ജയ്പൂർ: ശക്തമായ മഴയെത്തുടർന്ന് രാജസ്ഥാനിലെ ഉദയ്പുരില്‍ വീട് തകര്‍ന്നു രണ്ടു പേര് മരിച്ചു. ആറു വയസുകാരിയും വയോധികയുമാണ് മരിച്ചത്.
മറ്റൊരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി ശ്രീനാഥ്ജി ഹവേലി മേഖലയിലാണ് സംഭവം. കാലപഴക്കം വന്ന വീടിന്റെ ഒരു ഭാഗം തകര്‍ന്നുവീഴുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ഉദയ്പുര്‍ എസ്പി അറിയിച്ചു.