CrimeNEWS

രഹസ്യഭാഗത്ത് ബീഡി ഒളിപ്പിച്ച് ‘പുല്‍ച്ചാടി ലുധീഷ്’; പരിശോധിക്കാന്‍ എത്തിച്ചപ്പോള്‍ പരാക്രമം

തൃശൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ റിമാന്‍ഡ് പ്രതിയുടെ പരാക്രമം. കൊലക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കോട്ടയം സ്വദേശി ലുധീഷ് എന്ന പുല്‍ച്ചാടി ലുധീഷാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. എക്‌സ്-റേ പരിശോധനയ്ക്ക് എത്തിച്ചതാണ് ഇയാളെ പ്രകോപിതനാക്കിയത്.

ഇന്നലെ വൈകിട്ടാണ് സംഭവം. ലുധീഷിനെ കേസിനായി കോടതിയില്‍ കൊണ്ടുപോയി തിരികെ ജയിലിലെത്തിച്ചപ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇയാള്‍ രഹസ്യഭാഗത്ത് എന്തോ ഒളിപ്പിച്ചിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് എക്‌സ്-റേ പരിശോധനയ്ക്ക് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ഇതില്‍ പ്രകോപിതനായ പ്രതി ലുധീഷ് ജീവനക്കാര്‍ക്ക് നേരെ തിരിയുകയായിരുന്നു.

Signature-ad

എക്‌സ്-റേ പരിശോധനയ്ക്ക് വിസമ്മതിച്ച ഇയാള്‍ മണിക്കൂറുകളോളം ജയില്‍ ജീവനക്കാരുമായി മല്‍പ്പിടുത്തം നടത്തി. ഇതിനിടെ ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തു. ഒടുവില്‍ മെഡിക്കല്‍ കോളജ് പോലീസും കൂടുതല്‍ ജയില്‍ ഉദ്യോഗസ്ഥരും എത്തി കീഴ്‌പ്പെടുത്തി അര്‍ധരാത്രിയോടെ എക്‌സ്-റേയ്ക്ക് വിധേയനാക്കി. ഒടുവില്‍ പരിശോധനയില്‍ രഹസ്യഭാഗത്ത് ഒളിപ്പിച്ച ഒരു പൊതി ബീഡിയും കണ്ടെടുത്തു.

Back to top button
error: