Month: June 2023
-
Kerala
ഇടുക്കിയിൽ വീണ്ടും പന്നിപ്പനി സ്ഥിരികരിച്ചു
ഇടുക്കി: ഇടുക്കിയിൽ വീണ്ടും പന്നിപ്പനി സ്ഥിരികരിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലുള്ള പടമുഖത്തെ കദളിക്കാട്ടിൽ ബീന ജോസഫ് എന്നയാളുടെ ഫാമിലാണ് പന്നിപ്പനി സ്ഥിരികരിച്ചത്. ബീന ജോസഫിന്‍റെ ഫാമിലുണ്ടായിരുന്ന 230 പന്നികളിൽ 180 എണ്ണം കഴിഞ്ഞ ദിവസങ്ങളിൽ ചത്തിരുന്നു. ഇതേത്തുടർന്ന് സാമ്പിൾ ശേഖരിച്ച് ബംഗലുരുവിലുള്ള ലാബിലേക്ക് അയച്ചു. പരിശോധനയിൽ പന്നിപ്പനിയാണെന്ന് ഉറപ്പായതിനെ തുടർന്ന് ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലം രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ അഞ്ച് വാർഡുകളാണ് ഇതിലുൾപ്പെടുക. പനി സ്ഥീരികരിച്ച ഫാമിൽ ബാക്കിയുണ്ടായിരുന്ന 46 പന്നികളെ മൃഗസംരക്ഷണ വകുപ്പ് അധികൃതരെത്തി ദയാവധം ചെയ്തു. സമീപത്ത് മറ്റു ഫാമുകളില്ലെന്നാണ് പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും പറയുന്നത്. രോഗം സ്ഥിരീകരിച്ച ഫാമിൽ നിന്നും കഴിഞ്ഞ രണ്ട് മാസത്തിനിടെ മറ്റൊരിത്തേക്കും പന്നികളെ കൊണ്ട് പോയിട്ടില്ലെന്നാണ് ഉടമ പറഞ്ഞത്. ഇത് ശരിയാണോയെന്ന് ആന്വേഷണം നടത്തും. ഇതോടൊപ്പം ഫാമിന് പത്ത് കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. വാത്തിക്കുടി, കാമാക്ഷി, മരിയാപുരം, വാഴത്തോപ്പ് എന്നീ പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രദേശനമാണിവിടം.…
Read More » -
Tech
ചാറ്റ് ജിപിടി വിദഗ്ധർക്ക് അനന്ത സാധ്യത; പ്രതിവർഷം 1.5 കോടി രൂപ വരെ ശമ്പളം
ചാറ്റ് ജിപിടിയാണ് ഇന്നത്തെ പ്രധാന ചർച്ചാവിഷയം. എല്ലാ മേഖലയും കൈകാര്യം ചെയ്യാനുള്ള ചാറ്റ് ജിപിടിയുടെ കഴിവ് ഇതിനോടകം ചർച്ചയായി കഴിഞ്ഞു. സമയം കഴിയുന്തോറും ചാറ്റ് ജിപിടിയുടെ ആവശ്യകതയും വർധിക്കുകയാണ്. കൂടാതെ ചാറ്റ്ബോട്ട് ഉപയോഗിക്കുന്ന ആളുകൾക്ക് ജോലിയുടെ കാര്യത്തിലും നിരവധി ഓപ്ഷനുകൾ ഉണ്ടെന്ന് പറയുന്നുണ്ട്. അടുത്തിടെ റെസ്യൂം ബിൽഡർ നടത്തിയ പഠനമനുസരിച്ച് ഒഴിവുള്ള ജോലികളിലേക്ക് 91 ശതമാനം കമ്പനികളും ചാറ്റ് ജിപിടി വൈദഗ്ധ്യമുള്ള പ്രൊഫഷണൽസിനെയാണ് തേടുന്നത്. പഠനമനുസരിച്ച് ഉത്പാദന ക്ഷമത വർധിപ്പിക്കാനും സമയം ലാഭിക്കാനും എഐയാണ് നല്ലതെന്നാണ് കമ്പനികൾ വിശ്വസിക്കുന്നത്. ചാറ്റ് ജിപിടി വിദഗ്ധർക്ക് പ്രതിവർഷം 185,000 ഡോളർ (ഏകദേശം 1.5 കോടി രൂപ) വരെ പ്രതിഫലം നൽകാൻ ലിങ്ക്ഡ്ഇന്നിലെ കമ്പനികൾ തയ്യാറാണെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് പറയുന്നു. യുഎസ് ആസ്ഥാനമായുള്ള എച്ച്ആർ കമ്പനിയായ സ്‌ക്രാച്ച് ജീവനക്കാരെ തേടുന്നത് അതിനുദാഹരണമാണ്. എഐ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നവരും കുറവല്ല. അടുത്തിടെ സാൻഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ആന്ത്രോപിക് എന്ന എഐ സ്റ്റാർട്ടപ്പ് എഐ പ്രോംപ്റ്റ് എഞ്ചിനീയറിംഗ്…
Read More » -
NEWS
യുഎഇയില്‍ 90 ശതമാനം വരെ വിലക്കുറവുമായി സൂപ്പര്‍ സെയില്‍!
ദുബൈ: യുഎഇയില്‍ 90 ശതമാനം വരെ വിലക്കുറവുമായി സൂപ്പര്‍ സെയില്‍ വരുന്നു. ദുബൈ സമ്മര്‍ സര്‍പ്രൈസിന്റെ ഭാഗമായി ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റ് ആണ് 12 മണിക്കൂര്‍ മാത്രം നീണ്ടു നില്‍ക്കുന്ന വ്യാപാര മേള സംഘടിപ്പിക്കുന്നത്. ജൂണ്‍ 29ന് രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെയായിരിക്കും സൂപ്പര്‍ സെയില്‍. മാജിദ് അല്‍ ഫുത്തൈം ഗ്രൂപ്പിന്റ തെരഞ്ഞെടുക്കപ്പെട്ട മാളുകളിലാണ് ഈ 12 മണിക്കൂര്‍ സൂപ്പര്‍ സെയില്‍ നടക്കുക. നൂറിലധികം ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ 90 ശതമാനം വരെ വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കുമെന്നാണ് അറിയിപ്പ്. ജൂണ്‍ 29ന് ആരംഭിക്കുന്ന ദുബൈ സമ്മര്‍ സര്‍പ്രൈസ് ഷോപ്പിങ് ഉത്സവം സെപ്‍റ്റംബര്‍ മൂന്ന് വരെ നീണ്ടുനില്‍ക്കും. ഷോപ്പിങ് ഓഫറുകള്‍ക്ക് പുറമെ സംഗീത, വിനോദ പരിപാടികളും വന്‍ സമ്മാനങ്ങള്‍ നല്‍കുന്ന നറുക്കെടുപ്പുകളും ഭക്ഷ്യ മേളകളുമെല്ലാം സമ്മര്‍ സര്‍പ്രൈസിന്റെ ഭാഗമായി നടക്കും. ദുബൈയിലെ മാള്‍ ഓഫ് എമിറേറ്റ്സ്, സിറ്റി സെന്റര്‍ മിര്‍ദിഫ്, സിറ്റി സെന്റര്‍…
Read More » -
Kerala
യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ചു, മരണ കാരണം ശാരീരികവും മനസികവുമായ പീഡനം; ഭര്‍ത്താവ് അറസ്റ്റില്‍
ഒരാഴ്ച മുമ്പ്, ജൂണ്‍ 19നാണ് കാസർകോട് മടിക്കൈ നാരയിലെ ഭര്‍തൃവീട്ടില്‍ ഷീജ എന്ന 35കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിറപ്പുറം ആലിന്‍കീഴിലെ ഗോപി സദനത്തില്‍ പരേതനായ എറുവാട്ട് ഗോപിനാഥന്‍ നായര്‍ – നളിനി ദമ്പതികളുടെ മകളാണ് ഷീജ. ഈ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജയപ്രകാശ് എന്ന ജയന്‍ (45) അറസ്റ്റിലായി. ഷീജയുടെ മരണ കാരണം ഭര്‍ത്താവിന്റെ ശാരീരികവും മനസികവുമായ പീഡനം മൂലമാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് തൊട്ടടുത്ത വ്യാഴാഴ്ച നടത്താനിരിക്കെയാണ് ഷീജ മരണപ്പെട്ടത്. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പെരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി. ഷീജയുടെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നു. ഷീബ തൂങ്ങി മരിക്കാന്‍ കാരണം ഭര്‍ത്താവിന്റെ പീഡനമാണെന്ന് ചൂണ്ടിക്കാട്ടി മാതാവ് നളിനി കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കു പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിനൊടുവിലാണ് നീലേശ്വരം…
Read More » -
Crime
കരിന്തളം കോളേജ് വ്യാജരേഖാ കേസ്: കെ വിദ്യക്ക് ഇടക്കാല ജാമ്യം
കാഞ്ഞങ്ങാട്: വ്യാജരേഖ ഹാജരാക്കി താത്കാലിക അധ്യാപക ജോലി നേടിയ സംഭവത്തിൽ കെ വിദ്യക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് ജാമ്യം അനുവദിച്ചത്. വിദ്യയെ കസ്റ്റഡിയിൽ വേണമെന്ന് നീലേശ്വരം പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടില്ല. അന്വേഷണവുമായി സഹകരിക്കുമെന്ന് വിദ്യയുടെ അഭിഭാഷകൻ അറിയിച്ചതോടെയാണ് ജാമ്യം ലഭിച്ചത്. വ്യാജരേഖാ കേസിൽ വിദ്യക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 201ാം വകുപ്പ് (തെളിവ് നശിപ്പിക്കൽ) കൂടി നീലേശ്വരം പൊലീസ് ചുമത്തിയിരുന്നു. വ്യാജരേഖാ കേസിൽ വിദ്യ തെളിവ് നശിപ്പിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് വിദ്യയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയത്. ഇന്ന് രാവിലെയാണ് വിദ്യ ചോദ്യം ചെയ്യലിനായി നീലേശ്വരം പൊലീസ് സ്റ്റേഷനിൽ ഹാജരായത്. നാളെയും മറ്റന്നാളും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ വിദ്യ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കരിന്തളം ഗവൺമെൻറ് കോളേജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയെന്ന കേസിലാണ് പൊലീസ് നടപടി. മഹാരാജാസ് കോളേജിൽ താത്കാലിക അധ്യാപികയായി പ്രവർത്തിച്ചുവെന്ന…
Read More » -
India
അമേരിക്കൻ സന്ദർശനത്തിനിടെ വാർത്താസമ്മേളനത്തിൽ നരേന്ദ്ര മോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയ്ക്കെതിരെ സൈബറാക്രമണം!
വാഷിങ്ടൺ: അമേരിക്കൻ സന്ദർശനത്തിനിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമൊത്ത് നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യം ചോദിച്ച വാൾസ്ട്രീറ്റ് ജേണലിലെ മാധ്യമപ്രവർത്തകക്കെതിരെ സൈബറാക്രമണമെന്നാരോപണം. മാധ്യമപ്രവർത്തകക്കെതിരെ നടക്കുന്ന സൈബർ ആക്രമണം അംഗീകരിക്കാനാകില്ലെന്നും അപലപിക്കുന്നുവെന്നും വൈറ്റ് ഹൗസ് അറിയിച്ചു. ചോദ്യം ചോദിച്ചതിന്റെ പേരിൽ മാധ്യമപ്രവർത്തകയെ അവഹേളിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും ജനാധിപത്യ മൂല്യത്തിന് വിരുദ്ധമാണെന്നും യുഎസ് ദേശീയ സുരക്ഷ കൗൺസിൽ വക്താവ് ജോൺ കിർബി അറിയിച്ചു. മാധ്യമസ്വാതന്ത്ര്യത്തിനായി നിലകൊള്ളുമെന്നും ഇത്തരം പ്രവണതകളെ അപലപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ മുസ്ലീങ്ങൾ വിവേചനം നേരിടുന്നുവെന്ന അന്താരാഷ്ട്ര ഏജൻസികളുടെ റിപ്പോർട്ടുകളെക്കുറിച്ചാണ് വാൾസ്ട്രീറ്റ് ജേണലിലെ മാധ്യമപ്രവർത്തകയായ സബ്രീന സിദ്ദിഖി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യം ചോദിച്ചത്. ജനാധിപത്യമാണ് ഇന്ത്യയുടെ ഡിഎൻഎയെന്നും ഇന്ത്യയിൽ ഒരു വിവേചനവുമില്ലെന്നുമായിരുന്നു ചോദ്യത്തിന് മോദിയുടെ മറുപടി. ഇന്ത്യയുടെ സിരകളിലൂടെ ഒഴുകുന്നത് ജനാധിപത്യമാണെന്നും ജാതി, മതം, ലിംഗഭേദം എന്നിവയെ അടിസ്ഥാനമാക്കി ഒരു വിവേചനവും ഇന്ത്യയിലില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മാനുഷിക മൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാത്ത ഒരു രാജ്യവും…
Read More » -
Crime
കൊടകരയിൽ മുക്കുപണ്ടം പണയപ്പെടുത്തി സഹകരണ ബാങ്കിൽ നിന്ന് 5.45 ലക്ഷം രൂപ തട്ടി; മുൻ ഡിവൈഎസ്പി അറസ്റ്റിൽ
തൃശൂർ: തൃശൂർ കൊടകരയിൽ മുക്കുപണ്ടം പണയപ്പെടുത്തിയ കേസിൽ മുൻ ഡിവൈഎസ്പി അറസ്റ്റിൽ. ചാലക്കുടി സ്വദേശിയായ മുൻ ഡിവൈഎസ്പി കെ.എസ്. വിജയനാണ് അറസ്റ്റിലായത്. സഹകരണ ബാങ്കിൽ നിന്ന് മുക്കുപണ്ടം പണയപ്പെടുത്തി 5.45 ലക്ഷം രൂപയാണ് ഇയാൾ വാങ്ങിയത്. യഥാർത്ഥ സ്വർണമെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള മുക്കുപണ്ടങ്ങളും ഇപ്പോൾ വിപണിയിലുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നും സമാനമായ വാർത്ത പുറത്തുവന്നിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ പള്ളുരുത്തി പൊലീസാണ് പിടികൂടിയത്. ആലപ്പുഴ മണ്ണഞ്ചേരി ഷഹനാസ് മനസിൽ സാനിഫ് (33) ആണ് പിടിയിലായത്. പള്ളുരുത്തി മരുന്നുകട ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച സാനിഫ് 70,000 രൂപയാണ് തട്ടിയെടുത്തത്.
Read More » -
India
53 കോടി രൂപ ചെലവഴിച്ച് അരവിന്ദ് കെജ്രിവാളിന്‍റെ ഔദ്യോഗിക വസതി പുനര്‍നിർമ്മിച്ചതിൽ ക്രമക്കേടുകളും നിയമലംഘനങ്ങളും നടന്നുവെന്ന ആരോപണം; പ്രത്യേക ഓഡിറ്റ് നടത്താൻ സിഎജി
ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ഔദ്യോഗിക വസതി പുനര്‍നിർമ്മിച്ചതിൽ ക്രമക്കേടുകളും നിയമലംഘനങ്ങളും നടന്നുവെന്ന ആരോപണത്തിന് പിന്നാലെ ക്രമക്കേട് കണ്ടെത്തുന്നതിനായി പ്രത്യേക ഓഡിറ്റ് നടത്താൻ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി). 53 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം പുനർനിർമിച്ചതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ വൻ അഴിമതി ഉണ്ടെന്നാണ് ആരോപണം. കഴിഞ്ഞ മെയ് മാസം ദില്ലി മുഖ്യമന്ത്രിയുടെ വസതി പുനർനിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലഫ്‌റ്റനന്റ് ഗവർണർ വി.കെ. സക്‌സേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സിഎജി അന്വേഷണം നടത്തിയത്. വീട് പുനർനിർമാണത്തിൽ പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്നാണ് ഗവർണറുടെ പരാതി. ദില്ലി ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടത്. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലല്ലാതിരുന്ന കെട്ടിടത്തിൽ അനുമതി നേടാതെയാണ് നവീകരണം തുടങ്ങിയത്. വ്യാപക ക്രമക്കേടുകളും നിയമലംഘനങ്ങളും ദില്ലി സർക്കാരും പൊതുമരാമത്ത് വകുപ്പും നടത്തിയിട്ടുണ്ട്. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട പാലിക്കേണ്ട വിവിധ നിയമങ്ങൾ പാലിച്ചിട്ടില്ല. എസ്റ്റിമേറ്റ് തുകയൂടെ മൂന്നിരട്ടിയാണു ചെലവഴിച്ചതെന്നും…
Read More » -
Local
വിരമിക്കുന്ന പൊലീസ് മേധാവിക്കൊപ്പം കൂട്ടയോട്ടം ബുധനാഴ്ച
തിരുവനന്തപുരം : ഈ മാസം 30 ന് സർവ്വീസിൽ നിന്നു വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവിയോടുള്ള ബഹുമാനാർഥം കൂട്ടയോട്ടം സംഘടപ്പിച്ച് കേരള പൊലീസ്. കൂട്ടയോട്ടം ബുധനാഴ്ച രാവിലെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിനു മുന്നിൽ നിന്ന് ആരംഭിക്കും. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിനൊപ്പം മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരും എസ്.എ.പിയിലെ രണ്ട് പ്ലാറ്റൂണ്‍ പോലീസ് ഉദ്യോഗസ്ഥരും ഓട്ടത്തിൽ പങ്കെടുക്കും. പൊലീസിലെ സ്പോര്‍ട്സ് താരങ്ങളും 100 സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളും ഓട്ടത്തിന്റെ ഭാഗമാകും. രാവിലെ 6.30 ന് തുടങ്ങുന്ന നെക്സ്റ്റ് ജേര്‍ണി റണ്‍ എന്ന പേരിലുള്ള കൂട്ടയോട്ടം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സമാപിക്കും. വെള്ളയമ്പലം, മ്യൂസിയം, എല്‍.എം.എസ് ജംഗ്ഷന്‍, പാളയം വഴിയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചിരിക്കുന്നത്. ഡിജിപി അനിൽ കാന്തിന്‍റെ വ്യായമ മുറകളും ഓട്ടവും നേരത്തെ തന്നെ പ്രസിദ്ധമാണ്. ഡിജിപിയായി ചുമതലയേറ്റ ശേഷം തൃശ്ശൂർ പൊലീസ് അക്കാദമിയിലെത്തിയ അനിൽകാന്ത് വിശാലമായ പരേഡ് ഗ്രൗണ്ടിൽ നിർത്താതെ ഓടിയത് 20 റൗണ്ട് ആണ്. പൊലീസ് ട്രെയിനികളും ഡിജിപിക്കൊപ്പം ഓടിയെങ്കിലും അഞ്ച്…
Read More » -
Kerala
വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രതി നിഖിൽ തോമസിന് കേരള സര്‍വ്വകലാശാലയില്‍ ആജീവനാന്ത വിലക്ക്.
ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രതി നിഖിൽ തോമസിന് കേരള സര്‍വ്വകലാശാലയില്‍ ആജീവനാന്ത വിലക്ക്. കേരള സർവ്വകലാശാല സിൻഡിക്കേറ്റിന്‍റേതാണ് തീരുമാനം. കായംകുളം എംഎസ്എം കോളേജ് അധികാരികളെ വിളിച്ചു വരുത്തും. രജിസ്ട്രാറൂം പരീക്ഷ കൺട്രോളരും അടങ്ങുന്ന സമിതി ഹിയറിങ് നടത്തും. സർട്ടിഫിക്കറ്റ് പരിശോധനക്ക് പ്രത്യേക സെൽ രൂപീകരിക്കും. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള സർട്ടിഫിക്കറ്റുകളും പരിശോധിക്കും. നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിഖിലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തിരുന്നു. ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തിയിട്ടുണ്ട്. കേസിലെ നിർണായക രേഖകളാണ് കണ്ടെടുത്തത്. പ്രതിക്ക് പെട്ടെന്ന് ഒളിവിൽ പോകേണ്ടി വന്നതിനാൽ ഇത് ഒളിപ്പിക്കാനായില്ലെന്നാണ് കരുതുന്നത്. സി പി എം ജില്ലാ കമ്മിറ്റി ഡിഗ്രി ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ തുല്യതാ സർട്ടിഫിക്കറ്റ് മാത്രമാണ് നിഖിൽ കൊടുത്തത്. യഥാർഥ സർട്ടിഫിക്കറ്റ് സർവകലാശാലയുടെ പക്കലാണെന്നായിരുന്നു നിഖിൽ പറഞ്ഞത്. വ്യാജ ഡിഗ്രി കേസിൽ രണ്ടാം പ്രതിയായ അബിൻ സി രാജ് നെടുമ്പാശ്ശേരിയിൽ വിമാനം…
Read More »