Month: June 2023
-
Kerala
മോദിജിയുടെ പുതിയ ഇന്ത്യ;കുതിരാൻ തുരങ്കത്തിന്റെ വിഡിയോ പങ്കുവെച്ച് ടോം വടക്കൻ ‘എയറിൽ’
തൃശൂര്‍: ട്വിറ്ററില്‍ പങ്കുവെച്ച മോദി സ്തുതി വിഡിയോയിലെ വിഡ്ഢിത്തത്തിന് പൊങ്കാല ഏറ്റുവാങ്ങി ബി.ജെ.പി ദേശീയ വക്താവ് ടോം വടക്കൻ. ‘ഇതാണ് നരേന്ദ്രമോദിജിയുടെ പുതിയ ഇന്ത്യയെക്കുറിച്ചുള്ള ദര്‍ശനം’ എന്ന അടിക്കുറിപ്പോടെ കുതിരാൻ തുരങ്കത്തിന്റെ വിഡിയോ പങ്കുവെച്ചാണ് ടോം വടക്കൻ ‘എയറി’ലായത്. ‘കോയമ്ബത്തൂര്‍-തൃശൂര്‍ തുരങ്കം തുറന്നു. രണ്ടുമണിക്കൂറായിരുന്ന യാത്രാ സമയം ഇപ്പോള്‍ വെറും10 മിനിറ്റാണ്. ഇന്ത്യൻ സര്‍ക്കാരിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് നന്ദി. ഇത്തരം കാര്യങ്ങള്‍ ഒരുമാധ്യമവും വാര്‍ത്തയാക്കുന്നില്ല’ -എന്ന വിശദീകരണത്തോടെ ചന്ദ്ര മൗലി എന്ന സംഘ്പരിവാര്‍ അനുകൂല ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന വിഡിയോ ആണ് വടക്കൻ പങ്കുവെച്ചത്. ഇരുസ്ഥലങ്ങളും തമ്മില്‍ 113 കിലോമീറ്റര്‍ ദൂരമുണ്ട്. ഇത് എങ്ങിനെയാണ് 10 മിനിറ്റ് കൊണ്ട് താണ്ടിയെത്തുക എന്ന് തൃശൂര്‍കാരനായ ടോം വടക്കന് അറിയില്ലേയെന്നും ബി.ജെ.പിയില്‍ ചേര്‍ന്നതോടെ ഉള്ള ബുദ്ധിയും നഷ്ടമായോ എന്നും കമന്റുണ്ട്. ‘വാളയാര്‍ വരെ ഒരു കുഴലുണ്ട്. അതിലൂടെ 220km സ്പീഡില്‍ വരാൻ കഴിയും.. അതിന് ശേഷം കോരയാര്‍ പുഴ ഒഴുകുന്നുണ്ട് (ഇപ്പൊ…
Read More » -
Crime
വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത് എറണാകുളത്തെ ഏജന്‍സി; കുറ്റം സമ്മതിച്ച് അബിന്‍ രാജ്
ആലപ്പുഴ: എസ്എഫ്‌ഐ മുന്‍ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പിടിയിലായ അബിന്‍ രാജ് കുറ്റം സമ്മതിച്ചു. സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത് എറണാകുളത്തെ ഏജന്‍സിയില്‍ നിന്ന് തന്നെയെന്ന് അബിന്‍ രാജ് പോലീസിനോട് സമ്മതിച്ചു. എസ്എഫ്‌ഐ മുന്‍ നേതാവായ അബിന്‍ രാജിനെ മാലിദ്വീപില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അബിനെ കായംകുളം പൊലീസ് ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്. നിഖില്‍ തോമസിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയത് അബിനായിരുന്നു. എസ്എഫ്‌ഐ മുന്‍ ഏരിയ പ്രസിഡന്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമാണ് അബിന്‍. അബിനാണ് വ്യാജ ഡിഗ്രി ഉണ്ടാക്കാന്‍ സഹായിച്ചതെന്ന് നിഖില്‍ തോമസ് നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതോടെ മാലിദ്വീപില്‍ ജോലി ചെയ്യുകയായിരുന്ന അബിനെ പോലീസ് സമ്മര്‍ദ്ദം ചെലുത്തി നാട്ടിലെത്തിക്കുകയായിരുന്നു. കുടുംബം ഇടപെട്ട് അബിനെ നാട്ടിലെത്തിക്കാമെന്ന് പോലീസിനെ അറിയിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് അബിന്‍ മാലിദ്വീപില്‍ നിന്ന് വിമാനം കയറിയത്. ചെന്നൈയില്‍ ഇറങ്ങിയ ശേഷം കൊച്ചിയിലക്ക് വരികയായിരുന്നു. ഇന്നലെ രാത്രി 11.30 ന് നെടുമ്പാശേരിയിലെത്തിയ…
Read More » -
Kerala
ഷെയ്ക്ക് ദര്‍വേസ് സാഹിബ് പുതിയ ഡിജിപി;ഡോ. വി. വേണു ചീഫ് സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പുതിയ ഡിജിപിയായി ഷെയ്ക്ക് ദര്‍വേസ് സാഹിബിനെ തിരഞ്ഞെടുത്തു. ചീഫ് സെക്രട്ടറിയായി ഡോ. വി. വേണുവിനെയും തിരഞ്ഞെടുത്തു. ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്.ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഡോ. വി.പി. ജോയി വിരമിക്കുന്ന ഒഴിവിലേക്കാണ് നിലവില്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ഡോ. വി. വേണുവിനെയാണ് സര്‍ക്കാര്‍ പരിഗണിച്ചത്. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് പകരക്കാരനായിട്ടാണ് ഷെയ്ക്ക് ദര്‍വേസ് സാഹിബ് എത്തുന്നത്. ഈ മാസം 30നാണ് ഡോ. വി പി ജോയിയും, ഡിജിപി അനില്‍ കാന്തും വിരമിക്കുന്നത്.
Read More » -
India
വിമാനത്തില്‍ മലമൂത്ര വിസര്‍ജനം നടത്തി; എയര്‍ ഇന്ത്യ യാത്രക്കാരന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: മുംബൈ-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ മലമൂത്രവിസര്‍ജനം ചെയ്തതായി പരാതി. എഐസി 866 വിമാനത്തില്‍വെച്ച് കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് രാം സിങ് എന്ന യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. എഫ് 17 നമ്പര്‍ സീറ്റില്‍ യാത്രചെയ്തിരുന്ന ഇയാള്‍ വിമാനത്തിന്റെ തറയില്‍ മൂത്രമൊഴിക്കുകയും തുപ്പുകയും ചെയ്യുന്നത് കണ്ട ക്യാബിന്‍ ക്രൂ ഇയാള്‍ക്ക് താക്കീത് നല്‍കിയിരുന്നു. മറ്റുയാത്രക്കാരെ ഇയാളുടെ അരികില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൈലറ്റിനെ വിവരമറിയിക്കുകയും, പൈലറ്റ് വിമാനത്തിലെ സ്ഥിതിഗതികളെക്കുറിച്ച് കമ്പനിയെ അറിയിക്കുകയും ചെയ്തു. സംഭവം മറ്റുള്ള യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയതായും അസ്വസ്ഥരാക്കിയതായും എഫ്‌ഐആറില്‍ പറയുന്നു. വിമാനം നിലത്തിറങ്ങിയ ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയും പോലീസിന് കൈമാറുകയും ചെയ്തു. സംഭവത്തില്‍ ഐപിസി സെക്ഷന്‍ 294, 510 വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.
Read More » -
Kerala
ഇടുക്കി മെഡിക്കല്‍ കോളജില്‍ നെഞ്ചുവേദനയ്ക്ക് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു; ഡോക്ടറെ കാണാനും ഇ.സി.ജി. എടുക്കാനും പടികള്‍ കയറി ഇറങ്ങിയത് പലവട്ടം
ഇടുക്കി: നെഞ്ചുവേദനക്ക് ചികിത്സക്കായി ഇടുക്കി മെഡിക്കല്‍ കോളജില്‍ എത്തിച്ച രോഗി ആശുപത്രി ജീവനക്കാരുടെ അവഗണന മൂലം മരിച്ചെന്ന് ആരോപണം. ഡോക്ടറെ കാണാനും ഇസിജി എടുക്കുന്നതിനുമായി പലതവണ പടികള്‍ കയറിയിറങ്ങി അവശയായ രോഗിക്ക് വീല്‍ചെയര്‍ നല്‍കിയില്ലാണ് പരാതി. ഇടുക്കി പഴയരിക്കണ്ടം സ്വദേശി മേരി പൗലോസിന്റെ മരണത്തിലാണ് കുടുംബാംഗങ്ങളുടെ ഗുരുതരമായ ആരോപണം. നെഞ്ചു വേദനയെ തുടര്‍ന്ന് ശനിയാഴ്ചയാണ് മേരിയെ മകള്‍ റെജി ഇടുക്കി മെഡിക്കല്‍ കോളജിലെത്തിച്ചത്. രണ്ടാം നിലയിലാണ് ഒപി പ്രവര്‍ത്തിക്കുന്നത്. ചീട്ടെടുത്ത് നടന്ന് ഇവിടെത്തി. ഡോക്ടറെ കണ്ട് ഇസിജി എടുക്കാനായി വീണ്ടും താഴത്തെ നിലയിലെത്തി അങ്ങോട്ടുമിങ്ങോട്ടും നാലു തവണ പടികള്‍ കയറിയിറങ്ങേണ്ടി വന്നെന്നാണ് കുടുംബം പറയുന്നത്. ഇസിജിയില്‍ ഹൃദ്രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തുടര്‍ന്ന് മേരിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. ഈ സമയത്ത് വീല്‍ചെയറോ സ്‌ട്രെച്ചറോ ആവശ്യപ്പെട്ടപ്പോള്‍ ഇല്ലെന്ന് അറ്റന്റര്‍മാര്‍ മറുപടി നല്‍കിയെന്നാണ് ആരോപണം. ഒടുവില്‍ പഴയ ബ്ലോക്കില്‍ നിന്നുമെത്തിച്ച ആംബുലന്‍സിലെ സ്ട്രക്ചര്‍ പുറത്തെടുത്താണ് രോഗിയെ കൊണ്ടുപോയെതെന്ന് മേരിയുടെ മകള്‍ പറയുന്നു.…
Read More » -
India
അധ്യാപികയെ നിര്‍ബന്ധിച്ച് വിവസ്ത്രയാക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത വിദ്യാർത്ഥി അറസ്റ്റിൽ
പൂനെ: വീഡിയോ കോളിനിടെ 36കാരിയായ അധ്യാപികയെ നിര്‍ബന്ധിച്ച് വിവസ്ത്രയാക്കുകയും ഈ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത 26കാരനായ വിദ്യാര്‍ത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ ഹദപ്സറിലാണ് സംഭവം. അധ്യാപിക പഠിക്കുന്ന കോളേജിലെ സോഷ്യല്‍ മീഡിയാ ഗ്രൂപ്പില്‍ വീഡിയോ ഇടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ പണം തട്ടാൻ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. 2000 മുതല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കുത്തുവരികയാണ് അധ്യാപിക. പിന്നീട് ബിഹാറിലെ പട്നയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയുമായി സൗഹൃദത്തിലായ ഇരുവരും തമ്മില്‍ മെസേജ് അയക്കുന്നത് പതിവായി. ഇതിനിടയിൽ വീഡിയോ കോളിലൂടെ രണ്ടോ മൂന്നോ തവണ വിദ്യാര്‍ത്ഥി തന്നെ നിര്‍ബന്ധിച്ച് വിവസ്ത്രയാക്കിയെന്നും ഇത് റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ച വിദ്യാര്‍ത്ഥി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാരുന്നെന്നുമാണ് അധ്യാപിക പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് ഇയാളെ ബീഹാറിൽ നിന്നും കസ്റ്റഡിയിലെടുത്തു.
Read More » -
India
കൃത്രിമ ഗര്‍ഭധാരണത്തിന് ഉപയോഗിച്ച ബീജം മറ്റൊരാളുടേത്; ആശുപത്രിക്ക് ഒന്നരക്കോടി പിഴ
ന്യൂഡല്‍ഹി: കൃത്രിമ ഗര്‍ഭധാരണത്തിന് ഉപയോഗിച്ച ബീജം മറ്റൊരാളുടേതെന്ന ദമ്പതികളുടെ പരാതിയില്‍ ആശുപത്രിക്ക് ഒന്നരക്കോടി രൂപ പിഴ. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ആശുപത്രിയ്ക്കാണ് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പിഴ ചുമത്തിയത്. കൃത്രിമ ബീജസങ്കലനത്തിനായി ശേഖരിച്ച തന്റെ ബീജത്തിന് പകരമായി മറ്റൊരാളുടെ ബീജമാണ് ഉപയോഗിച്ചതെന്നായിരുന്നു ദമ്പതികളുടെ പരാതി. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്. ഐവിഎഫ് ചികിത്സയിലൂടെ ദമ്പതികള്‍ക്ക് ഇരട്ടക്കുട്ടികളാണ് പിറന്നത്. 2008 ലാണ് ചികിത്സയ്ക്കായി ദമ്പതികള്‍ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയെ സമീപിക്കുന്നത്. കൃത്രിമബീജസങ്കലനത്തിലൂടെ മാത്രമേ ഗര്‍ഭസാധ്യതയുള്ളൂവെന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം ഭാര്യ ഇന്‍ട്രാ സൈറ്റോപ്ലാസ്മിക് ബീജകുത്തിവെപ്പിന് വിധേയമാവുകയായിരുന്നു. ഭര്‍ത്താവിന്റെ ബീജംതന്നെ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നതെന്നായിരുന്നു ഡോക്ടര്‍മാര്‍ അറിയിച്ചത്. 2009 ലാണ് ഇവര്‍ക്ക് ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ചത്. എന്നാല്‍, ഇരട്ടകളില്‍ ഒരാളുടെ രക്തഗ്രൂപ്പ് മറ്റൊരാളുമായി ചേരുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് സംശയം ആരംഭിച്ചത്. പിന്നീട് നടന്ന പരിശോധനയില്‍ ബീജം നിക്ഷേപിച്ചതില്‍ കൃത്രിമം നടന്നെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ അശ്രദ്ധയ്ക്കും സേവനത്തിലെ അപാകത്തിനും നഷ്ടപരിഹാരമായി രണ്ടുകോടി രൂപ ആവശ്യപ്പെട്ട്…
Read More » -
Crime
ഉത്തർപ്രദേശിൽ ക്രിമിനലിനെ പോലീസ് വെടിവെച്ചു കൊന്നു
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ തലയ്ക്ക് വിലയിട്ടിരുന്ന ക്രിമിനല്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇന്നു പുലര്‍ച്ചെ കൗശംബി ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഗുഫ്രാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകം, കവര്‍ച്ച അടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. ക്രിമിനലുകള്‍ക്കെതിരെ ഉത്തര്‍പ്രദേശില്‍ പോലീസിന്റെ ഏറ്റുമുട്ടല്‍ പതിവായിരിക്കുകയാണ്. 2017ല്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം 10,900 ഏറ്റുമുട്ടലുകള്‍ നടന്നു. ഇതില്‍ 185 ക്രിമിനലുകളാണ് കൊല്ലപ്പെട്ടത്.
Read More » -
Kerala
കോഴിക്കോട്ട് ടാങ്കറില്‍നിന്ന് ‘നൈട്രജന്‍’ വാതകം ചോര്‍ന്നു
കോഴിക്കോട്: കുന്നമംഗലം ടൗണില്‍ വെയ്ബ്രിജിന് സമീപം പാര്‍ക്ക് ചെയ്ത ടാങ്കര്‍ ലോറിയില്‍നിന്നും നൈട്രജന്‍ വാതകം ചോര്‍ന്നത് ആശങ്ക പരത്തി. എന്നാല്‍, അപകട സാധ്യത ഇല്ലെന്ന് ഫയര്‍ഫോഴ്‌സ് സംഘം എത്തി ഉറപ്പുവരുത്തി. രാവിലെ ആറരയോടെ ആണ് ഐഐഎം ഗേറ്റിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ടാങ്കറില്‍നിന്നു വെള്ളപ്പുക പുറത്ത് വരുന്നത് യാത്രക്കാരുടെയും പട്രോളിങ് നടത്തുന്ന പൊലീസിന്റെയും ശ്രദ്ധയില്‍പെട്ടത്. വാഹനത്തിലെ ജീവനക്കാര്‍ പുറത്തുപോയ സമയത്തായിരുന്നു സംഭവം. വെള്ളിമാടുകുന്ന് സ്േറ്റഷന്‍ ഓഫിസര്‍ അബ്ദുല്‍ ഫൈസിയുടെ നേതൃത്വത്തില്‍ 2 യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘവും ലോറി ജീവനക്കാരും ചേര്‍ന്ന് വാല്‍വ് അടച്ച് ചോര്‍ച്ച തടഞ്ഞു. ബെംഗളൂരുവില്‍നിന്നു നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ റീഫില്‍ ചെയ്യുന്ന ടാങ്കര്‍ ലോറിയിലെ വാല്‍വിനാണു ചോര്‍ച്ചയുണ്ടായത്. ടാങ്കറിനകത്തെ മര്‍ദം കൂടുമ്പോള്‍ ഓട്ടമാറ്റിക് സംവിധാനം വഴി ചെറിയ അളവില്‍ പുറത്തുവന്നതാണെന്നാണു ജീവനക്കാര്‍ പറയുന്നത്. ഈര്‍പ്പവും മാറിയ കാലാവസ്ഥയും മൂലം അന്തരീക്ഷത്തില്‍ വാതകം തങ്ങി നില്‍ക്കുന്നതിനാലാണു വലിയ ചോര്‍ച്ച ഉണ്ടായ തോന്നല്‍ ഉണ്ടായതെന്നും അധികൃതര്‍ വ്യക്തമാക്കി.
Read More » -
India
മലയാളി ബസ് ഡ്രൈവര്‍ ഇനി ടാക്‌സി ഓടിക്കും; ഷര്‍മിളക്ക് പുതിയ കാര്‍ സമ്മാനിച്ച് കമല്‍ഹാസന്‍
ചെന്നൈ: കനിമൊഴി എം.പിയുടെ യാത്രയുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ജോലിനഷ്ടമായ മലയാളി ബസ് ഡ്രൈവര്‍ ഷര്‍മിള ഇനി ടാക്‌സിക്കാര്‍ ഉടമ. നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനാണ് കോയമ്പത്തൂരില്‍ താമസിക്കുന്ന ഷര്‍മിളയ്ക്ക് പുതിയ കാര്‍ സമ്മാനമായി നല്‍കുന്നത്. ചെന്നൈയിലേക്ക് ഷര്‍മിളയെ വിളിച്ചുവരുത്തിയ കമല്‍, കാര്‍ ബുക്ക് ചെയ്യുന്നതിനായി മൂന്നുലക്ഷം രൂപയുടെ ചെക്ക് കൈമാറി. കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറാണ് പാലക്കാട് സ്വദേശി മഹേഷിന്റെയും ഷൊര്‍ണൂര്‍ സ്വദേശിനി ഹിമയുടെയും മകളായ ഷര്‍മിള(24). ഷര്‍മിള ഓടിച്ചിരുന്ന ബസില്‍ കഴിഞ്ഞയാഴ്ചയാണ് ഡി.എം.കെ. നേതാവ് കനിമൊഴി യാത്രചെയ്തത്. ബസിലെ വനിതാ കണ്ടക്ടര്‍ അന്നത്തായി കനിമൊഴിയോട് ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. കനിമൊഴിയില്‍നിന്ന് പണം വാങ്ങുന്നത് ഷര്‍മിള വിലക്കിയെങ്കിലും അന്നത്തായി അത് ചെവിക്കൊണ്ടില്ല. കനിമൊഴി ബസില്‍നിന്ന് ഇറങ്ങിയതിനുശേഷം ഇതിന്റെപേരില്‍ ഷര്‍മിളയും അന്നത്തായിയുമായി തര്‍ക്കമുണ്ടാകുകയും ജോലി പാതിവഴിയില്‍ നിര്‍ത്തി ഷര്‍മിള ബസില്‍നിന്നിറങ്ങിപ്പോകുകയും ചെയ്തു. സംഭവത്തിന്റെ പേരില്‍ തന്നെ ജോലിയില്‍നിന്ന് നീക്കിയെന്ന് ഷര്‍മിള പിന്നീട് വെളിപ്പെടുത്തി. ഇതോടെ കനിമൊഴിയടക്കം ഒട്ടേറെപ്പേര്‍ പിന്തുണയുമായെത്തി. വേറെ…
Read More »