വർക്കല:68കാരിയെ പീഡിപ്പിച്ച കേസില്‍ വര്‍ക്കല തൊടുവെ കനാല്‍ പുറമ്ബോക്കില്‍ അമ്മിണി ബാബു എന്ന ബാബുവിനെ (50) വര്‍ക്കല പൊലീസ് അറസ്റ്റുചെയ്തു.
മേയ് 25ന് പുലര്‍ച്ചെ വീടിന്റെ വാതില്‍ ചവിട്ടിത്തുറന്ന് അതിക്രമിച്ചുകയറി പീഡിപ്പിച്ചെന്നാണ് പരാതി. ഉപദ്രവിച്ച വിവരം പുറത്തറിഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വൃദ്ധ പൊലീസിന് മൊഴി നല്‍കിയിരുന്നു.സംഭവ ദിവസം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
ഭര്‍ത്താവ് വീട്ടിലെത്തിയശേഷമാണ് വൃദ്ധ ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് വര്‍ക്കല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. മദ്യലഹരിയിലാണ് കൃത്യം ചെയ്തതെന്നാണ് പ്രതി പൊലീസിന് നല്കിയ മൊഴി.