KeralaNEWS

21 ആണ്‍കുട്ടികള്‍ക്കൊപ്പം ഇനി അനിലക്ഷ്മിയും; ആറുപതിറ്റാണ്ടിനുശേഷം ഗവ. ബോയ്‌സില്‍ വളകിലുക്കം

പത്തനംതിട്ട: അനിലക്ഷ്മി എന്ന എട്ടാം ക്ലാസുകാരി ആണ്‍കുട്ടികള്‍ മാത്രം പഠിച്ചിരുന്ന സ്‌കൂളിലേക്കെത്തി ചരിത്രം കുറിച്ചിരിക്കുകയാണ്. അടൂര്‍ ഗവ. ബോയ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ് എ ഡിവിഷനില്‍ 21 ആണ്‍കുട്ടികള്‍ക്കൊപ്പമാണ് അനിലക്ഷ്മി പഠിക്കുന്നത്. സ്‌കൂളില്‍ ആറ് പതിറ്റാണ്ടിനുശേഷം പെണ്‍കുട്ടികള്‍ക്കു പ്രവേശനം അനുവദിച്ചപ്പോഴാണ് അനിലക്ഷ്മി എത്തിയത്.

1917ല്‍ സ്‌കൂള്‍ സ്ഥാപിച്ചപ്പോള്‍ ഇവിടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠുച്ചിരുന്നു. കുട്ടികള്‍ കൂടിയതോടെ 1961ലാണ് അടൂര്‍ ബോയ്‌സ്, അടൂര്‍ ഗേള്‍സ് എന്നിങ്ങനെ രണ്ട് സ്‌കൂളുകളാക്കി. ഹൈസ്‌കൂള്‍ വിഭാഗം മിക്‌സഡ് ആക്കാനുള്ള ശ്രമങ്ങള്‍ 2021 മുതല്‍ തുടങ്ങിയതാണ്. ഈ വര്‍ഷം അത് യാഥാര്‍ഥ്യമായി.

അടൂര്‍ മേലൂട് സ്വദേശി എം ജി അനിയുടെയും അനിതയുടെയും മകളാണ് അനിലക്ഷ്മി. അനിയന്‍ അനുശങ്കര്‍ ഇതേ സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നുണ്ട്. പ്രവേശനോത്സവദിനത്തില്‍ പിടിഎയുടെ നേതൃത്വത്തില്‍ ഏക പെണ്‍തരിക്കു സ്വീകരണം ഒരുക്കിയിരുന്നു.

 

 

 

Back to top button
error: