Month: June 2023
-
Local
മീനന്തറ മീനച്ചിലാര്‍-കൊടൂരാര്‍ സംയോജന പദ്ധതി വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ്.
കോട്ടയം: കോട്ടയത്ത് നടക്കുന്ന മീനന്തറ മീനച്ചിലാർ-കൊടൂരാർ സംയോജന പദ്ധതി വൻ തട്ടിപ്പാണെന്നും ഇതേപ്പറ്റി വിജിലൻസ് അന്വേഷണം നടത്തണമെന്നും യു.ഡി.എഫ്. നദികളുടെ സംരക്ഷണത്തിന്റെ പേരിൽ സി.പി.എമ്മിന്റെ ഒരു നേതാവ് കമ്മറ്റി ഉണ്ടാക്കി പാർട്ടി പ്രവർത്തകരെ ഉപയോഗിച്ച് ആഴം കൂട്ടാനെന്ന വ്യജേന തോടുകൾ മാന്തി പണം തട്ടുന്ന രീതിയാണ് ഈ കമ്മറ്റിയുടേത്. മീനച്ചിലാറിന്റെ് തീരത്തെ കോടികൾ വിലമതിക്കുന്ന മണൽ മണ്ണാണെന്ന വ്യാജേന നീക്കം ചെയ്യാൻ ജലസേചന മന്ത്രിയുടെ ഒത്താശയോടെയുളള ശ്രമമാണ് നടക്കുന്നതെന്നും യു.ഡി.എഫ്. ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് ആരോപിച്ചു. ഇതിന് മുമ്പ് പലസ്ഥലങ്ങളിലും മണൽ വാരാൻ ശ്രമം ഉണ്ടായപ്പോൾ നാട്ടുകരുടെ എതിർപ്പിനെത്തുടർന്ന് നിർത്തിവെച്ചിരുന്നു.ആരുടെയും അനുമതി ഇല്ലാതെയാണ് ഇറിഗേഷന്റെ നേതൃത്വത്തിൽ മണലെടുക്കാൻ ശ്രമം നടക്കുന്നത്.ഇതിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നത്.ഇതിനെതിരേ യു.ഡി.എഫ്.വിജിലൻസ് അന്വേഷണം ആവശ്യപ്പെടുമെന്നും ഫിൽസൺ മാത്യൂസ് പറഞ്ഞു.
Read More » -
India
ഗുസ്തി താരങ്ങളുടെ സമരം: സർക്കാർ വിഷയം ഗൗരവത്തോടെ എടുത്തില്ല; കേന്ദ്ര സർക്കാരെ വിമർശിച്ച് ബിജെപി വനിതാ എംപി
ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച് മഹാരാഷ്ട്ര ബി.ജെ.പി എം.പി പ്രിതം മുണ്ടെ. ഈ രീതിയിൽ ഗൗരവമേറിയ ഒരു പരാതി ഏതെങ്കിലും സ്ത്രീ ഉന്നയിക്കുമ്പോൾ അത് അതിന്റേതായ ഗൗരവത്തോടെ പരിശോധിക്കപ്പെടണമെന്ന് മുണ്ടെ പറഞ്ഞു. കേസിൽ നടപടിയുണ്ടാകുമെന്നാണ് താൻ കരുതുന്നതെന്നും അവർ വ്യക്തമാക്കി. ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുണ്ടെ. ഒരു എം.പി എന്ന നിലയിലല്ല, മറിച്ച് ഒരു സ്ത്രീ എന്ന നിലയിലാണ് തന്റെ പ്രതികരണമെന്ന് പ്രിതം മുണ്ടെ പറഞ്ഞു. ഇത്തരമൊരു പരാതി ഒരു സ്ത്രീ ഉന്നയിച്ചാൽ അത് വ്യക്തമായി പരിശോധിക്കണം. ഗുസ്തി താരങ്ങളുടെ പ്രതിഷേധം അന്താരാഷ്ട്ര തലത്തിൽ വരെ ചർച്ചയാകുന്നുണ്ടെന്ന് അന്താരാഷ്ട റെസിലിങ് ഫെഡറേഷന്റെ ഇടപെടൽ ചൂണ്ടിക്കാട്ടി അവർ വ്യക്തമാക്കി. താൻ ബി.ജെ.പി സർക്കാരിന്റെ ഭാഗമാണ്. എന്നാൽ പ്രസ്തുത വിഷയത്തിൽ സർക്കാർ കൃത്യമായ രീതിയിൽ താരങ്ങളുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്ന് അംഗീകരിക്കുന്നു. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം രാജ്യത്തിനാണ് ആദ്യ പരിഗണന. ഈ…
Read More » -
Crime
ഷാരോൺ വധക്കേസ്: പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി; വിചാരണ നടപടികൾ വൈകാതെ തുടങ്ങിയേക്കും
തിരുവനന്തപുരം: ഷാരോൺ വധക്കേസ് ഒന്നാം പ്രതി പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി. നെയ്യാറ്റിൻകര അഡിഷണൽ സെഷൻ ജഡ്ജി വിദ്യാധരൻ ആണ് ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളിയത്. ഏറെ കോളിളക്കവും വിവാദവും സൃഷ്ടിച്ച കേസായിരുന്നു ഷാരോൺ വധക്കേസ്. കേസ് തെളിയിക്കപ്പെട്ടത് മുതൽ കഴിഞ്ഞ അഞ്ച് മാസക്കാലമായി ഗ്രീഷ്മ അട്ടക്കുളങ്ങര ജയിലിൽ കഴിയുകയായിരുന്നു. ഗ്രീഷ്മയെ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ച് വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് നേരത്തെ ഷാരോൺ രാജിന്റെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. ഇത് കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു. എങ്കിലും ഈ കാലയളവിലും പ്രതിക്ക് ജാമ്യാപേക്ഷയുമായി മുന്നോട്ടുപോകാൻ കഴിയുമെന്ന് കോടതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി ജാമ്യാപേക്ഷ നൽകിയത്. ഇത് കോടതി തള്ളുകയും ചെയ്തു. ഇനി വൈകാതെ കേസിന്റെ വിചാരണ നടപടിയിലേക്ക് കടക്കുമെന്നാണ് സൂചന. ഏറെ വിവാദവും കോളിളക്കവും സൃഷ്ടിച്ച കേസ്, ആദ്യം പാറശ്ശാല പോലീസും തുടർന്ന് ക്രൈംബ്രാഞ്ചുമാണ് അന്വേഷിച്ചത്. കീടനാശിനി കയ്പുള്ള കഷായത്തിൽ കലർത്തിനൽകി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടെ ഷാരോൺ രാജിനെ സെക്സ്…
Read More » -
Kerala
ദിവസം കുറച്ചു, പിഴത്തുക വർധിപ്പിച്ചു; വിദ്യാർഥികളെ വെട്ടിലാക്കി പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ
കോഴിക്കോട്: സേ (സേവ് ഇയർ), ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ പണമടയ്ക്കാനുള്ള തീയതി നാലുദിവസമാക്കി ചുരുക്കിയതും പിഴത്തുക വർധിപ്പിച്ചതും വിദ്യാർഥികളെ വെട്ടിലാക്കി. മേയ് 25-നാണ് പ്ലസ്ടു പരീക്ഷാഫലം വന്നത്. സേ പരീക്ഷയ്ക്ക് പിഴകൂടാതെ പണമടയ്ക്കാനുള്ള തീയതി 29-വരെയായിരുന്നു. അതിലൊരുദിവസം അവധിദിവസമായ ഞായറാഴ്ചയും. ഫലത്തിൽ മൂന്നുദിവസമേ വിദ്യാർഥികൾക്ക് സാവകാശം ലഭിച്ചുള്ളൂ. അതിനുശേഷം സൂപ്പർഫൈൻ 600 രൂപ വാങ്ങിയാണ് അപേക്ഷ സ്വീകരിച്ചത്. അതും രണ്ടുദിവസം മാത്രം. മുൻവർഷങ്ങളിൽ പണമടയ്ക്കാൻ കൂടുതൽ സാവകാശം നൽകിയിരുന്നുവെന്ന് വിദ്യാർഥികൾ പറയുന്നു. 20 രൂപ പിഴയിൽ ഒരു ഘട്ടമുണ്ടായിരുന്നു. അതില്ലാതെയാണ് ഇത്തവണ സൂപ്പർഫൈനിലേക്ക് കടന്നതെന്ന് ആക്ഷേപമുണ്ട്. നാട്ടിലില്ലാത്തവർക്കും പലഭാഗത്തും യാത്രപോയവർക്കും സമയത്തിന് അപേക്ഷിക്കാൻ അവസരംകിട്ടിയില്ല. ഇതേച്ചൊല്ലി സ്കൂൾ അധികൃതരും രക്ഷിതാക്കളും തർക്കത്തിലേർപ്പെടുന്ന സാഹചര്യം പലയിടത്തുമുണ്ടായി. തങ്ങൾക്ക് ലഭിച്ച സർക്കുലർ പ്രകാരമല്ലാതെ മറ്റുമാർഗമില്ലെന്ന് പറഞ്ഞ് പ്രധാനാധ്യാപകർ കൈമലർത്തുകയായിരുന്നു. പരീക്ഷത്തീയതി നിശ്ചയിച്ചിരിക്കുന്നത് ജൂൺ 21-നാണ്. അതുകൊണ്ടുതന്നെ അപേക്ഷനൽകാൻ കുറച്ചുകൂടി സാവകാശം വിദ്യാർഥികൾക്ക് നൽകേണ്ടതായിരുന്നുവെന്ന് അധ്യാപകരും അഭിപ്രായപ്പെടുന്നു.
Read More » -
India
“രാഹുൽ തൊഴിൽരഹിതനായതുകൊണ്ട് ഇന്ത്യയിലെ മുഴുവൻ യുവാക്കളും തൊഴിൽരഹിതരാണെന്ന് കണക്കാക്കാനാകില്ല”; രാഹുൽ ഗാന്ധിയെ പരിഹസിച്ച് തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷൻ അണ്ണാമലൈ
ചെന്നൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ. രാഹുൽ തൊഴിൽരഹിതനായതുകൊണ്ട് ഇന്ത്യയിലെ മുഴുവൻ യുവാക്കളും തൊഴിൽരഹിതരാണെന്ന് കണക്കാക്കാനാകില്ലെന്ന് അണ്ണാമലൈ പറഞ്ഞു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്ത്യാ ടുഡേ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ സംസ്‌കാരം ദേശീയ പാർട്ടികൾക്ക് തമിഴ്‌നാട്ടിൽ ചീത്തപ്പേരുണ്ടാക്കുന്നതിന് കാരണമായെന്ന് അണ്ണാമലൈ ആരോപിച്ചു. രാഹുൽ ഗാന്ധിക്ക് തൊഴിലില്ലാത്തതിനാൽ രാജ്യത്തെ യുവാക്കളെല്ലാം തൊഴിൽരഹിതരാണെന്ന് അർഥമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർണാടകത്തിൽ വോട്ടുശതമാനം നിലനിർത്താൻ പാർട്ടിക്ക് സാധിച്ചു. 2024 തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവയ്ക്കും. ഇതിൽ മോദി ഘടകം പ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മോദി പ്രഭാവം വിലപോകില്ലെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ മറുപടി പറഞ്ഞു. വിദ്വേഷ രാഷ്ട്രീയവുമായി ബി.ജെ.പിക്ക് ഈ സംസ്ഥാനങ്ങളിൽ മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read More » -
Kerala
കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജിലും കെ.എസ്.യു യൂണിറ്റുകൾ സ്ഥാപിക്കും: അലോഷ്യസ് സേവ്യർ
കോട്ടയം: കേരളത്തിലെ എല്ലാ സർക്കാർ – സ്വകാര്യ മെഡിക്കൽ കോളേജിലും കെ.എസ്.യു യൂണിറ്റുകൾ സ്ഥാപിക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ആരോഗ്യമേഖലയിലെ ജീവനക്കാരെയും വിദ്യാർത്ഥികളെയും സർക്കാർ പൂർണമായും തഴയുകയാണെന്നും വിദ്യാർത്ഥി വിരുദ്ധ നിലപാടുകളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി. ആരോഗ്യ സർവ്വകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ കെ.എസ്.യു മെമ്പർഷിപ്പ് വിതരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം കോട്ടയം മെഡിക്കൽ കോളേജിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഡോ. വന്ദനാ ദാസിൻ്റെത് സർക്കാർ സ്പോൺസേഡ് കൊലപാതകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ആരോഗ്യമേഖലയിലെ വിദ്യാർത്ഥികൾ നിരവധിയായ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അതിനെതിരെ ഒരക്ഷരം പോലും മിണ്ടാതെ ഭരണവിലാസം സംഘടനയായി എസ്എഫ്ഐ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ് ആൻ സെബാസ്റ്റ്യൻ, ജില്ലാ പ്രസിഡൻ്റ് കെ.എൻ നൈസാം, ജനറൽ സെക്രട്ടറിമാരായ രാഹുൽ കൈതയ്ക്കൽ, ആനന്ദ് .കെ.ഉദയൻ, ആദേശ് സുദർമൻ, ജിത്തു ജോസഫ്, ആരോഗ്യ വർവ്വകലാശാലയുടെ ചുമതലയുള്ള സംസ്ഥാന കൺവീനർ ഡോ.സാജൻ.വി.എഡിസൺ, സംസ്ഥാന ഭാരവാഹികളായ നെസിയ മുണ്ടപ്പള്ളി, സെബാസ്റ്റ്യൻ ജോയ്, ജെസ്വിൻ…
Read More » -
LIFE
ജീവിതവും ഫാന്റസിയും ഇടകലർന്ന കഥയുമായി അർജുൻ അശോകന്റെ സസ്പെൻസ് ത്രില്ലർ ചിത്രം ‘ഓളം’ മോഷൻ പോസ്റ്റർ പുറത്ത്
അർജുൻ അശോകൻ പ്രധാന വേഷത്തിൽ എത്തുന്ന ‘ഓളം’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. പുനത്തിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ വി എസ് അഭിലാഷ് ചിത്രം സംവിധാനം ചെയ്യുന്നു. നടി ലെനയും വി എസ് അഭിലാഷും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം നൗഫൽ പുനത്തിൽ ആണ് നിർമ്മിക്കുന്നത്. സസ്പെൻസ് ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജീവിതവും ഫാന്റസിയും ഇടകലർന്നിരിക്കുന്നു. ഹരിശ്രീ അശോകനും അർജുൻ അശോകനും യഥാർത്ഥ ജീവിതത്തിൽ എന്നപോലെ ഇതിലും അച്ഛനും മകനുമായാണ് അഭിനയിക്കുന്നത്. അതും അവരുടേതായ പേരുകളിൽ തന്നെ. ലെന, ബിനു പപ്പു, നോബി മാർക്കോസ്, സുരേഷ് ചന്ദ്രമേനോൻ, പൗളി വത്സൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം നീരജ് രവി & അഷ്കർ. എഡിറ്റിംഗ് ഷംജിത്ത് മുഹമ്മദ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, മ്യൂസിക് ഡയറക്ടർ അരുൺ തോമസ്, കോ-പ്രൊഡ്യൂസർ സേതുരാമൻ കൺ കോൾ. ചീഫ് അസോസിയേറ്റ് ഡയറക്ടർ…
Read More » -
NEWS
പ്രവാസികളുടെ യാത്രാ വിഷയത്തില്‍ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍; കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് വിമാനത്തിനായി കമ്പനികളുമായി ചർച്ച നടത്തും
തിരുവനന്തപുരം: പ്രവാസികളുടെ യാത്രാ വിഷയത്തിൽ ഇടപെടലുമായി സംസ്ഥാന സർക്കാർ. ഉത്സവ, അവധിക്കാല സീസണുകളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് വിമാന കമ്പനികൾ പലപ്പോഴും അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നുവെന്ന പ്രശ്‌നം ഏറെക്കാലമായി പ്രവാസികൾ ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണിത്. ഇക്കാര്യത്തിൽ സംസ്ഥാനത്തിന് ഏതൊക്കെ തരത്തിൽ ഇടപെടാനാകും എന്നതു സംബന്ധിച്ച് വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതല അവലോകനയോഗം ചേർന്നു. ഗൾഫ് മേഖലയിൽ നിന്നും നാട്ടിലേയ്ക്കു വരുന്ന സാധാരണക്കാരയ പ്രവാസികൾക്ക് സഹായകരമാകുന്ന തരത്തിൽ വിമാനടിക്കറ്റ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് നേരത്തേ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി ബജറ്റിലും തുക വകയിരുത്തിയിരുന്നു. ഇതിന്റെ തുടർനടപടി എന്ന നിലയിലാണ് അവലോകനയോഗം ചേർന്നത്. ഓൺലെനായി ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വന്ത് സിൻഹ, ഗതാഗതവകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, സിയാൽ എം.ഡി. എസ്. സുഹാസ്, കിയാൽ എം.ഡി ദിനേഷ് കുമാർ, നോർക്ക റൂട്ട്‌സിൽ…
Read More » -
India
മനീഷ് സിസോദിയയ്ക്ക് രോഗിയായ ഭാര്യയെ കാണാന്‍ 7 മണിക്കൂർ സമയം അനുവദിച്ചു; മാധ്യമങ്ങളെ കാണുന്നതിന് വിലക്ക്!
ന്യൂഡൽഹി: എക്‌സൈസ് നയം അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് രോഗിയായ ഭാര്യയെ കാണാൻ സമയം അനുവദിച്ചു. ശനിയാഴ്ച രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ ഏഴു മണിക്കൂർ സമയമാണ് ഡൽഹി ഹൈക്കോടതി അനുവദിച്ചിട്ടുള്ളത്. ഈ സമയത്ത് മാധ്യമങ്ങളോട് ഒരു തരത്തിലും ബന്ധപ്പെടുകയോ കുടുംബാംഗങ്ങൾ അല്ലാത്തവരുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്യരുതെന്ന് കർശന നിർദേശമുണ്ട്. ഫോണോ ഇന്റർനെറ്റോ ഉപയോഗിക്കാനും പാടില്ല. ഭാര്യയുടെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി സിസോദിയ സമർപ്പിച്ച ഇടക്കാല ജാമ്യ ഹർജി വിധി പറയാൻ കോടതി മാറ്റിവെക്കുകയും ചെയ്തു. ഇടക്കാല ജാമ്യത്തെ ഇ.ഡി.നേരത്തെ എതിർപ്പ് അറിയിച്ചിരുന്നു. സമാന കേസിൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ സിസോദിയ സമർപ്പിച്ച ജാമ്യ ഹർജി നേരത്തെ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ കഴിയുന്ന ശക്തനാണ് സിസോദിയയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ജാമ്യാപേക്ഷ തള്ളിയത്.
Read More » -
India
‘ബേട്ടി ബചാവോ’ എന്ന് എഴുതിവച്ചിരിക്കുന്ന വഴിയോരങ്ങളിലൂടെയും തെരുവുകളിലൂടെയും നമ്മുടെ പെണ്മക്കൾ വലിച്ചിഴക്കപ്പെടുന്നു… ഗുസ്തിതാരങ്ങൾക്ക് പിന്തുണയുമായി വിമെൻ ഇൻ സിനിമാ കളക്ടീവ്
ജന്തർ മന്ദറിൽ പ്രതിഷേധം നടത്തുന്ന ഗുസ്തിതാരങ്ങൾക്ക് പിന്തുണയുമായി വിമെൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യു.സി.സി.). നീതിക്കുവേണ്ടിയുള്ള ഗുസ്തിതാരങ്ങളുടെ പോരാട്ടം നിർദയം അവഗണിക്കപ്പെടുകയാണെന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ അവർ കുറ്റപ്പെടുത്തി. അവർ അവർ ശാരീരികമായും മാനസികമായും ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നുവെന്നും ഡബ്ല്യു.സി.സി. കുറിച്ചു. ‘ബേട്ടി ബചാവോ’ എന്ന് എഴുതിവച്ചിരിക്കുന്ന വഴിയോരങ്ങളിലൂടെയും തെരുവുകളിലൂടെയും നമ്മുടെ പെണ്മക്കൾ വലിച്ചിഴക്കപ്പെടുന്നു എന്ന വിരോധാഭാസം ഹൃദയഭേദകമാണെന്ന് ഡബ്ല്യു.സി.സി. പറഞ്ഞു. നമ്മുടെ രാജ്യത്ത് ഏതൊരു സ്ത്രീക്കും ലിംഗപരമായ ചൂഷണങ്ങൾ ഇല്ലാത്ത സുരക്ഷിതമായ ഒരു തൊഴിലന്തരീക്ഷത്തിന് നിയമപരമായ അവകാശമുണ്ട്. അത് സജ്ജമാക്കാൻ, ഉത്തരവാദിത്വപ്പെട്ട പ്രവർത്തന സംവിധാനങ്ങളുടെ ഭാഗത്തുനിന്നും സമയോചിതമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെങ്കിൽ, പിന്നീട് അവരുടെ ഏക ആശ്രയം ഔദ്യോഗികമായി പരാതി നൽകി തങ്ങളുടെ പ്രതിഷേധം അറിയിക്കുക എന്നുള്ളത് മാത്രമാണ്. പരാതിക്കാരെ ചേർത്ത് നിർത്തുന്നതിനു പകരം അവരുടെ പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം വരെ നിഷേധിക്കപ്പെടുന്നതാണ് നമ്മൾ കാണുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. വളർന്ന് വരുന്ന പെൺകുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒരു രാഷ്ട്രമെന്ന നിലയിൽ നാം നൽകാൻ…
Read More »