KeralaNEWS

എല്ലാ തൊഴിലാളികള്‍ക്കും തുല്യവേതനം; സിഐടിയുവും സ്വകാര്യ ബസുടമയും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി

കോട്ടയം: സിഐടിയുവും സ്വകാര്യ ബസുടമയും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി.ബസുടമ രാജ്മോഹന്റെ ഉടമസ്ഥതയിലുള്ള നാല് ബസുകളിലേയും തൊഴിലാളികളുടെ ജോലി റൊട്ടേഷൻ വ്യവസ്ഥയില്‍ പുനഃക്രമീകരിക്കും.അതുവഴി എല്ലാ തൊഴിലാളികള്‍ക്കും തുല്യവേതനം ഉറപ്പാക്കാനാണ് ധാരണ.
ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.നേരത്തെ ശമ്ബള പ്രശ്നത്തില്‍ സിഐടിയു കൊടിക്കുത്തി ബസ് സര്‍വീസ് നടത്തുന്നത് തടഞ്ഞിരുന്നു.ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബസ് ഓടിക്കുന്നതിനായി കൊടിതോരണങ്ങള്‍ നീക്കാൻ ശ്രമിച്ച രാജ്മോഹനെ സിഐടിയു നേതാവ് മർദ്ദിക്കുകയും ചെയ്തിരുന്നു.

Back to top button
error: