Month: June 2023

  • Kerala

    തന്നെ ദുർബലനാക്കാമെന്ന് പിണറായി വിജയന്‍ കിനാവ് കാണേണ്ടെന്നും ഇമ്പാച്ചി കാട്ടി പേടിപ്പിക്കേണ്ടെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

    കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. താന്‍ തന്നെ ദുർബലനാക്കാമെന്ന് പിണറായി വിജയന്‍ കിനാവ് കാണേണ്ടെന്നും കെ സുധാകരന്‍ തുറന്നടിച്ചു. ഇമ്പാച്ചി കാട്ടി പേടിപ്പിക്കേണ്ട എന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നടന്ന കോൺഗ്രസ്‌ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍. ചോദ്യം ചെയ്തപ്പോൾ അനൂപിനോട് സംസാരിച്ചു. 25 ലക്ഷം തന്നത് ഞാൻ കണ്ടിട്ടില്ല എന്ന് പറഞ്ഞത് അനൂപ് സമ്മതിച്ചു. പോക്സോ കേസിൽ കുടുക്കാൻ ചോദ്യം ചെയ്താൽ ദുഖിക്കേണ്ടി വരും എന്ന് ഡിവൈഎസ്പിയോട് പറഞ്ഞുവെന്നും കെ സുധാകരന്‍ പറഞ്ഞു. കരുണാകരൻ ട്രസ്റ്റിന്റെ പേരിൽ വാങ്ങിയ പണമെല്ലാം തിരിച്ചുകൊടുത്തുവെന്ന് പറഞ്ഞ സുധാകരന്‍, ഭരണം മാറുമെന്നും യുഡിഎഫ് വരുമെന്നും എല്ലാ അഴിമതി കേസുകളും അന്വേഷിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. പിണറായി വിജയന് കണ്ണൂർ സെൻട്രൽ ജയിലിൽ സ്ഥാനമുണ്ടെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു.

    Read More »
  • Kerala

    തൃശൂർ കോർപ്പറേഷനിൽ കുടിക്കാൻ വിതരണം ചെയ്യുന്നത് ചെളിവെള്ളമാണെന്നാരോപണം; ചെളിവെള്ളം നിറച്ച കുപ്പികളും കൈതോല പായയുമായി യുഡിഎഫ് പ്രതിഷേധം

    തൃശൂർ: കോർപ്പറേഷനിലെ 35 ഓളം വരുന്ന ഡിവിഷനുകളിൽ ചെളിവെള്ളമാണ് കുടിക്കാൻ വിതരണം ചെയ്യുന്നതെന്നാരോപിച്ച് സമരവുമായി യുഡിഎഫ്. ചെളിവെള്ളം നിറച്ച കുപ്പികളും കൈതോല പായയുമായാണ് പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലന്റെ നേതൃത്വത്തിൽ യുഡിഎഫ് അംഗങ്ങൾ നടുത്തളത്തിലിറങ്ങിയത്. മേയറുടെ മേശപ്പുറത്ത് ചെളിവെള്ള കുപ്പികളും കൈതോലപ്പായക്കെട്ടുകളും നിരത്തിവെച്ചു. എൽഡിഎഫ് ഭരണസമിതിക്കെതിരെയും കേരള സർക്കാരിന്റെ അഴിമതികൾ ചൂണ്ടിക്കാണിച്ചും കോൺഗ്രസ് കൗൺസിലർമാർ മുദ്രാവാക്യം മുഴക്കി. ചെളിവെള്ളത്തെക്കുറിച്ച് ഒരു മറുപടി പോലും പറയാതെ കൗൺസിൽ യോഗം മേയർ പിരിച്ചുവിട്ടു. ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ വി. ശക്തിധരന്റെ വെളിപ്പെടുത്തലുകൾ എഫ്ഐആർ ഇട്ട് പൊലീസ് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ കൗൺസിലിൽ ആവശ്യപ്പെട്ടു. അമൃതം പദ്ധതിയിൽ കുടിവെള്ളം പദ്ധതികൾക്കു വേണ്ടി 165 കോടി രൂപ ചെലവ് ചെയ്ത് പീച്ചിയിൽ പുതിയ ട്രീറ്റ്മെന്റ് പ്ലാന്റുകൾ സ്ഥാപിച്ചതിനുശേഷം ഇപ്പോഴും പൈപ്പിൽ കൂടി ചെളിവെള്ളമാണ് വരുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലയെന്നും 165 കോടി രൂപയുടെ കുടിവെള്ള പദ്ധതികളിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിൻറെ…

    Read More »
  • Sports

    വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി ഇന്ത്യന്‍ താരങ്ങള്‍ കരീബിയന്‍ മണ്ണിലേക്ക് എത്തിത്തുടങ്ങി

    സെൻറ് ലൂസിയ: വെസ്റ്റ് ഇൻഡീസ് പര്യടനത്തിനായി ഇന്ത്യൻ താരങ്ങൾ കരീബിയൻ മണ്ണിലേക്ക് എത്തിത്തുടങ്ങി. ഒരേ വിമാനത്തിൽ ടിക്കറ്റുകൾ ലഭ്യമല്ലാത്തതിനാൽ വെവ്വേറെ ഗ്രൂപ്പുകളായാണ് ഇന്ത്യൻ ടീം ഇവിടേക്ക് എത്തുന്നത്. ചില താരങ്ങളുടെ വരവ് അമേരിക്ക വഴിയാണ്. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും മുൻ നായകൻ വിരാട് കോലിയും യഥാക്രമം പാരിസ്, ലണ്ടൻ എന്നിവിടങ്ങളിൽ നിന്നാണ് വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് എത്തുക. ഇരുവരും നിലവിൽ കുടുംബാംഗങ്ങൾക്കൊപ്പം അവധിക്കാലം ചിലവഴിക്കുകയാണ്. എന്നാൽ ഇരുവരും എപ്പോൾ കരീബിയൻ ദ്വീപുകളിലേക്ക് എത്തും എന്ന് വ്യക്തമല്ല. ടെസ്റ്റ് പരമ്പര ആരംഭിക്കും മുമ്പ് ഇന്ത്യൻ ടീം രണ്ട് പരിശീലന മത്സരങ്ങൾ വിൻഡീസിൽ കളിക്കും. 2023-25 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ടീം ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണിത്. ഇന്ത്യയും വിൻഡീസും 98 ടെസ്റ്റുകളിൽ നേർക്കുനേർ വന്നപ്പോൾ ഇന്ത്യ 22 ഉം വെസ്റ്റ് ഇൻഡീസ് 30 മത്സരങ്ങൾ വീതം വിജയിച്ചു. ഇരു ടീമുകളും അവസാനം ടെസ്റ്റിൽ മുഖാമുഖം വന്നപ്പോൾ 2019ൽ ഇന്ത്യ 2-0ന്…

    Read More »
  • Kerala

    വടകരയില്‍ നാല് വയസുകാരി ഉള്‍പ്പെടെ എട്ട് പേര്‍ക്ക് കുറുക്കന്‍റെ കടിയേറ്റു; നാട്ടുകാര്‍ കുറുക്കനെ തല്ലിക്കൊന്നു

    കോഴിക്കോട്: വടകര ആയഞ്ചേരിയിൽ നാല് വയസുകാരി ഉൾപ്പെടെ എട്ട് പേർക്ക് കുറുക്കൻറെ കടിയേറ്റു. നാല് വയസുകാരി ഫാത്തിമയെ വീടിനുള്ളിൽ കയറിയാണ് കുറുക്കൻ കടിച്ചത്. പരുക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൈങ്ങോട്ടായി, കോട്ടപ്പള്ളി ഭാഗത്ത് വൈകിട്ട് ആറ് മണിയോടെയാണ് കുറുക്കൻറെ ആക്രമണമുണ്ടായത്. മിക്കവർക്കും കാലുകൾക്കും കൈകൾക്കുമാണ് കടിയേറ്റത്. കണ്ണിൽ കണ്ടവരെയെല്ലാം കുറുക്കൻ ആക്രമിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ കുറുക്കനെ തല്ലിക്കൊന്നു.

    Read More »
  • Kerala

    സഭാതര്‍ക്കം: സമവായ നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സമര്‍പ്പിച്ചിട്ടുണ്ട്, നിയമനിര്‍മ്മാണം നടത്തരുതെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാടെന്ന് പരിശുദ്ധ കാതോലിക്കാ ബാവ

    കോട്ടയം: സഭാതർക്കം സംബന്ധിച്ചുള്ള സമവായ നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ സമർപ്പിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ വിഷയത്തിൽ നിയമനിർമ്മാണം നടത്തരുതെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാടെന്നും മലങ്കര ഓർത്തഡോക്‌സ് സഭാ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. എന്നാൽ സഭയുടെ ഭരണഘടന, കോടതി വിധി എന്നിവയിൽ ഉറച്ചു നിന്നു കൊണ്ടുള്ള സമവായത്തിന് തയാറാണെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ബാവ പറഞ്ഞു. ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം. കേന്ദ്ര ആഭ്യന്തര മന്ത്രി സ്ഥലം സന്ദർശിച്ചിട്ടും പ്രശ്‌നം പരിഹരിക്കാൻ കഴിയാത്തത് ആശങ്ക ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിലേത് വർഗീയ കലാപം എന്നു പറയാൻ കഴിയില്ല. രണ്ടു ഗോത്ര വിഭാഗങ്ങൾ തമ്മിലുളള സംഘർഷമാണ്. ഇരു വിഭാഗത്തിനും നാശവുമുണ്ട് എന്നാൽ ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെയാണ് ആക്രമണം കൂടുതൽ നടക്കുന്നത്. ഇതിൽ ക്രൈസ്തവ വിഭാഗങ്ങൾക്ക് കടുത്ത ആശങ്ക ഉണ്ട്. കേന്ദ്ര സർക്കാർ എന്തുകൊണ്ടാണ്…

    Read More »
  • LIFE

    മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മാര്‍ത്തോമ്മന്‍ സ്മൃതി സംഗമം ജൂലൈ 2, 3 തീയതികളില്‍ ചെന്നൈയില്‍ നടക്കും

    കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം നല്‍കുന്ന മാര്‍ത്തോമ്മന്‍ സ്മൃതി സംഗമം ജൂലൈ 2, 3 തീയതികളില്‍ ചെന്നൈയില്‍ നടക്കുമെന്നും കാതോലിക്ക ബാവ അറിയിച്ചു. ഇന്ത്യയുടെ അപ്പോസ്‌തോലനായ വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് സഭ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളോടനുബന്ധിച്ച് മാര്‍ത്തോമ്മന്‍ സ്മൃതി സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച്ച വൈകുന്നേരം 6-ന് കോയമ്പേട് സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തില്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷതയില്‍ ചേരുന്ന മാര്‍ത്തോമ്മന്‍ സ്മൃതി സംഗമം തമിഴ്‌നാട് നിയമസഭ സ്പീക്കര്‍ അപ്പാവു ഉദ്ഘാടനം ചെയ്യും. മൈനോറിറ്റി കമ്മീഷന്‍ ചെയര്‍മാന്‍ പീറ്റര്‍ അല്‍ഫോണ്‍സ്, സീറോ മലബര്‍ സഭ ഹൊസൂര്‍ അതിരൂപത അദ്ധ്യക്ഷന്‍ മാര്‍ സെബാസ്റ്റിയന്‍ പോഴാലിപ്പറമ്പില്‍, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്താ, ഗീവര്‍ഗീസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലിത്താ, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ്, അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഫാ. നിനു…

    Read More »
  • Kerala

    അവശനിലയില്‍ കണ്ടെത്തിയ പുലിക്കുട്ടിയെ പിടികൂടി പത്തനംതിട്ട വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ചു

    പത്തനംതിട്ട: ജനവാസ മേഖലയില്‍ അവശനിലയില്‍ കണ്ടെത്തിയ പുലിക്കുട്ടിയെ വനപാലകര്‍ പിടികൂടി ചികിത്സയ്ക്കു വിധേയമാക്കി. ആങ്ങമൂഴി ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലെ സീതത്തോട് കൊച്ചുകോയിക്കല്‍ നാലാം ബ്ലോക്ക് ജനവാസ മേഖലയില്‍ എട്ടുമാസം പ്രായംവരുന്ന പെണ്‍പുലിക്കുഞ്ഞിനെയാണ് ഇന്ന് രാവിലെ കണ്ടത്. രാവിലെ ഒന്പതോടെ റോഡരികില്‍ പുലിയെ കണ്ട വിവരം നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് വനപാലകരെത്തി പുലിയെ കാട്ടിലേക്ക് മടക്കിവിടാന്‍ ശ്രമിച്ചെങ്കിലും ക്ഷീണിതയാണെന്നു ബോധ്യപ്പെട്ടതോടെ പിടികൂടാന്‍ തീരുമാനിക്കുകയായിരുന്നു. കൊച്ചുകോയിക്കല്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ മനോജ് ചന്ദ്രന്റെ നേതൃത്വത്തിലുളള വനപാലകസംഘം പുലിയെ വലയിലാക്കി. പിന്നീട് കൂട്ടിലേക്കു മാറ്റിയ പുലിയെ കോന്നിയില്‍നിന്നും വെറ്ററിനറി സര്‍ജന്‍ ശ്യംചന്ദ്രന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധിച്ച ശേഷം വിദഗ്ധ പരിശോധനയ്ക്കായി പത്തനംതിട്ട വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ചു.

    Read More »
  • Kerala

    കേരളത്തിൽ കളിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് അർജന്റീന ഫുട്ബോൾ ടീം

    തിരുവനന്തപുരം:കേരളത്തിൽ കളിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് അർജന്റീന ഫുട്ബോൾ ടീം.ഇത് സംബന്ധിച്ച് കത്ത് ലഭിച്ചതായി കായിക മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനുമായി ആലോചിച്ചാണ് മത്സര കാര്യത്തില്‍ കേരളം മുന്നോട്ടു പോകുന്നത്.അനുമതി ലഭിച്ചാൽ ഉടന്‍ കേരളം തുടര്‍നടപടി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. “ലോകകപ്പിൽ അര്‍ജന്റീനയുടെ വിജയം ആരാധകരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. കേരളത്തിൽ അർജന്റീനയുടെ ഒരു കളിയെന്നതു നമ്മുടെ സ്വപ്നമാണ്.കേരളത്തിലെ ആരാധകർ നൽകിയ പിന്തുണയ്ക്ക് അർജന്റീന നന്ദി അറിയിച്ചിരുന്നു.മുഖ്യമന്ത്രി അർജന്റീന എംബസിയിൽ നേരിട്ടുപോയി ആശംസകൾ അറിയിച്ചിരുന്നു.അർജന്റീനിയൻ ടീമിനെ മുഖ്യമന്ത്രി കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. അർജന്റീന ടീമിന്റെ മാനേജർമാർ കേരളത്തിലേക്കു ടീമിനു വരാൻ താൽപര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.മുഖ്യമന്ത്രിക്കും അതിനോട് അനുകൂല നിലപാടാണ്.കേന്ദ്രം അനുമതി തന്നാൽ ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ നടത്തും.മത്സരം നടത്താവുന്ന സ്റ്റേഡിയങ്ങൾ കേരളത്തിലുണ്ട്.’’– മന്ത്രി അബ്ദുറഹിമാൻ പറഞ്ഞു.

    Read More »
  • Kerala

    സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി തൃശൂർ പിടിക്കാൻ ബിജെപി

    തൃശൂർ: സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ബിജെപിയുടെ തിരക്കിട്ട നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സുരേഷ് ഗോപിയെ കളത്തിലിറക്കി തൃശൂർ പിടിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമേ സുരേഷ് ഗോപിക്ക് തൃശ്ശൂരില്‍ വൻ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ബിജെപി വിലയിരുത്തൽ. വീണ്ടും മത്സരിക്കാനില്ലെന്ന നിലപാട് ടിഎന്‍ പ്രതാപന്‍ എംപി തിരുത്തിയതോടെ കോൺഗ്രസും രണ്ടാം അങ്കത്തിനുള്ള ഒരുക്കം തുടങ്ങി.മുന്‍മന്ത്രി വി.എസ് സുനില്‍കുമാറിനെയാണ് മണ്ഡലം തിരിച്ചുപിടിക്കാനായി ഇടതുമുന്നണി ‍ മുന്നിൽ കാണുന്നത്. മൂന്നുമുന്നണികളും ഒപ്പത്തിനൊപ്പം ഇറങ്ങുന്നതോടെ തൃശൂരില്‍ ഇത്തവണ മത്സരം കനക്കുമെന്നുറപ്പ്.   കേന്ദ്രമന്ത്രിസഭാ പുനഃസംഘടന അധികം വൈകാതെ ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ മന്ത്രിയായി സുരേഷ് ഗോപിയെ ഉള്‍പ്പെടുത്താനുള്ള നീക്കം.സുരേഷ് ഗോപിക്കൊപ്പം മെട്രോമാൻ ഇ ശ്രീധരനെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്.   പാലക്കാട് സീറ്റാണ് ഇ. ശ്രീധരനായി പറഞ്ഞു കേൾക്കുന്നത്.മെട്രോമാനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് കേരളത്തില്‍ പാര്‍ട്ടിക്ക് കൂടുതല്‍ സ്വാധീനം ഉണ്ടാക്കുമെന്നാണ് ബിജെപി കരുതുന്നത്.അതേസമയം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍…

    Read More »
  • Kerala

    ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു;മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ ഒളിവിൽ

    കൊച്ചി: മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. പി വി ശ്രീനിജന്‍ എം എല്‍ എ നല്‍കിയ അപകീര്‍ത്തിക്കേസിലാണ് ഷാജന്‍ സക്‌റിയക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. എസ് സി – എസ് ടി പീഡന വിരുദ്ധ നിയമം ഈ കേസില്‍ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.ഇതോടെ ഈ കേസില്‍ ഷാജന്‍ സക്‌റിയ അറസ്റ്റിലായേക്കും.അതേസമയം ഇയാൾ ഒളിവിലാണെന്നാണ് വിവരം. വ്യാജവാര്‍ത്ത നല്‍കി, തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി വി ശ്രീനിജിന്‍ എം എല്‍ എയുടെ പരാതിയിലാണ് പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവപ്രകാരം പൊലീസ് ഷാജനെതിരെ കേസെടുത്തത്. ഇതിന് പുറമെ പ്രവാസി വ്യവസായി എംഎ യൂസഫലി,പി വി അൻവർ എംഎൽഎ,നടൻ പ്രിഥ്വിരാജ് എന്നിവർ നൽകിയ പരാതിയിലും ഷാജൻ സ്കറിയ അന്വേഷണം നേരിടുന്നുണ്ട്.എംഎ യുസഫലിയുടെ പരാതിയിൽ നോട്ടീസ് കൈപ്പറ്റാഞ്ഞതിന് ലക്നൗ കോടതി ഇയാൾക്കെതിരെ വാറണ്ടും പുറപ്പെടുവിച്ചിരുന്നു.മറ്റൊരു കേസിൽ കഴിഞ്ഞ 29 ന് ഇ ഡി ഓഫീസില്‍…

    Read More »
Back to top button
error: