Month: June 2023
-
Crime
വ്യാജ ക്യുആർ കോഡുകൾ സജ്ജീവം, യുപിഐ തട്ടിപ്പുകൾ പലവിധം! കഴിഞ്ഞ വർഷം രാജ്യത്ത് രജിസ്റ്റർ ചെയ്തത് 95,000 ത്തിലധികം കേസുകൾ
ദില്ലി: രാജ്യത്ത് യു.പി.ഐ വഴിയുള്ള പണമിടപാടുകൾ അനുദിനം കൂടുകയാണ്. കാരണം ഡിജിറ്റലൈസേഷന്റെ ഭാഗമായി ഏറ്റവും സ്വീകാര്യതയുള്ള പേയ്മെന്റ് രീതിയാണിത്. ദിനംപ്രതി കോടികളുടെ യുപിഐ ഇടപാടുകൾ രാജ്യത്ത് നടക്കുന്നുമുണ്ട്. എന്നാൽ ഇടപാടുകൾ കൂടുന്നതിനൊപ്പം, യുപിഐ തട്ടിപ്പുകേസുകളും കൂടുന്നുണ്ടെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. കണക്കുകൾ പ്രകാരം 2021-22ൽ 84,000 യുപിഐ തട്ടിപ്പ് കേസുകളും 2020-21ൽ 77,000 കേസുകളുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2022-23 കാലയളവിൽ രാജ്യത്ത് 95,000-ത്തിലധികം യുപിഐ തട്ടിപ്പ് കേസുകൾ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. തട്ടിപ്പുകൾ പലവിധം യുപിഐ തട്ടിപ്പ് കേസുകൾ പലവിധമുണ്ട്. വ്യാജ സന്ദേശങ്ങളും വ്യാജ ലിങ്കുകളും അയച്ചുള്ള തട്ടിപ്പുകൾ നിരവധിയാണ്. നിങ്ങളുടെ ഫോണിലെത്തുന്ന എസ്.എം.എസുകളിലെ ലിങ്കുകൾ തുറക്കുമ്പോൾ ഫോണിലെ യു.പി.ഐ ആപ്പിലേക്കെത്തുകയും. ഓട്ടോ-ഡെബിറ്റ്ഓപ്ഷൻ ക്ലിക്ക് ചെയ്ത് പോയാൽ അക്കൗണ്ടിലെ പണം നഷ്ടപ്പെടുകയും ചെയ്യും. തട്ടിപ്പുകാർ ഉപയോഗിക്കുന്ന മറ്റൊരു രീതിയാണ് ഇരയുടെ യുപിഐ അക്കൗണ്ടിലേക്ക് പണം അയച്ച്, കൈമാറ്റം തെറ്റായിപ്പോയി എന്ന് പറഞ്ഞ് ഫോണിലേക്ക് കോൾ വരിക എന്നത്. അത്തരം സന്ദർഭങ്ങളിൽ,…
Read More » -
LIFE
ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്കിടയില്‍ കാണുന്നത് ഫേക്ക് സ്നേഹം, ശോഭയിലും ഉണ്ട് ഈ ഫേക്ക് സ്നേഹമെന്ന് റിനോഷിനോട് അനിയന്‍ മിഥുന്‍; പിന്തുണയുമായി റിനോഷ്
ബിഗ് ബോസ് മലയാളം സീസൺ 5 അതിൻറെ 11-ാം വാരത്തിലേക്ക് അടുക്കുകയാണ്. കോടതി ടാസ്കും ചലഞ്ചേഴ്സ് ആയി എത്തിയ റിയാസ് സലിമിൻറെയും ഫിറോസ് ഖാൻറെയും സാന്നിധ്യവുമെല്ലാമായി ആവേശകരമായ പത്താം വാരമാണ് അവസാനിക്കാൻ പോകുന്നത്. സീസൺ അന്ത്യത്തിലേക്ക് അടുക്കുന്നതോടെ മത്സരാർഥികൾക്കിടയിലെ മത്സരാവേശവും മുറുകിയിട്ടുണ്ട്. ഇപ്പോഴിതാ നിലവിലെ ബിഗ് ബോസ് മത്സരാർഥികൾക്കിടയിൽ താൻ കാണുന്ന കാപട്യത്തെക്കുറിച്ച് സുഹൃത്ത് റിനോഷിനോട് പറയുകയാണ് അനിയൻ മിഥുൻ. എല്ലാവരും സ്നേഹം അഭിനയിക്കുകയാണെന്ന് പറയുന്നു മിഥുൻ. ആ അഭിപ്രായത്തെ റിനോഷ് പിന്തുണയ്ക്കുന്നുമുണ്ട്. “എനിക്ക് ഫേക്ക് ഫീൽ ചെയ്യുന്നു എല്ലാവരിലും. വേറെ എല്ലാം പോട്ടെ. സ്നേഹം അഭിനയിക്കുന്നു. അത്രയും കലർപ്പില്ലാത്ത സാധനം”, അനിയൻ മിഥുൻറെ വാക്കുകൾ. ഇതിനോട് റിനോഷിൻറെ പ്രതികരണം ഇങ്ങനെ- “പിന്നെ, കൈയിൽ നിന്ന് പോയെന്ന് മനസിലാക്കുമ്പോൾ ഓരോ സാധനമൊക്കെ പറഞ്ഞ് വീണ്ടും കൂടാൻ വേണ്ടി പതുക്കെ നോക്കുകയാണ് ആളുകൾ. ഇവിടുത്തെ നിലനിൽപ്പിന് വേണ്ടി”, റിനോഷ് പറയുന്നു. “ഇപ്പോൾ സമയവും ഇല്ലല്ലോ. അപ്പോൾ പെട്ടെന്ന് കാര്യം നടക്കണം. ശോഭയിലും ഉണ്ട്…
Read More » -
Kerala
പഠനനിലവാരം ഉയർത്താൻ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി സമഗ്ര ഗുണതാ പദ്ധതി നടപ്പാക്കും: പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: പഠനനിലവാരം ഉയർത്താൻ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി സമഗ്ര ഗുണതാ പദ്ധതി നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്കൂൾതല മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് ഇത് നടപ്പാക്കുക. ഇതിന്റെ ഭാഗമായി ആധുനിക രീതിയിലുള്ള പരിശീലനം അധ്യാപകർക്ക് നൽകിയിട്ടുണ്ട്. ഓരോ പ്രായ ഘട്ടത്തിലും കുട്ടികൾ നേടേണ്ട കാര്യങ്ങൾ നേടുന്നു എന്ന് അധ്യാപകർക്ക് ഉറപ്പാക്കാൻ കഴിയും വിധം ആണ് ഈ പരിശീലനം. തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവൺമെന്റ് വി ആൻഡ് എച്ച് എസ് ഫോർ ഗേൾസിൽ പ്രവേശനോത്സവവും നവീകരിച്ച ഹോം തിയറ്റർ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികൾക്ക് മതിയായ പഠന ദിവസങ്ങൾ ഉറപ്പാക്കും വിധമാണ് വിദ്യാഭ്യാസ കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്. ക്ലാസ് മുറികളിൽ മാനവിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകും. ശുചിത്വ ശീലം, മാലിന്യ സംസ്കരണം തുടങ്ങി നിരവധി മൂല്യങ്ങൾ കുട്ടികളിൽ ഉളവാക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്തും. ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം ക്യാമ്പയിൻ, ലഹരി വിരുദ്ധ ക്യാമ്പയിൻ, സ്കൂൾ…
Read More » -
India
ഒമ്പത് സ്ത്രീകളുടെ വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്യേണ്ട ഡോക്ടർ, ശസ്ത്രക്രിയക്ക് തൊട്ടുമുമ്പ് മദ്യപിച്ച് ഓപ്പറേഷൻ തിയറ്ററിൽ കുഴഞ്ഞുവീണു
ബെംഗളൂരു: ഒന്നിലധികം രോഗികളെ ശസ്ത്രക്രിയ ചെയ്യേണ്ട ഡോക്ടർ മദ്യപിച്ച് ഓപ്പറേഷൻ തിയറ്ററിൽ കുഴഞ്ഞുവീണു. ശസ്ത്രക്രിയ നടത്തുന്നതിന് നിമിഷങ്ങൾക്ക് മുമ്പാണ് ഡോക്ടറായ ബാലകൃഷ്ണ തിയറ്ററിൽ കുഴഞ്ഞുവീണത്. കർണാടകയിലെ ചിക്കമംഗളൂരുവിലെആശുപത്രിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഒമ്പത് സ്ത്രീകളെ വന്ധ്യംകരണ ശസ്ത്രക്രിയക്കായി തയ്യാറാക്കി നിർത്തിയപ്പോഴാണ് ഡോക്ടർ വീണത്. ശസ്ത്രക്രിയ നടത്തേണ്ട ദിവസം രാവിലെ മുതൽ ഓപ്പറേഷൻ തിയറ്ററിനുള്ളിൽ മയങ്ങി വീണുകിടക്കുന്ന ബാലകൃഷ്ണയെ കണ്ടെത്തിയത്. രോഗികൾക്ക് അനസ്തേഷ്യ നൽകി ശസ്ത്രക്രിയക്കായി ഉച്ചക്ക് രണ്ട് മണിയായിരുന്നു സമയം നൽകിയത്. എന്നാൽ, ശസ്ത്രക്രിയ നടക്കുന്നതിന് തൊട്ടുമുമ്പേ മദ്യപിച്ചെത്തിയ ഡോക്ടർ മയങ്ങി വീണു. ഡോക്ടർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് രോഗികളുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. ഡോക്ടർ സ്ഥിരം മദ്യപാനിയാണെന്നും മുമ്പും മദ്യപിച്ച് ചികിത്സിച്ചതിന് പിടികൂടിയിട്ടുണ്ടെന്നും ആരോപണമുയർന്നു.
Read More » -
Careers
സംസ്കൃത സർവ്വകലാശാലയിൽ ബിരുദ, ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും നടത്തുന്ന വിവിധ ബിരുദ/ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 17. ബിരുദ പ്രോഗ്രാമുകളായ സംസ്കൃതം – സാഹിത്യം, സംസ്കൃതം – വേദാന്തം, സംസ്കൃതം – വ്യാകരണം, സംസ്കൃതം – ന്യായം, സംസ്കൃതം – ജനറൽ, സംഗീതം (വായ്പാട്ട്), ഡാൻസ് (ഭരതനാട്യം, മോഹിനിയാട്ടം), ബി. എഫ്. എ. (പെയിന്റിംഗ്, മ്യൂറൽ പെയിന്റിംഗ്, സ്കൾപ്ചർ) എന്നീ ബിരുദ വിഷയങ്ങളും ആയുർവേദ പഞ്ച കർമ്മ & അന്താരാഷ്ട്ര സ്പാ തെറാപ്പി എന്നീ ഡിപ്ലോമ പ്രോഗ്രാമിലേയ്ക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആന്റ് സെമസ്റ്റർ സമ്പ്രദായത്തിലായിരിക്കും ബിരുദ/ഡിപ്ലോമ പ്രോഗ്രാമുകൾ നടത്തപ്പെടുക. ബിരുദ പ്രോഗ്രാമുകൾ മുഖ്യ ക്യാമ്പസായ കാലടിയിൽ സംസ്കൃത വിഷയങ്ങൾ കൂടാതെ സംഗീതം, നൃത്തം എന്നീ കലാവിഭാഗങ്ങൾ മുഖ്യവിഷയമായി ത്രിവത്സര ബി. എ. ബിരുദ പ്രോഗ്രാമുകളിലേയ്ക്കും, പെയിന്റിംഗ്, മ്യൂറൽ പെയിന്റിംഗ്, സ്കൾപ്ചർ വിഷയങ്ങളിൽ…
Read More » -
Crime
പാലക്കാട്ടെ സ്വകാര്യ ബാർ ഹോട്ടലിലെ ജീവനക്കാരുമായി കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ ടാക്സി ഡ്രൈവർക്ക് യാത്രക്കാരുടെ മർദ്ദനം
പാലക്കാട്: വിനോദയാത്ര പോയ ടാക്സി ഡ്രൈവർക്ക് യാത്രക്കാരുടെ മർദ്ദനം എന്നു പരാതി. പാലക്കാട്ടെ സ്വകാര്യ ബാർ ഹോട്ടലിലെ ജീവനക്കാരുമായി കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ വാഹനത്തിൻ്റെ ഡ്രൈവർക്കാണ് മർദനമേറ്റത്. മദ്യലഹരിയിലായിരുന്നു മർദ്ദനമെന്ന് ഡ്രൈവർ പറഞ്ഞു. മലമ്പുഴ സ്വദേശിയായ ഡ്രൈവർ കൃഷ്ണമൂർത്തിക്കാണ് മർദ്ദനമേറ്റത്. പരുക്കേറ്റ ഡ്രൈവർ ഇപ്പോൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഉടുമൽപെട്ടയിൽ വെച്ച് വാഹനത്തിലെ പാട്ടിൻ്റെ ശബ്ദം ഡ്രൈവർ കുറച്ചതാണ് പ്രശ്നത്തിന് തുടക്കം. മദ്യലഹരിയിലായിരുന്ന യാത്രക്കാർ എന്തിന് ശബ്ദം കുറച്ചു എന്ന് ചോദിച്ച് മർദ്ദിക്കുകയായിരുന്നു എന്നു കൃഷ്ണമൂർത്തി പറഞ്ഞു.
Read More » -
Crime
എം.ബി.ബി.എസിന് സീറ്റ് നൽകാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ തട്ടി; ബിലിവേഴ്സ് സഭാ അധ്യക്ഷന്റെ സഹോദരനും കോൺഗ്രസ് നേതാവുമായ നിരണം പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ
കോട്ടയം: കോട്ടയത്ത് പഞ്ചായത്ത് പ്രസിഡന്റിനെ തട്ടിപ്പ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട തിരുവല്ല നിരണം തോട്ടടി- വട്ടടി ഭാഗത്ത് കടുപ്പിലാറിൽ വീട്ടിൽ കെ.പി പുന്നൂസ് (80) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ബിലിവേഴ്സ് സഭാ അധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ (കെ.പി. യോഹന്നാൻ) സഹോദരനും പത്തനംതിട്ട നിരണം പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ കെ.പി. പുന്നൂസിനെ കോട്ടയം ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എംബിബിഎസ് സീറ്റ് വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ കബളിപ്പിച്ചുവെന്നാണ് കേസ്. കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് പരാതിക്കാരൻ. കോട്ടയം പുതുപ്പള്ളി സ്വദേശിയായ മധ്യവയസ്കനിൽ നിന്നും മകൾക്ക് സ്പോട്ട് അഡ്മിഷനിൽ എം.ബി.ബി.എസിന് സീറ്റ് തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ കബളിപ്പിച്ച് വാങ്ങിച്ചെടുക്കുകയായിരുന്നു. ഇയാൾ പറഞ്ഞതിൻ പ്രകാരം മധ്യവയസ്കൻ പലതവണയായി 25 ലക്ഷം രൂപ പുന്നൂസിന് അയച്ചു കൊടുക്കുകയും ചെയ്തു. എന്നാൽ പുന്നൂസ് ഇയാളുടെ…
Read More » -
Crime
മാമ്പഴം ചോദിച്ചെത്തി വൃദ്ധയുടെ കയ്യിൽനിന്ന് സ്വർണ വളകളും മോതിരവും കവർന്നു; ഇടുക്കി സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ
കുറവിലങ്ങാട്: ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ വീട്ടിൽ മാമ്പഴം ചോദിച്ചെത്തി ഇവരുടെ സ്വർണ്ണം കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മുട്ടം കണ്ണാടിപാറ ഇല്ലിചാരി പള്ളിമുക്ക് ഭാഗത്ത് തോപ്പിൽ പറമ്പിൽ വീട്ടിൽ ഉസ്താദ് എന്ന് വിളിക്കുന്ന അഷ്‌റഫ് (58), എറണാകുളം മടക്കത്താനം ഭാഗത്ത് വടക്കേക്കര വീട്ടിൽ ലിബിൻ ബെന്നി(35) എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ 25-ാം തീയതി ഉച്ചയോടുകൂടി സ്കൂട്ടറിൽ ഉഴവൂർ പെരുന്താനം ഭാഗത്തുള്ള വൃദ്ധയുടെ വീട്ടിലെത്തുകയും വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന വൃദ്ധയോട് മാമ്പഴം ഇരിപ്പുണ്ടോ എന്ന് ചോദിക്കുകയും ഇത് എടുക്കാൻ ഇവർ അകത്തു പോയ സമയം പ്രതികളിൽ ഒരാൾ വൃദ്ധയുടെ പിന്നാലെ അകത്തു കടക്കുകയും ഇവരെ ബലംപ്രയോഗിച്ച് കട്ടിലേക്ക് തള്ളിയിട്ട് ഇവരുടെ കൈയിൽ കിടന്നിരുന്ന ആറു വളകളും, രണ്ടു മോതിരവും ബലമായി ഊരിയെടുത്ത് സ്കൂട്ടറിൽ കയറി കടന്നുകളയുകയായിരുന്നു. പ്രതികളിൽ ഒരാൾ വൃദ്ധയുടെ പുറകെ അകത്തു കയറിയ സമയം കൂടെയുണ്ടായിരുന്ന ആൾ വീടിന്റെ മുൻവശത്ത് സ്കൂട്ടർ…
Read More » -
Kerala
ഹൈക്കോടതിയിലെ വിരമിക്കല്‍ പ്രായം 58 ആക്കണം; തീരുമാനം സര്‍ക്കാരിന് വിട്ടു
കൊച്ചി: ഹൈക്കോടതിയില്‍ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനം സര്‍ക്കാരിനു വിട്ടു. മികവു തെളിയിച്ചവരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതാണ് പരിഗണിക്കുന്നത്. അതേസമയം, സര്‍ക്കാര്‍ തീരുമാനം വരുന്നതുവരെ തുടരാന്‍ അനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. വിഷയം സര്‍ക്കാര്‍ വേഗം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൈക്കോടതി വ്യക്തമാക്കി. വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലെ തന്നെ ജീവനക്കാരാണ് ഹര്‍ജി നല്‍കിയത്. മികവു തെളിയിച്ചവരുടെ വിരമിക്കല്‍ പ്രായം 56 ല്‍ നിന്നും 58 ആയി ഉയര്‍ത്തണമെന്നാണ് ആവശ്യം. മറ്റു ഹൈക്കോടതികളില്‍ 60 ആണ് വിരമിക്കല്‍ പ്രായം. മാത്രമല്ല, സര്‍ക്കാരിന്റെ തന്നെ പല സര്‍വീസുകളിലും വിരമിക്കല്‍ പ്രായം 60 ആണ്. ഇക്കാര്യങ്ങള്‍ പരിഗണിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. ഈ ആവശ്യങ്ങളിലെ തീരുമാനമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന് വിട്ടത്. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. നേരത്തേ, ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള ശിപാര്‍ശ ചീഫ് ജസ്റ്റിസ് സര്‍ക്കാരിന് അയച്ചിരുന്നു. സ്ഥാപനത്തിന്റെ താല്‍പര്യം…
Read More » -
India
കനയ്യയുമായി വേദി പങ്കിടാന്‍ വൈമുഖ്യം; ഉദ്ഘാടനച്ചടങ്ങില്‍നിന്ന് വിട്ടുനിന്ന് തേജസ്വി യാദവ്
പട്‌ന: കോണ്‍ഗ്രസ് യുവനേതാവ് കനയ്യ കുമാര്‍ പങ്കെടുത്ത പരിപാടിയില്‍ നിന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് വിട്ടു നിന്നു. കുംഹാര്‍ സമാജ് സമന്വയ സമിതി സംഘടിപ്പിച്ച പരിപാടിയാണ് മുഖ്യാതിഥിയായിരുന്ന തേജസ്വി യാദവ് ഒഴിവാക്കിയത്. കനയ്യ കുമാറുമൊത്തു വേദി പങ്കിടാനുള്ള വൈമുഖ്യം കാരണമാണു തേജസ്വി വിട്ടുനിന്നതെന്നാണ് ആരോപണം. അതേസമയം, ബിഹാര്‍ മന്ത്രിമാരായ അശോക് ചൗധരിയും മുഹമ്മദ് മന്‍സൂരിയും ചടങ്ങില്‍ കനയ്യ കുമാറിനൊപ്പം നിലവിളക്കു കൊളുത്തി. കനയ്യ കുമാര്‍ ബിഹാര്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനോട് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവും തേജസ്വി യാദവും താല്‍പര്യം കാണിക്കാറില്ല. കനയ്യ കുമാറിനെ കോണ്‍ഗ്രസിലെടുത്തതിനു ശേഷം ഉപതെരഞ്ഞെടുപ്പുകളില്‍ ആര്‍ജെഡി കോണ്‍ഗ്രസിനെ അവഗണിച്ചിരുന്നു. കനയ്യ കുമാറിനെ കോണ്‍ഗ്രസ് ബിഹാര്‍ സംസ്ഥാന അധ്യക്ഷനാക്കാനുള്ള നീക്കം സംസ്ഥാന ഘടകത്തിലെ മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പു കാരണമാണു നടക്കാതെ പോയത്. ബിഹാര്‍ മഹാസഖ്യത്തില്‍ ആര്‍ജെഡി, സിപിഐ സഖ്യകക്ഷികള്‍ക്കും കനയ്യ കുമാറിനോടു താല്‍പര്യക്കുറവുണ്ട്. അതേസമയം, യുവനേതാവ് കനയ്യ കുമാറിനെ കോണ്‍ഗ്രസില്‍ സുപ്രധാന പദവികളിലേക്കു പരിഗണിക്കുന്നതായി സൂചനയുണ്ട്. കോണ്‍ഗ്രസ്…
Read More »