ന്യൂഡൽഹി: ആംഡ് ഫോഴ്സസ് മെഡിക്കല്‍ സര്‍വീസസിന് കീഴിലുള്ള വിവിധ നഴ്സിങ് കോളേജുകളില്‍ ബിഎസ്സി നഴ്സിങ് കോഴ്സിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം.നാല് വര്‍ഷ കോഴ്സാണ്.
മൊത്തം 220 ഒഴിവുകളുണ്ട്. ന്യൂഡല്‍ഹി –- 30, മുംബൈ –- 40, കൊല്‍ക്കത്ത –- 30, ബംഗളൂരു –- 40, പുണെ – -40, ലഖ്നൗ –- 40 എന്നിങ്ങനെയാണ് വിവിധ കോളേജുകളിലെ ഒഴിവ്.
യോഗ്യത: സയൻസ് വിഷയത്തില്‍ 50 ശതമാനത്തില്‍ കുറയാത്ത പ്ലസ്ടു വിജയം. നാഷണല്‍ ടെസ്റ്റിങ് ഏജൻസി (എൻടിഎ) യുടെ 2023 ലെ നീറ്റ് (യുജി) യോഗ്യത നേടിയവരായിരിക്കണം. പ്രായം: 17 –- 25.
കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ ഉണ്ടാവും. ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് http://joinindianarmy.nic.in കാണുക.