Month: June 2023
-
Kerala
വയനാട്ടിൽ പനി ബാധിച്ച് 4 വയസ്സുകാരി മരിച്ചു
വയനാട്: വയനാട്ടിൽ പനി ബാധിച്ച് നാലുവയസ്സുകാരി മരിച്ചു. തൃശ്ശിലേരി സ്വദേശികളായ അശോകൻ അഖില ദമ്പതികളുടെ മകൾ രുദ്രയാണ് മരിച്ചത്. പനിയെ തുടർന്ന് കുട്ടിയെ ഞായറാഴ്ച വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ചയാണ് മേപ്പാടി വിംസ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. എടയൂർകുന്ന് ഗവ. എൽ.പി. സ്കൂൾ എൽ.കെ.ജി വിദ്യാർഥിനിയാണ് രുദ്ര. അതേസമയം, സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 15493 ആണ്. വിവിധ ജില്ലകളിലായി 200ഓളം പേരെയാണ് ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തിട്ടുള്ളത്. തിരുവനന്തപുരത്ത് ഒരാള്‍ പനി ബാധിച്ചും പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരാളും കൊല്ലത്ത് എലിപ്പനി ബാധിച്ച് ഒരാളും മരിച്ചതായി ആരോഗ്യ വകുപ്പ് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്.
Read More » -
India
ഏക സിവിൽ കോഡ് ആദ്യം നടപ്പാക്കേണ്ടത് ഹിന്ദുമതത്തിൽ; നരേന്ദ്രമോദിയുടെ ഏകസിവിൽ കോഡ് പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവൻ
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏകസിവിൽ കോഡ് പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവൻ. ഏക സിവിൽ കോഡ് ആദ്യം നടപ്പാക്കേണ്ടത് ഹിന്ദുമതത്തിലാണെന്നും നടപ്പാക്കിയാൽ എല്ലാ ജാതികളിലുള്ളവർക്കും ക്ഷേത്രത്തിൽ പൂജ ചെയ്യാൻ അനുമതി ലഭിക്കുമെന്നും ഡിഎംകെ നേതാവ് പറഞ്ഞു. ഹിന്ദുമതത്തിലാണ് ഏകസിവിൽ കോഡ് ആദ്യം നടപ്പാക്കേണ്ടത്. അങ്ങനെയെങ്കിൽ പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്ക് ക്ഷേത്രത്തിൽ പൂജ ചെയ്യാൻ അനുവാദമുണ്ടാകുമെന്നും ഇളങ്കോവൻ പറഞ്ഞു. പൊതു തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെയാണ് ഏക സിവിൽ കോഡ് മുഖ്യ വിഷയമാക്കി ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയത്. ഏകസിവിൽകോഡ് നടപ്പാക്കണമെന്ന് സുപ്രീംകോടതി നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. ഭരണഘടനയും തുല്യ നീതിയാണ് ആവശ്യപ്പെടുന്നത്. ഒരു രാജ്യത്ത് രണ്ട് നിയമങ്ങൾ എങ്ങനെ സാധ്യമാകുമെന്ന് പ്രധാനമന്ത്രി ചോദിച്ചു. മുത്തലാഖിനെ പിന്തുണക്കുന്നവർ മുസ്ലീം പെൺകുട്ടികളോട് ചെയ്യുന്നത് അനീതിയാണെന്നും മോദി പറഞ്ഞു. ഏക സിവിൽ കോഡിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷത്തിൻറെ ശ്രമമെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടത്തിനാണ് പ്രതിപക്ഷം ഏക സിവിൽ കോഡിനെ…
Read More » -
Crime
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിക്ക് ജോലി നൽകാമെന്ന് പറഞ്ഞ് സ്വകാര്യ ഹോട്ടലിൽ എത്തിച്ച് പീഡനം; പ്രതി പിടിയിൽ
പാലക്കാട്: കപ്പൂർ സ്വദേശിനിയെ ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി വരമംഗലത്ത് വീട്ടിൽ ഉമ്മർ (28) ആണ് തൃത്താല പൊലീസിന്‍റെ പിടിയിലായത്. മെയ് പതിനാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ഉമ്മറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ ഞാങ്ങാട്ടിരി ഭാഗത്തെ സ്വകാര്യ ഹോട്ടലിൽ എത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. ഇൻസ്റ്റാഗ്രാം വഴിയായിരുന്നു പ്രതി യുവതിയുമായി പരിചയത്തിലായത്. യുവതിയുടെ മൊഴി പ്രകാരമാണ് ഉമ്മറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More » -
Kerala
അച്ഛന്റെ ലോട്ടറിക്കടയില്‍ നിന്നും എടുത്ത ടിക്കറ്റിന് മകൾക്ക് ഒന്നാം സമ്മാനം
ആലപ്പുഴ: അച്ഛന്റെ ലോട്ടറിക്കടയില്‍ നിന്നും രാവിലെ മകൾ എടുത്ത ടിക്കറ്റിന് വൈകുന്നേരം ഒന്നാം സമ്മാനം. അരൂര്‍ നെട്ടേശേരി എൻ ജെ അഗസ്റ്റിന്റെ മകള്‍ ആഷ്‌ലിയെടുത്ത ടിക്കറ്റിനാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ നേടിയത്. 10 വര്‍ഷമായി അരൂര്‍ ക്ഷേത്രം കവലയ്ക്കു സമീപം ദേശീയപാതയോരത്ത് ലോട്ടറി വില്‍പന നടത്തുകയാണ് അഗസ്റ്റിൻ. അപ്രതീക്ഷിതമായി സമ്മാനം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കുടുംബം. എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം 75 ലക്ഷം രൂപ. രണ്ടാം സമ്മാനം 10 ലക്ഷം രൂപ. 8000 രൂപയാണ് സമാശ്വാസ സമ്മാനം. 40 രൂപയാണ് ഭാഗ്യക്കുറിയുടെ വില.
Read More » -
Kerala
കണ്ണൂരില്‍ കനത്ത മഴ; ജില്ലയുടെ പല ഭാഗങ്ങളിലും വെള്ളം കയറി
കണ്ണൂര്‍: കാലവര്‍ഷം ശക്തമായതിന് പിന്നാലെ കണ്ണൂരില്‍ കനത്ത മഴ. മൂന്ന് മണിക്കൂറിലേറെ നിര്‍ത്താതെ പെയ്ത മഴയില്‍ ജില്ലയുടെ പല ഭാഗത്തും വെള്ളം കയറി. കണ്ണൂര്‍ മട്ടന്നൂരില്‍ വിമാനത്താവള പരിസരത്തു നാല് വീടുകളില്‍ വെള്ളം കയറി. ഒന്നാം ഗേറ്റിനു സമീപം കല്ലേരിക്കരയിലെ വീടുകളിലാണ് വെള്ളം കയറിയത്. കഴിഞ്ഞ ആറ് മണിക്കൂറിനിടെ കണ്ണൂര്‍ വിമാനത്താവളത്തിന് സമീപത്ത് 111 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. മറ്റിടങ്ങളില്‍ ഇതേ സമയത്ത് 76.5 മില്ലിമീറ്റര്‍ മഴയും ലഭിച്ചിട്ടുണ്ട്. തളിപ്പറമ്ബ് കുപ്പത്ത് ദേശീയപാതയോട് ചേര്‍ന്ന് മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.
Read More » -
Kerala
വയനാട്ടിൽ എംവിഡിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി
വയനാട്:കല്‍പറ്റയിലെ മോട്ടോര്‍ വാഹന വകുപ്പിനു കീഴിലുള്ള എൻഫോഴ്‌സ്‌മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചു.ബില്‍ അടയ്ക്കാൻ വൈകിയെന്ന് കാണിച്ചാണ് നടപടി. കഴിഞ്ഞയാഴ്ച വാഹനത്തില്‍ തോട്ടി കെട്ടിവച്ചു കൊണ്ടുപോയതിന് കെ.എസ്.ഇ.ബിക്ക് എ.ഐ ക്യാമറയുടെ നോട്ടിസ് ലഭിച്ചത് വാര്‍ത്തയായിരുന്നു. ചില്ല വെട്ടാൻ കൊണ്ടുപോയ വാഹനത്തിനായിരുന്നു പിഴയിട്ടത്. എ.ഐ ക്യാമറകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന കണ്‍ട്രോള്‍ ഓഫിസിലെ വൈദ്യുതിബന്ധമാണ് ഇപ്പോള്‍ കെ.എസ്.ഇ.ബി വിച്ഛേദിച്ചത്. വൈദ്യുതിബില്‍ അടയ്ക്കുന്നതില്‍ എം.വി.ഡി കാലതാമസം വരുത്തിയെന്നാണ് കാരണമായി പറയുന്നത്.എന്നാല്‍, ബില്ലടയ്ക്കാൻ വൈകിയാലും സര്‍ക്കാര്‍ ഓഫിസുകളുടെ വൈദ്യുതി വിച്ഛേദിക്കാറില്ലെന്ന് എം.വി.ഡി പറയുന്നു.
Read More » -
India
കോര്‍പ്പറേഷൻ ബസുകളില്‍ മദ്യക്കുപ്പികള്‍ കൊണ്ടുപോകാൻ അനുവദിക്കണം; ആവശ്യവുമായി എക്‌സ് സര്‍വീസ്‌മെൻ അസോസിയേഷൻ
ബംഗളൂരു:കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോര്‍ട്ട് കോര്‍പ്പറേഷൻ ബസുകളില്‍ മദ്യക്കുപ്പികള്‍ കൊണ്ടുപോകാൻ അനുവദിക്കണമെന്ന് ആവശ്യപെട്ട് കര്‍ണാടക എക്‌സ് സര്‍വീസ്‌മെൻ അസോസിയേഷൻ ഗഡാഗ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് മെമ്മോറാണ്ടം നല്‍കി. രാജ്യത്തെ സൈനികര്‍ക്കും വിമുക്തഭടന്മാര്‍ക്കും നല്‍കുന്ന മദ്യക്കുപ്പികള്‍ കെഎസ്‌ആര്‍ടിസി ബസുകളില്‍ കൊണ്ടുപോകാൻ അനുവദിക്കണമെന്നാണ് എക്‌സ് സര്‍വീസ്‌മെൻ അസോസിയേഷൻ്റെ ആവശ്യം.മുൻപ് ഇവ ബസുകളില്‍ കയറ്റി അയക്കുമായിരുന്നു.എന്നാല്‍ ഇപ്പോൾ എക്സൈസ് നിയമം കാരണം കണ്ടക്ടര്മാര്‍ കുപ്പികള്‍ കൊണ്ടുപോകാൻ അനുവദിക്കുന്നില്ലെന്ന് അസോസിയേഷൻ ആരോപിച്ചു.
Read More » -
Kerala
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 6043 അധിക തസ്തികകള്‍
തിരുവനന്തപുരം:സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 6043 അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നല്‍കി. സര്‍ക്കാര്‍ മേഖലയിലെ 1114 സ്‌കൂളുകളില്‍ നിന്നായി 3101 അധിക തസ്തികകളും എയ്ഡഡ് മേഖലയിലെ 1212 സ്‌കൂളുകളില്‍ നിന്നായി 2942 അധിക തസ്തികകളും ഇതില്‍ ഉള്‍പ്പെടും. 5944 അധ്യാപക തസ്തികകളും 99 അനധ്യാപക തസ്തികകളുമാണ്. ഇങ്ങനെ സൃഷ്ടിക്കുന്ന 6043 തസ്തികകളില്‍ എയ്ഡഡ് മേഖലയില്‍ കുറവു വന്നിട്ടുള്ള 2996 തസ്തികകളിലെ അധ്യാപകരെ കെഇആറിലെ വ്യവസ്ഥകള്‍ പ്രകാരം പുനര്‍വിന്യസിക്കുകയും സര്‍ക്കാര്‍ മേഖലയില്‍ 1638 അധ്യാപകരെ ക്രമീകരിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.ഇതുപ്രകാരം 58,99,93,200 രൂപയുടെ അധിക പ്രതിവര്‍ഷ സാമ്ബത്തിക ബാധ്യത സർക്കാരിന് വരുമെന്നാണ് സൂചന.
Read More » -
Health
സിടി സ്‌കാൻ, എം.ആര്‍.ഐ, എക്‌സറേ ഒഴിവാക്കപ്പെട്ടേക്കും;ഇനി ആരോഗ്യ രംഗത്തും ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജൻറ്‌സ് സംവിധാനം
ആരോഗ്യ രംഗത്ത് പാരമ്ബര്യമായി പ്രചാരത്തിലുള്ള സിടി സ്‌കാൻ, എം.ആര്‍.ഐ, എക്‌സറേ സംവിധാനങ്ങൾ ഒഴിവാക്കപ്പെടാൻ സാധ്യത.പകരം ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജൻറ്‌സ് ക്യാമറകൾ(AI Camera) ആകും ഇനി ഈ രംഗം കൈയ്യടക്കുക. ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജൻറ്‌സ് എല്ലാ മേഖലകളിലും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരികയാണ്.എഐ സംവിധാനം വഴി കണ്ണ് സ്‌കാൻ ചെയ്താല്‍ ഹൃദ്രോഗമടക്കം അറിയാനാകുമെന്നാണ് പുതിയ കണ്ടെത്തൽ.നിലവിൽ ആർട്ടിഫിഷ്യൽ ഇന്റലിജെന്റ്‌സിന്റെ സഹായത്തോടെ ആശുപത്രികളിൽ ഓപ്പറേഷൻ ഉൾപ്പെടെ നടത്തുന്നുണ്ട്.താമസിയാതെ ഡയഗ്നോസ്റ്റിക് രംഗത്തും എഐ സംവിധാനം എത്തും എന്നാണ് മെഡിക്കൽ രംഗത്തെ വിദഗ്ധർ നൽകുന്ന സൂചന. ഇത് ശരിവയ്ക്കുന്നതാണ് ഈയടുത്ത് ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ നടത്തിയ പ്രസ്താവന. ഗൂഗ്ള്‍ ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജൻറ്‌സ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരികയാണെന്നാണ് അദ്ദേഹം പറഞ്ഞത്. നാല് വര്‍ഷം മുൻപ് ഗൂഗിളിന്റെയും അരവിന്ദ് ഐ ഹോസ്പിറ്റലിലെയും ഗവേഷകരുടെ സംയുക്ത സംഘം അന്ധതയ്ക്കുള്ള പ്രധാന കാരണമായ ഡയബറ്റിക് റെറ്റിനോപ്പതി കണ്ടെത്തുന്നതിനുള്ള ഓട്ടോമേറ്റഡ് ഉപകരണം വികസിപ്പിക്കാനുള്ള ദൗത്യം ആരംഭിച്ചിരുന്നു. രോഗിയുടെ റെറ്റിനയുടെ ഫോട്ടോകള്‍ നല്‍കുമ്ബോള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാനും നിമിഷങ്ങള്‍ക്കകം രോഗനിര്‍ണയം നടത്താനും…
Read More » -
India
മമത ബാനർജിക്ക് ശാരീരികാസ്വാസ്ഥ്യം;ഹെലികോപ്‌റ്റര്‍ അടിയന്തരമായി തിരിച്ചിറക്കി
കൊൽക്കത്ത:ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സഞ്ചരിച്ചിരുന്ന ഹെലികോപ്‌റ്റര്‍ അടിയന്തരമായി തിരിച്ചിറക്കി. സിലിഗുരിയ്‌ക്ക് സമീപമുള്ള സേവോക് എയര്‍ബേസിലാണ് ഹെലികോപ്‌റ്റര്‍ തിരികെയിറക്കിയത്.ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു സംഭവം. പിന്നാലെ മമതയെ പരിശോധനകള്‍ക്കായി എസ്‌എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജല്‍പായ്‌ഗുരിയില്‍ നിന്ന് ബഗ്ദോഗ്ര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു മമത.
Read More »