തിരുവനന്തപുരം: തിരുവനന്തപുരത്ത് മാറനല്ലൂരിൽ സർക്കാർ സ്കൂൾ കെട്ടിടത്തിന്റെ ചുമരിടിഞ്ഞ് വീണു. കണ്ടല സർക്കാർ ഹൈസ്കൂളിന്റെ ചുമരിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞ് വീണത്. സ്കൂളിൽ കുട്ടികളെത്തുന്നതിന് തൊട്ടുമുൻപാണ് ചുമരിടിഞ്ഞത്. മൂന്ന് കോടി ചിലവഴിച്ചു പണിത പുതിയ കെട്ടിടത്തിന്റെ പുറം ഭാഗത്തുള്ള ചുമരാണ് ഇടിഞ്ഞ് വീണത്. അപകടത്തിന് പിന്നാലെ നിർമ്മാണത്തിലെ അപാകതയാണെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. രാവിലെ സ്കൂൾ തുറക്കുന്നതിന് മുൻപായിരുന്നു ചുമർ ഇടിഞ്ഞു വീണത് എന്നതിനാൽ അപകടം ഒഴിവായി.
Related Articles
വിവാഹശേഷം സ്വകാര്യവീഡിയോ കാണിച്ച് ഭീഷണി, പണം തട്ടല്; വഞ്ചിതരായത് 15-ഓളം സ്ത്രീകള്
September 14, 2024
”സ്ത്രീകളുടെ വോട്ട് പോട്ട്, അധികാരത്തിലെത്തിയാല് ഒരു മണിക്കൂറിനകം മദ്യനിരോധനം പിന്വലിക്കും”
September 14, 2024
ഓണാഘോഷത്തിനിടെ തീറ്റമത്സരത്തില് പങ്കെടുത്തയാള് ഇഡ്ഡലി തൊണ്ടയില് കുടുങ്ങി മരിച്ചു
September 14, 2024
Check Also
Close