കഴിഞ്ഞ ദിവസം നറുക്കെടുത്ത കേരള സര്‍ക്കാര്‍ ലോട്ടറി കാരുണ്യ പ്ലസിന്റെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത് കാസർകോട് ബന്തിയോട് വിറ്റ ടിക്കറ്റിന്. ബന്തിയോട് അടുക്കത്തെ ഹസൈനാറാണ് ഈ ഭാഗ്യവാന്.
ലോട്ടറി സ്റ്റാൾ ഉടമ പ്രസാദ്
പ്രവാസിയായ ഹസൈനാര്‍ മകനോട് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു ടിക്കറ്റെടുത്തത്. ബന്തിയോട്ടെ പ്രസാദിന്റെ ഉടമസ്ഥതയിലുള്ള നന്ദനം ലോട്ടറി സ്റ്റാളില്‍ നിന്നായിരുന്നു ടിക്കറ്റ് എടുത്തത്.
കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേര്‍ക്ക് നല്‍കും. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവര്‍ക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.