൂരിലെ ദേശാഭിമാനിയിലെ ഓഫീസില്‍ നിന്ന് എണ്ണിത്തിട്ടപ്പെടുത്തിയ പണം എവിടേക്കാണ് കൊണ്ടുപോയത്? ആരില്‍ നിന്നാണ് ഈ പണം കിട്ടിയത്? ഇതിനെ കുറിച്ച് അന്വേഷണം നടത്തേണ്ടേയെന്നും സതീശന്‍ ചോദിച്ചു. അന്ന് കാറിലുണ്ടായിരുന്നയാള്‍ ഇന്ന് പിണറായി മന്ത്രിസഭയിലുണ്ടെന്നും സതീശന്‍ പറഞ്ഞു. എന്തിന്റെ അടിസ്ഥാനത്തിലാണ് മോന്‍സന്റെ വിഷയത്തില്‍ കെ. സുധാകരനെതിരെ കേസ് എടുത്തത്? മോന്‍സന്റെ പഴയ ഡ്രൈവര്‍ ഈ പത്ത് ലക്ഷം എണ്ണിക്കൊടുക്കുന്നത് കണ്ട് എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണെങ്കില്‍, പിണറായിയുടെ സഹപ്രവര്‍ത്തകനായിരുന്ന ഒരാള്‍ ഇതുപോലെയുള്ള വെളിപ്പെടുത്തല്‍ നടത്തുമ്പോള്‍ അതില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? സതീശന്‍ ചോദിച്ചു. രണ്ട് കോടി 35 ലക്ഷം രൂപ എണ്ണിക്കൊണ്ടുപോകുന്നത് കണ്ടുവെന്നാണ് മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തല്‍. തിരുവനനന്തപുരം മുതല്‍ ടൈം സ്‌ക്വയര്‍ വരെ…
Read More » -
Kerala
കേരളത്തിന്റെ ശിരുവാണി; നിയന്ത്രണം തമിഴ്നാടിന്
മണ്ണാർക്കാട് താലൂക്കിലെ അട്ടപ്പാടി മേഖലയിൽ, ഷോളയൂർ പഞ്ചായത്തിലാണ് ശിരുവാണി. പാലക്കാടുനിന്ന് 46 കി.മീ ദൂരമുണ്ട് ശിരുവാണിയിലേക്ക്.പശ്ചിമഘട്ട മലനിരകളിൽ, തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന നിത്യഹരിതവനം. കേരളത്തിന്റെ സൈലന്റ് വാലി, അട്ടപ്പാടി, അഗളി, മലമ്പുഴ, തമിഴ്നാടിന്റെ ബൂലുവംപെട്ടി, ആനക്കട്ടി കാടുകളാൽ ചുറ്റപ്പെട്ട ഹൈറേഞ്ച് പ്രദേശം. മണ്ണാർക്കാട് ടൗണിൽനിന്ന് പാലക്കാട് റൂട്ടിൽ ചിറക്കൽ പടിയിലെത്തി അവിടെനിന്ന് കാഞ്ഞിരപ്പുഴ ഡാം, പാലക്കയം വഴി വനത്തിൽ പ്രവേശിക്കുന്നതാണ് കേരളത്തിലൂടെയുള്ള ഏക സഞ്ചാരമാർഗം.എന്നാൽ കോയമ്പത്തൂരിൽ നിന്ന് 36 കി.മീ. റോഡുവഴി സഞ്ചരിച്ചാൽ ശിരുവാണിയിലെത്താം.ഇന്ന് തമിഴ്നാട് ടൂറിസം വകുപ്പിന് നല്ലൊരു വരുമാനം നേടിക്കൊടുക്കുന്നതാണ് ശിരുവാണി വെള്ളച്ചാട്ടം. കേരളത്തിൽ നിന്നുദ്ഭവിച്ച് കേരളത്തിലൂടെ മാത്രം ഒഴുകുന്ന നദിയാണ് ശിരുവാണി.തമിഴ്നാടും കേരളവും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ നിർമാണച്ചെലവുകൾ തമിഴ്നാട് വഹിക്കാനും കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ അതിർത്തിക്കകത്ത്, കേരളം അണകെട്ടി കോയമ്പത്തൂർ ജില്ലയ്ക്ക് കുടിവെള്ളം നൽകാനും ധാരണയായി.അങ്ങനെ ശിരുവാണി ഡാമും തമിഴ്നാടിന്റേതായി. ശിരുവാണി അണക്കെട്ടിന് ഷട്ടറുകളില്ല. ടണൽ വഴിയാണ് വെള്ളം കൊണ്ടുപോകുന്നത്. അധിക ജലം കവിഞ്ഞൊഴുകും. ഡാമിന്റെ തമിഴ്നാട്…
Read More » -
Kerala
സിനിമാ, സീരിയല്‍ താരം ടി എസ് രാജു മരിച്ചുവെന്നത് വ്യാജവാർത്ത എന്ന് വെളിപ്പെടുത്തൽ
തിരുവനന്തപുരം:സിനിമാ, സീരിയല്‍ താരം ടി എസ് രാജു മരിച്ചുവെന്നത് വ്യാജവാർത്ത എന്ന് വെളിപ്പെടുത്തൽ.താന്‍ പൂര്‍ണ്ണ ആരോഗ്യവാനായി ഇരിക്കുകയാണെന്ന് ടി എസ് രാജു പറഞ്ഞതായി നടന്‍ കിഷോര്‍ സത്യയാണ് വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ഇന്ന് പുലര്‍ച്ചെ മുതലാണ് ടി എസ് രാജു അന്തരിച്ചുവെന്ന തരത്തില്‍ പ്രചരണം നടന്നത്.ഒട്ടുമിക്ക മാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. ചലച്ചിത്ര നടൻമാർ ഉൾപ്പെടെ രാജുവിന് അനുശോചനം അർപ്പിച്ച് പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരുന്നു. പ്രശസ്തര്‍ മരിച്ചുവെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ക്കാണ് ഇത്തരം പ്രചരണങ്ങളുടെ കയ്പ്പ് കൂടുതല്‍ അനുഭവിക്കേണ്ടി വന്നിട്ടുള്ളത്.
Read More » -
India
വന്ദേഭാരത് ഉദ്ഘാടനം;തിരുവനന്തപുരം ഡിവിഷൻ ചെലവഴിച്ചത് 1.48 കോടി
മുംബൈ : കേരളത്തിന് ലഭിച്ച വന്ദേഭാരത് ഉദ്ഘാടനത്തിനായി തിരുവനന്തപുരം ഡിവിഷൻ ചെലവഴിച്ചത് 1.48 കോടി രൂപയെന്നു വിവരാവകാശ രേഖ. മഹാരാഷ്ട്രയിലെ വിവരാവകാശ പ്രവര്‍ത്തകൻ അജയ് ബോസിന്റെ ചോദ്യത്തിനാണു തിരുവനന്തപുരം ഡിവിഷൻ മറുപടി നല്‍കിയത്. ഏപ്രില്‍ 25നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഉദ്ഘാടനം ചെയ്തത്. ഇതു തിരുവനന്തപുരം റെയില്‍വേ ഡിവിഷൻ ചെലവാക്കിയ തുകയാണെന്നും ഉദ്ഘാടനവുമായി ബന്ധപ്പെട്ട ആകെ ചെലവ് ദക്ഷിണ റെയില്‍വേ ആസ്ഥാനത്തുനിന്നു ലഭിക്കുമെന്നും മറ്റൊരു ചോദ്യത്തിനുള്ള മറുപടിയിലുണ്ട്. അതേസമയം നികുതിദായകരുടെ പണം ഇങ്ങനെ പാഴാക്കാതെ റെയില്‍പാത സുരക്ഷിതമാക്കുന്നത് അടക്കമുള്ള അടിയന്തരപ്രാധാന്യമുള്ള കാര്യങ്ങള്‍ക്കു വിനിയോഗിക്കണമെന്നു മുൻ റെയില്‍വേ ഉദ്യോഗസ്ഥൻ കൂടിയായ അജയ് ബോസ് പറഞ്ഞു.
Read More » -
India
‘അന്നഭാഗ്യ’ പിന്നെയാകാമെന്ന് കേന്ദ്രം; കര്‍ണാടക സര്‍ക്കാരിന്റെ 10 കിലോ അരി വാഗ്ദാനം ഉടന്‍ നടപ്പാകില്ല
ബംഗളൂരു: കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ അരി തരില്ലെന്ന് വ്യക്തമാക്കിയതോടെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ‘അന്നഭാഗ്യ’ പദ്ധതി അനിശ്ചിതത്വത്തില്‍. നേരത്തേ പ്രഖ്യാപിച്ചത് പോലെ ജൂലൈ 1-ന് പദ്ധതി തുടങ്ങാനാകില്ലെന്ന് ഉറപ്പായി. ഒരു മാസം വൈകിയിട്ടാണെങ്കിലും പദ്ധതി നടപ്പാക്കുമെന്നാണ് മന്ത്രിമാര്‍ ഉറപ്പ് നല്‍കുന്നത്. ബിപിഎല്‍ കുടുംബങ്ങളിലെ ഓരോ അംഗങ്ങള്‍ക്കും പത്ത് കിലോ വീതം അരി ഉറപ്പ് നല്‍കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്റെ വമ്പന്‍ വാഗ്ദാനം. തെരഞ്ഞെടുപ്പില്‍ നഗരങ്ങളിലെ പിന്നാക്കമേഖലകളില്‍ നിന്നടക്കം കോണ്‍ഗ്രസിന് വന്‍ പിന്തുണ കിട്ടിയ വാഗ്ദാനമായിരുന്നു ഇത്. കേന്ദ്രത്തിന്റെ അഞ്ച് കിലോയ്ക്ക് പുറമേ സംസ്ഥാനസര്‍ക്കാരിന്റെ വക 5 കിലോ എന്ന വാഗ്ദാനം നടപ്പാക്കാന്‍ പ്രതിമാസം 4.45 ലക്ഷം മെട്രിക് ടണ്‍ അരി വേണം. പതിനായിരം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേന്ദ്രത്തില്‍ നിന്ന് വാങ്ങുന്നതും സ്വന്തമായി ഉത്പാദിപ്പിക്കുന്നതും ചേര്‍ത്ത് കര്‍ണാടകയ്ക്ക് ഇപ്പോള്‍ 2.17 ലക്ഷം മെട്രിക് ടണ്‍ അരി കിട്ടുന്നുണ്ട്. ഇതില്‍ കൂടുതല്‍ ഒരു വിഹിതം പോലും തരാന്‍ കഴിയില്ലെന്നാണ് കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ്…
Read More »
