Month: June 2023
-
Crime
വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി വ്യാജം; യുവാവിനെ കോടതി വെറുതേവിട്ടു
മലപ്പുറം: യുവാവിനെതിരെ വീട്ടമ്മ നല്‍കിയ ലൈംഗികപീഡന പരാതി വ്യാജമെന്ന് കോടതി കണ്ടെത്തി. പരാതി വ്യാജമെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് പ്രതിയായ യുവാവിനെ മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (രണ്ട്) വെറുതേ വിട്ടു. മലപ്പുറത്താണ് സംഭവം. എടവണ്ണ പന്നിപ്പാറ സ്വദേശി മുഹമ്മദ് അഷ്‌റഫിനെയാണ് (30) ജഡ്ജി എസ്. രശ്മി വെറുതേ വിട്ടത്. പരാതിക്കാരി താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്. എടവണ്ണ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. 14 സാക്ഷികളെയും 17 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. 2022 ല്‍ ഭര്‍ത്താവുമായി പിണങ്ങിയ വീട്ടമ്മ ഭര്‍ത്താവിനെതിരേ മലപ്പുറം കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഈ പരാതിയില്‍ ഭര്‍ത്താവ് തന്നെ വ്യാജമായി പീഡനപരാതി നല്‍കാന്‍ നിര്‍ബന്ധിച്ചതായി പരാമര്‍ശിച്ചിരുന്നു. ഈ പരാതിയുടെ പകര്‍പ്പ് മുഹമ്മദ് അഷറഫിന്റെ അഭിഭാഷകര്‍ കോടതിയില്‍ ഹാജരാക്കി വീടുപണിയുമായി ബന്ധപ്പെട്ട് അഷറഫിന് വീട്ടമ്മ പണം നല്‍കാത്തതിനെ തുടര്‍ന്ന് നേരത്തെ കേസുണ്ടായിരുന്നു. ഇതിന്റെ…
Read More » -
Kerala
തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ തല്ലിച്ചതച്ച് കോൺഗ്രസ് പ്രവർത്തകർ
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ കോൺഗ്രസ് പ്രവർത്തകർ തല്ലിച്ചതച്ചു.പനച്ചുമൂട് സഹകരണ സംഘം തെരഞ്ഞെടുപ്പിനിടെയായിരുന്നു മര്‍ദ്ദനം. തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് -സിപിഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതില്‍ ഇടപെട്ടതോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിനെതിരെ തിരിഞ്ഞ് ആക്രമണം അഴിച്ച് വിട്ടത്. സംഘര്‍ഷത്തിനിടെ വെള്ളറട സ്റ്റേഷനിലെ സിപിഒ വൈശാഖിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റു. തലയ്ക്കു പരിക്കേറ്റ വൈശാഖിനെ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ദസ്തക്കീറാണ് കസ്റ്റഡിയിലുള്ളത്.
Read More » -
Business
10 ലക്ഷം ഇട്ടാൽ 20 ലക്ഷം തിരിച്ചെടുക്കാം! നിക്ഷേപം ഡബിൾ ആക്കാം.. സുരക്ഷിത പദ്ധതി ഇതാ!
പണം ലാഭിക്കാനും, വരുമാനമുണ്ടാക്കാനും വ്യത്യസ്ത നിക്ഷേപപദ്ധതികൾ ഇന്ന് നിലവിലുണ്ട്. എന്നാൽ രാജ്യത്തെ ജനസംഖ്യയുടെ ഒരു പ്രധാന ഭാഗം ഇപ്പോഴും ബാങ്ക്, പോസ്റ്റ് ഓഫീസ് അല്ലെങ്കിൽ എൽഐസി സ്കീമുകൾ തന്നെയൈണ് തെരഞ്ഞെടുക്കുക . നിക്ഷേപങ്ങൾക്ക് മികച്ച റിട്ടേൺ ഉറപ്പുനൽകുന്ന, നിക്ഷേപം ഇരട്ടിയാക്കുന്ന പോസ്റ്റ് ഓഫീസിന്റെ അത്തരമൊരു പദ്ധതിയെക്കുറിച്ച് നോക്കാം. പോസ്റ്റ് ഓഫീസ് കിസാൻ വികാസ് പത്ര: ആകർഷകമായ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. കൂടാതെ 2.5 വർഷത്തെ ലോക്ക്-ഇൻ കാലയളവും നൽകുന്നു. 1000 രൂപ മുതൽ നിക്ഷേപിക്കാം. 100 രൂപയുടെ ഗുണിതമായി നിക്ഷേപം ഉയർത്താം. നിക്ഷേപത്തിന് പരിധിയില്ല. പ്രായ പരിധിയില്ലാതെ നിക്ഷേപിക്കാനും സാധിക്കും. പണം ലാഭിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു കിസാൻ വികാസ് പത്രയുടെ പ്രാരംഭ ലക്ഷ്യം. കേന്ദ്ര ഗവൺമെന്റ് നടത്തുന്ന ഒരു ഒറ്റത്തവണ നിക്ഷേപ പദ്ധതിയാണിത്. പണം ഇരട്ടിയാകും ഈ പോസ്റ്റ് ഓഫീസ് സ്കീമിൽ, നിക്ഷേപം കാലാവധിയോളം തുടർന്നാൽ നിക്ഷേപിച്ച തുക ഇരട്ടിയാകും എന്നതാണ് കിസാൻ വികാസ് പത്രയുടെ നേട്ടം.…
Read More » -
India
ആധാര്‍ വിവരങ്ങള്‍ സൗജന്യമായി തിരുത്താനാവുക പത്ത് ദിവസങ്ങള്‍ കൂടി
പൗരന്മാരുടെ അടിസ്ഥാന തിരിച്ചറിയല്‍ രേഖയായാണ് ആധാറിനെ കണക്കാക്കി വരുന്നത്. വോട്ടേഴ്‌സ് ഐഡി, പാന്‍ കാര്‍ഡ് തുടങ്ങിയ പ്രായപരിധി ആവശ്യമായ തിരിച്ചറിയല്‍ രേഖകളില്‍ നിന്ന് വ്യത്യസ്തമായി നിരവധി പേര്‍ ആധാര്‍ കാര്‍ഡുകള്‍ കൈവശം വെയ്ക്കുന്നുണ്ട് . പലതരം ആവശ്യങ്ങള്‍ക്ക് വേണ്ടി വരുന്ന തിരിച്ചറിയല്‍ രേഖ എന്നതിനാല്‍ തന്നെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ തെറ്റുകുറ്റങ്ങളില്ലാതെ കൃത്യമായി തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കുന്നതിന് സാധാരണയായി ഫീ ഈടാക്കാറുണ്ട്. എന്നാല്‍ സൗജന്യമായി ഈ സേവനം ഉപയോഗിക്കാനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. ആധാര്‍ കാര്‍ഡ് എടുത്ത് പത്ത് വര്‍ഷം കഴിഞ്ഞവര്‍ വിവരങ്ങള്‍ പുതുക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചിരുന്നു. ഇങ്ങനെയല്ലാതെ ജനനത്തീയതി, പേരുവിവരങ്ങളിലെ തെറ്റുകള്‍, വിലാസം തുടങ്ങിയവ തിരുത്താനുള്ളവര്‍ക്കും സേവനം സൗജന്യമായി ഉപയോഗിക്കാം. ജൂണ്‍ 14 വരെയാണ് ഫീ ഒഴിവാക്കി ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാവുന്നത്. അതിന് ശേഷം 50 രൂപ ഫീസിനത്തില്‍ നല്‍കേണ്ടി വരും. •സേവനം ഉപയോഗിക്കാനായി യുഐഡിഎഐയുടെ…
Read More » -
Kerala
അഴിമതി ക്യാമറയുടെ മറവിൽ സാധാരണക്കാരൻ്റെ പോക്കറ്റടിക്കുന്നത് മുഖ്യമന്ത്രിയുടെ സ്വന്തക്കാരുടെ പള്ള വീർപ്പിക്കാനാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: അഴിമതി ക്യാമറയുടെ മറവിൽ സാധാരണക്കാരൻ്റെ പോക്കറ്റടിക്കുന്നത് മുഖ്യമന്ത്രിയുടെ സ്വന്തക്കാരുടെ പള്ള വീർപ്പിക്കാനാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങൾക്ക് മാന്യമായി സഞ്ചരിക്കാൻ റോഡുകൾ സഞ്ചാരയോഗ്യമാക്കാതെയാണ് അഴിമതി പദ്ധതി നടപ്പിലാക്കാൻ നോക്കുന്നത്. കാലവർഷവും സ്കൂൾ തുറക്കലിനും മുമ്പോ റോഡിൻ്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കേണ്ടതിന് വളരെ വൈകി മുഖ്യമന്ത്രി യോഗം വിളിച്ച് പണികൾ ഉടൻ പൂർത്തിയാക്കുമെന്ന് പറഞ്ഞത് ആരെപ്പറ്റിക്കാനാണ്. ഇത് വരെ റോഡിലെ ഒരു കുഴി പോലും അടക്കാതെയാണ് ജനങ്ങളെപ്പിഴിയാനുള്ള നീക്കം. വകുപ്പുകൾ തമ്മിൽ യോജിപ്പില്ലാത്തതിനാൽ റോഡുകൾ തോന്നും പടി കുഴിച്ചു നാശമാക്കിയ അവസ്ഥയിലാണ്. ജല വകുപ്പ് പണി കഴിഞ്ഞ് മൂടുന്നിടം ദിവസങ്ങൾക്കുള്ളിൽ വൈദ്യുതി വകുപ്പും ,അത് കഴിഞ്ഞ് മൂടുന്ന കുഴി ഗ്യാസ് പൈപ്പ് ലൈന് വേണ്ടി വീണ്ടും കുഴിക്കുന്നു. ഇതാണിപ്പോഴത്തെ .അവസ്ഥ.ക്യാമറയുടെ വില നിയമപ്രകാരം വെളിപ്പെടുത്താനാവില്ലെന്നാണ് പാർട്ടി സെക്രട്ടറി പറഞ്ഞത് ക്യാമറയുടെ വില 9.5 ലക്ഷമെന്ന രേഖ ഞാൻ പുറത്ത് വിട്ട ശേഷം പാർട്ടി സെക്രട്ടറി ഗോവിന്ദൻ്റെ നാവടങ്ങിപ്പോയി. പൊതു ജനതാത്പര്യപ്രകാരം…
Read More » -
Kerala
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കൊച്ചിയിൽ
കൊച്ചി:അമൃത ആശുപത്രിയുടെ രജതജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൊച്ചിയിലെത്തി. കൊച്ചിയിലും അമൃതപുരിയിലും തുടങ്ങുന്ന രണ്ട് റിസര്‍ച്ച് സെന്ററുകളുടെ പ്രഖ്യാപനവും ചടങ്ങിൽ അമിത്ഷാ നടത്തും. രണ്ടു ദിവസങ്ങളിലായാണ് ആഘോഷം.ഇതിന്റെ ഭാഗമായി നടക്കുന്ന കലാ-സാംസ്‌കാരിക പരിപാടികളില്‍ കാല്‍നൂറ്റാണ്ടോളമായി സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍, ജീവനക്കാര്‍, വിരമിച്ചവര്‍ എന്നിവരെ ആദരിക്കും. അമിത്ഷായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Read More » -
മഞ്ചേശ്വരത്ത് അനുജന്‍ കുത്തേറ്റ് മരിച്ച സംഭവം; ചേട്ടനും സംഘവും പിടിയില്‍
കാസര്‍ഗോട്: മഞ്ചേശ്വരത്ത് അനുജനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ചേട്ടനും സംഘവും പിടിയില്‍. കാളായില്‍ പ്രഭാകര നൊണ്ടയുടെ കൊലപാതകത്തില്‍ സഹോദരന്‍ ജയറാം നൊണ്ട, മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ഇസ്മയില്‍, അട്ടഗോളി സ്വദേശി ഖാലിദ് എന്നിവരാണ് പിടിയിലായത്. സ്വത്തു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നിരവധി കേസുകളില്‍ പ്രതിയായ ജയറാം ക്വട്ടേഷന്‍ നല്‍കിയാണ് കൊലപാതകം നടത്തിയത്. ആറു പേര്‍ കൊലപാതക സംഘത്തിലുണ്ടെന്നാണ് കണ്ടെത്തല്‍. ഇവരില്‍ മൂന്ന് പേര്‍ ഒളിവിലാണ്. സ്വത്ത് വീതംവയ്പ്പിനെ ചൊല്ലിയുള്ള തര്‍ക്കം മൂത്തതോടെ, അനുജനെ കൊലപ്പെടുത്താന്‍ ജയറാം ക്വട്ടേഷന്‍ നല്‍കുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തല്‍. ശനിയാഴ്ച പുലര്‍ച്ചെയാണ് കൊലപാതകമുണ്ടായത്. അമ്മയ്‌ക്കൊപ്പമായിരുന്നു സഹോദരന്‍മാര്‍ താമസിച്ചിരുന്നത്. ഈ വീട്ടില്‍വച്ചാണ് പ്രഭാകര കൊല്ലപ്പെട്ടത്. ജയറാം കത്തി ഉപയോഗിച്ച് പ്രഭാകരയെ കുത്തിക്കൊല്ലുകയായിരുന്നു. കഴുത്തിലും നെഞ്ചിലുമടക്കം നിരവധിയിടങ്ങളില്‍ കുത്തേറ്റിരുന്നു. കൊലപാതകമടക്കം നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട പ്രഭാകരയും.
Read More » -
Crime
പരസ്യമദ്യപാനത്തിന് പിടിയിലായ യുവാക്കള്‍ പൊലീസിനെ ആക്രമിച്ചു; രണ്ടുപേര്‍ റിമാൻഡിൽ
കൽപ്പറ്റ: പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാക്കൾ പൊലീസിനെ ആക്രമിച്ചെന്ന് പരാതി. വാളവയൽ കാവുംപുറത്ത് ധനേഷ് (37) ചൂതുപാറ പൊങ്ങൻപാറ ദിലേഷ് (39) എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് റിമാന്റ് ചെയ്തിരിക്കുന്നത്. പൊലീസ് പട്രോളിങ്ങിനിടെ പരസ്യമായി മദ്യപിക്കുന്നത് കണ്ട് എത്തിയ കേണിച്ചിറ പോലീസിനെ ഇരുവരും മദ്യലഹരിയിൽ ആക്രമിച്ചെന്നാണ് പറയുന്നത്. പരിക്കേറ്റ എസ്.ഐ ഉമ്മറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം മൂന്നാനക്കുഴി എന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം. പട്രോളിങ് നടത്തുന്നതിനിടെ ഓട്ടോറിക്ഷയിൽ ഇരുന്ന മദ്യപിക്കുന്ന ധനേഷിനെയും ദിലേഷിനെയുമാണ് കണ്ടത്. ഉടൻ ഇരുവരെയും പരസ്യമദ്യപാനം ആരോപിച്ച് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇതോടെ പൊലീസ് സംഘത്തിന് നേരെ യുവാക്കൾ തിരിയുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ സുൽത്താൻബത്തേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More » -
LIFE
കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘മയില്‍പ്പീലിക്കാവ്’ സിനിമയുടെ സെറ്റില്‍ പീഡന ശ്രമമുണ്ടായി; പെൺകുട്ടിയോട് മോശമായി പെരുമാറാൻ ശ്രമിച്ച ‘പയ്യന്’ രഞ്ജിത്തിന്റെ വക ‘നല്ലൊരു സമ്മാന’വും കിട്ടി; വെളിപ്പെടുത്തലുമായി നിര്‍മാതാവ്
നിർമാതാവും നടനുമായ ദിനേശ് പണിക്കർ യൂട്യൂബ് ചാനൽ അടുത്തിടെ തുടങ്ങിയിരുന്നു. താൻ നിർമിച്ചതും അഭിനയിച്ചതുമായി സിനിമകളുടെ വിശേഷങ്ങളാണ് അദ്ദേഹം പങ്കുവയ്‍ക്കുന്നത്. താൻ നിർമിച്ച സിനിമയുടെ സെറ്റിലുണ്ടായ ദുരനുഭവമാണ് ദിനേശ് പണിക്കർ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഒരു സിനിമാ സെറ്റിൽ പീഡന ശ്രമമുണ്ടായെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ദിനേശ് പണിക്കർ നിർമിച്ച ഹിറ്റ് സിനിമയാണ് കുഞ്ചാക്കോ ബോബൻ നായകനായ ‘മയിൽപ്പീലിക്കാവ്’. ‘മയിൽപ്പീലിക്കാവ്’ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പറയവേയാണ് ദിനേശ് പണിക്കർ അന്നുണ്ടായ ഞെട്ടിച്ച ആ സംഭവവും വെളിപ്പെടുത്തിയത്. അന്ന് ‘മയിൽപ്പീലിക്കാവി’ന്റെ ഷൂട്ടിംഗിന് കുറേ കുട്ടികൾ വന്നിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും. കുട്ടികൾക്കൊപ്പം ചാക്കോച്ചൻ ഓടിനടക്കുന്നതും സംസാരിക്കുന്നതും എല്ലാം ചിത്രീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. നമ്മുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു പയ്യൻ ഇതിലെ ഒരു കുട്ടിയെ കഥ പറയാം എന്ന് പറഞ്ഞ് ഒരു മുറിയിലേക്ക് കൊണ്ടുപോയി. രാവിലെ സമയമാണ്. അപ്പോൾ നല്ല തിരക്കുള്ള സമയമല്ലേ. ആരും ശ്രദ്ധിച്ചില്ല. പക്ഷേ ഒരു മുറിയിൽ കൊണ്ടുപോയി കുറച്ച് കഴിഞ്ഞപ്പോഴേക്കും ഇയാളുടെ ഉദ്ദേശ്യം മോശമാണ്…
Read More » -
Kerala
പശുത്തൊഴുത്തില്‍നിന്ന് വൈദ്യുതാഘാതം; വിദ്യാര്‍ഥി മരിച്ചു
കണ്ണൂർ: പശുത്തൊഴുത്തില്‍നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ചു.വെള്ളോറ താളിച്ചാലില്‍ ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. താളിച്ചാലിലെ മേങ്ങലത്ത് കൈപ്രത്ത് വീട്ടില്‍ ശിവദത്ത് (16)ആണ് മരിച്ചത്. വെള്ളോറ ടാഗോര്‍ മെമോറിയല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാരുന്നു. വീട്ടിലെ പശുത്തൊഴുത്തിന്റെ ഇരുമ്ബുതൂണില്‍നിന്നാണ് വൈദ്യുതാഘാതമേറ്റത്. ഉടന്‍ തന്നെ വീട്ടുകാരും സമീപവാസികളും ചേര്‍ന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More »