Month: June 2023
-
Kerala
പാലക്കാട് സിപിഎമ്മിലെ വിഭാഗീയത; പി.കെ.ശശിയെ തരംതാഴ്ത്തി
പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് മുതിര്‍ന്ന നേതാവ് പി.കെ.ശശിയെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. മറ്റൊരു മുതിര്‍ന്ന നേതാവ് വി.കെ.ചന്ദ്രനേയും സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്. ജില്ലാ കമ്മിറ്റി അംഗം ചാമുണ്ണിയെ ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി. ചൊവ്വാഴ്ച ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നേതാക്കള്‍ക്കെതിരെ നടപടിയെടുത്തത്. പാര്‍ട്ടിയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കിയെ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ മൂവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. നേതാക്കള്‍ നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്.
Read More » -
India
രണ്ട് നിയമവുമായി രാജ്യത്തിന് എങ്ങനെ മുന്നോട്ടുപോകാനാകും? ഏക സിവില്‍കോഡ് വിഷയം ഉന്നയിച്ച് മോദി
ന്യൂഡല്‍ഹി: ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ നടന്ന യോഗത്തില്‍ ഏക സിവില്‍കോഡ് വിഷയം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരന്‍മാര്‍ക്ക് തുല്യ അവകാശമാണ് ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളതെന്നും രണ്ട് തരത്തിലുള്ള നിയമവുമായി രാജ്യത്തിന് എങ്ങനെ മുന്നോട്ടുപോകാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി ചോദിച്ചു. ഭോപ്പാലില്‍ ബിജെപി പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണിത്. ”ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് രണ്ട് വ്യത്യസ്ത നിയമങ്ങളുണ്ടെങ്കില്‍ ആ കുടുംബത്തിന് നല്ല രീതിയില്‍ മുന്നോട്ടുപോകാനാകുമോ? അങ്ങനെയെങ്കില്‍ രണ്ട് നിയമവുമായി ഒരു രാജ്യത്തിന് എങ്ങനെ മുന്നോട്ടുപോകാനാകും? നമ്മുടെ ഭരണഘടനയും പൗരന്‍മാര്‍ക്ക് തുല്യ അവകാശമാണ് ഉറപ്പുനല്‍കുന്നത്. സുപ്രീംകോടതി പോലും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ചിലര്‍ മുസ്ലീം സമുദായത്തിലുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയാണ്”- മോദി പറഞ്ഞു. മുത്തലാഖിനെതിരേയും ശക്തമായ വിമര്‍ശനം മോദി ഉന്നയിച്ചു. മുത്തലാഖ് വിഷയത്തിലും മുസ്ലീം ജനവിഭാഗത്തിലുള്ളവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായി. മുത്തലാഖിന് വേണ്ടി വാദിക്കുന്നവര്‍ വോട്ട് ബാങ്കിനായി മുസ്ലീം പെണ്‍കുട്ടികളോട് കടുത്ത അനീതിയാണ് കാണിക്കുന്നതെന്നും മുത്തലാഖ് സ്ത്രീകളെ മാത്രമല്ല,…
Read More » -
Kerala
രാജ്മോഹൻ ബിജെപി അനുഭാവി; പറയുന്നത് മുഴുവൻ നുണ: സിഐടിയു
കോട്ടയം:ബസ് ഉടമയായ രാജ്മോഹൻ തങ്ങളുടെ യൂണിയനില്‍പ്പെട്ട തൊഴിലാളികള്‍ക്ക് കൂലി നല്‍കുന്നില്ല എന്ന കാരണം കൊണ്ടായിരുന്നു. കൊടികുത്തിയുള്ള സമരമെന്ന് സിഐടിയു.ഒടുവിൽ കോടതി ഉത്തരവിനെ തുടർന്നാണ് സമരം പിൻവലിച്ചത്.എന്നാൽ രാജ്മോഹൻ ഒന്നിന് പിറകെ ഒന്നായി നുണകൾ മാധ്യമങ്ങൾക്ക് മുന്നിൽ വിളമ്പുകയായിരുന്നു.ഇതിനെ ചൊല്ലിയാരുന്നു സംഘർഷം ഉടലെടുത്തത്. ബിജെപി ഏറ്റുമാനൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റായും കിളിരൂര്‍ 750-ാം നമ്ബര്‍ എൻഎസ്‌എസ് കരയോഗം പ്രസിഡന്റായും രാജ് മോഹൻ കൈമള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.നേരത്തെ ആര്‍മി ഇന്റലിജൻസില്‍ ഉദ്യോഗസ്ഥനായിരുന്ന രാജ്‌മോഹൻ അത് കളഞ്ഞിട്ട് ഗൾഫിലേക്ക് പോകുകയായിരുന്നു.പിന്നീട് മുംബൈയില്‍ എത്തി സ്വന്തമായി ബിസിനസ് ചെയ്തു. ഇതിനു ശേഷമാണ് നാട്ടില്‍ എത്തി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായതും ബസ് സര്‍വീസ് തുടങ്ങിയതും.മറ്റൊരു ഫാമും ഇയാൾ നടത്തുന്നുണ്ട്.ഇത്രയും സൗകര്യങ്ങളുമുളള വ്യക്തിയാണ് ഒരു ബസിൽ കൊടികുത്തിയപ്പോൾ ജീവിക്കാൻ നിർവാഹമില്ലെന്നും പറഞ്ഞ് കോട്ടും സ്യൂട്ടും ധരിച്ച് ലോട്ടറി വിൽപ്പനയ്ക്ക് ഇറങ്ങിയത്. ബസുകളിലേതുൾപ്പടെയുള്ള തൊഴിലാളികൾക്ക് ശമ്പള കുടിശ്ശിക വന്നതോടെയാണ് സിഐടിയു ബസിൽ കൊടി നാട്ടുന്നത്.ശമ്പള കുടിശ്ശിക ചോദിച്ച തൊഴിലാളിയെ ഒരു ആനുകൂല്യവും നൽകാതെ പിരിച്ചുവിട്ടതിനെ തുടർന്നായിരുന്നു…
Read More » -
Kerala
നടന്‍ കൃഷ്ണകുമാറും ബി.ജെ.പിയില്‍നിന്ന് പുറത്തേക്കെന്ന് സൂചന
തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാര്‍ ബി.ജെ.പിയില്‍നിന്ന് പുറത്തേക്കെന്ന് സൂചന. തിരുവനന്തപുരത്ത് ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരെ കാണുന്നതിനായി ബി.ജെ.പി.ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ പങ്കെടുത്ത ചടങ്ങില്‍ അവഗണിക്കപ്പെട്ടതില്‍ അതൃപ്തി പരസ്യമാക്കി കൃഷ്ണകുമാര്‍ രംഗത്തുവന്നിരുന്നു. ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തകരെ വേദിയില്‍ ഇരുത്തിയിട്ടും ബി.ജെ.പി. നാഷണല്‍ കൗണ്‍സില്‍ അംഗമായ തനിക്ക് വേദിയില്‍ സ്ഥാനം കിട്ടാത്തതാണ് കൃഷ്ണകുമാറിനെ ചൊടിപ്പിച്ചത്. ജില്ലയില്‍ പാര്‍ട്ടിയ്ക്കുള്ളിലെ ഗ്രൂപ്പിന്റെ ഭാഗമായുള്ള നേതാക്കള്‍ക്കെല്ലാം വേദിയില്‍ സ്ഥാനം നല്‍കിയിരുന്നു. എന്നാല്‍ ഗ്രൂപ്പുകളുടെ ഭാഗമാകാതെ നില്‍ക്കുന്ന തന്നെ അവഗണിച്ചു എന്ന ചിന്ത കൃഷ്ണകുമാറിനുണ്ട്.നഡ്ഡ പങ്കെടുക്കുന്ന വിശാല്‍ ജനസഭയിലേക്ക് കൃഷ്ണകുമാറിനെ സംസ്ഥാന നേതാക്കള്‍ ക്ഷണിച്ചിരുന്നില്ല എന്നാണ് വിവരം. പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുള്ള അവഗണനയെ തുടര്‍ന്ന് സംവിധായകന്മാരായ അലി അക്ബറും രാജസേനനും നടന്‍ ഭീമന്‍ രഘുവും ബി.ജെ.പിയില്‍നിന്ന് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതൃപ്തി പരസ്യമാക്കി കൃഷ്ണകുമാര്‍ രംഗത്തുവന്നത്.അതേസമയം വിഷയത്തിൽ ബി.ജെ.പി. നേതാക്കള്‍ ഇതുവഴി പ്രതികരിച്ചിട്ടില്ല.
Read More » -
NEWS
ഏകദിന ലോകകപ്പ് ക്രിക്കറ്റ്: കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തിൽ സന്നാഹമത്സരം മാത്രം
തിരുവനന്തപുരം:ഏകദിന ലോകകപ്പ് ക്രിക്കറ്റിന് കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയവും വേദിയാകും.സന്നാഹ മത്സരത്തിനാണ് സ്റ്റേഡിയം വേദിയാകുക. ഒക്ടോബര്‍ അഞ്ചിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.നവംബര്‍ 19ന് ഫൈനല്‍ മത്സരവും നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കും. നവംബര്‍ 15നും 16നും മുംബൈയിലും കൊല്‍ക്കത്തയിലുമായാണ് സെമി ഫൈനലുകള്‍. 10 ടീമുകളാണ് ലോകകപ്പിനുള്ളത്. ഒക്ടോബര്‍ എട്ടിന് ചെന്നൈയില്‍ ആസ്ത്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.തിരുവനന്തപുരം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തെ നേരത്തെ പരിഗണിച്ചെങ്കിലും പിന്നീട് ഒഴിവാക്കി.സന്നാഹമത്സരം മാത്രമാണ് ഇവിടെ നടക്കുക. ലോകകപ്പ് 2023 വേദികള്‍ അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയം (ഫൈനല്‍) കോല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സ് (സെമി ഫൈനല്‍) മുംബൈ: വാങ്കഡെ സ്റ്റേഡിയം (സെമി ഫൈനല്‍) ബംഗളൂരു: എം ചിന്നസ്വാമി സ്റ്റേഡിയം ചെന്നൈ: എംഎ ചിദംബരം സ്റ്റേഡിയം ഡല്‍ഹി: അരുണ്‍ ജെയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയം ധര്‍മശാല: ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം ഗുവാഹത്തി: അസം ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, ഉപ്പല്‍…
Read More » -
Kerala
നെടുമങ്ങാട് ഗവണ്മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഫിസിക്കല്‍ സയൻസ് ടീച്ചര്‍ ഒഴിവ്
നെടുമങ്ങാട് ഗവണ്മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഫിസിക്കല്‍ സയൻസ് ടീച്ചര്‍ തസ്തികയിലേക്കുള്ള താത്കാലിക ഒഴിവിലേക്ക് ജൂണ്‍ 30ന് അഭിമുഖം നടത്തുന്നു. ഹൈസ്‌കൂള്‍ തലത്തില്‍ ഫിസിക്കല്‍ സയൻസ് ക്ലാസുകള്‍ കൈകാര്യം ചെയ്യാൻ യോഗ്യതുള്ളവര്‍ക്ക് പങ്കെടുക്കാം. യോഗ്യത, പ്രവര്‍ത്തി പരിചയം എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം അന്നേദിവസം രാവിലെ 10ന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0472 2812686
Read More » -
India
തെലങ്കാനയില്‍ നിന്നും കോണ്‍ഗ്രസില്‍ ചേര്‍ന്ന ആളുകളുടെ കൂട്ടത്തിൽ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും !
ന്യൂഡൽഹി:തെലങ്കാനയില്‍ നിന്നും കോണ്‍ഗ്രസില്‍ ചേര്‍ന്ന ആളുകളുടെ കൂട്ടത്തിൽ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും.ഇവരുടെ ഫോട്ടോ വച്ച് ഹരിയാന യൂത്ത് കോണ്‍ഗ്രസാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. “മുന് എംപി പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡിയും തെലങ്കാന മുന്‍ മന്ത്രി ജുപള്ളി കൃഷ്ണ റാവുവും മറ്റ് ബിആര്‍എസ് നേതാക്കളും ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തെത്തി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി എന്നിവരുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു”, ഈ ട്വീറ്റിനൊപ്പം ഉള്ളത് രാഹുല്‍ഗാന്ധിയുടെ കൈ പിടിച്ചു നില്‍ക്കുന്ന കെ സുധാകരന്റെയും വിഡി സതീശന്റെയും ചിത്രമാണ്. ഹൈക്കമാന്‍ഡുമായി ചര്‍ച്ചയ്ക്ക് എത്തിയ വി ഡി സതീശനേയും കെ സുധാകരനേയും ബിആര്‍എസ് നേതാക്കളെന്ന് ഹരിയാന യൂത്ത് കോണ്‍ഗ്രസ് തെറ്റിദ്ധരിക്കുകയായിരുന്നു. തെലങ്കാനയില്‍ നിന്നും കോണ്‍ഗ്രസില്‍ ചേര്‍ന്ന ബിആര്‍എസ് നേതാക്കളു കുറിച്ചുള്ള ട്വീറ്റിലാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും ചിത്രം ഹരിയാന യൂത്ത് കോണ്‍ഗ്രസ് പങ്ക് വച്ചിരിക്കുന്നത്.
Read More » -
Kerala
പത്തനംതിട്ടയിൽ വീണ്ടും പനി മരണം
പത്തനംതിട്ട: സംസ്ഥാനത്ത് പനി ബാധിച്ച് വീണ്ടും ഒരു മരണം കൂടി. പത്തനംതിട്ട പന്തളം കരക്കാട് വടക്ക് സ്വദേശി സുരേഷ് കുമാറാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അന്ത്യം.പനി ബാധിച്ച് ഗുരുതര നിലയിലായിരുന്ന സുരേഷിനെ രണ്ട് ദിവസം മുമ്ബാണ് പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. മഴ ആരംഭിച്ചതോടെ പത്തനംതിട്ടയിലെ മലയോര മേഖലിയിലടക്കം പനി ബാധിതരുടെ എണ്ണം വർധിച്ചിരിക്കുകയാണ്.എലിപ്പനി ബാധിച്ച് നാലു പേരും ഡെങ്കിപ്പനി ബാധിച്ച് ഒരു വയസ്സുള്ള കുഞ്ഞുമുൾപ്പടെ ഇവിടെ മരിച്ചിരുന്നു സര്ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിരവധി പേരാണ് ദിനംപ്രതി പനിക്ക് ചികിത്സതേടി എത്തുന്നത്.
Read More » -
India
കനത്ത മഴ; രാജസ്ഥാനിൽ വീട് തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു
ജയ്പൂർ: ശക്തമായ മഴയെത്തുടർന്ന് രാജസ്ഥാനിലെ ഉദയ്പുരില്‍ വീട് തകര്‍ന്നു രണ്ടു പേര്‍ മരിച്ചു. ആറു വയസുകാരിയും വയോധികയുമാണ് മരിച്ചത്. മറ്റൊരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ശ്രീനാഥ്ജി ഹവേലി മേഖലയിലാണ് സംഭവം. കാലപഴക്കം വന്ന വീടിന്‍റെ ഒരു ഭാഗം തകര്‍ന്നുവീഴുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ഉദയ്പുര്‍ എസ്പി അറിയിച്ചു.
Read More »
