ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തകരെ വേദിയില്‍ ഇരുത്തിയിട്ടും ബി.ജെ.പി. നാഷണല്‍ കൗണ്‍സില്‍ അംഗമായ തനിക്ക് വേദിയില്‍ സ്ഥാനം കിട്ടാത്തതാണ് കൃഷ്ണകുമാറിനെ ചൊടിപ്പിച്ചത്. ജില്ലയില്‍ പാര്‍ട്ടിയ്ക്കുള്ളിലെ ഗ്രൂപ്പിന്റെ ഭാഗമായുള്ള നേതാക്കള്‍ക്കെല്ലാം വേദിയില്‍ സ്ഥാനം നല്‍കിയിരുന്നു. എന്നാല്‍ ഗ്രൂപ്പുകളുടെ ഭാഗമാകാതെ നില്ക്കുന്ന തന്നെ അവഗണിച്ചു എന്ന ചിന്ത കൃഷ്ണകുമാറിനുണ്ട്.നഡ്ഡ പങ്കെടുക്കുന്ന വിശാല്‍ ജനസഭയിലേക്ക് കൃഷ്ണകുമാറിനെ സംസ്ഥാന നേതാക്കള്‍ ക്ഷണിച്ചിരുന്നില്ല എന്നാണ് വിവരം.
പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുള്ള അവഗണനയെ തുടര്‍ന്ന് സംവിധായകന്മാരായ അലി അക്ബറും രാജസേനനും നടന് ഭീമന് രഘുവും ബി.ജെ.പിയില്‍നിന്ന് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതൃപ്തി പരസ്യമാക്കി കൃഷ്ണകുമാര്‍ രംഗത്തുവന്നത്.അതേസമയം വിഷയത്തിൽ ബി.ജെ.പി. നേതാക്കള്‍ ഇതുവഴി പ്രതികരിച്ചിട്ടില്ല.