Month: June 2023

  • Crime

    കൊല്ലത്ത് ക്ഷേത്രോത്സവം കാണാനെത്തിയ യുവാവിനെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

    കൊല്ലം: കൊല്ലം മരുതൂർക്കുളങ്ങരയിൽ യുവാവിനെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ക്ഷേത്രോത്സവം കാണാനെത്തിയ ദമ്പതികളാണ് ആക്രമിക്കപ്പെട്ടത്. കരുനാഗപ്പള്ളി മരുതൂർകുളങ്ങര വടക്ക് സ്വദേശി അതുൽ ദാസാണ് അറസ്റ്റിലായത്. 26 കാരനായ അതുൽ ദാസിനെ മുംബൈയിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. മാർച്ച് 8 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മരുതൂർകുളങ്ങര കാഞ്ഞിരവേലിൽ ക്ഷേത്രോത്സവത്തിന് കുടുംബസമേതം എത്തിയ അതുൽ രാജിനെയും ഭാര്യ പൂജയെയുമാണ് അതുൽ ദാസും സംഘവും ആക്രമിച്ചത്. അതുൽ ദാസും അതുൽ രാജും തമ്മിൽ ഉത്സവത്തിനിടെ വാക്ക് തർക്കമുണ്ടായി. ഇതോടെ അതുൽ രാജിനെ കൈയിൽ കരുതിയിരുന്ന ആയുധങ്ങൾ ഉപയോഗിച്ച് അതുൽ ദാസ് ആക്രമിച്ചു. തടയാൻ ശ്രമിച്ചപ്പോഴാണ് പൂജക്ക് മർദനമേറ്റത്. സംഭവത്തിന് പിന്നാലെ അതുൽ ദാസ് ഒളിവിൽ പോയി. ഇയാൾക്കെതിരെ കരുനാഗപ്പള്ളി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് അതുൽ മുംബൈയിലുണ്ടെന്ന് മനസിലാക്കുകയും പിടികൂടുകയും ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

    Read More »
  • Crime

    തന്‍റെ വിവാഹം നടത്തി കൊടുക്കാതെ ഇളയ സഹോദരന്‍റെ വിവാഹം നടത്തിയതിലുള്ള വിരോധത്തിൽ അമ്മയെയും അമ്മൂമ്മയെയും ആക്രമിച്ച യുവാവ് പിടിയിൽ

    തിരുവനന്തപുരം: തന്‍റെ വിവാഹം നടത്തി കൊടുക്കാതെ ഇളയ സഹോദരന്‍റെ വിവാഹം നടത്തിയതിലുള്ള വിരോധത്തിൽ അമ്മയെയും അമ്മൂമ്മയെയും ആക്രമിച്ച യുവാവ് പിടിയിൽ. വളവൂർക്കോണം കാട്ടിൽ വീട്ടിൽ വിഷ്ണുവിനെ (31)യാണ് കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയായ ബേബി വിഷ്ണുവിന്റെ വിവാഹം നടത്തി കൊടുക്കാതെ അനുജന്റെ വിവാഹം നടത്തിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. അമ്മൂമ്മയായ ഗോമതി(75)യുടെ വീട്ടിൽ എത്തിയ വിഷ്ണു അമ്മ ബേബിയെ ഉപദ്രവിക്കുകയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇത് തടഞ്ഞ അമ്മുമ്മ ഗോമതിയെയും വിഷ്ണു ക്രൂരമായി മർദിച്ചു. തുടർന്ന് വിഷ്ണു വീട്ടിലെ ഉപകരണങ്ങൾ വെട്ടി നശിപ്പിക്കുകയും വസ്ത്രങ്ങൾ കത്തിക്കുകയും ചെയ്തു. വീട്ടുകാരുടെ നിലവിളികേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴേക്കും വിഷ്ണു രക്ഷപ്പെട്ടിരുന്നു. തുടർന്ന് കടയ്ക്കാവൂർ സബ് ഇൻസ്പെക്ടർ ദീപുവിന്റെ നേതൃത്വത്തിൽ എഎസ്ഐ മാരായ ശ്രീകുമാർ, ജയ പ്രസാദ്, ജയകുമാർ, രാജീവ്, സീനിയർ സിവിൽ പൊലീസ് ഓഫിസറായ സിയാദ്, സിവിൽ പൊലീസ് ഓഫിസർമാരായ അനിൽകുമാർ, അഖിൽ, സുരാജ് എന്നിവരടങ്ങുന്ന സംഘം…

    Read More »
  • Kerala

    കെഎസ്ഇബിയുടെ സെൽഫ് സർവീസ് ആപ്പ് 

    കെഎസ്ഇബിയുടെ സെൽഫ് സർവീസ് ആപ്പ് ഡൗൺലോഡ് ചെയ്യാം.  നേരത്തെ ഉള്ള ബില്ലുകൾ, മാസം മാസമുള്ള വൈദ്യുതി ഉപയോഗം (യൂണിറ്റ്) ഓരോ തവണയും എടുത്ത റീഡിംഗ് അങ്ങനെ എല്ലാം ആപ്പിൽ ലഭ്യമാണ്.ഒന്നിൽ കൂടുതൽ അക്കൗണ്ടും ആഡ് ചെയ്യാം. കൂടാതെ പവർ കട്ട് ചെയ്യുന്നതിനും ബിൽ തുടങ്ങിയവക്ക് വേണ്ടിയുമുള്ള SMS, E-mail അലർട്ട് എന്നിവയുടെ ഒപ്ഷനുമുണ്ട്. ആപ്പ് ഡൌൺലോഡ് ചെയ്യാം.⤵️ https://play.google.com/store/apps/details?id=com.mobile.kseb

    Read More »
  • Crime

    ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ വീട്ടമ്മയെ കുടുക്കിയത് സ്വന്തക്കാരിയോ ? സംഭവത്തിൽ വൻ ട്വിസ്റ്റ്, കണ്ടെടുത്തത് എല്‍എസ്ഡി സ്റ്റാമ്പുകളല്ലെന്ന് പരിശോധനാ ഫലം

    തൃശ്ശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ ലഹരിമരുന്ന് കേസിൽ പിടികൂടി 72 ദിവസം ജയിലിലടച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്. ഷീലയുടെ ബാഗിൽ നിന്നും കാറിൽ നിന്നും കണ്ടെടുത്തത് എൽഎസ്ഡി സ്റ്റാമ്പുകളല്ലെന്ന പരിശോധനാ ഫലമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കള്ളക്കേസിൽ കുടുക്കിയവർക്കെതിരെ നടപടി വേണമെന്നാണ് ഷീലയുടെ ആവശ്യം. മകൻറെ ഭാര്യയുടെ സഹോദരിയാണോ തന്നെ കുടുക്കിയതിന് പിന്നിലെന്നും ഷീല സംശയിക്കുന്നു. എൽഎസ്ഡി സ്റ്റാമ്പുകൾ കൈവശം വെച്ച് വിൽപ്പന നടത്തിയെന്ന കുറ്റം ചാർത്തി നിൽക്കുന്ന ഷീലാ സണ്ണി. അപമാന ഭാരത്താൽ തലയൊന്ന് ഉയർത്താൻ പോലും പറ്റാത്ത ബ്യൂട്ടി പാർലർ ഉടമ. അന്ന് പിടിയിലായി ജയിലിൽ കഴിഞ്ഞത് നീണ്ട 72 ദിവസം. എല്ലാത്തിനുമൊടുവിൽ സത്യം തെളിഞ്ഞിരിക്കുകയാണ്. ഷീലയുടെ ബാഗിൽ നിന്നും കാറിൽ നിന്നും കണ്ടെടുത്തത് എൽഎസ്ഡി സ്റ്റാമ്പുകളല്ലെന്നാണ് പുറത്ത് വന്ന പരിശോധനാ ഫലം. ഫെബ്രുവരി 27, അന്നായിരുന്നു ഷീലാ സണ്ണിയുടെ ജീവിതത്തെ കീഴ്മേൽ മറിച്ച ആ സംഭവം നടന്നത്. ഷീലയുടെ ചാലക്കുടിയിലെ ബ്യൂട്ടി പാർലറിലേക്ക്…

    Read More »
  • Social Media

    ഇത്തിരി കുഞ്ഞൻ ഹാൻഡ് ബാ​ഗ് കാണാൻ ഭൂതക്കണ്ണാടിയോ മൈക്രോസ്കോപ്പോ കൈയില്‍ കരുതണം; വിലയോ 51 ലക്ഷം രൂപ!

    ഡിസൈനർ വസ്തുക്കൾ, അത് ബാഗാവട്ടെ വസ്ത്രമാകട്ടെ ആഭരണങ്ങളാകട്ടെ… അങ്ങനെ എന്ത് തന്നെയായാലും അത് പലപ്പോഴും നമ്മുടെ കാഴ്ചയെയും യുക്തിയെയും ചോദ്യം ചെയ്യുന്നവയായിരിക്കും. ഇരുമ്പ് കൊണ്ട് നിർമ്മിച്ച ബാഗ്, മാലിന്യത്തിൽ നിന്നും നിർമ്മിച്ച വസ്ത്രം എങ്ങനെ പല തരത്തിലും കാഴ്ചക്കാരിൽ ആശ്ചര്യമുണ്ടാക്കുന്നവയായിരിക്കും അത്തരം ഡിസൈനർ വസ്തുക്കൾ. കഴിഞ്ഞ ദിവസം അത്തരത്തിൽ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയ ഒരു ബാഗ് പുറത്തിറങ്ങി. ബാഗിൻറെ പ്രത്യേക അത് കണാൻ ഒരു ഭൂതക്കണ്ണാടിയോ മൈക്രോസ്കോപ്പോ കൈയിൽ കരുതണമെന്നതാണ്. എന്നാൽ, ആ ബാഗ് വിറ്റ് പോയതാകട്ടെ 51 ലക്ഷം രൂപയ്ക്കും. ലൂയി വിറ്റൺ മോണോഗ്രാം ഫീച്ചർ ചെയ്ത MSCHF എന്ന അമേരിക്കൻ കമ്പനി നിർമ്മിച്ച ഇത്തിരിക്കുഞ്ഞൻ ഹാൻഡ് ബാഗാണ് ഓൺലൈൻ ലേലത്തിൽ ഇത്രയും ഉയർന്ന തുകയ്ക്ക് വിറ്റ് പോയത്. ഈ ഇത്തിരി കുഞ്ഞൻ ഹാൻഡ് ബാഗിന് 63,000 ഡോളറാണ് (ഏകദേശം 51.6 ലക്ഷം രൂപ) ഓൺലൈൻ ലേലത്തിലൂടെ ലഭിച്ചതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഈ മാസ്റ്റർപീസ് ബാഗിന് നിയോൺ പച്ച നിറമാണ്.…

    Read More »
  • Kerala

    സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് വന്നാൽ സന്തോഷം, സുരേഷ് ഗോപിയുടെ മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ച് കേരളത്തിലെ പാര്‍ട്ടിക്ക് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് കെ സുരേന്ദ്രന്‍

    കൊച്ചി: രാജ്യസഭാ മുന്‍ എംപി സുരേഷ് ഗോപിയുടെ മന്ത്രിസഭാ പ്രവേശന വാര്‍ത്തയില്‍ മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സുരേഷ് ഗോപിയുടെ മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ച് കേരളത്തിലെ പാര്‍ട്ടിക്ക് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് വന്നാൽ സന്തോഷമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ കേരളത്തില്‍നിന്ന്  രാജ്യസഭാ മുന്‍ എംപിയായ സുരേഷ് ഗോപിയെ പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കേരളത്തിലെ ബിജെപി നേതാവും  രാജ്യസഭാ എംപിയുമായ  വി മുരളീധരനും മന്ത്രിസഭലയിലുണ്ട്. എന്നാല്‍, സുരേഷ് ഗോപിയുടെ മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് സുരേഷ് ഗോപി ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. ഇക്കുറിയും സുരേഷ് ഗോപിയെ തൃശൂരില്‍ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്. ഏക സിവില്‍ കോഡില്‍ മുഖ്യമന്ത്രി അവസരവാദ രാഷ്ട്രീയത്തിൻ്റെ അപ്പോസ്തലനെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ ആരോപിച്ചു. നേരത്തെ സിപിഎം ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ചിരുന്നു. 1990…

    Read More »
  • Kerala

    ബസില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ പ്രൊഫസര്‍ക്ക് 6 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും 

    ചാലക്കുടി:ബസില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ പ്രൊഫസര്‍ക്ക് 6 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. സ്വകാര്യ ബസില്‍ യാത്ര ചെയ്തിരുന്ന വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ചാലക്കുടി അഗ്രോണമി റിസര്‍ച്ച്‌ സെന്റര്‍ തലവനും പ്രൊഫസറുമായ കൊടകര മറ്റത്തൂര്‍കുന്ന് ഇടത്തൂട്ടില്‍ ശ്രീനിവാസനെ (65) യാണ് വിവിധ വകുപ്പുകളിലായി 6 വര്‍ഷം കഠിനതടവിനും 1 ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ 6 മാസം അധിക തടവിനും ശിക്ഷിച്ചു. ചാലക്കുടി അതിവേഗ പ്രത്യേക പോക്‌സോ കോടതി സ്‌പെഷ്യല്‍ ജഡ്ജി ഡോണി തോമസ് വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം.ബസ് നിര്‍ത്തിയപ്പോള്‍ ഇറങ്ങി ഓടാന്‍ ശ്രമിച്ച പ്രതിയെ തടഞ്ഞുവെച്ച്‌ പോലീസിന് കൈമാറുകയായിരുന്നു. ചാലക്കുടി മുന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന വി.എസ്. ഷാജു, എസ്.ഐ. കെ. കെ. ബാബു എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ടി. ബാബുരാജ് ഹാജരായി.

    Read More »
  • Kerala

    യഥാർത്ഥ പ്രതിയെ കിട്ടിയിട്ടും മറ്റൊരാളെ പ്രതിയാക്കിയ മോഷണ കേസ് പുനഃരന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

    തിരുവനന്തപുരം: യഥാർത്ഥ പ്രതിയെ കിട്ടിയിട്ടും മറ്റൊരാളെ പ്രതിയാക്കിയ മോഷണ കേസ് പുനഃരന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. മറ്റൊരാൾ കുറ്റസമ്മതം നടത്തിയിട്ടും മതിയായ തെളിവുകളില്ലാതെ മാല മോഷണകേസിൽ രമേശ് കുമാർ എന്നയാളെ അറസ്റ്റ് ചെയ്ത് 47 ദിവസം ജയിലിലടച്ച സംഭവത്തിൽ മാവേലിക്കര പൊലീസ് സ്റ്റേഷനിലുള്ള കേസ് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ പുനഃരന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. മതിയായ തെളിവുകളുടെ അഭാവത്തിൽ നിയമപ്രകാരമല്ലാതെയാണ് അറസ്റ്റ് നടന്നതെന്ന് കമ്മീഷൻ കുറ്റപ്പെടുത്തി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് പുനഃരന്വേഷണത്തിന് കമ്മീഷൻ നിർദ്ദേശം നൽകിയത്. 2019 നവംബർ 12 ന് നടന്ന മോഷണത്തിലാണ് രമേശ് കുമാർ എന്നയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് മറ്റൊരു കളവ് കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ താനാണ് രമേശൻ പ്രതിയായ കേസിലെ മോഷണം നടത്തിയതെന്ന് ഇയാൾ സമ്മതിച്ചു. ഇതോടെയാണ് കേസിലെ യഥാർത്ഥ പ്രതി മറ്റൊരാളാണെന്ന വിവരം പുറത്ത് വന്നത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങിയെങ്കിലും മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്ന്…

    Read More »
  • LIFE

    ‘മാവീരനി’ൽ മാസായി ശിവകാര്‍ത്തികേയൻ; ട്രെയിലര്‍ ജൂലൈ രണ്ടിന്

    ശിവകാർത്തികേയൻ നായകനായ ‘മാവീരൻ’ എന്ന ചിത്രം ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. മഡോണി അശ്വിനാണ് ചിത്രത്തിന്റെ സംവിധാനം. മഡോണി അശ്വിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ‘മാവീരന്റെ’ ഒരു അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ശിവകാർത്തികേയൻ നായകനായ ‘മാവീരൻ’ സിനിമയുടെ ട്രെയിലർ ജൂലൈ രണ്ടിന് പുറത്തുവിടും എന്നതാണ് അപ്‍ഡേറ്റ്. ശിവകാർത്തികേയൻ നായകനാകുന്ന ‘മാവീരൻ’ എന്ന പുതിയ ചിത്രം തമിഴ്‍നാട്ടിൽ വിതരണം ചെയ്യുക ഉദയ‍നിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ്‍ ജിയാന്റ് മൂവീസ് ആണ്. വിധു അയ്യണ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഡബ്ബിംഗ് പൂർത്തിയാക്കിയെന്ന് ശിവകാർത്തികേയൻ അറിയിച്ചിരുന്നു. The most expected @Siva_Kartikeyan 's #MaaveeranTrailerFromJuly2nd #MahaveeruduTrailerFromJuly2nd#Maaveeran #Mahaveerudu pic.twitter.com/VoPo0CPywY — Ramesh Bala (@rameshlaus) June 30, 2023 ‘മാവീരൻ’ ജൂലൈ 14ന് ആണ് തിയറ്ററുകളിൽ എത്തുകയെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയാണ് ശിവകാർത്തികേയൻ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. സംവിധായകൻ എസ് ഷങ്കറിന്റെ മകൾ അദിതി നായികയാകുന്നുവെന്ന പ്രത്യേകതയുണ്ട്. ഭരത് ശങ്കറാണ് സംഗീത സംവിധായകൻ. ശിവകാർത്തികേയൻ നായകനായി ഏറ്റവും…

    Read More »
  • Health

    കൃത്രിമ മധുരപലഹാരങ്ങളിലൊന്നായ അസ്പാര്‍ട്ടേം അര്‍ബുദത്തിന് കാരണം;കൊക്കൊക്കോളയും മറ്റും ഉപേക്ഷിക്കാൻ ലോകാരോഗ്യ സംഘടന

    നമ്മൾ നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന കൃത്രിമ മധുരപലഹാരങ്ങളിലൊന്നായ അസ്പാര്‍ട്ടേം അര്‍ബുദത്തിന് കാരണമാകുന്നുവെന്ന് റിപ്പോർട്ട്. ലോകാരോഗ്യ സംഘടനയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.റിപ്പോര്‍ട്ട് അനുസരിച്ച്‌, കൊക്കകോള, മറ്റ് കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ച്യൂയിംഗം തുടങ്ങിയ വിവിധ ഉല്‍പ്പന്നങ്ങളില്‍ അസ്പാര്‍ട്ടേം ധാരാളമായി ഉപയോഗിക്കുന്നുണ്ട്.ഇത് അർബുദത്തിന് കാരണമാകുമെന്നതിനാൽ ഇതിന്റെ ഉപയോഗം കുറയ്ക്കണം എന്നാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിപണിയിലെ ഏറ്റവും പ്രചാരമുള്ള പോഷകേതര മധുരപലഹാരങ്ങളില്‍ ഒന്നാണ് (എൻഎൻഎസ്) അസ്പാര്‍ട്ടേം. ഹെല്‍ത്ത് ലൈൻ പ്രകാരം ഡയറ്റ്, ഷുഗര്‍ ഫ്രീ, നോ അല്ലെങ്കില്‍ ലോ കലോറി, സീറോ ഷുഗര്‍ എന്നിങ്ങനെ ലേബല്‍ ചെയ്ത ഉല്‍പ്പന്നങ്ങളില്‍ പോലും ഇത് ഉപയോഗിക്കുന്നു.   വെളുത്ത നിറമുള്ളതും സാധാരണ പഞ്ചസാരയേക്കാള്‍ 200 മടങ്ങ് മധുരമുള്ളതുമായ മണമില്ലാത്ത പൊടിയാണിത്. ഹെല്‍ത്ത്‌ലൈൻ അനുസരിച്ച്‌ അസ്പാര്‍ട്ടേമിന്റെ പ്രധാന ചേരുവകള്‍ ഇവയാണ്: അസ്പാര്‍ട്ടിക് ആസിഡും ഫെനിലലാനൈനും. ഇവ രണ്ടും സ്വാഭാവികമായി ഉണ്ടാകുന്ന അമിനോ ആസിഡുകളാണ്, അവ പ്രോട്ടീനുകളുടെ “ബില്‍ഡിംഗ് ബ്ലോക്കുകള്‍” എന്നറിയപ്പെടുന്നു.   ലോകാരോഗ്യ സംഘടനയുടെ കാൻസര്‍ ഗവേഷണ വിഭാഗമായ ഇന്റര്‍നാഷണല്‍ ഏജൻസി ഫോര്‍…

    Read More »
Back to top button
error: