KeralaNEWS

ഭര്‍തൃമതിയായ യുവതിയെ കാണാതായതായി പരാതി

കാസർകോട്:ഭര്‍തൃമതിയായ യുവതിയെ കാണാതായതായി പരാതി.നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ 26 കാരിയെയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായത്. സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഭര്‍തൃവീട്ടില്‍ നിന്ന് പോയ ശേഷം യുവതിയെ പിന്നീട് കാണാതാവുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് മിസിംഗ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് വയസുള്ള കുട്ടിയെ ഉപേക്ഷിച്ചാണ് യുവതി വീട് വിട്ടിറങ്ങിയത്.


ഏറെനാള്‍ ഭര്‍ത്താവിനൊപ്പം വിദേശത്തായിരുന്നു യുവതി.നാട്ടിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്. മൊബൈല്‍ ടവര്‍ ലൊക്കേഷൻ അടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള യുവാവിന്റെ കൂടെയാണ് യുവതി പോയിരിക്കുന്നതെന്ന സൂചന  പൊലീസിന് ലഭിച്ചതാണ് വിവരം.

Back to top button
error: