CrimeNEWS

മകളുടെ മുൻ കാമുകൻ കൊലയാളിയായി;വിവാഹപ്പന്തൽ  മരണവേദി

തിരുവനന്തപുരം: കല്ലമ്ബലം വടശ്ശേരികോണത്ത് വിവാഹ തലേന്ന് പെണ്ണിന്റെ അച്ഛനെ മുൻ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് അടിച്ചുകൊന്നു.
പിറ്റേന്ന് രാവിലെ പത്തരയ്ക്ക് മകളുടെ വിവാഹം നടക്കാനിരിക്കെയാണ് വര്‍ക്കല കല്ലമ്ബലം വടശേരികോണം സ്വദേശി രാജു (61) കൊല്ലപ്പെട്ടത്.
കഴിഞ്ഞദിവസം രാത്രി 12 മണിയോടെയായിരുന്നു സംഭവം. വടശ്ശേരിക്കോണം വലിയവിളാകത്ത് ശ്രീലക്ഷ്മിയില്‍ രാജു (62) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വര്‍ക്കല ശിവഗിരിയില്‍ മകളുടെ കല്യാണം നടക്കാനിരിക്കെയായിരുന്നു ദാരുണമായ സംഭവം.

രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ മുൻകാമുകൻ ജിഷ്ണുവും സുഹൃത്തുക്കളുമാണ് കൊലയാളികള്‍. ജിഷ്ണുവുമായി പ്രണയത്തിലായിരുന്ന ശ്രീലക്ഷ്മി ഈ ബന്ധം ഉപേക്ഷിച്ചാണ് പുതിയൊരു ജീവിതത്തിലേക്ക് കടക്കാനൊരുങ്ങിയത്.ഇതിൽ പ്രകോപിതനായ ജിഷ്ണു സുഹൃത്തുക്കൾക്കൊപ്പം വിവാഹത്തലേന്ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു

 

Signature-ad

ജിഷ്ണു, സഹോദരൻ ജിജിൻ, സുഹൃത്തുക്കളായ ശ്യാം, മനു എന്നിവരാണ് ഇന്നലെ രാത്രി വിവാഹത്തിന് മുന്നോടിയായുള്ള സല്‍ക്കാരം നടക്കുന്നതിനിടെ ശ്രീലക്ഷ്മിയുടെ വീട്ടിലെത്തിയത്.പാര്‍ട്ടിക്കിടെ തര്‍ക്കത്തിലേര്‍പ്പെട്ട യുവാക്കള്‍ രാജുവിനെ ആക്രമിക്കുകയായിരുന്നു. ജിജിന്‍ എന്ന യുവാവ് മണ്‍വെട്ടി കൊണ്ട് അടിക്കുകയും കത്തി ഉപയോഗിച്ച്‌ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ‌ഗുരുതരമായി പരിക്കേറ്റ രാജു തല്‍ക്ഷണം മരിച്ചു.

 

രാജുവിന്റെ മകളുമായി വിഷ്ണു നേരത്തെ അടുപ്പത്തിലായിരുന്നു. വിവാഹം ആലോചിച്ചിരുന്നെങ്കിലും വിഷ്ണുവിന്റെ സ്വഭാവദൂഷ്യം കാരണം വിവാഹം വേണ്ടെന്നു വയ്ക്കുകയായിരുന്നു. പിന്നീട് മകള്‍ക്ക് മറ്റൊരു ആലോചന വരികയും ആ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതിന്റെ വിരോധത്തിലാണ് വിഷ്ണുവും കൂട്ടരും വീട്ടിലെത്തി ബഹളമുണ്ടാക്കിയത്.
അക്രമത്തില്‍ രാജുവിനെ കൂടാതെ മറ്റു ചില ബന്ധുക്കള്‍ക്കും പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: