Month: June 2023
-
Local
കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് ഉടമയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട്:കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് ഉടമയ്ക്ക് ദാരുണാന്ത്യം. മലബാര്‍ എഗ്ഗര്‍ ചിക്കൻ ഫാം ഉടമ തിരുവമ്ബാടി പുല്ലൂരാംപാറ റോഡില്‍ പെരുമാലിപ്പടിയില്‍ കൈതക്കുളം വില്‍സണ്‍ മാത്യു (58) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7.30-ഓടെ ആണ് അപകടം നടന്നത്.മാതൃകാ കര്‍ഷകനായിരുന്ന വില്‍സണ്‍ മാത്യു മൂന്ന് തവണ സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച കോഴിഫാം കര്‍ഷകനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. ഭാര്യ. സെലിൻ മക്കള്‍: സിസ്റ്റര്‍ മരിയ, മാഗി മോനിക്ക, എലിസബത്ത് റോസ്.
Read More » -
Kerala
ഭര്‍തൃമതിയായ യുവതിയെ കാണാതായതായി പരാതി
കാസർകോട്:ഭര്‍തൃമതിയായ യുവതിയെ കാണാതായതായി പരാതി.നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ 26 കാരിയെയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായത്. സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഭര്‍തൃവീട്ടില്‍ നിന്ന് പോയ ശേഷം യുവതിയെ പിന്നീട് കാണാതാവുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് മിസിംഗ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് വയസുള്ള കുട്ടിയെ ഉപേക്ഷിച്ചാണ് യുവതി വീട് വിട്ടിറങ്ങിയത്. ഏറെനാള്‍ ഭര്‍ത്താവിനൊപ്പം വിദേശത്തായിരുന്നു യുവതി.നാട്ടിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്. മൊബൈല്‍ ടവര്‍ ലൊക്കേഷൻ അടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള യുവാവിന്റെ കൂടെയാണ് യുവതി പോയിരിക്കുന്നതെന്ന സൂചന പൊലീസിന് ലഭിച്ചതാണ് വിവരം.
Read More » -
Kerala
മഴ കനക്കുന്നു;ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്, ബാക്കിയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു.സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിനെത്തുടർന്ന് ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടും ബാക്കിയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മഴ തുടരുന്ന മലയോര മേഖലയിലടക്കം ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാൽ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ കരുതി മാറി താമസിക്കാനാണ് നിര്‍ദേശം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാൻ പാടുള്ളതല്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കണെന്നും നിര്‍ദേശമുണ്ട്.
Read More » -
Kerala
നടൻ ടി.എസ്. രാജുവിനെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത പങ്കുവച്ചതില്‍ ഖേദ പ്രകടനവുമായി അജു വര്‍ഗീസ്
തിരുവനന്തപുരം:സിനിമാ-സീരിയല്‍-നാടക നടൻ ടി.എസ്. രാജുവിനെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത പങ്കുവച്ചതില്‍ ഖേദ പ്രകടനവുമായി അജു വര്‍ഗീസ്. തീര്‍ത്തും തെറ്റായൊരു വാര്‍ത്ത പങ്കുവച്ചതില്‍ ടി.എസ്. രാജു സാറിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും വ്യക്തിപരമായി മാപ്പ് പറയുന്നുവെന്നാണ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ അജു വര്‍ഗീസ് പറഞ്ഞു. സമൂഹ മാദ്ധ്യമത്തിലൂടെ പ്രചരിച്ച ഒരു വാര്‍ത്ത കണ്ട് വിശ്വസിച്ചതാണ് തനിക്കു പറ്റിയ അബദ്ധമെന്നും അജു വ്യക്തമാക്കി. ഇന്നു രാവിലെ മുതലാണ് ടി.എസ്. രാജു അന്തരിച്ചുവെന്ന തരത്തില്‍ വാർത്ത പ്രചരിച്ചത്. ഇത് വിശ്വസിച്ച് അജു വര്‍ഗീസ് ഉള്‍പ്പടെയുള്ള താരങ്ങള്‍ അനുശോചനക്കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു. സമൂഹ മാദ്ധ്യമത്തിലെ കുറിപ്പിന് പുറമെ ടി.എസ്. രാജുവിനെ നേരില്‍ വിളിച്ച് തനിക്ക് പറ്റിയ തെറ്റില്‍ അജു വര്‍ഗീസ് ഖേദം പ്രകടിപ്പിച്ചു. ”എനിക്ക് താങ്കളെ വളരെ ഇഷ്ടമാണ്, ജോക്കറിലെ താങ്കളുടെ സംഭാഷണങ്ങള്‍ വ്യക്തിപരമായി ഞാന്‍ ജീവിതത്തില്‍ ഉപയോഗിക്കുന്നതാണ്. വേദനിച്ചപ്പോള്‍ പെട്ടന്ന് എഴുതി ഇട്ടതാണ്. അത് ഇങ്ങനെ ആയി തീരുമെന്ന് വിചാരിച്ചില്ല. സാറിന് ഒന്നും സംഭവിക്കാത്തതില്‍ ഏറെ സന്തോഷമുണ്ട്. വലിയ…
Read More » -
Kerala
തെരുവുനായ ആക്രമണത്തിൽ കൊല്ലപ്പെട്ട നിഹാലിന്റെ കുടുംബത്തിന് 10 ലക്ഷം
കണ്ണൂർ: തെരുവു നായ്ക്കളുടെ ആക്രമണത്തെ തുടർന്ന് മരണപ്പെട്ട കണ്ണൂർ മുഴപ്പിലങ്ങാട്ടെ നിഹാൽ എന്ന കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്ന് 10 ലക്ഷം രൂപ അനുവദിച്ചു. ഈ മാസം 11നാണ് മുഴപ്പിലങ്ങാട് കെട്ടിനകം ബൈത്തുൽ റഹ്മയിൽ നൗഷാദ് – നുസീഫ ദമ്പതികളുടെ മകൻ നിഹാൽ നൗഷാദ് മുഴപ്പിലങ്ങാട് കെട്ടിനകത്ത് തെരുവുനായ ആക്രമണത്തിൽ മരണപ്പെട്ടത്.
Read More » -
Kerala
എല്ലാ തൊഴിലാളികള്‍ക്കും തുല്യവേതനം; സിഐടിയുവും സ്വകാര്യ ബസുടമയും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി
കോട്ടയം: സിഐടിയുവും സ്വകാര്യ ബസുടമയും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി.ബസുടമ രാജ്മോഹന്റെ ഉടമസ്ഥതയിലുള്ള നാല് ബസുകളിലേയും തൊഴിലാളികളുടെ ജോലി റൊട്ടേഷൻ വ്യവസ്ഥയില്‍ പുനഃക്രമീകരിക്കും.അതുവഴി എല്ലാ തൊഴിലാളികള്‍ക്കും തുല്യവേതനം ഉറപ്പാക്കാനാണ് ധാരണ. ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.നേരത്തെ ശമ്ബള പ്രശ്നത്തില്‍ സിഐടിയു കൊടിക്കുത്തി ബസ് സര്‍വീസ് നടത്തുന്നത് തടഞ്ഞിരുന്നു.ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബസ് ഓടിക്കുന്നതിനായി കൊടിതോരണങ്ങള്‍ നീക്കാൻ ശ്രമിച്ച രാജ്മോഹനെ സിഐടിയു നേതാവ് മർദ്ദിക്കുകയും ചെയ്തിരുന്നു.
Read More » -
Kerala
വയനാട്ടിൽ പനിബാധിച്ച് നാലു വയസ്സുകാരി മരിച്ചു
വയനാട്:പനി ബാധിച്ച് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു.എടയൂര്‍കുന്ന് ഗവ. എല്‍.പി. സ്കൂള്‍ എല്‍.കെ.ജി വിദ്യാര്‍ഥി രുദ്രയാണ് മരിച്ചത്. പനിയെ തുടര്‍ന്ന് കുട്ടിയെ ഞായറാഴ്ച വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.പരിശോധിച്ച് മരുന്നു നല്‍കി വിട്ടെങ്കിലും പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രാത്രി വീണ്ടും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നാണ് മരിച്ചത്.
Read More » -
Crime
രഹസ്യഭാഗത്ത് ബീഡി ഒളിപ്പിച്ച് ‘പുല്‍ച്ചാടി ലുധീഷ്’; പരിശോധിക്കാന്‍ എത്തിച്ചപ്പോള്‍ പരാക്രമം
തൃശൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ റിമാന്‍ഡ് പ്രതിയുടെ പരാക്രമം. കൊലക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കോട്ടയം സ്വദേശി ലുധീഷ് എന്ന പുല്‍ച്ചാടി ലുധീഷാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. എക്‌സ്-റേ പരിശോധനയ്ക്ക് എത്തിച്ചതാണ് ഇയാളെ പ്രകോപിതനാക്കിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. ലുധീഷിനെ കേസിനായി കോടതിയില്‍ കൊണ്ടുപോയി തിരികെ ജയിലിലെത്തിച്ചപ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇയാള്‍ രഹസ്യഭാഗത്ത് എന്തോ ഒളിപ്പിച്ചിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് എക്‌സ്-റേ പരിശോധനയ്ക്ക് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ഇതില്‍ പ്രകോപിതനായ പ്രതി ലുധീഷ് ജീവനക്കാര്‍ക്ക് നേരെ തിരിയുകയായിരുന്നു. എക്‌സ്-റേ പരിശോധനയ്ക്ക് വിസമ്മതിച്ച ഇയാള്‍ മണിക്കൂറുകളോളം ജയില്‍ ജീവനക്കാരുമായി മല്‍പ്പിടുത്തം നടത്തി. ഇതിനിടെ ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തു. ഒടുവില്‍ മെഡിക്കല്‍ കോളജ് പോലീസും കൂടുതല്‍ ജയില്‍ ഉദ്യോഗസ്ഥരും എത്തി കീഴ്‌പ്പെടുത്തി അര്‍ധരാത്രിയോടെ എക്‌സ്-റേയ്ക്ക് വിധേയനാക്കി. ഒടുവില്‍ പരിശോധനയില്‍ രഹസ്യഭാഗത്ത് ഒളിപ്പിച്ച ഒരു പൊതി ബീഡിയും കണ്ടെടുത്തു.
Read More » -
Kerala
ഭാര്യയെ ഉപേക്ഷിച്ച് പതിനാലുകാരിയുമായി പ്രണയം; പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടത് നിരവധി തവണ; ഒളിച്ചോടിയത് കാമുകിയുടെ കൂട്ടുകാരിക്കൊപ്പവും
പത്തനംതിട്ട: വിവാഹവാഗ്ദാനം നൽകി പതിനാല് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 48 വർഷം കഠിനതടവും 1.8 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.തിരുവല്ല പുറമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന റിജോമോൻ ജോണിനെ (സനീഷ്-31) ആണ് പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ശിക്ഷിച്ചത്. പിഴ അടക്കാതിരുന്നാൽ 30 മാസം കൂടി തടവ് അനുഭവിക്കണം.ജഡ്ജി ജയകുമാർ ജോണിന്റേതാണ് വിധി. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ് പ്രതിയായ റിജോമോൻ. ഭാര്യയേയും കുട്ടികളേയും ഉപേക്ഷിച്ച് പ്രായപൂർത്തിയാകാത്ത പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ച് വിവിധസ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ പെൺകുട്ടി അയൽവാസിയും വിവാഹിതയുമായ ഒരു സ്ത്രീയുടെ ഫോണിൽനിന്ന് ഇടയ്ക്കിടക്ക് റിജോമോനെ വിളിച്ചിരുന്നു. ഇതോടെ ഇയാൾ ഫോണിന് ഉടമയായ സ്ത്രീയുമായി സൗഹൃദത്തിലായി. ഒടുവിൽ അവരുമായി ഒളിച്ചോടുകയും ചെയ്തു. ചതി മനസ്സിലാക്കിയ പെൺകുട്ടി വിവരം ബന്ധുക്കൾവഴി പോലീസിൽ അറിയിച്ചു. തിരുവല്ല പോലീസ് ഇൻസ്പെക്ടർ ആയിരുന്ന പി.എസ്. വിനോദ് അന്വേഷണം നടത്തിയ കേസിൽ ഡിവൈ.എസ്.പി. രാജപ്പൻ റാവുത്തറാണ് അന്തിമ ചാർജ് കോടതിയിൽ സമർപ്പിച്ചത്. കേസിൽ…
Read More » -
Kerala
തീപിടിച്ച് തക്കാളി വില; കിലോയ്ക്ക് 120 പിന്നിട്ടു
കൊച്ചി: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുകയറുന്നു. തക്കാളിയ്ക്കാണ് വന്‍ വില വര്‍ധന. ഒരു ദിവസം കൊണ്ട് 60രൂപ വിലയുണ്ടായിരുന്ന തക്കാളിയുടെ വില 120 രൂപവരെയായി. ചില്ലറ വില 125 രൂപവരെയായി ഉയരുമെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളില്‍ 60 മുതല്‍ എഴുപത് രൂപവരെയായിരുന്നു തക്കാളിയുടെ മൊത്തവില. ഇതാണ് ഒറ്റദിവസം കൊണ്ട് കുതിച്ചുയര്‍ന്നത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ തക്കാളിയുടെ ചില്ലറ വിപണി വില 50 രൂപ നിലവാരത്തില്‍ മാത്രമായിരുന്നു. അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണ്‍സൂണ്‍ മഴ ലഭിക്കാന്‍ വൈകിയതും ദുര്‍ബലമായ മഴയുമാണ് പച്ചക്കറി വില ഉയരാന്‍ കാരണമായത്. പ്രധാനനഗരങ്ങളിലെല്ലാം തക്കാളി വില നൂറിലധികമാണ്. കഴിഞ്ഞ മാസം പത്ത് രൂപയ്ക്ക് വിറ്റിരുന്ന തക്കാളിക്ക് ഡല്‍ഹിയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി വില 90 രൂപയിലധികമാണ്. കാണ്‍പൂരില്‍ തക്കാളിയുടെ വില 100 കിലോയായി ഉയര്‍ന്നു. ബംഗളൂരുവില്‍, കഴിഞ്ഞ മാസം കിലോഗ്രാമിന് 40 രൂപയായിരുന്ന തക്കാളി വില ഈ ആഴ്ച 100 രൂപയായി ഉയര്‍ന്നു. ആന്ധ്രയിലെ കര്‍ണൂല്‍,…
Read More »