ന്യൂഡൽഹി:തെലങ്കാനയില്‍ നിന്നും കോണ്‍ഗ്രസില്‍ ചേര്‍ന്ന ആളുകളുടെ കൂട്ടത്തിൽ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും.ഇവരുടെ ഫോട്ടോ വച്ച് ഹരിയാന യൂത്ത് കോണ്‍ഗ്രസാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
“മുന്‍ എംപി പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡിയും തെലങ്കാന മുന്‍ മന്ത്രി ജുപള്ളി കൃഷ്ണ റാവുവും മറ്റ് ബിആര്‍എസ് നേതാക്കളും ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തെത്തി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി എന്നിവരുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു”, ഈ ട്വീറ്റിനൊപ്പം ഉള്ളത് രാഹുല്‍ഗാന്ധിയുടെ കൈ പിടിച്ചു നില്ക്കുന്ന കെ സുധാകരന്റെയും വിഡി സതീശന്റെയും ചിത്രമാണ്.
ഹൈക്കമാന്‍ഡുമായി ചര്‍ച്ചയ്ക്ക് എത്തിയ വി ഡി സതീശനേയും കെ സുധാകരനേയും ബിആര്‍എസ് നേതാക്കളെന്ന് ഹരിയാന യൂത്ത് കോണ്‍ഗ്രസ് തെറ്റിദ്ധരിക്കുകയായിരുന്നു.
തെലങ്കാനയില്‍ നിന്നും കോണ്‍ഗ്രസില്‍ ചേര്‍ന്ന ബിആര്‍എസ് നേതാക്കളു കുറിച്ചുള്ള ട്വീറ്റിലാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും ചിത്രം ഹരിയാന യൂത്ത് കോണ്‍ഗ്രസ് പങ്ക് വച്ചിരിക്കുന്നത്.