കോഴിക്കോട്:കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് ഉടമയ്ക്ക് ദാരുണാന്ത്യം.
മലബാര്‍ എഗ്ഗര്‍ ചിക്കൻ ഫാം ഉടമ തിരുവമ്ബാടി പുല്ലൂരാംപാറ റോഡില്‍ പെരുമാലിപ്പടിയില്‍ കൈതക്കുളം വില്‍സണ്‍ മാത്യു (58) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 7.30-ഓടെ ആണ് അപകടം നടന്നത്.മാതൃകാ കര്‍ഷകനായിരുന്ന വില്‍സണ്‍ മാത്യു മൂന്ന് തവണ സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച കോഴിഫാം കര്‍ഷകനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്.
ഭാര്യ. സെലിൻ
മക്കള്‍: സിസ്റ്റര്‍ മരിയ, മാഗി മോനിക്ക, എലിസബത്ത് റോസ്.