Month: June 2023

  • Kerala

    മന്തിയും മയോണൈസും; വിവാഹസത്കാരത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ 140-ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിൽ

    മലപ്പുറം:വിവാഹസത്കാരത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ 140-ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍. മലപ്പുറം എരമംഗലം കിളയില്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.പെരുമ്ബടപ്പ് അയിരൂര്‍ സ്വദേശിയുടെ മകളുടെ വിവാഹ സത്കാരത്തിനിടയിലായിരുന്നു സംഭവം. ഞായറാഴ്ച ഉച്ചയോടെ നിരവധി പേര്‍ വയറിളക്കവും ഛര്‍ദിയും പനിയുമായി ആശുപത്രികളില്‍ ചികിത്സതേടിയപ്പോഴാണ് ഭക്ഷ്യവിഷബാധയാണെന്ന് അറിയുന്നത്. നിക്കാഹിനുശേഷം നടന്ന വിരുന്നില്‍ മന്തിയാണ് വിളമ്ബിയത്. അതോടൊപ്പമുണ്ടായിരുന്ന മയോണൈസ് കഴിച്ചവര്‍ക്കാണ് കൂടുതലായും ഭക്ഷ്യവിഷബാധയുണ്ടായത്.   പെരുമ്ബടപ്പ് പുത്തൻപള്ളി സ്വകാര്യ ആശുപത്രിയില്‍ മാത്രം 80 പേരാണ് ഞായറാഴ്ച രാത്രിവരെ ചികിത്സതേടിയത്. പുന്നയൂര്‍ക്കുളം സ്വകാര്യ ആശുപത്രിയില്‍ ഏഴും പൊന്നണി ഗവ. താലൂക്ക് ആശുപത്രിയില്‍ 40 -ഓളം പേരും ഇതിനോടകം ചികിത്സതേടിയിട്ടുണ്ട്.   യുവാക്കള്‍ക്കും മധ്യവയസ്കര്‍ക്കുമാണ് കൂടുതലായും ഭക്ഷ്യവിഷബാധയേറ്റത്. വിവിധ ആശുപത്രികളില്‍ ചികിത്സതേടിയ 140 -ഓളം പേരില്‍ 29 കുട്ടികളും 18 സ്ത്രീകളും ഉള്‍പ്പെടും.

    Read More »
  • NEWS

    ഡോക്ടർ ആകണോ…? കുറഞ്ഞ ചിലവില്‍ എം.ബി.ബി.എസ് പഠിക്കാൻ മലേഷ്യയിലേക്ക് പറക്കാം; യോഗ്യത, പ്രവേശന നടപടികങ്ങൾ, ഫീസ് അറിയേണ്ടതെല്ലാം

      മെഡിസിന്‍ പഠനം രാജ്യത്ത് വളരെ ചിലവേറിയതാണ്. ഇതിന്റെ ഫലമായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പലപ്പോഴും വിദേശത്ത് മെഡിക്കല്‍ കോളജുകള്‍ തേടുന്നു. കൂടാതെ മെഡിക്കല്‍ പഠനം താത്പര്യപ്പെടുന്നവരുടെ പ്രിയപ്പെട്ട ഇടമായി മലേഷ്യ മാറിയിട്ടുണ്ട്. ഏതാണ്ട് സമാനമായ സംസ്‌കാരവും മറ്റും മൂലം മെഡിക്കല്‍ മേഖലയിലെ കോഴ്സുകള്‍ പഠിക്കാന്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ എല്ലാ വര്‍ഷവും മലേഷ്യയിലേക്ക് ഒഴുകുന്നു. യോഗ്യത: 1. വിദ്യാര്‍ഥികള്‍ 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷകളില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയില്‍ കുറഞ്ഞത് 50 ശതമാനം സ്‌കോര്‍ നേടിയിരിക്കണം. 2. 12-ാം ക്ലാസില്‍ പ്രധാന വിഷയങ്ങളായി ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഉണ്ടായിരിക്കണം. 3. നീറ്റ് പാസായിരിക്കണം. 4. ഇംഗ്ലീഷ് ഭാഷയില്‍ നല്ല അറിവുണ്ടായിരിക്കണം. എം.ബി.ബി.എസ് കോഴ്‌സ് ഘടന ഒരു വര്‍ഷത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ് അടക്കം ആറ് വര്‍ഷത്തെ കോഴ്സാണ് എംബിബിസ്. എംബിബിഎസിന്റെ കോഴ്സുകള്‍ വ്യത്യാസപ്പെടാം എന്നതിനാല്‍ ചേരാന്‍ ആഗ്രഹിക്കുന്ന കോളജുകളില്‍ പരിശോധിക്കുന്നത് നല്ലതാണ്. അഡ്മിഷന്‍: 1. ശരിയായി അന്വേഷിച്ചതിന് ശേഷം ഒരു കോളജ്…

    Read More »
  • Kerala

    ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങവെ വിദ്യാർത്ഥി മുങ്ങി മരിച്ചു

    കണ്ണൂർ: കൊട്ടിയൂർ വൈശാഖ മഹോല്‍സവത്തിന്റെ ഇളനീര്‍ സംഘത്തോടൊപ്പം യാത്ര തിരിച്ച വിദ്യാര്‍ഥി ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങവെ മുങ്ങി മരിച്ചു. പാപ്പിനിശ്ശേരി അരോളി പുലക്കറ വയലിലെ രംഗിത് രാജാ (14) ആണ് എടയന്നൂരില്‍ മഞ്ഞക്കുന്ന് മടപ്പുര ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന അച്ഛൻ രാജേഷിനെ ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. കൊട്ടിയൂര്‍ ഉത്സവത്തിന്റെ ഭാഗമായി എടയന്നൂര്‍ പടിയില്‍ തങ്ങുന്ന ഇളനീര്‍ സംഘത്തിലെ അച്ഛനും മകനുമാണ് അപകടത്തില്‍പ്പെട്ടത്. ഒരാഴ്ച മുൻപാണ് വൈശാഖോല്‍സവത്തില്‍ പങ്കെടുക്കുന്നതിന് വീട്ടില്‍ നിന്നും പുറപ്പെട്ടത്. കുളിക്കാനിറങ്ങിയ ഇരുവരും മുങ്ങിപ്പോകുകയായിരുന്നു എന്നാണ് വിവരം. ഇരുവരെയും ഉടൻ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രംഗിത് രാജിനെ രക്ഷിക്കാനായില്ല.രംഗീത് രാജ് അരോളി ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിയാണ്..രാജേഷ് കീച്ചേരി സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറാണ്. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

    Read More »
  • Kerala

    വികാരിയോട് പള്ളി നിര്‍മ്മിച്ചതിന്‍റെ കണക്കുകള്‍ ചോദിച്ചതിന്, ജീവിച്ചിരിക്കവെ വിശ്വാസികളുടെ കൂട്ടമരണ കുര്‍ബാന നടത്തി; ‘ഏഴാം ചരമദിന’ സമരവുമായി ഇടവകക്കാരും പ്രതിഷേധം കടുപ്പിച്ചു!

    തൃശൂർ: ജീവിച്ചിരിക്കുന്ന ഇടവകക്കാർക്ക് കൂട്ടമരണ കുർബാന നടത്തിയ പള്ളി വികാരിക്ക് മറുപടിയുമായി ഇടവകക്കാരുടെ വേറിട്ട സമരം. പെന്തക്കൂസ്താ നാളിലാണ് പൂമല ചെറുപുഷ്പ ദേവാലയത്തിൽ വികാരി ഫാ. ജോയ്‌സൺ കോരോത്താണ് വിശ്വാസികളുടെ കൂട്ടമരണ കുർബാന ചൊല്ലിയത്. ഇടവകക്കാരാകട്ടെ തങ്ങളുടെ ‘ഏഴാം ചരമദിന’ ചടങ്ങുകൾ നടത്തിയാണ് പ്രതിഷേധം കടുപ്പിച്ചത്. പുതിയ പള്ളി നിർമ്മിച്ചതിൻറെ കണക്കുകൾ വിശ്വാസികൾ ആവശ്യപ്പെട്ടതും വികാരിയുടെ രീതികളോടുള്ള എതിർപ്പുകളുമാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. വികാരിയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ അതിരൂപതാ ആസ്ഥാനത്തു വിശ്വാസികൾ സമരം നടത്തിയിരുന്നു. പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താമെന്ന ഉറപ്പിലാണ് സമരത്തിൽ നിന്നും വിശ്വാസികൾ പിന്മാറിയതെങ്കിലും പിന്നീട് നടപടികൾ ഉണ്ടായില്ല. ഒരു പള്ളിവികാരിക്ക് ചേരുന്ന വിധത്തിലല്ല വികാരിയുടെ പ്രവർത്തനങ്ങൾ എന്നും വിശ്വാസികൾ ആരോപിക്കുന്നുണ്ട്. ജീവിച്ചിരിക്കുന്ന തങ്ങൾക്ക് മരണ കൂർബാന ചൊല്ലിയ വികാരിക്കെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകാനുള്ള നീക്കത്തിലാണ് വിശ്വാസികൾ. വേദോപദേശക്ലാസ്സിൽ പഠിക്കാൻ ചെന്ന കുട്ടികളെ മാനസികമായി പീഡിപ്പിച്ചതിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി നൽകാനും നീക്കമുണ്ട്. പള്ളി വികാരി കൂട്ട…

    Read More »
  • LIFE

    അനാഥാലയത്തിലെ സൗജന്യ ഭക്ഷണ വിതരണത്തില്‍ ഭക്ഷണം വാങ്ങാനെത്തിയ അച്ഛന് കിട്ടിയത് സ്വന്തം മകനെ! അമ്മയുടെ ദുരൂഹ മരണത്തില്‍ ജയിലിലായ അച്ഛനെ പത്തുവര്‍ഷത്തിന് ശേഷം തിരിച്ചറിഞ്ഞത് 13കാരന്‍

    അനാഥാലയത്തിലെ സൗജന്യ ഭക്ഷണ വിതിരണത്തിനിടെ അച്ഛനെ തിരിച്ചറിഞ്ഞ ഒരു മകൻറെ വാർത്തയാണ് ജാർഖണ്ഡിൽ നിന്നും പുറത്തുവരുന്നത്. ജാർഖണ്ഡിലെ രാംഗഡിലെ ഡിവൈൻ ഓംകാർ മിഷൻ എന്നു പേരുള്ള അനാഥാലയത്തിലാണ് ഈ അപൂർവ കൂടിക്കാഴ്ച നടന്നത്. അനാഥാലയത്തിൽ വളർന്ന ശിവം വർമ എന്ന പതിമൂന്നു വയസുകാരൻ പത്ത് വർഷത്തിന് ശേഷം അച്ഛൻ ടിങ്കു വർമയെ കണ്ടുമുട്ടുകയായിരുന്നു. 2013-ൽ ഭാര്യയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവറായ ടിങ്കു വർമയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്ന് മൂന്ന് വയസുകാരനായിരുന്നു ശിവം. തുടർന്ന് ഒറ്റപ്പെട്ടുപോയ ശിവത്തെ അധികൃതർ അനാഥാലയത്തിന് കൈമാറുകയായിരുന്നു. അനാഥാലയത്തിന് കീഴിലുള്ള സ്‌കൂളിൽ എട്ടാം ക്ലാസിലാണ് ശിവം ഇപ്പോൾ പഠിക്കുന്നത്. രണ്ട് വർഷം മുമ്പാണ് ടിങ്കു ജയിൽ മോചിതനായത്. പിന്നീട് ഓട്ടോറിക്ഷാ ഓടിച്ചും കൂലിപ്പണിയെടുത്തും ജീവിക്കുകയായിരുന്നു. അനാഥാലയം നടത്തുന്ന സന്നദ്ധ സംഘടനയുടെ സൗജന്യ ഭക്ഷണ വിതരണത്തിൽ എത്തിയാണ് പലപ്പോഴും വിശപ്പടക്കാറുള്ളത്. ഇവിടെ ഭക്ഷണം വിളമ്പാൻ എത്തിയതായിരുന്നു ശിവം. ഇതിനിടയിൽ ഭക്ഷണത്തിനായി വരി നിൽക്കുന്ന ആൾക്ക് അച്ഛന്റെ…

    Read More »
  • Local

    കേബിൾ കഴുത്തിൽ കുരുങ്ങിയുള്ള വീണ്ടും അപകടം; ബൈക്ക് യാത്രികന് പരുക്ക്

    കൊച്ചി: കേബിൾ കഴുത്തിൽ കുരുങ്ങിയുള്ള അപകടം വീണ്ടും ആവർത്തിക്കുന്നു. ഇന്ന് എറണാകുളം ജില്ലയിലെ പറവൂർ – വരാപ്പുഴ റൂട്ടിൽ പൂശാരിപ്പടിയിലാണ് അപകടം നടന്നത്. പിഎസ് പ്രജീഷ് എന്ന യുവാവിനാണ് സംഭവത്തിൽ കഴുത്തിന് പരിക്കേറ്റത്. മുന്നിൽ പോയ ലോറി തട്ടി താഴ്ന്ന കെഎസ്ഇബിയുടെ സർവീസ് വയർ കഴുത്തിൽ കുരുങ്ങിയാണ് അപകടം ഉണ്ടായത്. പ്രജീഷിന്റെ കഴുത്തിലും കൈയ്യിലും താഴ്ന്ന് കിടന്ന കേബിൾ വയറുകൾ കുടുങ്ങി. ബൈക്ക് വേഗത്തിലായിരുന്നില്ലെന്നും അതിനാലാണ് ഗുരുതരമായ അപകടം സംഭവിക്കാതിരുന്നതെന്നും പ്രജീഷ് പ്രതികരിച്ചു.

    Read More »
  • Kerala

    കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് നാളെമുതൽ ജനങ്ങളിലേക്ക്

    എല്ലാവർക്കും ഇന്റർനെറ്റ്’ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനായുള്ള കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് പദ്ധതിയാണ് കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‌വർക്ക് അഥവാ കെഫോൺ. സുശക്തമായ ഫൈബർ ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതിലൂടെ കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 30,000 സർക്കാർ സ്ഥാപനങ്ങളിലും 14,000 വീടുകളിലും കെഫോണിന്റെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കും. തുടർന്ന്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച പട്ടികയനുസരിച്ച് ആദ്യ ഘട്ടത്തിൽ ഒരു നിയമസഭാ മണ്ഡലത്തിലെ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള 100 വീടുകൾ എന്ന നിലയിലാണ് കെഫോൺ കണക്ഷൻ നൽകുന്നത്. കേരളത്തിലുടനീളം 40 ലക്ഷത്തോളം ഇന്റർനെറ്റ് കണക്ഷനുകൾ നൽകാൻ പര്യാപ്തമായ ഐ.ടി ഇൻഫ്രസ്ട്രക്ചർ ഇതിനകം കെഫോൺ സജ്ജീകരിച്ചിട്ടുണ്ട്. 20 mbps മുതൽ വേഗതയോടെ ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാനാകും. ആവശ്യാനുസരണം വേഗത വർധിപ്പിക്കാനും കഴിയും. ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ വിഭാവനം ചെയ്തിട്ടുള്ള 30000 സർക്കാർ ഓഫീസുകളിൽ…

    Read More »
  • Kerala

    ചേരാനെല്ലൂരിൽ കാർ വർക്ക് ഷോപ്പ് സ്ഥാപനം കത്തി നശിച്ചു; നശിച്ചത് 20 ഓളം കാറുകൾ

    കൊച്ചി: ചേരാനെല്ലൂരില്‍ കാര്‍ വര്‍ക്ക് ഷോപ്പ് സ്ഥാപനം കത്തി നശിച്ചു. സിഗ്‌നല്‍ ജംഗ്ഷന് സമീപമുള്ള ബിആര്‍എസ് ഓട്ടോസിലെ 20 ഓളം കാറുകളാണ് കത്തി നശിച്ചത്. ചേരാനെല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. പുലര്‍ച്ചെ ഉണ്ടായ തീപിടുത്തം ഏലൂര്‍, പറവൂര്‍, ആലുവ, ഗാന്ധിനഗര്‍ തൃക്കാക്കര എന്നിവടങ്ങളില്‍ നിന്ന് ആറ് ഫയര്‍ഫോഴ്‌സ് യൂണിറ്റ് സംഘം എത്തിയാണ് അണച്ചത്. വര്‍ക്ക് ഷോപ്പിന്റെ പിറക് വശത്താണ് തീ ആദ്യം കണ്ടത്. രണ്ട് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്നാണ് നിഗമനം.

    Read More »
  • NEWS

    ജീവിത സ്വപ്നങ്ങൾ തിരികെ കിട്ടിയ സന്തോഷത്തിൽ ദീവേഷ് ലാൽ; ഖത്തർ ജയിലിലായിരുന്ന മലപ്പുറം സ്വദേശി ഒടുവിൽ വീടണ‌‍ഞ്ഞു

    മലപ്പുറം: നിർത്തിയിട്ട വാഹനം അബദ്ധത്തിൽ പിറകോട്ട് നീങ്ങി ഈജിപ്ത് സ്വദേശി മരിച്ചതിനെ തുടർന്ന് ഖത്തർ ജയിലിലായിരുന്ന മലപ്പുറം അങ്ങാടിപ്പുറം സ്വദേശി ദീവേഷ് ലാൽ നാടണഞ്ഞു. ദയാധനമായി നിശ്ചയിച്ചിരുന്ന 46 ലക്ഷം രൂപ സമാഹരിക്കാൻ നാട് ഒരുമിച്ചിരുന്നു. ഈ പണം സ്വരൂപിക്കാൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും മുന്നിട്ടിറങ്ങിയിരുന്നു. ജീവിത സ്വപ്നങ്ങൾ തിരികെ കിട്ടിയ സന്തോഷത്തിലാണ് ദീവേഷ് ലാൽ ആശ്വാസതീരമണഞ്ഞത്. മകളെ ആദ്യമായി നേരിൽ കണ്ടു. കരിപ്പൂരിൽ വിമാനമിറങ്ങിയ ശേഷം ദീവേഷ് ലാൽ ആദ്യം എത്തിയത് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെ കാണാനാണ്. വാക്കുകളിൽ ഒതുങ്ങാത്ത നന്ദിയുമായി ഒപ്പം കുടുംബവുമെത്തി. ഇക്കഴിഞ്ഞ ജനുവരി 8 നായിരുന്നു ദീവേഷിനെ ഖത്തർ ജയിലിലാക്കിയ അപകടം. ഡ്രൈവറായ ദീവേഷ് തന്റെ വാഹനം നിർത്തി കടയിലേക്ക് പോയ സമയത്ത് വാഹനം തനിയെ നിരങ്ങി നീങ്ങി ഈജിപ്ത് സ്വദേശി അപകടത്തിൽപ്പെടുകയായിരുന്നു. 46 ലക്ഷം രൂപ ദയാധനമായി നൽകിയാൽ ജയിൽ മോചിതനാകാമെന്നായിരുന്നു ഇളവ്. നാട്ടിൽ ഓട്ടോ ഡ്രൈവർ ആയിരുന്ന ദീവേഷ് കടം…

    Read More »
  • Crime

    വിയ്യൂർ സബ് ജയിലില്‍ കൊലക്കേസില്‍ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ചു

    തൃശ്ശൂർ: വിയ്യൂർ സബ് ജയിലില്‍ കൊലക്കേസില്‍ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ചു. തൃശൂര്‍ ചെറുതുരുത്തി കോഴിമാംപറമ്പ് സ്വദേശി ഷിയാദ് (40) ആണ് മരിച്ചത്. ഇന്നലെ അർധരാത്രി 12 മണിയോടെ ഷിയാദിന് ശാരീരിക അസ്വസ്ഥത ഉണ്ടായിരുന്നു. തുടർന്ന് ജയിലധികൃതർ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്ന് മുതലാണ് ഷിയാദ് റിമാന്‍റിലായത്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ സുബ്രഹ്മണ്യൻ എന്നയാളെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷിയാദ്. പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഷിയാദിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

    Read More »
Back to top button
error: