IndiaNEWS

അയോധ്യ അടിമുടി മാറുന്നു; നടക്കുന്നത് കോടികളുടെ വികസനപ്രവർത്തനങ്ങൾ

യോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ നിര്‍മാണം ദ്രുതഗതിയില്‍ നടക്കുമ്ബോള്‍ മറുവശത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പണികളും ഉടൻ പൂര്‍ത്തികരിക്കാനുള്ള ശ്രമത്തിലാണ് യോഗി സര്‍ക്കാര്‍.
അയോദ്ധ്യയില്‍ നിര്‍മിക്കുന്ന രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവൃത്തികള്‍ അതിവേഗം പുരോഗമിക്കുകയാണ് ഇവിടെ.വിമാനത്താവളത്തിന്റെ റണ്‍വേയുടെ 95 ശതമാനവും ടെര്‍മിനല്‍ നിര്‍മാണത്തിന്റെ 75 ശതമാനവും പൂര്‍ത്തിയായി.രാമക്ഷേത്രം 2024 ജനുവരിയിൽ തുറന്നുകൊടുക്കുന്നതിനു മുൻപ് വിമാനത്താവളം പൂർത്തീകരിക്കാനാണ് യോഗി സർക്കാർ ലക്ഷ്യമിടുന്നത്.

രാം നഗരിയിലെ മര്യാദ പുരുഷോത്തം പ്രഭു ശ്രീറാം വിമാനത്താവളം ഏകദേശം മുക്കാൽഭാഗത്തോളം  തയ്യാറായിക്കഴിഞ്ഞു.രാമക്ഷേത്രത്തിന്റെ മാതൃകയിലാണ് വിമാനത്താവള കവാടം നിര്‍മിക്കുന്നത്.രാമക്ഷേത്രത്തില്‍ സ്ഥാപിക്കുന്നത് പോലെയുള്ള കല്ലുകളായിരിക്കും കവാടത്തിലുണ്ടാവുക. ജനുവരിക്ക് മുൻപ് ഭക്തര്‍ക്ക് അയോദ്ധ്യയില്‍ നിന്നുള്ള വിമാനത്തില്‍ യാത്ര ചെയ്യാനാകുമെന്ന് വിമാനത്താവളത്തിന്റെ ഡയറക്ടര്‍ വിനോദ് കുമാര്‍ പറഞ്ഞു.

ദേശീയ പാത 27, ഫൈസാബാദ് ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് എന്നിവയ്ക്ക് സമീപമാണ് അയോധ്യ അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിക്കുന്നത്.ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 125 കിലോമീറ്റർ ദൂരത്തിലാണ് ഇത്.

2.24 ബില്യൺ രൂപ മുതൽമുടക്കിലാണ് പദ്ധതിയുടെ ആദ്യഘട്ടം വികസിപ്പിക്കുന്നത്.ലോകമെമ്പാടുമുള്ള തീർഥാടകർക്ക് പ്രധാന മതകേന്ദ്രമായ അയോധ്യയിലേക്ക് തടസ്സങ്ങളില്ലാതെ നേരിട്ടുള്ള പ്രവേശനം പുതിയ വിമാനത്താവളത്തിന്റെ പൂർത്തീകരണത്തോടെ സാധ്യമാകും എന്നാണ് കരുതുന്നത്.

അയോദ്ധ്യയിലെ രാമക്ഷേത്രം നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയായാണ്.ജൂലൈ മാസത്തോടെ താഴത്തെ നിലയുടെ നിര്‍മ്മാണം പൂര്‍ത്തിയാകും.ഇതോടൊപ്പം ശ്രീകോവിലില്‍ പ്രതിഷ്ഠിക്കുന്ന രാംലല്ലായുടെ വിഗ്രഹം നിര്‍മിക്കുന്ന ജോലികളും ആരംഭിച്ചിട്ടുണ്ട്.രാമക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ ഒരു കല്ല് മറ്റൊന്നുമായി ബന്ധിപ്പിക്കാൻ ചെമ്ബ് പാളിയാണ് ഉപയോഗിക്കുന്നത്.വഷങ്ങളോളം ക്ഷേത്രം സുരക്ഷിതമായിരിക്കാൻ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്.

 

ബൻസി പഹാദ്പൂരിൽ നിന്നുള്ള കല്ലുകളാണ് ക്ഷേത്ര നിര്‍മ്മാണത്തിനായി എത്തിച്ചിരിക്കുന്നത്. ശ്രീകോവിലിനുള്ള തൂണുകല്ലുകൾ തയ്യാറായിക്കഴിഞ്ഞു.ഗ്രാനൈറ്റ് കല്ലുകൊണ്ട് 6.5 മീറ്റർ ഉയരമുള്ള സ്തംഭത്തിലാണ് ഗർഭഗ്രഹം. 57,400 ചതുരശ്ര അടി വിസ്തീർണ്ണമുള്ള നിര്‍മ്മാണ സ്ഥലവും 67 ഏക്കറിൽ പരന്നുകിടക്കുന്ന സമുച്ചയവും പൂർത്തിയാകുമ്പോൾ, അയോധ്യയിലെ രാമക്ഷേത്രം അതിമനോഹരമായ കരകൗശലത്തിന്‍റെയും അങ്ങേയറ്റത്തെ എഞ്ചിനീയറിംഗ് വൈഭവത്തിന്‍റെയും പ്രതീകമായിരിക്കുമെന്ന് നിര്‍മ്മാണ കമ്പനികളിലൊന്നായ ലാർസൻ ആൻഡ് ടൂബ്രോയുടെ പ്രോജക്ട് മാനേജർ വിനോദ് കുമാർ മേത്ത പറഞ്ഞു.

Back to top button
error: