CrimeNEWS

പരസ്യമദ്യപാനത്തിന് പിടിയിലായ യുവാക്കള്‍ പൊലീസിനെ ആക്രമിച്ചു; രണ്ടുപേര്‍ റിമാൻഡിൽ

കൽപ്പറ്റ: പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാക്കൾ പൊലീസിനെ ആക്രമിച്ചെന്ന് പരാതി. വാളവയൽ കാവുംപുറത്ത് ധനേഷ് (37) ചൂതുപാറ പൊങ്ങൻപാറ ദിലേഷ് (39) എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് റിമാന്റ് ചെയ്തിരിക്കുന്നത്. പൊലീസ് പട്രോളിങ്ങിനിടെ പരസ്യമായി മദ്യപിക്കുന്നത് കണ്ട് എത്തിയ കേണിച്ചിറ പോലീസിനെ ഇരുവരും മദ്യലഹരിയിൽ ആക്രമിച്ചെന്നാണ് പറയുന്നത്. പരിക്കേറ്റ എസ്.ഐ ഉമ്മറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം മൂന്നാനക്കുഴി എന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം. പട്രോളിങ് നടത്തുന്നതിനിടെ ഓട്ടോറിക്ഷയിൽ ഇരുന്ന മദ്യപിക്കുന്ന ധനേഷിനെയും ദിലേഷിനെയുമാണ് കണ്ടത്. ഉടൻ ഇരുവരെയും പരസ്യമദ്യപാനം ആരോപിച്ച് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇതോടെ പൊലീസ് സംഘത്തിന് നേരെ യുവാക്കൾ തിരിയുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ സുൽത്താൻബത്തേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Back to top button
error: