Month: June 2023

  • India

    വിഷം കഴിച്ച് ബംഗളൂരുവിൽ മലയാളി യുവാവ് മരിച്ചു

    ബംഗളൂരു:എലിവിഷം അകത്ത് ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു.കാസർകോട് ബെണ്ടിച്ചാൽ‍ പി വി ഹൗസിലെ അശ്‌റഫ് – സാഹിറ ദമ്ബതികളുടെ മകൻ സിയാദ് (19) ആണ് മരിച്ചത്.  ബംഗളൂരുവിലെ ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു. അതിനിടെയാണ് വെള്ളിയാഴ്ച വൈകിട്ട് സിയാദിനെ എലിവിഷം അകത്ത് ചെന്ന നിലയില്‍ അവശ നിലയില്‍ കണ്ടെത്തിയത്.ചികിത്സയ്ക്കിടെ ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

    Read More »
  • Crime

    സിദ്ദിഖിന്റെ പണം കൊണ്ട് ഫര്‍ഹാന വളയും മോതിരവും വാങ്ങി, ഷിബിലി എം.ഡി.എം.എയും; പ്രതികളുടെ തെളിവെടുപ്പ് പൂര്‍ത്തിയായി

    മലപ്പുറം: ഹോട്ടല്‍ വ്യവസായിയെ ഹണിട്രാപ്പില്‍പ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി തിരൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. തെളിവെടുപ്പ് പൂര്‍ത്തിയായതോടെ ഇന്നലെ വൈകുന്നേരമാണ് മുഖ്യപ്രതികളായ ഷിബിലി, ഫര്‍ഹാന കോടതിയില്‍ ഹാജരാക്കിയത്. പ്രതികളുടെ ജാമ്യഹര്‍ജി തള്ളി കോടതി. തിരൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കെ കെ ലെനിന്‍ദാസ് രണ്ട് പേരെയും റിമാന്‍ഡ് ചെയ്തു. അതോടെ പ്രതികളെ ജയിലിലേക്ക് കൊണ്ടുപോയി. ജാമ്യാപേക്ഷ തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. തട്ടിയെടുത്ത പണം കൊണ്ടു ഫര്‍ഹാന സ്വര്‍ണം വാങ്ങിയതായി പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട കോഴിക്കോട്ട് ഹോട്ടല്‍ വ്യാപാരിയുമായ തിരൂര്‍ മുത്തൂര്‍ സ്വദേശി മേച്ചേരി സിദ്ദിഖിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത ഫര്‍ഖാന 1.32,000 രൂപ പിന്‍വലിച്ച് സ്വര്‍ണവള, മോതിരം എന്നിവ വാങ്ങി. പതിനായിരം രൂപ നല്‍കി അനിയന് മൊബൈല്‍ ഫോണും വാങ്ങി. കൂട്ടു പ്രതിയായ ഷിബിലി ഇരുപതിനായിരം രൂപയ്ക്ക് എംഡിഎംഎ വാങ്ങി. ഈ എംഡിഎംഎ ഉപയോഗിച്ചശേഷമാണ് ഇരുവരും തൊണ്ടിമുതലുകള്‍ ഒളിപ്പിക്കാന്‍ പോയത്. ശേഷംവന്ന തുക ഉപയോഗിച്ച് വസ്ത്രങ്ങളും…

    Read More »
  • India

    ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി; ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

    ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോര്‍ ജില്ലയിലുണ്ടായ ട്രെയിനപകടത്തില്‍ മരണം 238 ആയി. 900-ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടസ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. വെള്ളിയാഴ്ച വൈകിട്ട് 7.30 ഓടെയാണ് അപകടം. യശ്വന്ത്പുരില്‍ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്(12864), ഷാലിമാര്‍-ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ്(12841), ചരക്കുട്രെയിന്‍ എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് ആദ്യം പാളംതെറ്റി മറിഞ്ഞത്. തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കോറമണ്ഡല്‍ എക്‌സ്പ്രസ് ഈ കോച്ചുകളിലേക്ക് വന്ന് ഇടിച്ചതോടെയാണ് അപകടം ഗുരുതരമാകുന്നത്. ഇതിലേക്ക് ചരുക്കുവണ്ടിയും വന്നിടിച്ചു. കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 12 കോച്ചും യശ്വന്ത്പുര്‍-ഹൗറയുടെ നാലുകോച്ചും പാളം തെറ്റിയ. അപകടത്തില്‍ മറിഞ്ഞ കോച്ചുകള്‍ക്കുള്ളില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. ഒഡീഷ ദുരന്തനിവാരണസേനയുടെയും ദേശീയ ദുരന്തനിവാരണസേനയുടെയും നേതൃത്വത്തിലാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അപകടത്തെത്തുടര്‍ന്ന് 43 ട്രെയിനുകള്‍ റദ്ദ് ചെയ്തതായി റെയില്‍വേ അറിയച്ചു. നിരവധി ട്രെയിനുകള്‍ ഭാഗികമായി റദ്ദ് ചെയ്തതായും…

    Read More »
  • Kerala

    വിദ്യാര്‍ത്ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; പെൺകുട്ടി ലഹരിയ്ക്ക് അടിമ

    കോഴിക്കോട്: കോളേജ് വിദ്യാര്‍ത്ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.   പെണ്‍കുട്ടിയും യുവാവും മുൻപരിചയമുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.കോളേജിനു സമീപത്ത് പേയിംഗ് ഗസ്റ്റായി താമസിക്കുകയായിരുന്നു പെണ്‍കുട്ടി. ചൊവ്വാഴ്ച വീട്ടിലേക്ക് എന്ന് പറഞ്ഞാണ് പെണ്‍കുട്ടി ഇവിടെ നിന്ന് ഇറങ്ങിയത്.എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും പെണ്‍കുട്ടി വീട്ടില്‍ എത്തിയില്ല. തിരിച്ച്‌ താമസിക്കുന്ന വീട്ടിലും പെണ്‍കുട്ടി എത്താതായതോടെ വീട്ടുടമസ്ഥര്‍ പെണ്‍കുട്ടിയുടെ കോളേജ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരുമായി കോളേജ് അധികൃതര്‍ ബന്ധപ്പെട്ടപ്പോഴാണ് പെണ്‍കുട്ടി വീട്ടിലും എത്തിയിട്ടില്ലെന്നു മനസ്സിലാക്കിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നല്‍കുകയായിരുന്നു.  പെണ്‍കുട്ടി യുവാവിനോടൊപ്പം കാറിൽ എറണാകുളത്തേക്ക് പോയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.പിറ്റേന്ന് തിരിച്ചെത്തുമെന്നായിരുന്നു പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്ത് പറഞ്ഞിരുന്നത്. യുവാവിൻ്റെ കാറിലായിരുന്നു യാത്ര.രണ്ടു ദിവസം കഴിഞ്ഞ് താമരശ്ശേരി ചുരത്തിലെ ഒൻപതാം വളവില്‍ പെണ്‍ കുട്ടിയെ ഇയാൾ ഇറക്കി വിടുകയായിരുന്നു.ലഹരിമരുന്ന് കച്ചവടക്കാരനാണ് ഇയാളെന്നും പെൺകുട്ടി ലഹരി ഉപയോഗിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.  താമരശ്ശേരിയിലെ…

    Read More »
  • Social Media

    കൗതുകമൊരല്‍പ്പം കൂടുതലാണ്, മാപ്പാക്കണം!!! കാറിന്റെ തുറന്നു പരിശോധിക്കുന്ന കരടിയുടെ ദൃശ്യങ്ങള്‍ വൈറല്‍

    വന്യജീവികളുടെ കൗതുകമുണര്‍ത്തുന്ന നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. അത്തരമൊരു വീഡിയോ ദൃശ്യം വീണ്ടും ജനശ്രദ്ധ നേടുകയാണ്. കരടിയാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. അമേരിക്കന്‍ ബ്ലാക്ക് ബിയര്‍ വിഭാഗത്തില്‍പ്പെടുന്ന കരടിയാണിതെന്നാണ് സൂചന. ഒരു ബെന്‍സ് കാറിനടുത്തേക്ക് നടന്നടുക്കുന്ന കരടിയെ വ്യക്തമായി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.   View this post on Instagram   A post shared by Pubity (@pubity) കാറിനടുത്തേക്ക് നടന്നടുക്കുക മാത്രല്ല കാറിന്റെ ഡോര്‍ കരടി തുറക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഡോര്‍ തുറക്കണമെന്നറിയാമായിരുന്ന കരടി പക്ഷേ, കാറിനുള്ളിലേക്ക് കയറാനുള്ള ധൈര്യം കാണിച്ചില്ല. ഡോര്‍ തുറന്നതും പിന്നീടെന്താണ് ചെയ്യേണ്ടതെന്നറിയാതെ നില്‍ക്കുകയാണ് കരടി. ഒടുവില്‍ നടന്നു പിന്നിലേക്ക് നീങ്ങി മെല്ലെ പിന്‍വലിയുകയാണ് അത്. പ്യൂബിറ്റി എന്ന ഇന്‍സ്റ്റാഗ്രം പേജാണ് വീഡിയോ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിനാളുകളാണ് ഇതുവരെ വീഡിയോ കണ്ടുകഴിഞ്ഞത്. ജനവാസമേഖലയിലേക്ക് കരടികള്‍ അതിക്രമിച്ചു കടക്കുന്ന സംഭവങ്ങള്‍ ഇതിന് മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിശപ്പ് മൂലമാകാം ജനവാസമേഖലയിലേക്ക് വന്യജീവികള്‍ കടക്കുന്നതെന്നാണ് കരുതുന്നത്.…

    Read More »
  • India

    മൂന്ന് തീവണ്ടികള്‍ അപകടത്തില്‍ പെടുന്ന രാജ്യത്തെ ആദ്യ സംഭവം

    ഭുവനേശ്വർ:മൂന്ന് തീവണ്ടികള്‍ അപകടത്തില്‍ പെടുന്ന രാജ്യത്തെ ആദ്യ സംഭവമായിരുന്നു ഇന്നലെ ഒഡിഷയിലെ ബാലസോര്‍ ജില്ലയിലുണ്ടായ ട്രെയിനപകടം. വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നത്. 240 ലേറെ പേർ മരിച്ചതായാണ് ഒടുവിലത്തെ റിപ്പോർട്ട്. 900-ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റ പലരുടേയും നില ഗുരുതമാണ്. അതുകൊണ്ട് തന്നെ മരണ സഖ്യ ഇനിയും ഉയരാനാണ് സാധ്യത.മൂന്നു വണ്ടികൾ ഒന്നിച്ചപകടത്തിൽ പെട്ടത് രക്ഷാ പ്രവര്‍ത്തനത്തിനും വെല്ലുവിളികള്‍ ഉയർത്തുന്നുണ്ട്. പലരും രാവിലെ വരെ തകര്‍ന്ന തീവണ്ടിയില്‍ കുടുങ്ങി കിടന്നതായാണ് പുറത്തു വരുന്ന വിവരം. യുപിയിലെ ഫിറോസാബാദ് റെയില്‍വേ സ്റ്റേഷനില്‍ പുരുഷോത്തം എക്സ്‌പ്രസും കാളിന്ദി എക്സ്‌പ്രസും കൂട്ടിയിടിച്ച്‌ 400 മരണം ഉണ്ടായത് 1995 ഓഗസ്റ്റ് 20നാണ്.കൊല്ലം പെരുമണ്ണില്‍ 107 പേര്‍ 1988ല്‍ മരിച്ചു. കൊല്ലത്തെ പെരുമണില്‍ ഐലൻഡ് എക്സ്പ്രസ് പാളം തെറ്റി കായലിലേക്ക് വീഴുകയുമായിരുന്നു.1999ല്‍ അസമിലെ ദുരന്തത്തില്‍ മരിച്ചത് 290 പേരാണ്.2001 ജൂൺ 22-ന് ഉണ്ടായ കടലുണ്ടി അപകടത്തിൽ 52 പേരാണ് മരിച്ചത്.2010ല്‍ ബംഗാളിലും മരണം നൂറുകടന്ന തീവണ്ടിയപടകമുണ്ടായി.

    Read More »
  • Crime

    ഓട്ടോറിക്ഷകളും ഇരുചക്ര വാഹനവും മോഷ്ടിച്ച് ആക്രി കടയില്‍ വിറ്റു; യുവാവും കടയുടമയും അറസ്റ്റില്‍

    ഇടുക്കി: ഓട്ടോറിക്ഷകളും ഇരുചക്ര വാഹനവും മോഷ്ടിച്ച കേസില്‍ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി സ്വദേശികളായ യുവാക്കളാണ് കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക സംഘത്തിന്റെ പിടിയിലായത്. കുമളി രണ്ടാംമൈല്‍ സ്വദേശി മണികണ്ഠന്‍, കുമളിയിലെ ആക്രി വ്യാപാരി തങ്കരാജ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2021 ലാണ് കുമളിയില്‍ നിന്ന് ഇരുചക്ര വാഹനവും കട്ടപ്പന കൈരളിപ്പടി, വള്ളക്കടവ് എന്നീ സ്ഥലങ്ങളില്‍ നിന്നായി ഓട്ടോറിക്ഷകളും ഒന്നാം പ്രതി മണികണ്ഠന്‍ മോഷ്ടിച്ച് കടത്തിയത്. തുടര്‍ന്ന് ഒന്നര ലക്ഷം രൂപയോളം വിലവരുന്ന വാഹനങ്ങള്‍ 6000 രൂപ വീതം വാങ്ങി തങ്കരാജിന് വില്‍ക്കുകയായിരുന്നു. മോഷണം പോയ ഓട്ടോറിക്ഷകളില്‍ ഒന്നിന്റെ പിന്‍സീറ്റ് മറ്റൊരു ഓട്ടോയില്‍ പിടിപ്പിച്ചിരിക്കുന്ന രഹസ്യവിവരം കട്ടപ്പന ഡിവൈഎസ്പിക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. മുഖ്യപ്രതി മണികണ്ഠന്‍ ഓട്ടോറിക്ഷകള്‍ മറ്റ് ആക്രി കടകളില്‍ വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതിനെ തുടര്‍ന്നാണ് തങ്കരാജിനെ സമീപിച്ച് വിറ്റത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി മോഷണം നടത്തിയ സ്ഥലങ്ങളിലും ആക്രിക്കടയിലുമെത്തിച്ച് തെളിവെടുപ്പ്…

    Read More »
  • Kerala

    ഒഡീഷ ട്രെയിന്‍ അപകടം: രക്ഷപ്പെട്ടവരില്‍ 4 തൃശൂര്‍ സ്വദേശികള്‍

    തൃശൂര്‍: അപകടത്തില്‍പെട്ട കൊറമാണ്ഡല്‍ എക്സ്പ്രസിലെ യാത്രക്കാരായ 4 തൃശൂര്‍ സ്വദേശികള്‍ സുരക്ഷിതര്‍. കാരമുക്ക് വിളക്കുംകാല്‍ കോക്കാട്ട് രഘു, അന്തിക്കാട് പാന്തോട് കോലയില്‍ കിരണ്‍, പൊറ്റേക്കാട്ട് വൈശാഖ്, ഇരിങ്ങാലക്കുട കാറളം വിജിഷ് എന്നിവരാണു അപകടത്തില്‍നിന്നു രക്ഷപ്പെട്ടത്. കൊറമാണ്ഡല്‍ എക്സ്പ്രസില്‍ ചെന്നൈയിലെത്തി തുടര്‍ന്ന് തൃശൂരിലേക്കു വരാനായിരുന്നു ഉദ്ദേശ്യം. അപകടത്തില്‍ രഘുവിന്റെ ഒരു പല്ല് നഷ്ടപ്പെട്ടു. വൈശാഖിനു തലയിടിച്ച് അല്‍പം പരുക്കേറ്റിട്ടുണ്ട്. അപകടം സംഭവിച്ചപ്പോള്‍ രക്ഷപ്പെട്ടെങ്കിലും ഇന്നു രാവിലെയായപ്പോള്‍ ആകെ ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടെന്നും കിരണ്‍ പറയുന്നു. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണു നാലു പേരും. ട്രെയിന്‍ മൂന്നുതവണ മറിഞ്ഞെന്ന് കിരണ്‍ പറയുന്നു. അപകടത്തില്‍നിന്നും രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് കൈകൊണ്ട് തല്ലിപ്പൊട്ടിച്ചാണ്. ഇവര്‍ ഇരുന്ന കോച്ചിന്റെ തൊട്ടുപുറകിലെ കോച്ച് അപകടത്തില്‍ രണ്ടു കഷ്ണമായി. അതിനു മുകളിലൂടെ നടന്നാണ് ഇവര്‍ രക്ഷപ്പെട്ടത്. പാടത്തിലൂടെ ഒരു കിലോമീറ്റര്‍ നടന്നശേഷം ഒരു വീട് കണ്ടെന്നും മലയാളികള്‍ പറയുന്നു. അപകടസ്ഥലത്തിനു സമീപത്തെ വീട്ടില്‍ വിശ്രമിക്കുകയാണെന്ന് ഇവര്‍ നാട്ടില്‍ വിളിച്ചറിയച്ചു. ട്രെയിനുകള്‍ കൂട്ടിയിടിച്ചതോടെ വന്‍ ശബ്ദവും കൂട്ടനിലവിളികളുമായിരുന്നെന്ന്…

    Read More »
  • Social Media

    സ്പോണ്‍സറെ പറ്റിച്ച് പര്‍ദ്ദയിട്ട് മുങ്ങിയ നടി; പേര് വെളിപ്പെടുത്തി മുകേഷ്

    ജനപ്രിയനടന്‍ എന്നതിനപ്പുറം നല്ല ഒരു സ്റ്റോറി ടെല്ലര്‍ കൂടെയാണ് മുകേഷ്. പണ്ടത്തെ സിനിമാ ലൊക്കേഷനുകളില്‍ നടന്ന ചില കഥകള്‍ എല്ലാം നര്‍മത്തിന്റെ മേമ്പൊടിയിട്ട് വളരെ രസകരമായി മുകേഷ് പങ്കുവയ്ക്കും. മുകേഷ് സ്പീക് എന്ന താരത്തിന്റെ യൂട്യൂബ് ചാനലിനും അതുകൊണ്ട് ഫോഫോളോവേഴ്സ് ഒരുപാടാണ്. പണ്ട് ഒരു ഗള്‍ഫ് ഷോയ്ക്ക് സ്പോണ്‍സറെ പറ്റിച്ച് പര്‍ദ്ദയിട്ട് മുങ്ങിയ ഒരു നടിയെ കുറിച്ചാണ് പുതിയ വീഡിയോയില്‍ മുകേഷ് സംസാരിക്കുന്നത്. അന്നത്തെ കാലത്ത് ഒക്കെ ഗള്‍ഫില്‍ വലിയ വലിയ ഷോകള്‍ ഒക്കെ നടത്തും. സിനിമാ താരങ്ങളെ കാണാന്‍ വേണ്ടി മാത്രം ഷോകള്‍ക്ക് ടിക്കറ്റ് എടുത്ത് കയറുന്ന ആളുകളും അന്നത്തെ കാലത്ത് ഉണ്ടായിരുന്നു. അങ്ങനെ ഒരു കൊല്ലം ഞങ്ങള്‍ എല്ലാവരും കൂടെ ഒരു ഗള്‍ഫ് ഷോയ്ക്ക് വേണ്ടി പോയി. ബിന്ദു പണിക്കറും ഉണ്ടായിരുന്നു. അവിടെ എത്തിയപ്പോള്‍ സ്പോണ്‍സര്‍ ഒരു നിബന്ധന വച്ചു, ആരും ഷോ കഴിയുന്നത് വരെ തനിയെ പുറത്ത് പോകാന്‍ പാടില്ല എന്ന്. താരങ്ങളെ കാണാന്‍ വേണ്ടി മാത്രം…

    Read More »
  • India

    ഒഡീഷ അപകടം; കേരളത്തിൽ നിന്നുള്ള രണ്ടു ട്രെയിനുകൾ റദ്ദാക്കി

    തിരുവനന്തപുരം: ഒഡിഷയിലുണ്ടായ ട്രെയിൻ അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് പുറപ്പെടേണ്ട രണ്ട് ട്രെയിൻ സര്‍വീസുകള്‍ റദ്ദാക്കി. ഇന്ന് വൈകിട്ട് 4.55 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം – ഷാലിമാര്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനും വൈകിട്ട് 5.20 ന് കന്യാകുമാരിയില്‍ നിന്ന് പുറപ്പെടേണ്ട കന്യാകുമാരി – ഡിബ്രുഗഡ് വിവേക് സൂപ്പര്‍ഫാസ്റ്റ് ട്രെയിൻ സര്‍വീസുമാണ് പൂര്‍ണമായും റദ്ദാക്കിയതെന്ന് റെയില്‍വേ അറിയിച്ചു. അതേസമയം ഒഡിഷയിലെ ട്രെയിൻ അപകടത്തില്‍ മരണസംഖ്യ 237 ആയി ഉയർന്നു. 900ലേറെ പേര്‍ക്കാണ് പരുക്കേറ്റത്.ഇന്നലെ 7 മണിയോടെയായിരുന്നു അപകടം. ദുരന്തത്തെ തുടര്‍ന്ന് ഒഡിഷ സര്‍ക്കാര്‍ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖചരണമാണ് പ്രഖ്യാപിച്ചത്. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവും തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ് ശിവശങ്കറും ഇന്ന് ഒഡിഷയിലെത്തും. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ബലാസൂറിലേക്ക് അഞ്ച് രക്ഷാ സംഘത്തെ അയച്ചിട്ടുണ്ട്.     ഒഡീഷയിൽ ‍ബാലസോർ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ ബെംഗളൂരു –…

    Read More »
Back to top button
error: