IndiaNEWS

ബൈക്ക് നന്നാക്കാൻ വര്‍ക്ക് ഷോപ്പ് തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബൈക്ക് നന്നാക്കാൻ വര്‍ക്ക് ഷോപ്പ് തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്ന് രാഹുല്‍ ഗാന്ധി.സമുഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ള ആളുകളുമായുള്ള സംവാദ പരിപാടിയുടെ ഭാഗമായാണ് രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ ഒരു വര്‍ക്ക്‌ഷോപ്പില്‍ എത്തിയത്.
തൊഴിലാളിക്കള്‍ക്കൊപ്പം ഏറെ സമയം ചെലവഴിച്ച രാഹുല്‍ ജോലിക്കിടെ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചോദിച്ചറിഞ്ഞു. രാഹുല്‍ ഗാന്ധി തന്നെയാണ് ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.
ഈ മാസം ആദ്യത്തില്‍ രാഹുല്‍ ഗാന്ധി വാഷ്ംഗ്ടണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് ട്രക്കില്‍ യാത്ര ചെയ്യുകയും അമേരിക്കയിലെ ഇന്ത്യൻ വംശജരായ ട്രക്ക് ഡ്രൈവറുമായി സംവദിക്കുകയും ചെയ്തിരുന്നു. ഇതിന് മുൻപ് ട്രക്ക് ഡ്രൈവര്‍മാരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാൻ രാഹുല്‍ ഡല്‍ഹിയില്‍ നിന്ന് ചണ്ഡീഗഢിലേക്കും ട്രക്ക് യാത്ര നടത്തിയിരുന്നു.

Back to top button
error: