CrimeNEWS

മഞ്ചേശ്വരത്ത് അനുജന്‍ കുത്തേറ്റ് മരിച്ച സംഭവം; ചേട്ടനും സംഘവും പിടിയില്‍

കാസര്‍ഗോട്: മഞ്ചേശ്വരത്ത് അനുജനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ചേട്ടനും സംഘവും പിടിയില്‍. കാളായില്‍ പ്രഭാകര നൊണ്ടയുടെ കൊലപാതകത്തില്‍ സഹോദരന്‍ ജയറാം നൊണ്ട, മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ഇസ്മയില്‍, അട്ടഗോളി സ്വദേശി ഖാലിദ് എന്നിവരാണ് പിടിയിലായത്. സ്വത്തു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

കൊല്ലപ്പെട്ട പ്രഭാകര നൊണ്ട, കൊലപാതകം നടന്ന വീട്

നിരവധി കേസുകളില്‍ പ്രതിയായ ജയറാം ക്വട്ടേഷന്‍ നല്‍കിയാണ് കൊലപാതകം നടത്തിയത്. ആറു പേര്‍ കൊലപാതക സംഘത്തിലുണ്ടെന്നാണ് കണ്ടെത്തല്‍. ഇവരില്‍ മൂന്ന് പേര്‍ ഒളിവിലാണ്. സ്വത്ത് വീതംവയ്പ്പിനെ ചൊല്ലിയുള്ള തര്‍ക്കം മൂത്തതോടെ, അനുജനെ കൊലപ്പെടുത്താന്‍ ജയറാം ക്വട്ടേഷന്‍ നല്‍കുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തല്‍.

Signature-ad

ശനിയാഴ്ച പുലര്‍ച്ചെയാണ് കൊലപാതകമുണ്ടായത്. അമ്മയ്‌ക്കൊപ്പമായിരുന്നു സഹോദരന്‍മാര്‍ താമസിച്ചിരുന്നത്. ഈ വീട്ടില്‍വച്ചാണ് പ്രഭാകര കൊല്ലപ്പെട്ടത്. ജയറാം കത്തി ഉപയോഗിച്ച് പ്രഭാകരയെ കുത്തിക്കൊല്ലുകയായിരുന്നു. കഴുത്തിലും നെഞ്ചിലുമടക്കം നിരവധിയിടങ്ങളില്‍ കുത്തേറ്റിരുന്നു. കൊലപാതകമടക്കം നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട പ്രഭാകരയും.

Back to top button
error: