IndiaNEWS

വന്ദേഭാരത് ഉദ്ഘാടനം;തിരുവനന്തപുരം ഡിവിഷൻ ചെലവഴിച്ചത് 1.48 കോടി

മുംബൈ : കേരളത്തിന് ലഭിച്ച വന്ദേഭാരത് ഉദ്ഘാടനത്തിനായി തിരുവനന്തപുരം ഡിവിഷൻ ചെലവഴിച്ചത് 1.48 കോടി രൂപയെന്നു വിവരാവകാശ രേഖ.
മഹാരാഷ്ട്രയിലെ വിവരാവകാശ പ്രവര്‍ത്തകൻ അജയ് ബോസിന്റെ ചോദ്യത്തിനാണു തിരുവനന്തപുരം ഡിവിഷൻ മറുപടി നല്‍കിയത്. ഏപ്രില്‍ 25നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഉദ്ഘാടനം ചെയ്തത്.
ഇതു തിരുവനന്തപുരം റെയില്‍വേ ഡിവിഷൻ ചെലവാക്കിയ തുകയാണെന്നും ഉദ്ഘാടനവുമായി ബന്ധപ്പെട്ട ആകെ ചെലവ് ദക്ഷിണ റെയില്‍വേ ആസ്ഥാനത്തുനിന്നു ലഭിക്കുമെന്നും മറ്റൊരു ചോദ്യത്തിനുള്ള മറുപടിയിലുണ്ട്.
അതേസമയം നികുതിദായകരുടെ പണം ഇങ്ങനെ പാഴാക്കാതെ റെയില്‍പാത സുരക്ഷിതമാക്കുന്നത് അടക്കമുള്ള അടിയന്തരപ്രാധാന്യമുള്ള കാര്യങ്ങള്‍ക്കു വിനിയോഗിക്കണമെന്നു മുൻ റെയില്‍വേ ഉദ്യോഗസ്ഥൻ കൂടിയായ അജയ് ബോസ് പറഞ്ഞു.

Back to top button
error: