Month: June 2023

  • Kerala

    ശ്രദ്ധയുടെ മരണം മാനസിക പീഢനം; കോളജിലേക്ക് നാളെ എസ്എഫ്ഐ മാർച്ച്

    കോട്ടയം: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഹോസ്റ്റലിൽ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ  ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥിനിയുടെ പിതാവ് സതീഷ്.സംഭവത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജിലെ രണ്ടാം വര്‍ഷ ഫുഡ് ടെക്ക്‌നോളജി വിദ്യാര്‍ഥിനിയായിരുന്ന തൃപ്പൂണിത്തുറ സ്വദേശിനിയായ ശ്രദ്ധ സതീഷാണ് വെള്ളിയാഴ്ച വൈകിട്ട്  ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. ലാബില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന്റെ പേരില്‍ ശ്രദ്ധയുടെ ഫോണ്‍ അധ്യാപകര്‍ പിടിച്ചു വച്ചിരുന്നു. ഇത് തിരികെ നല്‍കണമെങ്കില്‍ മാതാപിതാക്കള്‍ നേരിട്ട് കോളേജില്‍ എത്തണമെന്നും മാനേജ്‌മെന്റ് അറിയിച്ചു. പരീക്ഷകളില്‍ മാര്‍ക്ക് കുറവാണ് എന്നത് ഉള്‍പ്പെടെയുള്ള വിവിധ പ്രശ്‌നങ്ങള്‍ ശ്രദ്ധയ്ക്ക് മേല്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ശ്രദ്ധ മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നെന്ന്  സഹപാഠികള്‍ തന്നെ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് കുടുംബം രംഗത്ത് വന്നത്. അതേസമയം വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണം മാനേജ്‌മെന്റിന്റെ മാനസിക പീഢനമാണെന്ന് എസ്‌എഫ്‌ഐ ആരോപിച്ചു.സംഭവത്തിൽ കോളേജിലേക്ക് തിങ്കളാഴ്ച എസ്‌എഫ്‌ഐ മാര്‍ച്ച്‌ നടത്തും.കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതു വരെ ക്ലാസ്സ് നടത്താൻ സമ്മതിക്കില്ലെന്നും എസ്എഫ്ഐ വ്യക്തമാക്കി.

    Read More »
  • Local

    മാനന്തവാടിയിൽ തെരുവനായ്ക്കളുടെ കടിയേറ്റ് പരിക്കുകളോടെ മദ്രസ ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ പുള്ളിമാന്‍ ചത്തു

    മാനന്തവാടി: തെരുവനായ്ക്കളുടെ കടിയേറ്റ് പരിക്കുകളോടെ മദ്രസ ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ പുള്ളിമാൻ ചത്തു. ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം. നായ്ക്കൾ കൂട്ടമായി ആക്രമിച്ചതിനെ തുടർന്ന് പ്രാണരക്ഷാർഥമാണ് മാൻ പേരിയ മുപ്പത്തിയാറിലെ മദ്രസയിൽ ഓടിക്കയറിയത്. വനമേഖലയിൽ നിന്ന് മുന്നൂറ് മീറ്റർ മാത്രം അകലെയാണ് പേരിയ മുപ്പത്തിയാറിലെ ഖുവ്വത്തുൽ ഇസ്ലാം സെക്കൻഡറി മദ്രസ സ്ഥിതി ചെയ്യുന്നത്. കാടിന് വെളിയിലെത്തിയ മാനിനെ തെരുവ്‌നായ്ക്കൾ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മദ്രസയിലേക്ക് എത്തിയ മാൻ താഴെ വീഴുകയും മിനിറ്റുകൾക്കുള്ളിൽ ചാവുകയും ചെയ്തു. അഞ്ച് വയസ്സ് പ്രായമുള്ള പുള്ളിമാനാണ് ചത്തത്. പേര്യ ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ കെ.വി.ആനന്ദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അരുൺ, വികാസ്, സുനിൽ എന്നിവരുടെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു. കാട്ടിമൂല വെറ്ററിനറി ഡോക്ടർ ഫായിസ് മുഹമ്മദ് പോസ്റ്റ്മോർട്ടം നടത്തി.

    Read More »
  • Social Media

    നുണക്കുഴി കവിളുള്ള ‘സിത്തുമണി’യുടെ കുട്ടിക്കാല ഫോട്ടോ ഇൻസ്റ്റായിൽ പങ്കുവച്ച് താരം; ഏറ്റെടുത്ത് ആരാധകർ

    സിനിമാ താരങ്ങളുടെയും ​പ്രിയ ​ഗായകരുടെയും കുട്ടിക്കാല ഫോട്ടോകൾ കാണാൻ പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. പ്രത്യേകിച്ച് മുൻനിര നായികാനായകന്മാരുടെയും ​ഗായകരുടേയും. ഇത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ട്രെഡിം​ഗ് ആകാറുമുണ്ട്. ഇപ്പോഴിതാ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഒരു ​ഗായികയുടെ കുട്ടിക്കാല ഫോട്ടോയാണ് പുറത്തുവരുന്നത്. വ്യത്യസ്തമായ ആലാപനശൈലി കൊണ്ട് മലയാളികളുടെ ഒന്നടങ്കം പ്രിയങ്കരിയായ സിത്താര കൃഷ്ണകുമാറിന്റേതാണ് ഫോട്ടോ. സിത്തുമണി എന്ന് മലയാളികൾ വിളിക്കുന്ന താരം തന്നെയാണ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ‘എനിക്ക് അവളെപോലെ എന്നും സന്തോഷവതിയായി ഇരിക്കണം’ എന്നാണ് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. പങ്കുവച്ച് നിമിഷങ്ങൾക്കകം ഫോട്ടോ വൈറലായി കഴിഞ്ഞു.   View this post on Instagram   A post shared by Sithara Krishnakumar (@sitharakrishnakumar) “സ്വത്തുമണി, സിത്തുമണി വളരെ ക്യൂട്ടാണ്, കാണാൻ എന്തൊരു നിഷ്‌കളങ്കതയാണ്, ദൈവാനുഗ്രഹത്താൽ എന്നും സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ”,എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്തൊരു മാറ്റമാണെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. വേറിട്ട ശബ്ദത്തിലൂടെ മലയാളികൾക്ക് മുന്നിലേക്ക് എത്തിയ സിത്താര…

    Read More »
  • India

    1700 കോടി ദാ വെള്ളത്തിൽ! ബിഹാറില്‍ എട്ട് വര്‍ഷമായിട്ടും പണി പൂര്‍ത്തിയാകാത്ത പാലം തകർന്ന് വീണു; ഇത് രണ്ടാം തവണയാണ് പാലം തകരുന്നത്

    പറ്റ്ന : ബിഹാറിൽ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്ന് വീണു. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് ഭാഗൽപൂരിലെ അഗുവാനി – സുൽത്താൻഗ‌ഞ്ച് പാലം ഗംഗാനദിയിലേക്ക് തകർന്ന് വീണത്. ആളപായമില്ലെന്നാണ് പ്രഥമിക നിഗമനം. 1700 കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുകയായിരുന്ന പാലമാണ് തകർന്നത്. 2015 ൽ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന് തറക്കല്ലിട്ടത്. എട്ട് വർഷമായിട്ടും ഇതിന്റെ പണി പൂർത്തിയായിരുന്നില്ല. ഇത് രണ്ടാം തവണയാണ് പാലം തകരുന്നത്. 2022 ലും പാലത്തിൻറ ഒരു ഭാഗം തകർന്ന് നദിയിലേക്ക് പതിച്ചിരുന്നു. #WATCH | Under construction Aguwani-Sultanganj bridge in Bihar’s Bhagalpur collapses. The moment when bridge collapsed was caught on video by locals. This is the second time the bridge has collapsed. Further details awaited. (Source: Video shot by locals) pic.twitter.com/a44D2RVQQO — ANI (@ANI) June 4, 2023

    Read More »
  • India

    അപകടം വെള്ളിയാഴ്ച, സമീപത്ത് മോസ്ക്;ബാലസോര്‍ ട്രെയിൻ അപകടത്തിനും വര്‍ഗീയ നിറം നല്‍കാൻ ശ്രമം 

    ഭുവനേശ്വര്‍: ബാലസോര്‍ ട്രെയിൻ അപകടത്തിന് വര്‍ഗീയ നിറം നല്‍കാൻ ശ്രമിക്കുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി ഒഡീഷ പോലീസ്.സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാൻ അപവാദപ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. അപകടത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. അപകട സ്ഥലത്തിനു തൊട്ടടുത്ത് മോസ്കാണെന്നും അപകടം നടന്നത് വെള്ളിയാഴ്ചയാണെന്നുമാണ് പ്രചരണം. അപകട സ്ഥലത്തിന്‍റെ ഡ്രോണ്‍ ചിത്രം പങ്കുവച്ചാണ് ട്വിറ്ററിലൂടെ വര്‍ഗീയ വിഷം ചീറ്റുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് പോലീസ് രംഗത്തെത്തിയത്.  അപകട സ്ഥലത്തിനു സമീപമായി ചിത്രത്തിലുള്ളത് ക്ഷേത്രമാണെന്ന് പോലീസ് പറഞ്ഞു.ദുരന്തത്തെയും വർഗ്ഗീയവത്കരിക്കരുത് കർശന നടപടി ഉണ്ടാകും-ഒഡീഷ പോലീസ് മുന്നറിയിപ്പ് നൽകി.

    Read More »
  • Kerala

    കെഎസ്‌ആര്‍ടിസി ബസില്‍ നഗ്നതാ പ്രദര്‍ശനം; സവാദിന് ജയിലിന് പുറത്ത് സ്വീകരണം നല്‍കിയതില്‍ ചുക്കാൻ പിടിച്ചത്‌ കോണ്‍ഗ്രസ് നേതാവ്

    കെ എസ്‌ആര്ടിസി ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ സവാദിന് ജയിലിന് പുറത്ത് സ്വീകരണം നല്‍കിയതില്‍ ചുക്കാൻ പിടിച്ചത്‌ കോണ്‍ഗ്രസ് നേതാവ്. കൊല്ലം ശൂരനാട്ടെ കോണ്‍ഗ്രസ് നേതാവും സോഷ്യല്‍മീഡിയയില്‍ കോണ്‍ഗ്രസിന്റെ മുഖവുമായ ശ്രീദേവ് സോമനാണ് സവാദിന് സ്വീകരണം നല്‍കാൻ നേതൃത്വം നല്‍കിയവരില്‍ പ്രധാനി. “സവാദ് തെറ്റ് ചെയ്തിട്ടില്ല എന്ന പൂര്‍ണ്ണ വിശ്വാസത്തിലാണ് സവാദിന് പിന്തുണ നല്‍കുന്നത്. സവാദിന് എതിരെ നടന്നത് ഹണി ട്രാപ്പ് ആണ് .സവാദിനെ പറ്റി സവാദിന്റെ നാട്ടില്‍ ഞാൻ നടത്തിയ അന്വേഷണത്തില്‍ എനിക്ക് അറിയാൻ സാധിച്ചത് സവാദ് ആ നാട്ടിലെ അറിയപ്പെടുന്ന ഒരു ജീവകാരുണ്യ പ്രവര്‍ത്തകനാണ് എന്നാണ്’ – ശ്രീദേവ് ഫെയ്സ്ബുക്കില്‍ ഇങ്ങനെയാണ് സവാദിനെ ന്യായീകരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി അടുത്തബന്ധമുള്ളതും, കോണ്‍ഗ്രസിന്റെ സൈബര്‍ ഇടത്തിലെ സജീവ സാന്നിധ്യവുമാണ് ശ്രീദേവ്. എറണാകുളം അഡീഷണല്‍ സെഷൻസ് കോടതിയാണ് ഉപാധികളോടെ സവാദിന് ജാമ്യം അനുവദിച്ചത്.

    Read More »
  • India

    തീവണ്ടി ദുരന്തം: പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെയും തിരിച്ചറിയാത്ത മൃതദേഹങ്ങളുടെയും വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു

    ഭുവനേശ്വർ: തീവണ്ടി ദുരന്തത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ഒഡിഷ സർക്കാർ പ്രസിദ്ധീകരിച്ചു. www(dot)srcodisha(dot)nic(dot)in, www(dot)bmc(dot)gov(dot)in, www(dot)osdma(dot)org എന്നീ വെബ്‌സൈറ്റുകളില്‍ വിവരം ലഭ്യമാണ്. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ചിത്രങ്ങളും വെബ്‌സൈറ്റില്‍ പങ്കുവച്ചിട്ടുണ്ട്. തിരിച്ചറിയല്‍ ആവശ്യത്തിന് വേണ്ടി മാത്രമാണിതെന്നും മറ്റെവിടെയും പ്രസിദ്ധീകരിക്കരുതെന്നും സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

    Read More »
  • India

    ഒഡീഷ ട്രെയിൻ  അപകടത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു

    ഭുവനേശ്വർ:ഒഡീഷ ട്രെയിൻ  അപകടത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു.പ്രതിപക്ഷ പാര്‍ട്ടികള്‍ റെയില്‍വേ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്രം സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.റെയില്‍വേ ബോര്‍ഡാണ് സിബിഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. അതേസമയം അപകടത്തില്‍ മരിച്ച 275 പേരില്‍ 88 പേരുടെ മൃദദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന അറിയിച്ചു. 1,175 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ പരിക്കേറ്റത്. അവരില്‍, 793 പേര്‍ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടുവെന്നും പ്രദീപ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് ഒഡിഷയില്‍ ബാലോസോറിനടുത്ത ബഹാനഗ ബസാറില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചത്.

    Read More »
  • Kerala

    പൊലീസ് മേധാവിയാകാന്‍  സാധ്യതയുണ്ടായിരുന്നു,എന്നാല്‍ തനിക്ക്  സ്ഥാനം ലഭിച്ചില്ല: ബി.സന്ധ്യ

    പൊലീസ് മേധാവിയാകാന്‍ തനിക്ക് സാധ്യതയുണ്ടായിരുന്നുവെന്നും എന്നാല്‍ സ്ഥാനം ലഭിച്ചില്ലെന്നും റിട്ട.ഡിജിപി ബി സന്ധ്യ. ഏതു സമൂഹവും അവര്‍ അര്‍ഹിക്കുന്നവരാണ് നേതൃസ്ഥാനത്തെത്തുക. വനിതാ പൊലീസ് മേധാവി വേണമോ എന്നതില്‍ കേരള സമൂഹമാണ് തീരുമാനമെടുക്കേണ്ടത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ദ എക്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു ബി സന്ധ്യ. ഈ വിഷയത്തില്‍ താന്‍ മറുപടി പറയാനില്ല. കാരണം താന്‍ ഇരയായതായി കരുതുന്നില്ല. പൊലീസ് മേധാവിയാകാന്‍ തനിക്ക് സാധ്യതയുണ്ടായിരുന്നു എന്നാല്‍ പൊലീസ് മേധാവി സ്ഥാനം ലഭിച്ചില്ല. എന്നുവെച്ച്‌ കരയാനൊന്നും താന്‍ പോയില്ല. താന്‍ സര്‍വീസില്‍ പ്രവേശിച്ചപ്പോള്‍ പൊലീസ് മേധാവി സ്ഥാനമൊന്നും ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലെന്നും ബി സന്ധി പറഞ്ഞു.   കേരള പൊലീസ് തലപ്പത്ത് പുരുഷമേധാവിത്വം ഉണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയാന്‍ താന്‍ ആളല്ല. ഡിജിപിയെ തീരുമാനിക്കുന്നതിനെപ്പറ്റി തനിക്ക് അറിയില്ല. ഡിജിപിയെ തീരുമാനിക്കുന്ന റിക്രൂട്ട്‌മെന്റ് ബോര്‍ഡില്‍ താന്‍ അംഗമല്ല. 22-ാം വയസ്സിലാണ് താന്‍ പൊലീസ് സേനയില്‍ ചേരുന്നത്. മൂന്നുപതിറ്റാണ്ടു കാലമാണ് പൊലീസ് സേനയില്‍ പ്രവര്‍ത്തിച്ചത്.   ലിംഗസമത്വത്തെക്കുറിച്ച്‌ പറയുന്ന…

    Read More »
  • Crime

    ബാറിന് മുന്നിലെ കൊലപാതകം, ആറുപ്രതികളെയും വെറുതെവിട്ടു; വിധി കേട്ട് കൊല്ലപ്പെട്ടയാളുടെ അമ്മ കുഴഞ്ഞുവീണു

    കൊല്ലം: കാറിനു കടന്നുപോകാന്‍ വഴികൊടുക്കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ച കേസില്‍ ആറു പ്രതികളെ വെറുതെവിട്ടു. കൊല്ലം വടക്കുംഭാഗം ലേക്ക് ദര്‍ശന്‍ നഗര്‍ തുരുത്തില്‍ പുരയിടത്തില്‍ സെബാസ്റ്റ്യന്‍-ശാന്ത ദമ്പതിമാരുടെ മകന്‍ സിജോ സെബാസ്റ്റ്യ(23)നാണ് 2016 ഏപ്രില്‍ 15-ന് രാത്രി 10.30-ന് കുത്തേറ്റത്. സിജോയുടെ സുഹൃത്തുക്കളായിരുന്ന ജോനകപ്പുറം കടപ്പുറം പുറമ്പോക്കില്‍ സനോഫര്‍, വടക്കുംഭാഗം പുതുവല്‍ പുരയിടത്തില്‍ ഡിറ്റു, മുണ്ടയ്ക്കല്‍ ലക്ഷ്മി നഗര്‍ ഷാന്‍ മന്‍സിലില്‍ ഷബിന്‍, ജോനകപ്പുറം വലിയപള്ളിക്കുസമീപം ജെ.ആര്‍.എ. പുത്തന്‍വീട്ടില്‍ ഇര്‍ഷാദ്, കച്ചേരി വാര്‍ഡില്‍ കോട്ടമുക്ക് കളരിപ്പുരയിടത്തില്‍ അജ്മല്‍, ജോനകപ്പുറം പള്ളിക്കുസമീപം ജെ.ആര്‍.എ. ലബ്ബയഴികം പുരയിടത്തില്‍ അലിമോന്‍ എന്നിവരെയാണ് കേസില്‍ വെറുതെവിട്ടത്. പൂര്‍ണമായും സംശയാതീതമായും പ്രോസിക്യൂഷന് കേസ് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി (അഞ്ച്) ജഡ്ജി പ്രസന്ന ഗോപന്‍ നിരീക്ഷിച്ചു. ചാമക്കട സോഡിയാക്ക് ബിയര്‍ പാര്‍ലര്‍ വളപ്പിലായിരുന്നു കേസിനാസ്പദമായ സംഭവം. ബിയര്‍ പാര്‍ലര്‍ വളപ്പില്‍ സിജോയും സുഹൃത്ത് ജിജോയും സംസാരിച്ചുനില്‍ക്കുമ്പോള്‍ ഇവരുടെ നാല് സുഹൃത്തുക്കള്‍ കാറിലെത്തി. കാര്‍ കടന്നുപോകുന്നതിനെച്ചൊല്ലി…

    Read More »
Back to top button
error: