KeralaNEWS

സിനിമാ, സീരിയല്‍ താരം ടി എസ് രാജു മരിച്ചുവെന്നത് വ്യാജവാർത്ത എന്ന് വെളിപ്പെടുത്തൽ

തിരുവനന്തപുരം:സിനിമാ, സീരിയല്‍ താരം ടി എസ് രാജു മരിച്ചുവെന്നത് വ്യാജവാർത്ത എന്ന് വെളിപ്പെടുത്തൽ.താന്‍ പൂര്‍ണ്ണ ആരോഗ്യവാനായി ഇരിക്കുകയാണെന്ന് ടി എസ് രാജു പറഞ്ഞതായി നടന്‍ കിഷോര്‍ സത്യയാണ് വെളിപ്പെടുത്തിയത്.
സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ഇന്ന് പുലര്‍ച്ചെ മുതലാണ് ടി എസ് രാജു അന്തരിച്ചുവെന്ന തരത്തില്‍ പ്രചരണം നടന്നത്.ഒട്ടുമിക്ക മാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ചലച്ചിത്ര നടൻമാർ ഉൾപ്പെടെ രാജുവിന് അനുശോചനം അർപ്പിച്ച് പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരുന്നു.
പ്രശസ്തര്‍ മരിച്ചുവെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ക്കാണ് ഇത്തരം പ്രചരണങ്ങളുടെ കയ്പ്പ് കൂടുതല്‍ അനുഭവിക്കേണ്ടി വന്നിട്ടുള്ളത്.

Back to top button
error: