പത്തനംതിട്ട:കോന്നിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കൊക്കാത്തോട് കാഞ്ഞിരംപാറ വനാതിര്‍ത്തിയില്‍ ഇന്നലെ രാവിലെയാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടത്.
ആനയുടെ വായില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി.പടക്കം കടിച്ചതിനെ തുടര്‍ന്ന് മുറിവുണ്ടായതെന്നാണ് നിഗമനം.
അതേസമയം ആറളം ഫാമില്‍ അവശനിലയില്‍ കണ്ടെത്തിയ കുട്ടിയാനയും ചരിഞ്ഞു. ഒരാഴ്ച മുന്‍പ് തോട്ടത്തില്‍ ആണ് കുട്ടിയാനയെ വായില്‍ പരുക്ക് പറ്റിയ നിലയില്‍ കണ്ടത്.
അതേസമയം ആനകളുടെ മരണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ആഹ്ലാദപ്രകടനം നടത്തിയവരെ വനം വകുപ്പ് അധികൃതര്‍ നിരീക്ഷിച്ചു വരികയാണ്.ആനകൾ ചരിഞ്ഞത് ഫോട്ടോ സഹിതം ആദ്യം പുറംലോകത്തെ അറിയിച്ചവരെയാണ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചു വരുന്നത്.