KeralaNEWS

പശുത്തൊഴുത്തില്‍നിന്ന് വൈദ്യുതാഘാതം; വിദ്യാര്‍ഥി മരിച്ചു

കണ്ണൂർ: പശുത്തൊഴുത്തില്‍നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ചു.വെള്ളോറ താളിച്ചാലില്‍ ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.
താളിച്ചാലിലെ മേങ്ങലത്ത് കൈപ്രത്ത് വീട്ടില്‍ ശിവദത്ത് (16)ആണ് മരിച്ചത്. വെള്ളോറ ടാഗോര്‍ മെമോറിയല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ്  വിദ്യാര്‍ഥിയാരുന്നു.

വീട്ടിലെ പശുത്തൊഴുത്തിന്റെ ഇരുമ്ബുതൂണില്‍നിന്നാണ് വൈദ്യുതാഘാതമേറ്റത്. ഉടന്‍ തന്നെ വീട്ടുകാരും സമീപവാസികളും ചേര്‍ന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Back to top button
error: