KeralaNEWS

സിനിമാ ലോക്കേഷനില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; കോട്ടയത്ത് മധ്യവയസ്‌കൻ അറസ്റ്റിൽ

കോട്ടയം : സിനിമാ ലോക്കേഷനില്‍ എത്തിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കനെ ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
കങ്ങഴ കടയനിക്കാട് മടുക്കക്കുഴിയില്‍ വീട്ടില്‍ റെജി എം.കെ (51) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയത്തെ കാഞ്ഞിരപ്പള്ളി, തിടനാട് മേഖലയില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുവാൻ വേണ്ടി എത്തിച്ച പെണ്‍ക്കുട്ടിക്ക് നേരെയാണ് ക്രൂരമായ ലൈംഗിക പീഢനം ഉണ്ടായത്. സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ നല്‍കുന്നയാളാണ് പ്രതിയായ റെജി.ഷൂട്ടിങ്ങിനായി പോകും വഴി ഒഴിഞ്ഞ വീട്ടില്‍ വച്ച്‌ ഇയാള്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് വിവരം.

Back to top button
error: