പൗരന്മാരുടെ അടിസ്ഥാന തിരിച്ചറിയല്‍ രേഖയായാണ് ആധാറിനെ കണക്കാക്കി വരുന്നത്. വോട്ടേഴ്‌സ് ഐഡി, പാന്‍ കാര്‍ഡ് തുടങ്ങിയ പ്രായപരിധി ആവശ്യമായ തിരിച്ചറിയല്‍ രേഖകളില്‍ നിന്ന് വ്യത്യസ്തമായി നിരവധി പേര്‍ ആധാര്‍ കാര്‍ഡുകള്‍ കൈവശം വെയ്ക്കുന്നുണ്ട് . പലതരം ആവശ്യങ്ങള്‍ക്ക് വേണ്ടി വരുന്ന തിരിച്ചറിയല്‍ രേഖ എന്നതിനാല്‍ തന്നെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ തെറ്റുകുറ്റങ്ങളില്ലാതെ കൃത്യമായി തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്.
ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കുന്നതിന് സാധാരണയായി ഫീ ഈടാക്കാറുണ്ട്. എന്നാല്‍ സൗജന്യമായി ഈ സേവനം ഉപയോഗിക്കാനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്.
ആധാര്‍ കാര്‍ഡ് എടുത്ത് പത്ത് വര്‍ഷം കഴിഞ്ഞവര്‍ വിവരങ്ങള്‍ പുതുക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചിരുന്നു. ഇങ്ങനെയല്ലാതെ ജനനത്തീയതി, പേരുവിവരങ്ങളിലെ തെറ്റുകള്‍, വിലാസം തുടങ്ങിയവ തിരുത്താനുള്ളവര്‍ക്കും സേവനം സൗജന്യമായി ഉപയോഗിക്കാം. ജൂണ്‍ 14 വരെയാണ് ഫീ ഒഴിവാക്കി ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാവുന്നത്. അതിന് ശേഷം 50 രൂപ ഫീസിനത്തില്‍ നല്‍കേണ്ടി വരും.
•സേവനം ഉപയോഗിക്കാനായി യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക ?click here
•വിവരങ്ങള്‍ നല്‍കി നിങ്ങളുടെ ആധാര്‍ അക്കൗണ്ടിലേയ്ക്ക് ലോഗിന്‍ ചെയ്ത് ശേഷം പേര്, വിലാസം അടക്കമുള്ള വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
•അടുത്തതായി ആധാര്‍ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
•ജനസംഖ്യാപരമായ ഓപ്ഷനുകളുടെ ലിസ്റ്റില്‍ നിന്ന് നിങ്ങള്‍ക്ക് തിരുത്തേണ്ടവ തിരഞ്ഞെടുക്കാം.
സ്‌കാന്‍ ചെയ്ത് പകര്‍പ്പ് അപ്ലോഡ് ചെയ്ത് അടുത്തതായി ആവശ്യമായ വിവരങ്ങള്‍ നല്‍കാവുന്നതാണ്.
•പിന്നാലെ ലഭിക്കുന്ന എസ്ആര്‍എന്‍ നമ്പര്‍ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനായി ഉപയോഗിക്കാവുന്നതാണ്.
ഓണ്‍ലൈന്‍ സംവിധാനം മുഖാന്തരം സ്വന്തമായി ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നവര്‍ക്കായിരിക്കും ജൂണ്‍ 14 വരെ സേവനം സൗജന്യമായി ലഭിക്കുക. ഈ സമയപരിധിയ്ക്കിടയില്‍ തന്നെ സേവന കേന്ദ്രങ്ങളെ സമീപിക്കുന്നവര്‍ ഫീസ് നല്‍കേണ്ടി വരും.