KeralaNEWS

വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റില്‍

മലപ്പുറം: വീട്ടില്‍ കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റില്‍. താഴേക്കോട് സ്വദേശി സുരേഷ് കുമാറാണ് പിടിയിലായത്.പെരിന്തല്‍മണ്ണ പോലീസാണ് കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്തത്.
എന്നാൽ ചെടി നട്ടത് ഉപയോഗിക്കുന്നതിന് വേണ്ടിയല്ലെന്നും കഞ്ചാവ് ചെടിയുടെ പൂവും കായും വിരിയുന്നത് കാണാനായിരുന്നു എന്നുമാണ് സുരേഷ് കുമാർ പോലീസിനോട് പറഞ്ഞത്.
കരിങ്കല്ലത്താണി പെട്രോള്‍ പമ്ബിന് സമീപമുള്ള വാടക വീട്ടിലാണ് സുരേഷിന്റെ താമസം. പെരിന്തല്‍മണ്ണ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവിടെയെത്തി പരിശോധന നടത്തിയത്. തുടര്‍ന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. പിന്നാലെ പോലീസ് ചോദ്യം ചെയ്തപ്പോഴായിരുന്നു എന്തിനാണ് കഞ്ചാവ് വളര്‍ത്തിയതെന്ന പ്രതിയുടെ വെളിപ്പെടുത്തല്‍.
ഇയാളുടെ പക്കല്‍ നിന്ന് 125 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. നിലവില്‍ കഞ്ചാവുമായി ബന്ധപെട്ട് നിലമ്ബൂരിലും പ്രതിയുടെ പേരില്‍ കേസുണ്ട്. പെരിന്തല്‍മണ്ണ പോലീസ് ഇൻസ്‌പെക്ടര്‍ പ്രേംജിത്തിന്റെയും എസ്‌ഐ ഷിജോ തങ്കച്ചന്റെയും നേതൃത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Back to top button
error: